ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ദിവ്യകാരുണ്യ വിമോചനശുശ്രൂഷയുടെ ഒൻപതാം ദിവസത്തിലേക്ക് വളരെ സന്തോഷത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

നിങ്ങൾ ഉത്സാഹത്തോടെ ഈ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നു എന്ന് ഞാൻ വിചാരിക്കുന്നു.

നമ്മുടെ പ്രാർത്ഥനാ ദിവസങ്ങളാണിത്. ഒരു 40 day prayer ലേയ്ക്ക് നമ്മൾ പ്രവേശിച്ചിരിക്കുകയാണ് എന്ന് നിങ്ങൾ മറന്നുപോകരുത്.

ഈ ദിവസങ്ങൾ എല്ലാം വളരെ ഇമ്പോർട്ടന്റ് ആണ്. നമ്മൾ സാധാരണ നമ്മുടെ ജീവിതത്തിൽ ലാഘവബുദ്ധിയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കി നല്ല പ്രാർത്ഥനയിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.

ഞാൻ പറഞ്ഞ പോലെ ഒരു മണിക്കൂർ പരിശുദ്ധ കുർബാനയുടെ മുമ്പിൽ പോയിരുന്ന് പ്രാർത്ഥിക്കണം.

എല്ലാ ദിവസവും കുർബാനയ്ക്ക് പോകണം. അതുപോലെ നമ്മൾ കുമ്പസാരത്തിനായിട്ട് ഒരുങ്ങണം.

അതുപോലെ പൂർവികർക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ഉണ്ട്. അത് ഞാൻ പറഞ്ഞിരുന്നു. ഈ കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചിട്ടാണ് നമ്മൾ ഈ 40 ദിവസത്തെ പ്രാർത്ഥനയിൽ പങ്കെടുക്കേണ്ടത്.

വളരെ അനുഗ്രഹീതമായ ദിവസങ്ങൾ നിങ്ങൾക്ക് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഇന്നത്തെ ചിന്തയ്ക്ക് വേണ്ടി നമ്മൾ എടുക്കുന്നത് ഉൽപത്തി പുസ്തകത്തിന്റെ 41-ാം അധ്യായം 46 മുതൽ 49 വരെയുള്ള വാക്യങ്ങളാണ്.

Genesis 41:46-49

ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തിൽ പ്രവേശിച്ചപ്പോൾ ജോസഫിന് 30 വയസ്സായിരുന്നു. ഫറവോയുടെ മുമ്പിൽ നിന്ന് പോയി അവൻ ഈജിപ്ത് മുഴുവൻ ചുറ്റി സഞ്ചരിച്ചു.
സുഭിക്ഷത്തിന്റെ ഏഴ് വർഷം ഭൂമി സമൃദ്ധമായി വിളവ് നൽകി. ഏഴ് വർഷവും കൂടുതലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളെല്ലാം അവൻ നഗരങ്ങളിൽ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതത് നഗരത്തിൽ തന്നെ സൂക്ഷിച്ചു.
കടൽക്കരയിലെ മണൽ പോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാൻ വയ്യാത്തതുകൊണ്ട് അവൻ അളവ് നിർത്തി.

നമ്മൾ ധാന്യം ശേഖരിച്ചുവച്ചു അന്നത്തെ ലോകത്തെ രക്ഷിക്കുന്ന ജോസഫിനെ കുറിച്ചാണ് വായിച്ചത്. ഞാൻ നിങ്ങളുടെ ചിന്തയിലേയ്ക്ക് ഒരു 11 കാര്യങ്ങൾ വയ്ക്കാൻ ആഗ്രഹിക്കുന്നു.

ആ 11 കാര്യങ്ങൾ ജോസഫും യേശുവും തമ്മിലുള്ള താരതമ്യമാണ്.

പഴയ നിയമത്തിലെ ജോസഫും നമ്മുടെ കർത്താവായ യേശുവും തമ്മിലുള്ള 11 സാദൃശ്യങ്ങൾ നമുക്ക് ബൈബിളിൽ നിന്ന് കണ്ടെത്താനായിട്ട് ശ്രമിക്കാം.

ഒന്നാമത്തേത്, അവർ രണ്ടുപേരും അവരുടെ അപ്പന്റെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു.

ജോസഫ് യാക്കോബിന്റെ ഏറ്റവും പ്രിയപ്പെട്ട മകൻ.

യേശു പിതാവിന്റെ ഏറ്റവും പ്രിയ പുത്രൻ.

രണ്ടാമത്തേത്, അസൂയ മൂലമാണ് സഹോദരന്മാർ അവരെ വെറുത്തത്.

ജോസഫിനെ സഹോദരന്മാർ വെറുത്തത്, അവൻ കണ്ട സ്വപ്നം അവൻ വലുതാകുമെന്നുള്ള പ്രവചനം, അപ്പന് അവനോടുള്ള സ്നേഹം — അതൊക്കെയാണ് ജോസഫിനെ വെറുക്കാൻ ഇടയായത്.

പുതിയ നിയമത്തിൽ നമ്മൾ വായിക്കുന്നുണ്ട്: അസൂയ നിമിത്തമാണ് പുരോഹിതന്മാർ യേശുവിനെ ഏൽപ്പിച്ചുകൊടുത്തത് എന്നൊരു വാക്യം പുതിയ നിയമത്തിൽ ഉണ്ട്.

മൂന്നാമത്തെ സാദൃശ്യം ഒരു അടിമയുടെ വിലയ്ക്കാണ് അവർ വിൽക്കപ്പെടുന്നത്. ജോസഫ് അവന്റെ സഹോദരന്മാർ ജോസഫിനെ വിൽക്കുന്നത് 20 വെള്ളിനാണയത്തിനാണ്.

ഈശോ യൂദാസിനാൽ വിൽക്കപ്പെടുന്നത് 30 വെള്ളിനാണയങ്ങൾക്കാണ്.

നാലാമത്തെ കാര്യം, ഇവർ രണ്ടുപേരുടെയും വസ്ത്രവുമായി ബന്ധപ്പെട്ട ഒരു ചിന്തയാണ്. ഈ ജോസഫിന്റെ വസ്ത്രം കവർന്നെടുക്കുന്നത് പൊത്തിഫാറിന്റെ ഭാര്യയാണ്.

യേശുവിന്റെ വസ്ത്രം റോമൻ പടയാളികൾ വീതിച്ചെടുക്കുന്നതും നമ്മൾ കാണുന്നു.

അതാണ് നാലാമത്തെ സാദൃശ്യം.

അഞ്ചാമത്തേത്, ഇവർ രണ്ടുപേരും തെറ്റായി കുറ്റാരോപണം അവരുടെ മേൽ ഏറ്റുവാങ്ങിയവരാണ്.

ജോസഫ് — പൊത്തിഫാറിന്റെ ഭാര്യയാൽ കുറ്റം ആരോപിക്കപ്പെട്ടു. നിരപരാധിയായിരുന്നിട്ടും യേശു അവന്റെ വിചാരണ വേളയിൽ കള്ളസാക്ഷികൾ അവനെതിരെ ദുരാരോപണങ്ങൾ നടത്തി.

ആറാമത്തെ സാദൃശ്യം, ഇവർ രണ്ടുപേരും കുഴിയിലേക്ക് തള്ളിയിടപ്പെട്ടു.

ജോസഫ് വിൽക്കപ്പെടുന്നതിന് മുമ്പ് ഒരു പൊട്ടക്കിണറ്റിലേക്ക് അവനെ തള്ളിയിട്ടു.

അതുപോലെ തന്നെ കർത്താവിനെയും പീലാത്തോസിന്റെ മുൻപിലെ വിചാരണയ്ക്ക് മുമ്പ് ഒരു കുഴിയിലേക്ക് തള്ളിയിട്ടു.

അതുപോലെ തന്നെ കർത്താവ് ഈശോമിശിഹാ അവന്റെ മരണത്തിനു ശേഷം പാതാളത്തിലേക്ക് ഇറങ്ങി എന്നും നമ്മൾ വായിക്കുന്നുണ്ട്.

അതാണ് ആറാമത്തെ സാദൃശ്യം.

ഏഴാമത്തേത് — ജോസഫ് ജയിലിൽ കിടക്കുമ്പോൾ അവന് കൂട്ടുകാരായിട്ട് ഉണ്ടായിരുന്നത് രണ്ട് ക്രിമിനലുകളാണ്, കുറ്റവാളികളാണ്. യേശുവിന്റെ കുരിശുമരണത്തിൽ അവന്റെ ഇടത്തും വലത്തും ഉള്ളതും രണ്ട് കുറ്റവാളികളാണ്. ഇതിൽ ജോസഫിന്റെ കൂടെ ഉണ്ടായിരുന്നവരിൽ ഒരാൾ കൊല്ലപ്പെട്ടു; മറ്റെയാൾ രക്ഷപ്പെട്ടു. യേശുവിന്റെ കൂടെ ഉണ്ടായിരുന്നവരിലും ഒരാൾ നാശത്തിലേക്കും മറ്റെയാൾ പറുദീസയിലേക്കും പ്രവേശിക്കപ്പെട്ടു.

എട്ടാമത്തേത്, ഇവർ രണ്ടുപേരും അവരുടെ ശുശ്രൂഷ ആരംഭിക്കുന്നത് മുപ്പതാമത്തെ വയസ്സിലാണ്.

ഞാൻ ആ വാക്യം വായിച്ചിരുന്നു: ജോസഫ് ഈ ഫറവോയുടെ സേവനത്തിൽ പ്രവേശിച്ചപ്പോൾ 30 വയസ്സായിരുന്നു. യേശു തന്റെ പരസ്യജീവിതം ആരംഭിക്കുമ്പോഴും 30 വയസ്സായിരുന്നു.

ഇനി ഒൻപതാമത്തെ സാദൃശ്യം എന്ത് പറയുന്നത്
ഇവർ രണ്ടുപേരും അപമാനിക്കപ്പെട്ട ഒരു കാലം അവർക്ക് തകർച്ചയുടെ കാലം ഉണ്ടായിരുന്നെങ്കിലും അവർ മഹത്വത്തിലേക്ക് പ്രവേശിച്ചവരാണ്.

ജോസഫ് ഫറവോയുടെ രണ്ടാം സ്ഥാനക്കാരനായി, അവന്റെ രണ്ടാം രഥത്തിൽ ഇരുത്തി അവനെ ലോകപ്രകാരം രാജകീയ പദവിയിലേക്ക് ഉയർത്തി. യേശു അവന്റെ ഉത്ഥാനത്തിലൂടെ മഹത്വീകൃതനായി മാറി.

പത്താമത്തെ സാദൃശ്യം: ഇവർ രണ്ടുപേരും അവർ ജീവിച്ചിരുന്ന കാലത്തിന്റെ, ലോകത്തിന്റെ രക്ഷകരായിരുന്നു.

ജോസഫ് പരിമിതമായ അർത്ഥത്തിലും യേശു വ്യാപകമായ അർത്ഥത്തിലും. ജോസഫ് ധാന്യം ശേഖരിച്ചുവെച്ച്, അന്നത്തെ കാലത്തെ ക്ഷാമത്തിൽ നിന്ന് രക്ഷപ്പെടുത്തി. യേശു ആകട്ടെ ധാന്യത്തിലൂടെ എന്ന് പറഞ്ഞാൽ ഗോതമ്പപ്പം തന്റെ ശരീരമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ ശരീരം രക്തങ്ങളിലൂടെ ഇന്ന് ലോകത്തെ വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.

പതിനൊന്നാമത്തെ അവസാനത്തെ സാദൃശ്യം: ഇവർ രണ്ടുപേരും തങ്ങളെ വേദനിപ്പിച്ചവരോട് ക്ഷമിച്ചിട്ടാണ് മരണത്തിലേക്ക് പോകുന്നത്.

കർത്താവ്,ജോസഫ് തന്റെ സഹോദരന്മാരോട് നിരുപാധികം ക്ഷമിക്കുന്നു, മാപ്പ് കൊടുക്കുന്നു. യേശു പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല എന്ന് പറഞ്ഞ് മാപ്പ് കൊടുത്തിട്ടാണ് മരിക്കുന്നത്.

ഞാൻ ബൈബിളിൽ നിന്ന്, നിങ്ങൾക്ക് കൂടുതൽ ചിലപ്പോൾ കണ്ടെത്താൻ കഴിയും.

എന്റെ ശ്രദ്ധയിൽപ്പെട്ട 11 കാര്യങ്ങളാണ് ഞാൻ കണ്ടെത്തിയത്, ജോസഫും യേശുവും തമ്മിലുള്ള ബന്ധം.

എങ്ങനെയാണ് നമ്മൾ പരിശുദ്ധകുർബാനയുമായിട്ട് ബന്ധപ്പെടുത്തി ഈ കാര്യം ചിന്തിക്കുന്നത് എന്ന് ചോദിച്ചാൽ വളരെ വളരെ മഹനീയമായ ഒരു ബന്ധം അതിനുണ്ട്.

ആ ബന്ധം എന്താണെന്ന് വെച്ചാൽ നമുക്കറിയാം, ജോസഫ് ധാന്യം കൊടുത്ത് തന്റെ ജനത്തെ വീണ്ടെടുക്കുന്നതാണ് ലോകം ജോസഫിന്റെ ജീവിതത്തിൽ പരസ്യമായി കണ്ട കാര്യം.

ലോകത്തിന്റെ കണ്ണിൽ, public ന്റെ കണ്ണിൽ പെട്ടത് രാജകീയ വസ്ത്രങ്ങൾ അണിഞ്ഞു നിന്ന് ധാന്യം കൊടുത്ത് ആ ജനത്തെ ക്ഷാമത്തിൽ നിന്ന് രക്ഷിക്കുന്ന ജോസഫ്.

എന്നാൽ, ആ രക്ഷ നൽകുന്ന രക്ഷകനായി ജോസഫ് മാറിയതിന്റെ പിന്നിൽ ഒരായുസ്സിന്റെ കണ്ണീരും ഒരായുസ്സിന്റെ നോവും ഒരായുസ്സിന്റെ സഹനങ്ങളും ഉണ്ടായിരുന്നു.

കർത്താവായ യേശുക്രിസ്തു ലോകത്തിന്റെ രക്ഷകനായ കർത്താവ്, ഉയർത്തെഴുന്നേറ്റ ഈശോ, നമ്മളെ അനുഗ്രഹിക്കുന്ന ആ രാജാവായ ക്രിസ്തുവിനെയാണ് നമ്മൾ പരിശുദ്ധ കുർബാനയിൽ കാണുന്നത്.

എന്നാൽ അവൻ ആ രാജാവായി തന്നെ മുറിച്ചു നൽകുന്നതിന്റെ പുറകിൽ ഒരു ആയുസ്സിന്റെ മുഴുവൻ അവന്റെ ജീവിതം, അവൻ ബലിയായി കൊടുത്തതിന്റെ കഥയുണ്ട്.

ഞാൻ ജോസഫും യേശുവും തമ്മിലുള്ള താരതമ്യം നടത്തുന്നതിന്റെ എനിക്ക് എന്റെ മനസ്സിലുള്ള പ്രധാനപ്പെട്ട കാരണം, റീസൺ ഇതാണ്.

അതായത് ഓരോ കുർബാനയിലേക്കും നമ്മൾ കടന്നു ചെല്ലുമ്പോൾ പ്രിയപ്പെട്ടവരേ, നമ്മൾ ഓർക്കണം: ഈ കുർബാന ആവാൻ, ഈശോ, ഒരുപാട് സഹിച്ചതാണ്. അവന്റെ സ്നേഹമാണ്.

അതുകൊണ്ട് ഇങ്ങനെ നമ്മൾ പറയാറുണ്ട്: ഈശോ നമ്മളെ എത്രമാത്രം സ്നേഹിച്ചു എന്നറിയാൻ നമ്മൾ കുരിശിലേക്ക് നോക്കണം. ഈശോ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാൻ കുർബാനയിലേക്ക് നോക്കണം.

കുർബാനയിലേക്ക് നോക്കുമ്പോൾ നമ്മുടെ ഹൃദയം മുഴുവൻ നിറയേണ്ടത് നമ്മൾ കാണേണ്ടത് കർത്താവ് എന്നെ എത്രമാത്രം സ്നേഹിച്ചു, എനിക്ക് വേണ്ടി എന്തുമാത്രം വില തന്നു എന്നാണ്.

ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്, ഒരു സമ്മാനത്തിന്റെ വില ആ സമ്മാനം തരാൻ ഒരാൾ എടുത്ത പരിശ്രമത്തിന്റെ വിലയാണ്.

ഒരു സമ്മാനത്തിന്റെ വില ഒരു സമ്മാനം തരാൻ ഒരാൾ എത്രമാത്രം സഹിച്ചിട്ടുണ്ട് എന്ന ചോദ്യമാണ്.

വിശുദ്ധ കുർബാന തരാൻ വേണ്ടി ഈശോ സഹിച്ചതുപോലെ ഈശോ മറ്റൊന്നിനും വേണ്ടി സഹിച്ചിട്ടില്ല.

അതുകൊണ്ട് ഓരോ കുർബാനയും നമുക്ക് നിറഞ്ഞ കണ്ണുകളോടെ മാത്രമേ കാണാൻ കഴിയൂ.

നമുക്ക് കർത്താവ്, നമുക്ക് വേണ്ടി തന്റെ ജീവൻ തീറെഴുതി തന്ന ആ മഹാസ്നേഹമാണ് കുർബാനയിൽ നമ്മൾ കാണുന്നത് എന്ന് ഒരു വിശുദ്ധ കുർബാന കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ appreciate ചെയ്യാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നമ്മുടെ ഇന്നത്തെ ചിന്തയ്ക്ക് വേണ്ടി നമ്മൾ എടുക്കുന്ന അല്ലെങ്കിൽ പരിശീലിക്കേണ്ട പുണ്യം എന്ന് പറയുന്നത് മിതഭോജനമാണ്.

ഭക്ഷണാസക്തി,
ഭക്ഷണം ഒരു വലിയ
എന്താ പറയുക ഒരു വലിയ പ്രലോഭനമായിട്ട് മാറുന്ന ഒരു കാലമാണിത്.

അതുകൊണ്ട് നമ്മൾ ഒരു ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിവസങ്ങളായിട്ട് തന്നെയാണ് ഇത് എടുക്കുന്നത്.

നമ്മുടെ ജീവിതത്തിൽ ഉണ്ടാവേണ്ട ഒരു പുണ്യമാണ് മിതഭോജനം.

ഭക്ഷണത്തോട് നമ്മൾ കാണിക്കുന്ന ഒരു പക്വമായ സമീപനം. ഭക്ഷണത്തിന് അത് അർഹിക്കുന്ന വില മാത്രം കൊടുക്കുന്ന ഒരു സമീപനം.

ഭക്ഷണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഒരു കാലത്തിന് പ്രതിരോധം തീർക്കേണ്ട ആളുകളാണ് നമ്മൾ.

അപ്പോൾ അതാണ് പുണ്യം.

അപ്പോൾ അങ്ങനെയാണെങ്കിൽ എന്താണ് പാപം?

അമിതഭോജനമാണ് പാപം.

അതുകൊണ്ട് നമ്മുടെ ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം വരുത്താൻ ഏറ്റവും favourite ആയ ഭക്ഷണം ഒക്കെ ഇടയ്ക്കിടയ്ക്ക് ഒന്ന് ഉപേക്ഷിക്കാൻ നമുക്ക് ഒരു പാകത ആത്മീയ ജീവിതത്തിൽ വരേണ്ടതുണ്ട്.

നമ്മുടെ ബഹുമാനപ്പെട്ട വട്ടായിലച്ചൻ പറഞ്ഞ ഒരു പ്രസംഗം ഈ അടുത്ത നാളിൽ കേട്ടു. അച്ചൻ പറയുകയാണ്: ഒരുപാട് ദൈവമനുഷ്യരുടെ ആത്മീയ ജീവിതത്തെ നശിപ്പിക്കുന്ന ഒരു പുള്ളിപ്പുലിയാണ് ഭക്ഷണാസക്തി.

ബാക്കി എല്ലാ കാര്യത്തിലും അവർക്ക് നല്ല നിയന്ത്രണമുണ്ട്.

അവർക്ക്, ലൈംഗിക വിശുദ്ധിയുണ്ട്, നല്ല പ്രാർത്ഥനാ ജീവിതമുണ്ട്, അവർക്ക് നല്ല സ്നേഹമുണ്ട്, ചാരിറ്റി ഉണ്ട്. പക്ഷേ എന്തുമാത്രമില്ല?

ഭക്ഷണത്തിൽ നിയന്ത്രണമില്ല. അതുകൊണ്ട് ഒത്തിരിപേരുടെ ആത്മീയ ജീവിതത്തിൽ വളരാത്തതിന്റെ കാരണം
ഭക്ഷണത്തോടുള്ള ആർത്തിയാണ് എന്ന് അച്ചൻ പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചിന്തയായിട്ട് തോന്നി. അത് നിങ്ങളുടെ അറിവിലേക്ക് ഞാൻ പങ്കുവയ്ക്കുന്നു എന്നേയുള്ളൂ.

അപ്പോൾ എന്താണ് നമ്മുടെ ടാസ്ക്?

ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ഇന്ന് ഒഴിവാക്കാൻ വേണ്ടി ശ്രമിക്കുക.

ഏറ്റവും ഫേവറൈറ്റ് ആയിട്ട്, അതായത് ടേബിളിൽ ഇന്ന് അത് അവൈലബിൾ ആയിരിക്കും.

പക്ഷേ ഇന്ന് കർത്താവിനെ പ്രതി അത് വേണ്ട എന്ന് വെക്കാൻ പരിശ്രമിച്ചാൽ അതൊരു നല്ല പരിശീലനം ആയിരിക്കും.

പ്രാർത്ഥിക്കേണ്ടത്:
“കർത്താവേ, ഭക്ഷണത്തേക്കാൾ കൃപാവരം തന്ന് എന്നെ സഹായിക്കണമേ.

ഒരു വചനമാണത്.

ഭക്ഷണത്തേക്കാൾ അധികം കൃപാവരം കൊണ്ട് നമ്മൾ ആത്മാവിനെ ശക്തിപ്പെടുത്തുന്നതാണ് ഉചിതം.

പ്രാർത്ഥിക്കേണ്ടത്, “കർത്താവേ, ഭക്ഷണത്തേക്കാൾ കൃപാവരത്തെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.”

ഈ ഒൻപതാമത്തെ ദിവസത്തെ ചിന്തകൾ അവസാനിക്കുന്നതിന് മുൻപ് കോസ്മിക് റിഡംപ്ഷൻ എന്ന ഒരു ആശയം കൂടി നിങ്ങളുടെ മനസ്സിലേക്ക് ഒന്ന് കൊണ്ടുവരാനായിട്ട് ഞാൻ ആഗ്രഹിക്കുകയാണ്.

ലോകത്തിന്റെ രക്ഷ അല്ലെങ്കിൽ വിശ്വരക്ഷ.

ഇത് ഈ എപ്പിസോഡിൽ നമ്മൾ ചർച്ച ചെയ്യുന്നതിന്റെ കാരണം ധാന്യത്തിലൂടെ തന്റെ കാലത്തെ ജോസഫ് രക്ഷിച്ചു എന്ന് ചിന്തിച്ചപ്പോഴും വിശുദ്ധ കുർബാനയിലൂടെ ഈശോ ലോകത്തെ രക്ഷിക്കുന്നു എന്ന ആശയം അതുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോഴും നമ്മൾ ബൈബിളിലെ ഈ കോസ്മിക് റിഡംപ്ഷൻ എന്ന ആശയം ഒന്ന് മനസ്സിലാക്കിയിരിക്കുന്നത്
നല്ലതാണ്.

ബൈബിൾ തുടങ്ങുമ്പോൾ ഉല്പത്തി പുസ്തകം1: 31-ലും സങ്കീർത്തനം 19:1 ലും സങ്കീർത്തനം 24:1-ലും ഒക്കെ സൃഷ്ടി അല്ലെങ്കിൽ ലോകത്തിലെ സൃഷ്ടവസ്തുക്കൾ സൃഷ്ടപ്രപഞ്ചം ദൈവത്തിന്റെ ഒരു നല്ല പ്രവർത്തിയായിട്ടാണ് ബൈബിൾ അവതരിപ്പിക്കുന്നത്.

ഇനി അതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ഒരു ആശയം മനുഷ്യനെ ദൈവം സൃഷ്ടിച്ചു കഴിയുമ്പോൾ ഈ സൃഷ്ടപ്രപഞ്ചത്തെ ദൈവം മനോഹരമായി സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ ദൈവം മനുഷ്യനെ ഏൽപ്പിക്കുകയാണ്
അതിന്റെ ഉത്തരവാദിത്വം.

ഉല്പത്തി 26, 27, 28-ൽ ഒക്കെ അത് കാണാൻ പറ്റും.

എന്നാൽ പിന്നീട് സംഭവിക്കുന്നത് മനുഷ്യന്റെ പാപം വന്നു കഴിയുമ്പോൾ ഈ കോസ്മോസിനെ ഈ പ്രപഞ്ചത്തെ പാപം മലിനമാക്കുകയാണ്.

ഉല്പത്തി 3: 17 മുതൽ 19 വരെ

നാലാമതായിട്ട് നമ്മൾ അതുമായി ബന്ധപ്പെട്ട് കാണേണ്ട ഒരു ആശയം ദൈവം മനുഷ്യനോട് ഒരു ഉടമ്പടി ബന്ധത്തിലേക്ക് വരുമ്പോൾ ആ ഉടമ്പടി ബന്ധത്തിൽ എല്ലാ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്നുണ്ട്.

ഉദാഹരണത്തിന് നോഹ.

ഉല്പത്തി 9 ൽ നോഹയോട് ചെയ്യുന്ന ഉടമ്പടിയിൽ ഉല്പത്തി 9:8 മുതൽ 17 വരെ വാക്യങ്ങളിൽ ഇത് കാണാൻ പറ്റും.

അതുപോലെ ഹോസിയ 2:18-ലും ഈ ആശയം കാണാൻ പറ്റും.

ഇനി വേറൊരു ആശയം ഞാൻ ഈ കോസ്മിക് റിഡംപ്ഷൻ എന്നതുമായി ബന്ധപ്പെട്ട് ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് തരികയാണ്.

പറഞ്ഞത് ഒന്ന്: ദൈവം സൃഷ്ടിച്ചതെല്ലാം മനോഹരമാണ്, നല്ലതാണ്. പ്രപഞ്ചം നല്ലതാണ്. അത് മനുഷ്യനെ ഏൽപ്പിച്ചു. മനുഷ്യന്റെ പാപം അതിനെ മലിനമാക്കി.

ഇനി നാലാമതായിട്ട് ഈ ദൈവത്തിന്റെ ഉടമ്പടി എല്ലാ ജീവജാലങ്ങളോടുമായിട്ടാണ്.

മനുഷ്യനോട് മാത്രമല്ല ദൈവം ഉടമ്പടി ചെയ്യുന്നത്.

ഇനി യേശുവിനെ പുതിയ നിയമം അവതരിപ്പിക്കുമ്പോൾ യോഹന്നാൻ 1:1 മുതൽ 3 വരെ, കൊളോസോസ് 1:15 മുതൽ 17 വരെ ഒക്കെ അവതരിപ്പിക്കുമ്പോൾ അവൻ എല്ലാത്തിനെയും താങ്ങിനിർത്തുന്നവൻ എന്നൊരു ആശയം പറയുന്നുണ്ട്.

അതായത് സകല സൃഷ്ടികളെയും താങ്ങിനിർത്തുന്നവനാണ് ക്രിസ്തു എന്നൊരു ആശയം അവിടെ പറയുന്നുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട ആശയമാണ് യേശു തന്റെ കുരിശിലൂടെ ഈ സർവ്വപ്രപഞ്ചത്തെയും ആ ദൈവവുമായി അനുരഞ്ജനപ്പെടുത്തി.

കൊളോസോസ് 1:19-20, എഫേസോസ് 1:9-10 ഒക്കെ ഈ ആശയം കാണുന്നത്.

ഇനി യേശുവിന്റെ ഉത്ഥാനം പുതിയ സൃഷ്ടിയുടെ ആരംഭമാണ് — New Creation തുടങ്ങുകയാണ്.

വേറൊരു പ്രധാനപ്പെട്ട ആശയം. റോമാ ലേഖനം 8:19 മുതൽ 23 വരെ വാക്യങ്ങളിൽ നമ്മൾ കാണുന്നത് ഈ സൃഷ്ടപ്രപഞ്ചം വീണ്ടെടുപ്പിനുവേണ്ടി കരഞ്ഞു കൊണ്ടേയിരിക്കുന്നു, വിലപിച്ചു കൊണ്ടേയിരിക്കുന്നു. റോമർ 8:19 മുതൽ 23 വരെ നിർബന്ധമായിട്ടും നിങ്ങൾ ഒന്ന് വായിച്ചു നോക്കണം.

പ്രപഞ്ചം ഈറ്റു നോവ് അനുഭവിക്കുകയാണ്, വിങ്ങിക്കരഞ്ഞു കൊണ്ടേയിരിക്കുകയാണ്.

എന്തിനുവേണ്ടി? രക്ഷയ്ക്ക് വേണ്ടി. മനുഷ്യന്റെ പാപം മലിനമാക്കിയ ഈ പ്രപഞ്ചം വീണ്ടെടുപ്പിന് വേണ്ടി കരഞ്ഞു കൊണ്ടേയിരിക്കുന്നു.

അങ്ങനെയുള്ള ഒരു പശ്ചാത്തലത്തിൽ ആണ് കർത്താവ് ഈ പ്രപഞ്ചത്തിൽ നിന്ന് എടുക്കുന്ന സസ്യജാലങ്ങളിൽ നിന്ന് എടുക്കുന്ന ധാന്യവും, അതുപോലെ തന്നെ മരങ്ങളിൽ നിന്ന് ആ മുന്തിരിച്ചെടിയിൽ നിന്ന് എടുക്കുന്ന മുന്തിരിപ്പഴവും — ആ മുന്തിരിച്ചാറും — ഈ ബലിപീഠത്തിലേക്ക് വെക്കുമ്പോൾ ഈ പ്രപഞ്ചം മുഴുവൻ ഈ ദിവ്യകാരുണ്യത്തിന്റെ അൾത്താരയിലേക്ക് സമർപ്പിക്കപ്പെടുകയാണ്.

അവിടെ പ്രപഞ്ചത്തിന്റെ വീണ്ടെടുപ്പ് ഈ ബലിയിലൂടെ നടക്കുന്നു എന്ന ഒരു പ്രതീകാത്മകമായ അർത്ഥം കൂടി ദിവ്യകാരുണ്യത്തിന് ഉണ്ട്.

അപ്പോൾ ഈ പ്രപഞ്ചത്തെ മുഴുവൻ, അതിന്റെ പ്രപഞ്ചത്തെ മുഴുവൻ രക്ഷിക്കാനുള്ള ദൈവത്തിന്റെ പ്രവർത്തിയുടെ ഭാഗം കൂടിയാണ് പരിശുദ്ധ കുർബാന എന്ന ആരാധന എന്നൊരു ആശയം അതിനകത്ത് മനോഹരമായിട്ട് അവതരിപ്പിക്കപ്പെടുന്നുണ്ട്.

ഈ പുതുതാക്കപ്പെടാൻ വേണ്ടി പ്രപഞ്ചം കാത്തിരിക്കുന്നു എന്ന ആശയം നമുക്ക് ബൈബിളിൽ പല ഇടങ്ങളിലും കാണാൻ പറ്റും.

അതിന്റെ ഭാഗമായിട്ടാണ് ബൈബിളിലെ വേറൊരു ആശയം നമ്മൾ കാണേണ്ടത് — സർവ്വപ്രപഞ്ചവും ദൈവത്തെ
ആരാധിച്ചു കൊണ്ടിരിക്കുകയാണ്.

ഞാൻ നേരത്തെ പറഞ്ഞത് വിശുദ്ധ കുർബാനയിലേക്ക് ഈ അപ്പവും വീഞ്ഞും കൊണ്ടുവരുമ്പോൾ പ്രപഞ്ചം മുഴുവൻ ഈ അൾത്താരയിലേക്ക് കൊണ്ടുവരപ്പെടുകയാണ്
— രക്ഷപ്പെടാൻ വേണ്ടി, രക്ഷിക്കപ്പെടാൻ വേണ്ടി.

അപ്പോൾ ലത്തീൻ കുർബാനയിൽ ഈ അപ്പം സമർപ്പിക്കുമ്പോഴും, വീഞ്ഞ് സമർപ്പിക്കുമ്പോഴും ഭൂമിയുടെയും മനുഷ്യപ്രയത്നത്തിന്റെയും ഫലമായ അപ്പം, ഈ വീഞ്ഞ് — അങ്ങനെയാണല്ലോ പറയുന്ന പ്രാർത്ഥന.

ഈ പ്രപഞ്ചത്തെ മുഴുവൻ അതിലേക്ക് കൊണ്ടുവരുന്ന ഒരു സൂചനയാണ്.

പ്രപഞ്ചം മുഴുവൻ ദൈവത്തെ ആരാധിക്കുകയാണ്.
ഉദാഹരണത്തിന് സങ്കീർത്തനം 148 അത് വായിച്ചാൽ പ്രപഞ്ചം ദൈവത്തെ ആരാധിക്കുകയാണ്. അതുപോലെ ദാനിയേലിന്റെ പുസ്തകം മൂന്നാം അധ്യായം 57 മുതൽ 90 വരെ വാക്യങ്ങളിലെ മൂന്ന് യുവാക്കന്മാരുടെ കീർത്തനത്തിലും ഈ പ്രപഞ്ചം ദൈവത്തെ ആരാധിക്കുന്നത് കാണാൻ പറ്റും.

അത് പോലെ വെളിപാട് 5:13 — ഇനി വേറൊരു ആശയം ഇതിന്റെയെല്ലാം ഒടുവിൽ സംഭവിക്കാൻ പോകുന്നത് എന്താണ്?

പുതിയ ആകാശവും പുതിയ ഭൂമിയും — New Heaven and New Earth.

സൃഷ്ടിയും ആകാശവും പുതുതാക്കപ്പെടും, ഭൂമിയും ആകാശവും പുതിയതാക്കപ്പെടും എന്ന ആശയം.

അങ്ങനെ ഈ ലോകം മുഴുവൻ, ഈ പ്രപഞ്ചം മുഴുവൻ യേശുക്രിസ്തുവിലേക്ക് പുതുതായി മാറുന്ന, യേശുക്രിസ്തുവിൽ പുതിയതായി മാറുന്ന ഒരു ആശയത്തിന്റെ പേരാണ് Cosmic Redemption.

അപ്പോൾ അത് സംഭവിക്കാൻ പ്രപഞ്ചം നടത്തുന്ന ആരാധനയാണ്. അല്ലെങ്കിൽ പ്രപഞ്ചത്തെ നമ്മളീ ആഗ്രഹം, പ്രപഞ്ചത്തിനുള്ള ആഗ്രഹം , പ്രപഞ്ചം ഏറ്റെടുക്കുന്ന അല്ല — പ്രപഞ്ചം ദൈവത്തിന് സമർപ്പിക്കുന്ന ഒരു തലം കൂടി കുർബാനയിൽ കാണണം.

ഞാനിത് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കാരണം, നമുക്ക് ഇന്ന് ഒത്തിരി ecology യുമായി, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിന്തകളൊക്കെ ആത്മീയതയുടെ ഭാഗമായിട്ട് കാണുന്ന ഒരു കാലം കൂടിയാണല്ലോ.

നമുക്ക് ഈ പ്രപഞ്ചത്തിന്റെ വീണ്ടെടുപ്പ് നമ്മുടെ ഉത്തരവാദിത്വമാണ്.

നമ്മുടെ വീട്, നമ്മുടെ പരിസരങ്ങൾ, അരികിലുള്ള മരങ്ങൾ, നട്ടുപിടിപ്പിക്കാനും മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കാനും, പക്ഷികൾക്കും മൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും എല്ലാം പറ്റുന്ന ആവാസവ്യവസ്ഥ നശിപ്പിക്കാതിരിക്കാനുമുള്ള ഉത്തരവാദിത്വം കൂടി കുർബാന അർപ്പിക്കുന്നവർക്കുണ്ട്.

വിശുദ്ധ കുർബാനയ്ക്ക് ഒരു പരിസ്ഥിതി ബന്ധം ഉണ്ട്, ഒരു ecological bond, ഒരു relation നമ്മുടെ അൾത്താരകളിൽ നിന്ന് പ്രപഞ്ചത്തിലേക്ക് ഒരു സ്നേഹതാളം അലയടിക്കുന്നുണ്ട്, ഒരു സ്നേഹത്തിന്റെ ചരട് നീളുന്നുണ്ട്.

അപ്പോൾ അത് നമ്മൾ കാണാതെ പോകരുത്. പ്രത്യേകിച്ച് നമ്മുടെ പരിസരങ്ങളൊക്കെ മനോഹരമായിട്ട് നല്ല ചെടികളും പൂക്കളും മരങ്ങളും ഒക്കെ വെച്ചുപിടിപ്പിച്ച് ഒരു beautiful
ആയിട്ട് പ്രപഞ്ചത്തെ കാത്തു സൂക്ഷിക്കുന്നത് ഒരു നല്ല spirituality-യുടെ ഭാഗമാണ്.

നമ്മളെ ഉള്ള environment നമ്മുടെ അൾത്താരയിലെ ബലി നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. ഒന്നും വലിച്ചെറിയാതിരിക്കാനും, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാനും.
അതുപോലെ തന്നെ ആ പ്രപഞ്ചത്തിന് നാശമാകുന്നതൊന്നും ചെയ്യാതിരിക്കാനും ഒക്കെയുള്ള ഒരു ഉത്തരവാദിത്വം ഓർക്കാനും കൂടി ഈ ദിവസം കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നമുക്ക് ഇന്നത്തെ ആരാധനയുടെ ആശീർവാദത്തിലേക്ക് കടക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

പ്രിയമുള്ളവരേ, ഇന്നത്തെ ഈ ആശീർവാദം സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ നമുക്ക് കർത്താവിനോട് നമ്മുടെ ഹൃദയത്തിൽ സ്നേഹം വർദ്ധിക്കാൻ ആഗ്രഹിക്കാം.

എഫേസോസ് ലേഖനം മൂന്നാം അധ്യായത്തിന്റെ 14 മുതലുള്ള തിരുവചനങ്ങൾ.
ഇക്കാരണത്താൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമകാരണമായ പിതാവിന്റെ മുമ്പിൽ ഞാൻ മുട്ടുകൾ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് യോജിച്ചവിധം അവിടുന്ന് തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമെന്നും,
വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണമെന്നും, നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു.
എല്ലാ വിശുദ്ധരോടും ഒപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ.

കർത്താവേ, ഞങ്ങൾ പ്രാർത്ഥിക്കുന്നു. കർത്താവിന്റെ സ്നേഹത്തിന്റെ നീളം, കർത്താവിന്റെ സ്നേഹത്തിന്റെ വീതി, ഉയരം, ആഴം — ഇത് ഗ്രഹിക്കാൻ ഞങ്ങളെ സഹായിക്കണമേ.

ഓരോ പരിശുദ്ധ കുർബാനയിലും വരുമ്പോൾ ഞങ്ങളിലെ ദൈവസ്നേഹത്തെ വർദ്ധിപ്പിച്ചു തരേണമേ.

കുർബാനയിൽ ഞങ്ങൾക്ക് യേശുവിനെ ജീവനോടെ കാണാൻ ഞങ്ങളുടെ കണ്ണ് തുറന്നു തരണമേ.

നീ കാണുന്നതുപോലെ നിന്റെ ശരീരത്തെ കാണാൻ ഞങ്ങളുടെ ആത്മാവിന്റെ കണ്ണുകൾ തുറന്ന് ഞങ്ങളെ സഹായിക്കണമേ.

കർത്താവേ, ഓരോ കുർബാനയിലും ദൈവസ്നേഹം നിറഞ്ഞവരായി മടങ്ങിപ്പോകാൻ ഞങ്ങളെ അവിടുന്ന് സഹായിക്കണം.

ഈ ആത്മീയ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന കർത്താവേ, മക്കൾ ഓരോരുത്തരെയും നീ വ്യക്തിപരമായി അനുഗ്രഹിക്കണമേ.

അവർ എവിടെയായിരുന്നാലും ഇപ്പോൾ അവിടുന്ന് സ്പർശിക്കണമേ.

മാറ്റമില്ലാത്ത നിന്റെ വചനം അവരിൽ ആഴത്തിലുള്ള മാറ്റങ്ങളും പരിവർത്തനങ്ങളും വരുത്തണമേ.

ലോകത്തെ ഉപേക്ഷിക്കാനും പിശാചിനെ തള്ളിപ്പറയാനും പാപം വേണ്ടെന്നുവയ്ക്കാനും യേശുവിനെ എല്ലാ നിമിഷങ്ങളിലും ഏറ്റുപറഞ്ഞ് സ്നേഹിക്കാനും സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

നമുക്ക് ആശീർവാദത്തിനു വേണ്ടി ശിരസ്സുകൾ നമിക്കാം.

കാരുണ്യവാനായ ദൈവം അവിടുത്തെ അനന്ത കൃപയാൽ നിങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കട്ടെ.

ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും കർത്താവിന്റെ അനുഗ്രഹം കടന്നുവരട്ടെ.

ലോകം അസാധ്യമായി കരുതുന്ന കാര്യങ്ങൾ ദൈവം നിങ്ങൾക്ക് സാധ്യമാക്കി തരട്ടെ.

കർത്താവ് നിങ്ങളുടെ ജീവിതത്തിന്റെ ഓരോ സങ്കടങ്ങളിലും ഇടപെട്ട് നിങ്ങൾക്ക് ആശ്വാസവും സമാധാനവും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങളുടെ ഹൃദയത്തിലെ ദൈവസ്നേഹം വർദ്ധിക്കുകയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു കവിയുകയും, സാക്ഷ്യം നൽകുന്ന ഒരു ജീവിതം ഉണ്ടാവുകയും ചെയ്യട്ടെ.

യേശുവിന്റെ വിലയേറിയ ശരീരത്തിന്റെ അനന്തയോഗ്യതകളാൽ തന്നെ, ആമേൻ.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading