പ്രിയപ്പെട്ടവരേ, ദിവ്യകാരുണ്യ വിമോചനയാത്രയുടെ പതിനാലാമത്തെ ദിവസത്തിലേക്ക് ഒത്തിരി സന്തോഷത്തോടെ, പ്രാർത്ഥനയോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.
അനുഗ്രഹീതമായ ഈ യാത്രയിൽ ഒരുമിച്ച് നിങ്ങൾ വരുന്നതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
നമ്മുടെ എല്ലാവരുടെയും ഒരുമിച്ചുള്ള പ്രാർത്ഥന നമ്മുടെ വ്യക്തിജീവിതത്തെയും സഭാജീവിതത്തെയും ശക്തിപ്പെടുത്തും എന്ന് നമുക്ക് പൂർണ്ണമായും കർത്താവിൽ പ്രത്യാശ അർപ്പിക്കാം.
പതിനാലാമത്തെ ദിവസത്തിൽ നമ്മൾ ചിന്തിക്കാനായിട്ട് എടുക്കുന്നത് പഴയ നിയമത്തിലെ ലേവ്യരുടെ പുസ്തകം ഒന്നു മുതൽ ഏഴു വരെ അധ്യായങ്ങളിൽ വിവരിക്കുന്ന പഴയ നിയമത്തിലെ അഞ്ച് ബലികളെക്കുറിച്ചാണ്.
ലേവ്യരുടെ പുസ്തകം ഒന്നാം അധ്യായം മുതൽ ഏഴാം അധ്യായം വരെ ഇസ്രായേൽ ജനത്തിന് വേണ്ടി ദൈവം അഞ്ച് പ്രധാനപ്പെട്ട ബലികൾ സ്ഥാപിച്ചതായിട്ട് നമ്മൾ കാണുകയാണ്.
കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രം അനുസരിച്ച് കാൽവരിയിൽ ഈശോ അർപ്പിച്ച അവിടുത്തെ ആ യാഗം കുരിശുമരണം കേവലം ഒരു സംഭവം എന്നതിനപ്പുറത്ത് ഈ അഞ്ച് പഴയനിയമ ബലികളുടെ പൂർണ്ണമായ പൂർത്തീകരണം കൂടിയാണ്.
പഴയ നിയമത്തിലെ അഞ്ച് ബലികളും യേശുവിന്റെ കുരിശിലെ ബലിയിൽ പൂർത്തിയാവുകയാണ്.
എങ്ങനെയാണ് ദിവ്യകാരുണ്യം ഈ ബലികളുടെ പൂർത്തീകരണമായിട്ട് മാറുന്നത് എന്ന് നമ്മൾ ഇന്ന് കാണാൻ ശ്രമിക്കുകയാണ് ഇന്നത്തെ എപ്പിസോഡിൽ.
പഴയ നിയമത്തിലെ യഹൂദന്റെ ഈ ബലി അഞ്ചു ബലികളും ആ ബലികൾ ഓരോരോ സാഹചര്യങ്ങളിൽ അർപ്പിക്കപ്പെടാൻ വേണ്ടി ദൈവം നിർദേശിച്ചവയാണ്.
അതിൽ ആദ്യത്തേത് നമ്മൾ ലേവ്യരുടെ പുസ്തകം ഒന്നാം അധ്യായത്തിൽ കാണുന്നത് ദഹന ബലി എന്നാണ്.
Burnt offering
ദഹനബലി.
അതിനു ഹീബ്രുവിൽ വിളിക്കുന്ന പേര് ‘ഓല’ എന്നാണ്. O-L-A-H, ഓല.
പഴയ നിയമത്തിൽ ഇത് ദൈവത്തിന് ഒരാൾ നടത്തുന്ന പൂർണ്ണമായ ആത്മസമർപ്പണത്തിന്റെ പ്രതീകമായ ബലി ആയിരുന്നു.
ഇത്തരമൊരു സെൽഫ് ഓഫറിങ്ങിന് തുല്യമാണ്, ഒരാൾ സ്വയം അർപ്പിക്കുന്നതിന് തുല്യമാണ്, ഒരു ഊനമില്ലാത്ത മൃഗത്തെ ബലിപീഠത്തിൽ വെച്ച് പൂർണ്ണമായും ദഹിപ്പിക്കും. അതുകൊണ്ടാണ് അതിനെ ദഹനബലി എന്ന് പറയുന്നത്. ആ മൃഗം പൂർണ്ണമായി ഇല്ലാതാകും.
അത് ഒരാൾ തന്നെ പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കുന്നതിന്റെ പ്രതീകമായിരുന്നു.
ആ ബലിയിൽ നിന്ന് ബലിവസ്തുക്കൾ ആർക്കും ഭക്ഷിക്കാൻ കിട്ടില്ല. ഭക്ഷിക്കാൻ പാടില്ല. പൂർണ്ണമായ ആരാധന ആയിട്ട് ദൈവത്തിന് സമർപ്പിക്കുന്നതാണ്.
ഇനി എങ്ങനെയാണ് ഈ ദഹനബലി കർത്താവായ യേശുവിന്റെ കുരിശിലെ ബലിയിൽ പൂർത്തിയായത്?
കുരിശിൽ ഈശോ പിതാവായ ദൈവത്തിന് തന്നെ സമ്പൂർണ്ണമായി സമർപ്പിച്ചു.
എല്ലാം അവിടുന്ന് സമർപ്പിച്ചു.
തന്റെ ശരീരം, തന്റെ രക്തം, അവസാനതുള്ളി രക്തം കഴിയുമ്പോൾ പിന്നെ അവന്റെ വിലാവിൽ നിന്ന് വെള്ളം ഒഴുകി. അവന്റെ വസ്ത്രങ്ങൾ പടയാളികൾ പങ്കിട്ടെടുത്തു. അവന്റെ അമ്മയെ യോഹന്നാന് കൊടുത്തു.
സമ്പൂർണ്ണമായിട്ട് ഈശോ പൂർണ്ണമായിട്ട് ഒടുവിൽ അവന്റെ ആത്മാവിനെ സമർപ്പിച്ചു എന്ന് നമ്മൾ കാണുന്നതല്ലേ.
അവസാനം എല്ലാം പൂർത്തിയായി എന്ന് പറയുമ്പോൾ അത് സമ്പൂർണ്ണമായ ആത്മദാനം ആയിരുന്നു. ഒന്നും പിടിച്ചുവെക്കാതെ എല്ലാം കൊടുത്തതാണ് കുരിശിൽ നമ്മൾ കാണുന്നത്.
അങ്ങനെ ഈശോ സത്യത്തിൽ കുരിശിൽ നടത്തിയത് ഒരർത്ഥത്തിൽ ഒരു ദഹനബലിയാണ്, ഒരു Burnt Offering ആണ്.
അപ്പോൾ വിശുദ്ധ കുർബാന നമ്മളെ സംബന്ധിച്ചും നമ്മുടെ ജീവിതം സമ്പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കുന്നതിന്റെ ഒരു പ്രഖ്യാപനമാണ് കുർബാന.
നമ്മൾ കുർബാനയിൽ നിൽക്കുമ്പോൾ കർത്താവിനോട് നമ്മൾ പറയാതെ പറയുന്നത് എന്താണ്?
“ദൈവമേ, എന്റെ ജീവിതവും ഞാൻ നിനക്ക് പൂർണ്ണമായി സമർപ്പിക്കുന്നു; ഒരു ദഹനബലി പോലെ സമർപ്പിക്കുന്നു” എന്ന ഒരു ഭാവമാണ് പരിശുദ്ധ കുർബാനയിൽ വരേണ്ടത്
ഈശോ അങ്ങനെയാണ് അതർപ്പിച്ചത്.
ഇനി നമ്മൾ ലേവ്യരുടെ പുസ്തകം രണ്ടാം അധ്യായത്തിലേക്ക് പോകുമ്പോൾ അവിടെ കാണുന്ന ബലിയാണ് ധാന്യബലി. ഇംഗ്ലീഷിൽ അതിനെ Grain Offering എന്നും Meal Offering എന്നും പറയും.
ഹീബ്രുവിൽ അതിന്റെ പേര് ‘മിൻക’ എന്നാണ്, M-I-N-C-H-A-H, മിൻക.
ധാന്യബലി
പഴയ നിയമത്തിലെ അഞ്ച് ബലികളിൽ രക്തം ചിന്താത്ത ഏക ബലിയാണ് ധാന്യബലി. അവിടെ രക്തം ചിന്തലില്ല.
എന്തൊക്കെയാണ് അർപ്പിച്ചിരുന്നത്?
നേരിയ മാവ്, അത് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കുന്നത്
നേരിയ മാവ് ഒലിവെണ്ണ കുന്തിരിക്കം തുടങ്ങിയവയായിരുന്നു ധാന്യബലിക്കായി ഉപയോഗിച്ചിരുന്നത്.
ദൈവം മനുഷ്യനെ പരിപാലിക്കുന്നതിനുള്ള നന്ദിസൂചകമായിട്ടാണ് ഈ ബലി അർപ്പിച്ചിരുന്നത്.
അതായത് ദൈവം നമ്മളെ വഴി നടത്തുന്നതിനും നമ്മൾ ദൈവത്തിനു
നന്ദിയും സ്തോത്രവും സമർപ്പിക്കുന്നതിന്റെ ഒരു പ്രതീകമാണ് ഈ ധാന്യബലി.
മിക്കവാറും തന്നെ ദഹനബലിയോടൊപ്പമാണ് ഈ ധാന്യബലി അർപ്പിച്ചിരുന്നത്.
അപ്പോൾ അതിന്റെ വിശദാംശങ്ങളാണ് ലേവ്യരുടെ പുസ്തകം രണ്ടാം അധ്യായത്തിൽ നമ്മൾ കാണുന്നത്.
പരിശുദ്ധ കുർബാനയിൽ എങ്ങനെയാണ് ഈ ധാന്യബലി പൂർത്തിയായത് എന്ന് ചോദിച്ചാൽ, യഥാർത്ഥത്തിൽ വിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെടുന്ന അപ്പവും വീഞ്ഞും ഈ ധാന്യബലിയുടെ പൂർത്തീകരണമാണ്.
കുർബാനയിൽ നമ്മൾ അർപ്പിക്കുന്നത് അപ്പവും വീഞ്ഞുമാണ്. യഥാർത്ഥത്തിൽ ഇത് പഴയ നിയമത്തിലെ ധാന്യബലിയുടെ പൂർത്തീകരണമാണ്.
ലത്തീൻ കുർബാനയിൽ പുരോഹിതൻ ഈ Offertory കാഴ്ചസമർപ്പണം നടത്തുന്ന സമയത്ത് പറയുന്നുണ്ടല്ലോ,
“Fruit of the earth and work of human hands, it will become for us the bread of life.”
എന്ന് പറഞ്ഞാൽ, ഭൂമിയുടെ ഫലവും മനുഷ്യന്റെ അദ്ധ്വാനവുമായ ഈ രഹസ്യങ്ങളെ ഞാൻ നിനക്ക് കാഴ്ച വയ്ക്കുന്നു.
അപ്പോൾ നമ്മൾ
ക്രിസ്തുവിന്റെ ബലിയാണ്, ക്രിസ്തു സമർപ്പിച്ച ബലിയാണ് എങ്കിലും നമ്മുടെ എല്ലാ അദ്ധ്വാനവും, നമ്മുടെ പരിശ്രമങ്ങളും, നമ്മുടെ പ്രാർത്ഥനകളും, നമ്മുടെ വേദനകളും, നമ്മുടെ ജീവിതസാഹചര്യങ്ങളും എല്ലാം ഇതിനോട് ചേർത്തു വയ്ക്കുന്നു എന്നാണ് ആ പ്രാർത്ഥനയുടെ അർത്ഥം.
അത് കൊണ്ട് ഈ രക്തരഹിതമായ ബലി
കർത്താവായ ഈശോമിശിഹാ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ നമുക്കുവേണ്ടി തന്റെ ബലിയെ സമർപ്പിച്ചു തന്ന ആ അന്ത്യത്താഴ ബലിയെ സൂചിപ്പിക്കുന്നതാണ് .
അതുകൊണ്ട് നമ്മൾ ഈ കുർബാന അർപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ ഇത് പഴയ നിയമത്തിലെ ഒരു ധാന്യബലിയുടെ ഒരു പൂർത്തീകരണം കൂടിയാണ് എന്ന് നമ്മൾ മനസ്സിലാക്കണം.
ഇനി ലേവ്യരുടെ പുസ്തകത്തിന്റെ മൂന്നാമത്തെ അധ്യായത്തിൽ നമ്മൾ കാണുന്ന ബലിയാണ് സമാധാനബലി അല്ലെങ്കിൽ സ്തോത്രബലി എന്നും അതിനെ പറയാറുണ്ട്.
കൃതജ്ഞതാബലി, സമാധാനബലി സ്തോത്രബലി എന്നിങ്ങനെ പല പേരുകളിൽ പറയാം.
ഇംഗ്ലീഷിൽ “Peace Offering”, “Thanksgiving Offering”. ഹീബ്രുവിൽ അതിനെ “Todah” എന്നാണ് പറയുക, T-O-D-A-H, Todah എന്നാണ് അതിനെ വിളിച്ചിരുന്നത്.
പഴയ നിയമത്തിൽ ഈ ബലി ദൈവത്തിൽ നിന്ന് ഒരു മനുഷ്യൻ സ്വീകരിച്ച അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായിട്ട് അർപ്പിച്ച ബലിയാണ്.
ഇതൊരു നന്ദിസൂചകമായിട്ട് സമർപ്പിച്ച ബലിയാണ്.
ഈ അർപ്പിക്കുന്ന ആ ബലിയുടെ, ആ ബലിമൃഗത്തിന്റെ മാംസം പുരോഹിതനും ഭക്ഷിക്കാമായിരുന്നു. അതുപോലെ തന്നെ ബലി അർപ്പിക്കുന്ന ബലിയർപ്പകനും, അത് കൊടുക്കുന്ന ബലിയർപ്പിക്കാൻ ആ മൃഗത്തെ കൊണ്ടുവരുന്ന ആൾക്കും അത് ഭക്ഷിക്കാമായിരുന്നു.
ഇനി ഈ സമാധാനബലിയുടെ ഒരു വക ഭേദമാണ് സ്തോത്രബലി “Todah” എന്ന് ഞാൻ പറഞ്ഞത്,അത് പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ചാണ് ആ സ്തോത്ര ബലി അർപ്പിച്ചിരുന്നത്.
ഈ മിശിഹായുടെ കാലം എത്തുമ്പോഴേക്കും യഹൂദ റബ്ബിമാർ ഇങ്ങനെ പ്രവചിച്ചിരുന്നു പറയുമായിരുന്നു: മിശിഹായുടെ കാലത്തു മിശിഹായുടെ കാലമെത്തുമ്പോഴേയ്ക്കും ഈ Todah മാത്രമേ ഉണ്ടാകാവൂ ഉണ്ടാകും എന്ന് അവർ പറഞ്ഞിരുന്നു.
സ്തോത്രബലി മാത്രമേ ഉണ്ടാകൂ, ബാക്കി എല്ലാ ബലികളും ഇല്ലാതാകും എന്ന് യഹൂദ റബ്ബിമാരുടെ ഇടയിൽ ഒരു teaching ഉണ്ടായിരുന്നു.
എങ്ങനെയാണ് ഈ സമാധാനബലി അല്ലെങ്കിൽ ഈ സ്തോത്രബലി ക്രിസ്തുവിന്റെ ബലിയിൽ പൂർത്തിയാകുന്നത് എന്ന് ചോദിച്ചാൽ, വിശുദ്ധ കുർബാനയ്ക്ക് ഗ്രീക്കിൽ ഉപയോഗിക്കുന്ന വാക്ക് “Eucharist” എന്നാണ്. “Eucharistia” അതിന് അർത്ഥം തന്നെ കൃതജ്ഞത അല്ലെങ്കിൽ സ്തോത്രം എന്നാണ്.
വിശുദ്ധ കുർബാന ഈ സമാധാനബലിയുടെ പൂർത്തീകരണമാണ്. ദൈവം നമ്മുടെ മേൽ വർഷിച്ച ദാനങ്ങൾക്കും നന്മകൾക്കും എല്ലാം നന്ദി പറയുന്ന കൃതജ്ഞതാ-സ്തോത്ര-സമാധാന ബലിയാണ് പരിശുദ്ധ കുർബാന.
ഇത് ദൈവത്തെയും മനുഷ്യരെയും തമ്മിൽ അനുരഞ്ജിപ്പിക്കുന്ന, ഒന്നാകാൻ സഹായിക്കുന്ന
അതുപോലെ തന്നെ ആ ബലിപീഠത്തിൽ നിന്നുള്ള വസ്തുക്കൾ പങ്കിട്ടെടുത്ത് ഭക്ഷിച്ചിരുന്നതുപോലെ തന്നെ നമ്മൾ ദൈവത്തിൽ നിന്ന്, കർത്താവിൽ നിന്ന്, ദൈവത്തെ തന്നെ കർത്താവിനെ തന്നെ പ്രാപിക്കാൻ സഹായിക്കുന്ന ബലിയാണ് വിശുദ്ധ കുർബാന.
നമുക്ക് അതുകൊണ്ട് ഇത് ഈ മൂന്നാമത്തെ ബലിയുടെ പൂർത്തീകരണമായിട്ട് നമുക്ക് കാണാവുന്നതാണ്.
ഇനി ലേവ്യരുടെ പുസ്തകത്തിന്റെ നാലാം അധ്യായത്തിൽ നമ്മൾ കാണുന്നത് പാപപരിഹാര ബലിയാണ് — Sin Offering. പാപപരിഹാര ബലി. അതിനു ഹീബ്രുവിൽ പറയുന്നത് ചത്താത്ത് “Chattat” എന്നാണ്.
എന്താണ് ഈ ബലി? പഴയ നിയമത്തിൽ ആരെങ്കിലും ഒരാൾ അബദ്ധവശാൽ പാപം ചെയ്തു പോയാൽ അബദ്ധവശാൽ പാപം ചെയ്തു പോയാൽ ഒരു മൃഗത്തെ കൊണ്ടുവന്ന് ആ മൃഗത്തെ ബലിയർപ്പിച്ച്, മൃഗത്തിന്റെ രക്തം ബലിപീഠത്തിൽ തളിക്കും.
ഇത് പാപപരിഹാര ബലിയാണ്.
അതായത് ആരെങ്കിലും അറിവില്ലായ്മ മൂലം പാപം ചെയ്താൽ ഈ മൃഗത്തെ കൊണ്ടുവന്ന്, ആ മൃഗത്തിന്റെ രക്തം എടുത്ത് അത് ശ്രീകോവിലിലും ബലിപീഠത്തിലും ഒക്കെ തളിക്കുന്ന അങ്ങനെ ഒരു ബലിയായിരുന്നു അത്.
അത് പാപത്തിന് പരിഹാരമായിട്ട്.
പുതിയ നിയമത്തിലേക്ക് വരുമ്പോൾ, മനുഷ്യകുലത്തിന്റെ മുഴുവൻ പാപങ്ങളും ഏറ്റെടുത്ത് തന്നെത്തന്നെ ബലിയാക്കി മാറ്റിയ കർത്താവായ യേശുവിന്റെ കുരിശിലെ ആ ബലി മനുഷ്യന്റെ പാപപരിഹാരത്തിനു വേണ്ടി അർപ്പിക്കപ്പെട്ട ബലിയാണ്.
അതുകൊണ്ടാണ് കുർബാനയുടെ സ്ഥാപന വചനത്തിൽ, “ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തമാണ്” എന്ന് പറയുന്നത്.
മാരക പാപങ്ങൾ നമ്മൾ കുമ്പസാരക്കൂട്ടിൽ ഏറ്റുപറഞ്ഞ് മോചനം പ്രാപിക്കും.
സഭയുടെ പ്രബോധനം അനുസരിച്ച് വിശുദ്ധ കുർബാനയിൽ vineal sins ലഘുപാപങ്ങൾ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നുണ്ട്.
ഞങ്ങളുടെ മലങ്കര കുർബാനയിൽ ഈ വിശ്വാസപ്രമാണത്തിനു മുമ്പ് ഒരു absolution പ്രാർത്ഥനയുണ്ട്.
എന്ന് പറഞ്ഞാൽ ഒരു പാപമോചന പ്രാർത്ഥന തന്നെയുണ്ട്. അതിന്റെ അവസാനം ഇങ്ങനെയാണ്.
ദൈവത്തിൽ നിന്ന് കടങ്ങൾക്ക് പരിഹാരവും പാപങ്ങൾക്ക് മോചനവും രണ്ടു ലോകങ്ങളിലും എന്നേക്കും ഉണ്ടാകട്ടെ എന്ന് പറഞ്ഞ് കുമ്പസാരക്കൂട്ടിലെ അതേ absolution തന്നെയാണ് കുർബാനയിലും ലഭിക്കുന്നത്.
അതൊരു പാപപരിഹാര ബലിയാണ്.
ഇനി അവസാനത്തേത് പ്രായശ്ചിത്ത ബലിയാണ്.
അവസാനത്തെ ബലി
പ്രായശ്ചിത്ത ബലിയാണ്.. അതിനെക്കുറിച്ച് നമ്മൾ കാണുന്നത് അഞ്ചാമത്തെ അധ്യായത്തിന്റെ അവസാന ഭാഗത്താണ്.
നമ്മൾ പ്രായശ്ചിത്ത ബലിയെക്കുറിച്ച് കാണുന്നത് “Guilt Offering” എന്നാണ് അതിനെ വിളിക്കുന്നത് ഇംഗ്ലീഷിൽ Guilt Offering”
ഹീബ്രുവിൽ അതിനെ “Asham” എന്നാണ്.
ASHAM
പഴയ നിയമത്തിൽ ഇത് പാപപരിഹാര ബലിക്ക് തുല്യമാണ്. എന്നാൽ ഈ ബലി അതിന്റെ വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ, ഇത് നഷ്‌ട പരിഹാരം ആവശ്യമായിരിക്കുന്ന ചില കുറ്റങ്ങൾ ഉണ്ട്.
ഉദാഹരണത്തിന് ആരുടെയെങ്കിലും വസ്തു മോഷ്ടിച്ചെടുത്താൽ അതിന് നഷ്ടപരിഹാരം കൊടുക്കണം. ആരെയെങ്കിലും വഞ്ചിച്ചാൽ അതിന് നഷ്ടപരിഹാരം കൊടുക്കണം. അങ്ങനെ നഷ്ടപരിഹാരം കൊടുക്കണമെന്ന ബാധ്യതയുള്ള പാപങ്ങൾക്ക് പരിഹാരമായിട്ട് അർപ്പിക്കപ്പെടുന്ന ബലിയാണ് പ്രായശ്ചിത്ത ബലി.
കുറ്റം ചെയ്ത ആൾ നഷ്ടപരിഹാരവും പിഴയും കൊടുത്തതിനുശേഷം ഈ മൃഗത്തെ പ്രായശ്ചിത്തമായിട്ട് അർപ്പിക്കണം.
നമ്മൾ എന്ത് പാപം ചെയ്യുമ്പോഴും അതിൽ മനുഷ്യരോട് ചെയ്യുന്ന ഒരു ദ്രോഹമുണ്ട്, ദൈവത്തോട് ചെയ്യുന്ന ഒരു ദ്രോഹമുണ്ട്. രണ്ടു തലങ്ങൾ ഉണ്ടല്ലോ പാപത്തിന്.
അപ്പോൾ ഒരാൾ പാപം ചെയ്താൽ ഈ പാപം ആരോടാണോ ചെയ്തത് അയാൾക്ക് നഷ്ടപരിഹാരം കൊടുക്കണം, പിഴ കൊടുക്കണം. എന്നിട്ട് കർത്താവിനോട് പ്രായശ്ചിത്തം അപേക്ഷിച്ച് ഈ പ്രായശ്ചിത്ത ബലി അർപ്പിക്കണം.
മനുഷ്യന്റെ പാപം ദൈവത്തിന്റെ അനന്തമായ നീതിക്ക് വരുത്തിയ കടം വീട്ടാൻ ഒരു മനുഷ്യനും സാധിക്കില്ല എന്ന് നമ്മൾ സങ്കീർത്തനത്തിൽ വായിക്കുന്നുണ്ടല്ലോ.
എത്രയായാലും അത് തികയില്ല. മനുഷ്യന് തന്റെ കടം വീട്ടാൻ കഴിയില്ല.
അതുകൊണ്ടാണ് ക്രിസ്തു ഒരു പ്രായശ്ചിത്തമായി, നമ്മുടെ എല്ലാ പാപത്തിനുമുള്ള പ്രായശ്ചിത്തമായി, തന്നെത്തന്നെ കുരിശിൽ അർപ്പിച്ചു.
അതുകൊണ്ട് നമ്മുടെ സഭയുടെ വിശ്വാസം അനുസരിച്ച് വിശുദ്ധ കുർബാന നമ്മുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്ത ബലി കൂടിയാണ്.
നമ്മൾ ദൈവത്തോടും മനുഷ്യരോടും ചെയ്ത പാപത്തിന്റെ കടം വീട്ടാൻ ഈ ബലി പിതാവായ ദൈവത്തിന് അർപ്പിക്കുകയാണ്.
പ്രിയപ്പെട്ടവരേ, ഈ അഞ്ച് പഴയ നിയമ ബലികളും യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയിൽ പൂർത്തിയായി.
അതുകൊണ്ട് ഈ ബലിയിലൂടെയെല്ലാം പഴയ നിയമത്തിൽ മനുഷ്യന് കിട്ടിയിരുന്ന എല്ലാ കാര്യങ്ങളും അതിന്റെ പൂർണ്ണതയിൽ നമ്മളിലേക്ക് കടന്നുവരുന്നത് ഈ പരിശുദ്ധ കുർബാനയിലൂടെയാണ്.
അതുകൊണ്ട് നമുക്ക് ഈ കുർബാനയിൽ പങ്കെടുക്കുമ്പോൾ എന്തെല്ലാം വിധത്തിലാണ് ഒരു കുർബാന നമുക്ക് അനുഗ്രഹമായിട്ട് മാറുന്നത് എന്ന് മനസ്സിലാക്കാം.
അത് നമുക്ക് നമ്മളെത്തന്നെ സമ്പൂർണ്ണമായി അർപ്പിക്കുന്നതിന്റെ പ്രതീകമാണ്.
നമ്മൾ ദൈവത്തിൽ നിന്ന് കർത്താവിനു കൊടുക്കാതെ നമ്മള് പിടിച്ചുവച്ചു നമ്മൾ എന്തെല്ലാം ദൈവത്തിന് സമർപ്പിക്കാതിരുന്നോ അതിനെല്ലാം പരിഹാരമാണ് സമ്പൂർണ്ണമായ സമർപ്പണം.
പിന്നെ രണ്ടാമതായിട്ട് നമ്മൾ കാണേണ്ടത് ഈ കുർബാന എന്ന് പറയുന്നത് ഒരു ദൈവം നമ്മെ പരിപാലിക്കുന്നതിനു കർത്താവിനു നന്ദി പറഞ്ഞു കൊണ്ട് നാം അർപ്പിക്കുന്ന ഒരു ധാന്യ ബലിയാണ്.
പിന്നെ അത് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ബലിയാണ് അതൊരു സ്തോത്രബലിയാണ്. കൃതജ്ഞതാ ബലിയാണ്. അത് പാപപരിഹാര ബലിയാണ്. അത് പ്രായശ്ചിത്തബലിയാണ്.
ഏതെല്ലാം തലങ്ങളിലാണ് ഒരു കുർബാന നമുക്ക് അനുഗ്രഹമായിട്ട് മാറുന്നത്
അത് കൊണ്ട് നമുക്ക് ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ മുന്നോട്ട് വച്ചു കൊണ്ട് മുന്നോട്ട് പോകാം.
ഞാൻ നിങ്ങൾ മറന്നു പോകാതിരിക്കാൻ ഞാൻ ചില കാര്യങ്ങൾ ഒരിക്കൽ കൂടി ഒന്ന് ഓർമിപ്പിക്കുകയാണ്.
നമ്മൾ 40 ദിവസം നീളുന്ന ഒരു പ്രാർത്ഥനാ യാത്രയാണ് നടത്തി കൊണ്ടിരിക്കുന്നത്. ബൈബിളിൽ 40 ദിവസത്തെ പ്രാർത്ഥന വളരെ ശക്തിയുള്ള പ്രാർത്ഥനയാണ്.
അത് കൊണ്ട് ഈ പ്രാർത്ഥനയിൽ പങ്കു ചേരുമ്പോൾ നമുക്ക് ഒരു പാട് അനുഗ്രഹങ്ങൾ കിട്ടും.
നമ്മുടെ ആത്മീയ ജീവിതം ഒരു പടി കൂടെ ഉയരും.
നമ്മൾ എപ്പോഴും ഓർത്തിരിക്കണം എന്തെല്ലാം പ്രയാസം വന്നാലും നിങ്ങൾ മടുക്കരുത്.
കാരണം ഇതിലൂടെ നമുക്ക് ലഭിക്കാൻ പോകുന്ന നന്മ അത്ര വലുതാണെന്ന് നിങ്ങൾ ഓർത്തോണം.
അപ്പോൾ നമുക്ക് കുറച്ചു കഷ്ടപ്പെടേണ്ടിവരും. നമ്മൾ ഇതൊക്കെ ചെയ്യാൻ, അല്ലെങ്കിൽ പറയുന്ന ഭാഗമൊക്കെ വായിക്കാൻ, വചനം വായിക്കാൻ, പ്രാർത്ഥിക്കാൻ, വിശുദ്ധ കുർബാനയ്ക്ക് എന്നും മുടങ്ങാതെ പോകാൻ എല്ലാം കുറച്ചു കഷ്ടപ്പെടേണ്ടിവരും.
പക്ഷേ അതിനെ നിങ്ങൾ ഒരു വലിയ ആത്മീയ പോരാട്ടമായിട്ട് തന്നെ കാണണം.
പൂർവികർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആ ചാർട്ട് ഫിൽ ചെയ്യണം. പിന്നെ ആ പ്രയർ ചൊല്ലണം. ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കണം. എന്നും മുടങ്ങാതെ കുർബാനയ്ക്ക് പോകണം. പൂർണ്ണ കുമ്പസാരത്തിന് ഒരുങ്ങണം.
അങ്ങനെ നല്ല പ്രാർത്ഥനയിൽ ഈ ദിവസങ്ങൾ ചെലവഴിക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
വലിയ ദൈവകൃപകൾ നേരുന്നു. നമുക്ക് ആരാധനയുടെ ആശീർവാദം സ്വീകരിക്കാനായിട്ട് ഒരുങ്ങാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയമുള്ളവരേ, സമ്പൂർണ്ണമായ ആരാധനയാണ് പരിശുദ്ധകുർബാന എന്ന് തിരിച്ചറിയാൻ, ദിവ്യകാരുണ്യത്തെക്കാൾ വലുതായി ഒരു ആരാധന ഇല്ലെന്ന് മനസ്സിലാക്കാൻ, കർത്താവ് നമ്മുടെ ഹൃദയം തുറക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
ദൈവമായ കർത്താവേ, 40 ദിവസം നീണ്ടുനിൽക്കുന്ന ഈ ആത്മീയ യാത്രയിൽ പങ്കുചേരാനുള്ള കൃപാവരം ഞങ്ങൾക്ക് തന്നതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.
ദൈവമേ, ഈ ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഈ പ്രിയ മക്കളെ ഈ സമയത്ത് അവിടുത്തെ മുമ്പിലേക്ക്, അവിടുത്തെ ഹൃദയത്തിലേക്ക് ചേർത്തുവെക്കുന്നു,
കർത്താവ്
ആകർഷിച്ചാൽ അല്ലാതെ ഞങ്ങൾക്ക് അങ്ങയുടെ അടുത്തേക്ക് വരാൻ കഴിയില്ല,
ദൈവമേ ആത്മീയ ദാഹം ഞങ്ങളിൽ വർദ്ധിപ്പിച്ചു തന്ന് അങ്ങയെ സ്നേഹിക്കാനുള്ള കൃപ ഞങ്ങളിൽ നിറച്ച് ഞങ്ങളെ സഹായിക്കണം.
പ്രത്യേകിച്ച് കർത്താവേ, ഞങ്ങൾ നടത്തുന്നത് ഏത് പ്രാർത്ഥനയേക്കാളും മഹോന്നതമാണ് ദിവ്യകാരുണ്യ അർപ്പണം, പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് എന്ന് തിരിച്ചറിയാൻ ഞങ്ങളുടെ യഥാർത്ഥ സമ്പൂർണ്ണ ആരാധന യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയിൽ പങ്കെടുക്കുന്നതാണെന്ന് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ.
പ്രത്യേകിച്ച് പഴയ നിയമത്തിലെ എല്ലാ ബലികളും പുതിയ നിയമത്തിലെ ഈ കുരിശിലെ ബലിയിൽ പൂർത്തിയാകുമ്പോൾ, ഞങ്ങൾക്ക് മനുഷ്യരെന്ന നിലയിൽ സമർപ്പിക്കാൻ കഴിയുന്ന ഏറ്റവും ഉന്നതമായ ആരാധനയാണ് പരിശുദ്ധകുർബാന എന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കണമേ.
അതിനായി എല്ലാ ഹൃദയങ്ങളെയും ഈ നാളുകളിൽ അവിടുന്ന് ഉണർത്തണമേ.
ദിവ്യകാരുണ്യ ഭക്തി വർദ്ധിക്കാൻ ഈ ശുശ്രൂഷ ഇടയാക്കണമേ.
അനേകരുടെ ജീവിതം പരിശുദ്ധ കുർബാനയോട് ബന്ധപ്പെട്ടതായി മാറാനും യഥാർത്ഥ ആരാധകരായി മാറാനും ദൈവമേ അങ്ങ് സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയമുള്ളവരേ, ഈ നിയോഗങ്ങളോടെ നമ്മുടെ എല്ലാ വേദനകളും യേശുവിന് കൊടുത്ത് നമുക്ക് ഇന്നത്തെ ആശീർവാദം സ്വീകരിക്കാം.
സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.
നിങ്ങളുടെ കുടുംബങ്ങൾ, നിങ്ങളുടെ വ്യക്തിജീവിതം, നിങ്ങളുടെ ദാമ്പത്യം, നിങ്ങളുടെ ബന്ധങ്ങൾ, നിങ്ങളുടെ വരുമാനമാർഗങ്ങൾ, നിങ്ങളുടെ മക്കൾ, നിങ്ങളുടെ തലമുറകൾ, നിങ്ങളുടെ വാഹനങ്ങൾ, നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളെല്ലാം കർത്താവ് ആശീർവദിച്ച് അനുഗ്രഹിക്കട്ടെ.
ദൈവമായ കർത്താവ് ദൈവത്തോടുള്ള അഗാധമായ സ്നേഹവും ഈശോയോടുള്ള ആഴമായ ബന്ധവും നിങ്ങളുടെ ഹൃദയത്തിൽ വർദ്ധിപ്പിക്കട്ടെ.
നിങ്ങളുടെ തലമുറകളിൽ, നിങ്ങളുടെ കുടുംബാംഗങ്ങളിൽ, പ്രിയപ്പെട്ടവരിൽ എല്ലാം കർത്താവിനോടുള്ള ഭക്തി വർദ്ധിക്കാൻ ഇടയാവട്ടെ.
ദൈവസ്നേഹം നിറഞ്ഞവരായി നിങ്ങൾ മാറട്ടെ.
നിങ്ങളുടെ ജീവിതത്തിലെ സകല വേദനകളും രോഗങ്ങളും തകർച്ചകളും പ്രശ്നങ്ങളും കർത്താവ് എടുത്തുമാറ്റട്ടെ.
യേശുവിന്റെ വിലയേറിയ തിരുശരീരത്തിന്റെ അനന്തമായ യോഗ്യതകളാൽ തന്നെ ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply