ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയപ്പെട്ടവരേ, ദിവ്യകാരുണ്യ വിമോചന പ്രാർത്ഥനാ ശുശ്രൂഷയുടെ പതിമൂന്നാമത്തെ ദിവസത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്.
അനുഗ്രഹീതമായ ഒരു യാത്രയാണ് നമ്മൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഓരോ ദിവസവും ദൈവവചനത്തിൽ നിന്ന് പരിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി ഓരോ ഭാഗം ധ്യാനിച്ച് പ്രാർത്ഥിച്ച് നമ്മുടെ ജീവിതം കുറേക്കൂടി അനുഗ്രഹമാക്കാൻ നമ്മൾ പരിശ്രമിക്കുകയാണ്.
ഇന്ന് നമ്മൾ ചിന്തിക്കുന്നത് പുറപ്പാട് പുസ്തകത്തിന്റെ 19-ാം അധ്യായത്തിൽ നിന്നുള്ള ഒരു വാക്യമാണ്.
പുറപ്പാട് പുസ്തകം 19-ാം അധ്യായം അഞ്ചാമത്തെ വാക്യം.
“അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും. കാരണം ഭൂമി മുഴുവൻ എന്റേതാണ്.”
ആറാമത്തെ വാക്യം: നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവും ആയിരിക്കും. നിങ്ങൾ എനിക്ക് പുരോഹിത രാജ്യമാണ്. അതുപോലെതന്നെ നിങ്ങൾ എനിക്ക് വിശുദ്ധ ജനവും ആയിരിക്കും.
ഇന്ന് ഒരു പരിധിവരെ ഒരുപാട് മനുഷ്യർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഐഡന്റിറ്റി ക്രൈസിസ്.
ഐഡന്റിറ്റി ക്രൈസിസ് എന്ന് പറഞ്ഞാൽ നമ്മൾ ആരാണെന്നും നമ്മുടെ നിയോഗം എന്താണെന്നുമുള്ള വ്യക്തതയില്ലായ്മ.
ഒത്തിരി നുണകൾ നമ്മുടെ മനസ്സ് വിശ്വസിച്ചിട്ടുണ്ട്. എന്ത് നുണയാണ് നമ്മുടെ ഐഡന്റിറ്റി, നമ്മുടെ ഐഡന്റിറ്റി എന്താണ് എന്ന് നമ്മുടെ ഐഡന്റിറ്റി അല്ലാത്ത ഒരുപാട് നുണകൾ നമ്മൾ വിശ്വസിച്ച് നമ്മുടെ ഐഡന്റിറ്റിയെ നമ്മൾ മിസ്റ്റേക്ക് ചെയ്തിട്ടുണ്ട്. മിസ്റ്റേക്കൻ ഐഡന്റിറ്റി എന്നാണ് അതിന് പറയുന്നത്. തെറ്റിധരിക്കപ്പെട്ട നമ്മുടെ ഐഡന്റിറ്റി.
എന്ന് പറഞ്ഞാൽ
നമ്മൾ ചോദിക്കുന്ന ചോദ്യം ഇതാണ്: നിങ്ങൾ ആരാണ്?
ഈ ചോദ്യത്തിന്റെ ഉത്തരമാണ് നമ്മുടെ ഐഡന്റിറ്റി സ്റ്റേറ്റ്മെന്റ്.
നിങ്ങൾ ആരാണ്?
ഒരു വിശ്വാസ സമൂഹം എന്ന നിലയിൽ നമ്മൾ നമ്മളോട് തന്നെ ഈ ചോദ്യം ചോദിക്കുമ്പോൾ അതിന്റെ ഉത്തരമാണ് ഞാൻ വായിച്ചത് പുറപ്പാട് 19:6.
ദൈവത്തിന്റെ കണ്ണിൽ ദൈവത്തിന് നമ്മൾ ആരാണ്? നമ്മൾ പുരോഹിത രാജ്യമാണ്, വിശുദ്ധ ജനമാണ്.
Holy nation and priestly nation.
Holy People
priestly nation
നമ്മൾ ഈ ഒരു വാക്കാണ് ഇന്ന് ധ്യാനിക്കുന്നത്. പുരോഹിത രാജ്യം.
ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് പ്രവാചകന്മാർ അവരോട് പറഞ്ഞിരുന്നു, പുരോഹിത രാജ്യമായിട്ടാണ് എന്ന് പറയുമ്പോൾ ലോകം മുഴുവനും പുരോഹിത ശുശ്രൂഷ ചെയ്യാനാണ്.
അതായത് മറ്റെല്ലാ ജനതകൾക്കും പുരോഹിത ശുശ്രൂഷ ചെയ്യാൻ.
ആരാണ് പുരോഹിതൻ?
പുരോഹിതൻ മറ്റുള്ളവർക്ക് വേണ്ടി അവരുടെ പ്രതിനിധിയായി നിന്ന് അവർക്കു വേണ്ടി ദൈവത്തെ ആരാധിക്കുന്ന, ദൈവത്തിന്റെ മുമ്പിൽ നിൽക്കുന്ന ആളാണ്. മുൻപിൽ നിൽക്കുന്ന ആളാണ്.
അങ്ങനെ വരുമ്പോൾ ഇസ്രായേൽ പുരോഹിത രാജ്യമാണ് എന്ന് പറയുമ്പോൾ അവർ മറ്റെല്ലാ ജനതകൾക്കും പുരോഹിത ശുശ്രൂഷ ചെയ്യേണ്ടവരായിരുന്നു.
അപ്പോൾ എന്താണ് പുരോഹിത രാജ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
പുരോഹിതന്റെ ജോലി ദൈവത്തെ ആരാധിക്കുക.
അപ്പോൾ ഇതാണ് ഐഡന്റിറ്റി സ്റ്റേറ്റ്മെന്റ്. മനസിൽ അത് മനസ്സിൽ എഴുതി വെക്കുക.
ഞങ്ങൾ പുരോഹിത രാജ്യമാണ്.
ഇനി ഇത് നിങ്ങൾ വിചാരിക്കും, ഇത് പഴയ നിയമത്തിൽ അല്ലേ?
പുതിയ നിയമത്തിൽ ഞങ്ങൾ അങ്ങനെയാണോ എന്ന് ചോദിച്ചാൽ, ഞാൻ രണ്ട് വാക്യങ്ങൾ പുതിയ നിയമത്തിൽ നിന്ന് നിങ്ങളെ വായിച്ചു കേൾപ്പിക്കാം.
നമ്മളെക്കുറിച്ച് അപ്പസ്തോലനായ പത്രോസ് ഈ കാര്യം പറഞ്ഞത് നമ്മൾ വായിക്കുകയാണ്.
പത്രോസ് അപ്പസ്തോലൻ എഴുതിയ ഒന്നാമത്തെ ലേഖനത്തിലാണ്. രണ്ടാമത്തെ അധ്യായത്തിൽ.
ആദ്യം അഞ്ചാമത്തെ വാക്യം വായിക്കാം.
ഒന്ന് പത്രോസ് രണ്ട് അഞ്ച്: “നിങ്ങൾ സജീവശിലകൾ കൊണ്ടുള്ള ഒരു ആത്മീയ ഭവനമായി പടുത്തുയർത്തപ്പെടട്ടെ. യേശുക്രിസ്തു വഴി ദൈവത്തിന് സ്വീകാര്യമായ ബലികൾ അർപ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിത ജനവും ആവുകയും ചെയ്യട്ടെ.”
നിങ്ങൾ ഒരു പുരോഹിത ജനം ആവട്ടെ. അവിടെ അപ്പസ്തോലൻ പറയുകയാണ്.
ഇനി രണ്ടാം അധ്യായത്തിന്റെ ഒൻപതാമത്തെ വാക്യത്തിലേക്ക് വരുമ്പോൾ, എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവും ആണ്
ഇവിടെ പറയുകയാണ്. നിങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വംശമാണ്, രാജകീയ പുരോഹിത ഗണമാണ്, വിശുദ്ധ ജനതയാണ്, ദൈവത്തിന്റെ സ്വന്തം ജനവുമാണ്.
അപ്പോൾ ഈ ഒന്ന് പത്രോസ് രണ്ടിലെ രണ്ടു വാക്യങ്ങൾ നമ്മൾ കണ്ടു. അത് പറഞ്ഞത് എന്താണ്? നമ്മൾ നമ്മുടെ ഐഡന്റിറ്റി എന്താണ്? നമ്മൾ പുരോഹിത രാജ്യമാണ്.
ഇനി വെളിപാട് പുസ്തകത്തിൽ ഇതു തന്നെ വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ട്.
നമ്മുടെ ഐഡന്റിറ്റി ആസ് പ്രീസ്റ്റ്ലി നേഷൻ.
വെളിപാട് പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിലെ ആറാമത്തെ വാക്യം.
നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവന് മഹത്വവും പ്രതാപവും എന്നും ഉണ്ടായിരിക്കട്ടെ.
ഇനിയും കണ്ടെത്താൻ പല വാക്യങ്ങൾ ഞാൻ നിങ്ങളുടെ മനസ്സിൽ ഇതിന് വേദപുസ്തകത്തിൽ നിന്ന് പറയാൻ വേണ്ടി വാക്യങ്ങൾ കാണിച്ചുതരുന്നേയുള്ളൂ.
എന്താണ് പറഞ്ഞുവരുന്നത്?
ഒരു വിശ്വാസ സമൂഹം എന്ന നിലയിൽ നമ്മൾ ആരാണ്?
നമ്മൾ പുരോഹിത രാജ്യമാണ്.
അപ്പോൾ ദൈവം നമ്മളെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന്റെ ഉത്തരം — നമ്മളെ പുരോഹിത രാജ്യം ആക്കാനാണ്.
സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ, വിമോചനത്തെക്കുറിച്ച് പറയുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം:
ഒന്ന് ഫ്രീഡം ഫ്രം, ലിബറേഷൻ ഫ്രം;
രണ്ട് ഫ്രീഡം ഫോർ, ലിബറേഷൻ ഫോർ.
അതായത് എന്തിൽ നിന്നുള്ള മോചനം, എന്തിനുവേണ്ടിയുള്ള മോചനം.
നമ്മൾ സാധാരണ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത് ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം.
പക്ഷേ ചോദ്യം എന്തിന് സ്വാതന്ത്ര്യം?
എന്തിനാണ് സ്വാതന്ത്ര്യം?
ഫോർ വാട്ട്?
ഫ്രീഡം ഫ്രം,
ഫ്രീഡം ഫോർ വാട്ട്.
അപ്പോൾ ഈ രണ്ട് തലമുണ്ട് സ്വാതന്ത്ര്യത്തിന് ഇസ്രായേൽക്കാരെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു.
ഫ്രീഡം ഫ്രം
അടുത്ത ചോദ്യം
എന്തിന്?
എന്താവാൻ?
അതിനുള്ള ഉത്തരമാണിത് സ്വാതന്ത്ര്യം അടിമത്വത്തിൽ നിന്ന് ദൈവം മോചിപ്പിച്ചത് പുരോഹിത രാജ്യം ആവാനാണ്.
അപ്പോൾ നമ്മൾ അതിലേക്ക് എത്തുന്നില്ലെങ്കിൽ ഈ സ്വാതന്ത്ര്യം അതിന്റെ പൂർണതയിൽ എത്തിയിട്ടില്ല.
പുറപ്പാട് പുസ്തകത്തിൽ ദൈവം മോചിപ്പിച്ചത് പുരോഹിത രാജ്യം ആവാനാണ് എന്ന് ആവർത്തിക്കുന്ന കുറെയധികം വാക്യങ്ങൾ നമുക്ക് കാണാനായിട്ട് പറ്റും.
മോശ ഫറവോയുടെ അടുത്ത് പോകുകയാണ്.
പുറപ്പാട് അഞ്ചാം അധ്യായം, അഞ്ച്.
മോശ ഫറവോയുടെ അടുത്ത് നിന്ന് ഒന്നാമത്തെ വാക്യത്തിൽ പറയുകയാണ്: ഇസ്രായേലിന്റെ ദൈവമായ കർത്താവ് കൽപ്പിക്കുന്നു, മരുഭൂമിയിൽ വന്ന് എനിക്ക് ബഹുമാനാർത്ഥം പൂജാ മഹോത്സവം ആഘോഷിക്കാൻ എന്റെ ജനത്തെ വിട്ടയക്കുക.
അപ്പോൾ ഫറവോ എന്തിനാണ് വിട്ടയക്കേണ്ടത്?
ദൈവത്തെ ആരാധിക്കാൻ.
താഴെ പറയുന്നുണ്ട്, ഞങ്ങളുടെ ദൈവമായ കർത്താവിന് ബലിയർപ്പിക്കാൻ ഞങ്ങളെ വിട്ടയക്കുക.
അപ്പോൾ ഫറവോ എന്തിനാണ് വിട്ടയക്കേണ്ടത്?
ദൈവത്തെ ആരാധിക്കാൻ.
ഇനി അടുത്ത അധ്യായത്തിലേക്ക് വരുമ്പോൾ വീണ്ടും അങ്ങനെ ഫറവോയോട് മോശ പറയുന്നത് നമ്മൾ കാണുകയാണ്.
അത് ഇനി നമ്മൾ കാണുന്നത് ഏഴാമത്തെ അധ്യായത്തിലാണ്.
ഏഴാം അധ്യായം പതിനാറാം വാക്യം: നീ അവനോട് പറയണം, എബ്രായരുടെ ദൈവമായ കർത്താവ് എന്നെ നിന്റെ അടുത്തേക്ക് അയച്ചത് മരുഭൂമിയിൽ എന്നെ ആരാധിക്കാൻ എന്റെ ജനത്തെ അയക്കുക എന്ന് ആവശ്യപ്പെടാനാണ്.
കണ്ടോ? വിട്ടയക്കുന്നത് എന്തിനാണ്? ദൈവത്തെ ആരാധിക്കാനാണ്.
ഇനി എട്ടാമത്തെ അധ്യായത്തിലേക്ക് വരുമ്പോൾ വീണ്ടും കാണാൻ പറ്റും.
എട്ടാം അധ്യായം ഒന്നാം വാക്യത്തിൽ കാണും: കർത്താവ് കൽപ്പിക്കുന്നു, എന്നെ ആരാധിക്കാനായി എന്റെ ജനത്തിന് സ്വാതന്ത്ര്യം കൊടുക്കുക.
അപ്പോൾ എന്തിനാണ് സ്വാതന്ത്ര്യം?
ഫ്രീഡം ഫോർ ദൈവത്തെ ആരാധിക്കാനാണ്.
ഇനി ഒൻപതാം അധ്യായത്തിൽ, ഒന്നാമത്തെ വാക്യത്തിൽ കാണാൻ പറ്റും: ഹെബ്രായരുടെ ദൈവമായ കർത്താവ് കൽപ്പിക്കുന്നു, എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയക്കുക.
ഇനി ഒൻപതിന്റെ പതിമൂന്നിലേയ്ക്ക് വരുമ്പോൾ കാണാൻ പറ്റും എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയക്കുക.
പത്താം അധ്യായത്തിൽ കാണാൻ പറ്റും പത്താം അധ്യായത്തിന്റെ മൂന്നാമത്തെ വാക്യം
എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയക്കുക.
അപ്പോൾ കണ്ടോ, എത്ര തവണയായി
എന്തിനാണ് സ്വാതന്ത്ര്യം?
ദൈവം എന്തിനാണ് നമ്മളെ മോചിപ്പിക്കുന്നത്?
ഉദാഹരണത്തിന് നമുക്ക് എന്തെങ്കിലും പാപത്തിൽ നിന്നോ, രോഗത്തിൽ നിന്നോ, സാമ്പത്തിക ഞെരുക്കത്തിൽ നിന്നോ, വീട്ടിലെ വഴക്കിൽ നിന്നോ, മക്കളുടെ ദുർനടപ്പിൽ നിന്നോ, അല്ലെങ്കിൽ അപമാനത്തിൽ നിന്നോ എന്തിൽ നിന്നെങ്കിലും ദൈവം നമ്മളെ മോചിപ്പിച്ചിട്ടുണ്ടെങ്കിൽ ചോദ്യം ഇതാണ്: എന്തിന്? എന്തിനുവേണ്ടി?
ഒറ്റ കാര്യത്തിനു വേണ്ടിയാണ്.
നമ്മൾ ആരാധകർ ആയി മാറാനാണ്.
So this is our Christian identity. That of a worshipper — ആരാധിക്കാൻ,
വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തിൽ മനോഹരമായ ഒരു രംഗമുണ്ട്. അതായത് അദ്ദേഹം അദ്ദേഹത്തിന് ഏതാണ്ട് പത്ത് വർഷത്തോളം മേലധികാരികളിൽ നിന്ന് വിലക്കുണ്ടായി.
പരസ്യമായിട്ട് കുർബാന അർപ്പിക്കാൻ വിലക്ക്. അതുപോലെതന്നെ അദ്ദേഹത്തിന് മറ്റുള്ളവർക്ക് കുമ്പസാരം കൊടുക്കാൻ വിലക്ക്. അതുപോലെ പബ്ലിക് ആയി സർവീസുകൾ ഒക്കെ നടത്താൻ വിലക്ക്.
അപ്പോൾ അങ്ങനെ ആ വിലക്ക് അദ്ദേഹത്തിന് കിട്ടുമ്പോൾ മനോഹരമായ ഒരു രംഗമുണ്ട്. തന്റെ മേലധികാരികൾ തനിക്ക് ഈ കാര്യങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയിരിക്കുന്ന ആ കത്ത് അദ്ദേഹം വായിക്കുന്ന ആ രംഗത്ത് കണ്ണിൽ നിന്ന് ഇങ്ങനെ കണ്ണുനീർ ഉരുണ്ട് കവിളിലൂടെ താഴേക്ക് ഒഴുകി ഈ പേപ്പറിലേക്ക് വീഴുമ്പോൾ അദ്ദേഹം ചോദിച്ച ഒരു ചോദ്യമുണ്ട്: ആരാധിക്കാൻ വിലക്കുണ്ടോ?
ആരാധിക്കുന്നതിന് വിലക്കില്ലല്ലോ?
അതുകൊണ്ട് അദ്ദേഹം പറയും: I obey.
നിങ്ങൾ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അനുസരിക്കുന്നു. ഞാൻ അത് അംഗീകരിക്കുന്നു. പ്രതിഷേധമില്ല, സമരമില്ല, കൊടിപിടിക്കലില്ല, എതിർപ്പുകളില്ല, സംഘം ചേരലില്ല. മുദ്രാവാക്യം വിളികളില്ല, മുഖത്ത് വെറുപ്പ് പ്രകടമാക്കി നടക്കാനില്ല.
ഞാൻ സന്തോഷവാനാണ്. കാരണം എനിക്ക് ആരാധിക്കുന്നതിന് വിലക്കില്ലല്ലോ.
That is so close to our identity.
അത് എന്നിൽ നിന്നും എടുത്തു മാറ്റുന്നത് വരെ എനിക്ക് പ്രശ്നം ഇല്ല
What is our Christian identity
Worshipper ആണ്
നമ്മൾ ആരാധകരാണ്.
നമ്മളിൽ നിന്ന് എന്ത് എടുത്തുമാറ്റിയാലും നമുക്ക് സങ്കടമില്ല. നമ്മൾ ആരാധകർ അല്ലാതായി മാറരുത്.
അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഈ യാത്ര നമ്മൾ നടത്തുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഇത് ആഴത്തിൽ പതിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നമ്മൾ ആരാണ്?
നമ്മൾ ആരാധകരാണ്.
നമ്മൾ ദൈവത്തെ ആരാധിക്കാൻ ദൈവം വിളിച്ചവരാണ്.
So God is priority number one.
എന്താണ് worship എന്നറിയാമോ?
ദൈവത്തെ ഹൃദയത്തിൽ ഒന്നാം സ്ഥാനത്ത് വെക്കുന്നതിന്റെ പേരാണ് ആരാധന.
Putting God in priority number one is worship.
ദൈവത്തെ ഹൃദയത്തിൽ ഒന്നാം സ്ഥാനത്ത് പണമല്ല സ്ഥാനമാനങ്ങളല്ല, ലോകമല്ല, അംഗീകാരങ്ങളല്ല, നേട്ടങ്ങളല്ല, യാത്രകളല്ല, വേറൊന്നുമല്ല. ദൈവമാണ് ഒന്നാമത്തേത്.
ദൈവത്തിന്റെ മുമ്പിൽ ബാക്കി എല്ലാം രണ്ടാമത്തേതാണ് എന്ന് ഒരാൾക്ക് ചിന്തിക്കാൻ പറ്റുമ്പോൾ അതിനെ വിളിക്കുന്നതാണ് ആരാധന.
പല ആളുകളും വിചാരിച്ചിട്ടുണ്ട് ആരാധന എന്നാൽ ഇങ്ങനെ കുറെ വാക്കുകൾ പറയുന്നത് ആണെന്ന്.
പ്രാർത്ഥിക്കുന്നതാണ്
പാടുന്നതാണ് അല്ല.
നിങ്ങൾ ബൈബിളിൽ ശ്രദ്ധിച്ചു വായിച്ചാൽ,
“Worship is not an action but attitude.”
അതൊരു പ്രവർത്തിയല്ല. അതൊരു മനോഭാവമാണ്. ദൈവം ഒന്നാമത്, ഹൃദയത്തിൽ ഒന്നാമത്.
ദൈവമാണ് ഏറ്റവും വലുത്. ദൈവത്തിനാണ് ഏറ്റവും പ്രാധാന്യം.
അപ്പോൾ അതുകൊണ്ട് ഈ ഒരു ഐഡന്റിറ്റി
മനസ്സിലാക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്.
അപ്പോൾ ഇത് ഞാൻ പറയുമ്പോൾ നമ്മൾ അതുകൊണ്ടുതന്നെ നമ്മുടെ ഈ ആരാധകരാണെന്നുള്ള ഐഡന്റിറ്റി ഉള്ളതുകൊണ്ട്, അതായത് കൊണ്ട് നമ്മുടെ ടേക്ക് എവേ എന്താണ് ഇതിന്?
എന്താണെന്നറിയാമോ, നമ്മൾ വിശുദ്ധ കുർബാനയിലാണ് നമ്മൾ നമ്മുടെ ഐഡന്റിറ്റി കണ്ടെത്തുന്നത്.
കാരണം കുർബാനയാണല്ലോ ആരാധന.
അപ്പോൾ വിശുദ്ധ കുർബാനയിൽ നമ്മൾ ദൈവത്തെ ആരാധിക്കുമ്പോൾ നമ്മൾ നമ്മുടെ യഥാർത്ഥ ഐഡന്റിറ്റിയിലേക്ക് തിരിച്ചുവരികയാണ്.
അതുകൊണ്ട് ഓരോ കുർബാനയും നമുക്ക് നമ്മുടെ ഐഡന്റിറ്റി തിരിച്ചു തരുകയാണ്. നമ്മൾ നമ്മുടെ നമ്മളുടെ യഥാർത്ഥ സത്ത സ്വത്വം
തനിമ ഐഡന്റിറ്റി കണ്ടെത്തുകയാണ്
നമ്മൾ നമ്മളായി മാറുന്നത് കുർബാനയിലാണ്.
അതുകൊണ്ട് വിശുദ്ധ കുർബാന നമുക്കൊരു പുറത്ത് ഉള്ള ഒരു ചടങ്ങല്ല. നമ്മളിലെ യഥാർത്ഥ നമ്മളെ സൃഷ്ടിക്കുന്ന ആ ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യമാണ്.
അതുകൊണ്ട് അത് നമ്മുടെ ഹൃദയത്തിലേക്ക് വലിയ ഒരു ബോധ്യമായിട്ട് വെക്കാൻ ഞാൻ നിങ്ങളോട് ഏറ്റവും സ്നേഹത്തോടെ ആവശ്യപ്പെടുകയാണ്.
അത് ഞാൻ പറയാൻ കാരണം നമ്മുടെ ജീവിതത്തിൽ വിശുദ്ധ കുർബാന അത്രയും നമ്മുടെ ഒരു രക്തത്തോടും നമ്മുടെ ആത്മാവിനോടും ചേർന്നിരിക്കുന്ന കാര്യമാണെന്ന് തിരിച്ചറിയണം എന്ന് ഓർമിപ്പിക്കാൻ വേണ്ടിയിട്ടാണ്.
ശക്തമായി നിങ്ങൾ മുന്നോട്ടു പോകണം. മടുക്കരുത്. വലിയ ദൈവകൃപകൾ പ്രാപിക്കുന്ന സമയമാണ്.
അപ്പോൾ നമ്മൾ അതുകൊണ്ട് നിങ്ങൾ ഇത്തരം ശുശ്രൂഷകൾ എല്ലാം ഇത് വചനം കേൾക്കുമ്പോഴും ഒക്കെ പ്രാർത്ഥിക്കണം.
കുറെ ഇരുന്ന് ദിവസങ്ങളിലൊക്കെ കർത്താവിനോട് ഹൃദയം കൊണ്ട് ചേർന്നിരിക്കണം, ദൈവകാര്യങ്ങൾ
മറ്റു Facebook, Instagram, Reels ഇതെല്ലാം ഈ ദിവസങ്ങളിൽ അങ്ങനെ നമുക്ക് മാറ്റിനിർത്താം.
ഇത് നമുക്ക് നമ്മുടെ മനസ്സിൽ നിന്ന് മാറാതിരിക്കാൻ പ്രത്യേകിച്ച് ശ്രദ്ധിക്കണം.
നല്ലപോലെ പ്രാർത്ഥിച്ചു മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഇന്ന് പ്രാർത്ഥിക്കേണ്ടത് ദൈവഭയം ഉണ്ടാവാൻ.
പ്രാർത്ഥിക്കാം.
അതാണ് വാല്യു. ഇന്നത്തെ നമ്മുടെ വെർച്യു, പുണ്യം.
ഇന്ന് നമ്മൾ ഉണ്ടാവണേ എന്ന് ആഗ്രഹിക്കേണ്ടത് ദൈവഭയം.
ദൈവഭയം,
ദൈവഭയം ഉണ്ടെങ്കിൽ നമുക്ക് ആ ഒരു ആത്മീയ വളർച്ച പെട്ടെന്നുണ്ടാകും.
ദൈവഭയം.
അപ്പോൾ ഒഴിവാക്കേണ്ട തിന്മ എന്താണ്?
ആത്മീയ ലാഘവത്വം ലാഘവബുദ്ധി
എന്ന് പറഞ്ഞാൽ ഒരു ഉദാസീനത.
എല്ലാ കാര്യങ്ങളിലും ലാഘവ ബുദ്ധി, അതായത് എല്ലാ കാര്യത്തോടും ഒരു താൽപര്യക്കുറവ്.
അത് നമ്മുടെ ഹൃദയത്തിൽ നിന്ന് മാറി ദൈവഭയം ഉണ്ടാവാൻ പ്രാർത്ഥിക്കാം.
നമുക്ക് ഇന്ന് നമുക്ക് ചെയ്യാനായിട്ട് നമ്മൾ പ്രധാനമായിട്ടും ശ്രമിക്കേണ്ട ഒരു കാര്യം: ഞാൻ ഒരു 15 മിനിറ്റ് ഒന്ന് ഒരു നിശബ്ദത പാലിച്ച് ഒന്ന് ശാന്തമായിട്ടിരിക്കാൻ ശ്രദ്ധിക്കുക.
അത് ആ ഫോൺ എല്ലാം മാറ്റിവെക്കണം. എന്നിട്ട് വേറെ ഒന്നുമില്ല.
ശാന്തമായിട്ട്, സ്വസ്ഥമായിട്ട് എവിടെയെങ്കിലും ഇരുന്ന് ഒരു നിശബ്ദതയിൽ ഒരു 15 മിനിറ്റ് കർത്താവിനെ ഒന്ന് കേൾക്കാൻ, ദൈവം എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ. അങ്ങനെ ഒന്ന് ഏകാഗ്രമായിട്ട് ഇരിക്കാൻ.
അതാണ് ഇന്നത്തെ ഒരു ടാസ്ക് എന്ന് പറയുന്നത്.
നമുക്ക് ഇന്ന് നമ്മൾ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന ഇതാണ്:
കർത്താവേ, എന്നെ യഥാർത്ഥ ആരാധകനാക്കി മാറ്റണമേ.
കർത്താവേ, എന്നെ യഥാർത്ഥ ആരാധകനാക്കി മാറ്റണമേ.
എന്ന് നമുക്ക് ആഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്യാം.
ആശീർവാദം ആരാധനയിൽ ഈശോ നമുക്ക് തരും.
നന്നായിട്ട് ഒരുങ്ങി പ്രാർത്ഥിച്ച് ആശീർവാദം സ്വീകരിക്കാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയമുള്ളവരെ, ഈ ആരാധനയിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ നമുക്ക് നന്നായിട്ട് കർത്താവിനോട് പ്രാർത്ഥിക്കേണ്ട മേഖല,
ദൈവമേ, ഞങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ ആരാധകരാണ് എന്ന സത്യം തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ.
പ്രത്യേകിച്ച് കർത്താവേ, ദൈവത്തെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ മേഖലകളും ഞങ്ങളിൽ നിന്ന് എടുത്തുമാറ്റണമേ
കർത്താവേ.
അങ്ങേക്ക് ഒന്നാം സ്ഥാനം നൽകാൻ ഞങ്ങളുടെ ഹൃദയം ഒരുങ്ങട്ടെ
അങ്ങയെ വിലമതിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കപ്പെടട്ടെ.
കർത്താവിനു വേണ്ടി സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങളുടെ ഹൃദയത്തിൽ ആഹ്ലാദം ഉണ്ടാകട്ടെ.
ദൈവം ഞങ്ങളുടെ ആനന്ദമായിട്ട് മാറട്ടെ.
കർത്താവേ, ലോകത്തിൽ ലോകവസ്തുക്കളിൽ, ലോകം തരുന്ന സന്തോഷങ്ങളിൽ ഒക്കെ അഭിരമിക്കാതെ ദൈവത്തെ തേടാൻ ഞങ്ങളുടെ ഹൃദയം തുറന്നു തരണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ
ദൈവമേ, ഇന്ന് ഞങ്ങൾ ആരാധനയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ ഞങ്ങളുടെ ജീവിതത്തിന് ആത്മീയമായ ഒരു വളർച്ച ഉണ്ടാവാൻ നല്ല ദൈവം സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയമുള്ളവരേ, നമ്മൾ ഇന്ന് ഈ ആരാധനയിൽ പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കളെയും പൂർവികരെയും സമർപ്പിക്കാം.
ഈ ആശീർവാദം സ്വീകരിക്കുമ്പോൾ ശുദ്ധീകരണാത്മാക്കൾക്ക് വലിയ മോചനം ഉണ്ടാവാൻ, മരിച്ചുപോയവർക്ക് ആശ്വാസം കിട്ടാൻ, ഈ സമയത്ത് ഈ ആശീർവാദത്തിൽ അവരെയും പ്രത്യേകം ചേർത്തുവച്ച് പ്രാർത്ഥിക്കാം.
സർവ്വശക്തനായ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
യഥാർത്ഥ ആരാധകരായി മാറുന്നതിന് നിങ്ങളുടെ ഹൃദയവും മനസ്സും ശരീരവും ദൈവമായ കർത്താവ് സജ്ജീകൃതമായ അവിടുത്തെ ആലയമാക്കി മാറ്റട്ടെ.
പരിശുദ്ധാത്മാവിന്റെ കൃപാവരം നിങ്ങളിൽ നിറയട്ടെ.
ദൈവതേജസ്സുള്ളവരായി നിങ്ങൾ മാറട്ടെ.
ആത്മീയമായ കാര്യങ്ങൾക്ക് വില കൽപ്പിക്കാൻ ഉതകുന്ന ആത്മാവിന്റെ ഫാക്കൽറ്റികൾ നിങ്ങളിൽ തുറക്കപ്പെടട്ടെ.
കർത്താവുമായി ലയിച്ചുചേരുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറട്ടെ.
നിങ്ങളുടെ കുടുംബങ്ങളിലേക്ക് ഒരു ആത്മീയ ഉണർവും ഒരു ഉത്സാഹവും അഭിഷേകവും ഉണ്ടാവട്ടെ.
നിങ്ങളുടെ മരിച്ചുപോയവർക്ക് നല്ല ആശ്വാസവും പ്രത്യാശയും വിമോചനവും ഉണ്ടാവട്ടെ.
യേശുവിന്റെ തിരുശരീരത്തിന്റെ യോഗ്യതകളാൽ തന്നെ.
ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply