പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.

ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിലേക്ക് പ്രിയപ്പെട്ടവരേ നിങ്ങളെ എല്ലാവരെയും ഈ പ്രഭാതത്തിൽ വീണ്ടും ദൈവനാമത്തിൽ സ്വാഗതം ചെയ്യാൻ വലിയ സന്തോഷത്തോടെ ഈ എപ്പിസോഡിലേക്ക് ക്ഷണിക്കാൻ കഴിയുന്നതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു.

നമ്മുടെ ഈ 40 ദിവസം നീളുന്ന പ്രാർത്ഥനാ യാത്രയിലെ 15-ാമത്തെ ദിവസത്തിലേക്ക് നമ്മൾ കടക്കുകയാണ്.

നമ്മുടെ ഈ ദിവസങ്ങൾ എല്ലാം തന്നെ നമുക്ക് ജീവിതത്തിന് വലിയ അനുഗ്രഹങ്ങൾ കൊണ്ടുവരുന്ന ഒത്തിരി ആത്മീയമായിട്ട് നമ്മളെ വളർത്തുന്ന, നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്രകടമായ ഇടപെടൽ കാണാൻ കഴിയുന്ന സന്ദർഭങ്ങളാണ്.

അതുകൊണ്ട് കൂടുതൽ തീക്ഷ്ണതയോടെ നിങ്ങൾ ഈ ദിവസങ്ങളെ കാണണം ഏറ്റെടുക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് ഇന്നത്തെ ചിന്തകളിലേക്ക് കടക്കുകയാണ്.

നമ്മൾ ഇന്ന് ദാവീദ് അർപ്പിച്ച ബലിയാണ് പഴയ നിയമത്തിൽ സാമുവേലിന്റെ രണ്ടാം പുസ്തകം 24-ാം അധ്യായത്തിൽ നിന്ന് കാണുന്നത്.

ഇതേ കാര്യത്തെക്കുറിച്ച് ഒന്ന് ദിനവൃത്താന്തം 21-ാം അധ്യായത്തിലും നമ്മൾ വായിക്കുന്നുണ്ട്.

ദാവീദ് ഈ ബലി അർപ്പിക്കാൻ ഉണ്ടായ പശ്ചാത്തലം എന്തായിരുന്നു?

കുറേക്കാലം ഏതാണ്ട് 40 വർഷത്തോളം ഇസ്രായേലിനെ ഭരിച്ചുകഴിഞ്ഞപ്പോൾ ദാവീദിന് ഒരു മനുഷ്യൻ എന്ന നിലയിൽ സ്വാഭാവികമായും തന്റെ നേട്ടങ്ങളെക്കുറിച്ച് ഹൃദയത്തിൽ ഒരു അഹങ്കാരം ഉടലെടുത്തു.

തന്റെ വിജയങ്ങളൊക്കെ ദൈവം തന്ന സമ്മാനങ്ങളാണ് എന്നതിനപ്പുറത്ത് അദ്ദേഹം തന്റെ വിജയങ്ങളെ തന്റെ നേട്ടങ്ങളായിട്ട് കാണാൻ ശ്രമിക്കുന്ന ഒരു സമയത്ത് തന്റെ ജനസംഖ്യ എത്രയാണെന്ന് അറിയാൻ ഒരു അഹങ്കാരം കലർന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി.

അങ്ങനെ അദ്ദേഹം സൈന്യാധിപനായ യോവാബിനെയും കൂട്ടരെയും ഇസ്രായേലിന്റെ ജനസംഖ്യ എടുക്കാൻ അയക്കുകയാണ്.

അപ്പോൾ ഇത് ദൈവത്തിന് അനിഷ്ടമായി. ദൈവകോപം ഇസ്രായേലിന്റെ മേൽ പതിക്കാൻ ഇത് ഇടയായി.

മനുഷ്യന്റെ അഹങ്കാരം വലിയ തിന്മയാണ്.

പരിശുദ്ധ കുർബാനയ്ക്ക് എതിരേ നിൽക്കുന്ന പാപം എന്ന ഗണത്തിലാണ് അഹങ്കാരത്തെ നമ്മൾ കാണുന്നത്.

കാരണം ദിവ്യകാരുണ്യം ദൈവം തന്നെ ഏറ്റവും ചെറുതാക്കി എളിമപ്പെടുത്തുന്ന ആത്മദാനം ചെയ്തതിന്റെ പ്രതീകമായതുകൊണ്ട് ദിവ്യകാരുണ്യത്തിന്റെ അരൂപിക്ക് എതിരായ ഒരു പാപമാണ് അഹങ്കാരം.

അങ്ങനെ ഈ അഹങ്കാരപ്രമത്തനായ ദാവീദ് ജനസംഖ്യ എടുക്കാൻ തന്റെ കൂട്ടാളികളെ നിർബന്ധിക്കുമ്പോൾ ദൈവകോപം പതിക്കുകയും അദ്ദേഹം ചെയ്തത് പാപമാണെന്ന് അദ്ദേഹത്തിന് മനസ്സിലാവുകയും ചെയ്യുന്നു.

ദൈവം ദാവീദിന്റെ മുമ്പിൽ മൂന്ന് ഓപ്ഷനുകളാണ് വെക്കുന്നത്.

ഈ പാപത്തിന് ശിക്ഷയായി ഒന്നുകിൽ മൂന്ന് വർഷത്തേക്ക് നാട്ടിൽ ക്ഷാമം ഉണ്ടാകും, അല്ലെങ്കിൽ മൂന്ന് മാസത്തേക്ക് ശത്രുക്കളിൽ നിന്ന് ദാവീദ് ഒളിച്ചുകഴിയേണ്ടി വരും, ശത്രുക്കളുടെ ആക്രമണം ഉണ്ടാകും. അല്ലെങ്കിൽ മൂന്നാമത്തെ ഓപ്ഷൻ, മൂന്ന് ദിവസത്തേക്ക് ജനത്തിനിടയിൽ ഒരു മഹാമാരി പടർന്നുപിടിക്കും.

പാപത്തിന് തീർച്ചയായും അനന്തരഫലങ്ങൾ ഉണ്ട്.

ഒരു പാപവും വെറുതെ നമ്മളെ കടന്നുപോകുന്നില്ല.

കത്തോലിക്കാ ദൈവശാസ്ത്രം അനുസരിച്ച് പാപത്തിന് നിത്യശിക്ഷയും ഉണ്ട്, കാലിക ശിക്ഷയും ഉണ്ട്.

അതുകൊണ്ട്

പാപത്തിന്റെ നിത്യ ശിക്ഷ

പാപത്തിന്റെ കാലിക ശിക്ഷ ഇത് ഒരു മനുഷ്യൻ ഏറ്റെടുക്കേണ്ടതാണ്.

അതുകൊണ്ടുതന്നെ ഈ ഒരു സന്ദർഭത്തിൽ ദാവീദ് ചെയ്ത ഈ പാപം പ്രത്യേകിച്ച് ഈ അഹങ്കാരം ദാവീദിന് തന്റെ ജീവിതത്തിന് വലിയ ഒരു നാശവും ദുരിതവും ഉണ്ടാകുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ്.

അങ്ങനെ ദാവീദ് ദൈവം വെക്കുന്ന ഈ മൂന്ന് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നത് മൂന്നാമത്തെ ഓപ്ഷനാണ് — മൂന്ന് ദിവസത്തേക്ക് മഹാമാരി.

അങ്ങനെ വളരെ വിഷമത്തിലായ ദാവീദ് ജനത്തിനിടയിലേക്ക് മഹാമാരി പടർന്നുപിടിക്കുമ്പോൾ ജനത്തിനിടയിലൂടെ സഞ്ചരിക്കുകയാണ്.

കൊട്ടാരത്തിൽ അല്ല.

മഹാമാരി പടർന്നുപിടിച്ച് അത് എത്തിച്ചേരുന്നത് ജെറുസലേമിലാണ്.

അങ്ങനെ ജെറുസലേം നഗരത്തിന് നേരെ ദൈവത്തിന്റെ സംഹാരദൂതൻ കൈ നീട്ടുമ്പോൾ അനേകായിരം പേർ മരിച്ചുവീഴാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ദാവീദ് ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ ചെറുത്തുനിൽക്കാൻ അതിനെ പ്രതിരോധിക്കാൻ പ്രവാചകനായ ഗാദിനോട് ഒരു അഭിപ്രായം ചോദിക്കുകയാണ്.

അപ്പോൾ ഗാദ് പ്രവാചകൻ ദാവീദിന് പറഞ്ഞുകൊടുക്കുന്ന വഴിയാണ്: നീ ഒരു ദഹനബലി അർപ്പിച്ച് പാപപരിഹാരത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ

ദൈവകോപം ശമിക്കുകയും ചെയ്യും നിനക്ക് ജനത്തിനിടയിൽ പടർന്നുപിടിച്ച മഹാമാരിയിൽ നിന്ന് ഒരു മോചനം നേടാൻ കഴിയുകയും ചെയ്യുമെന്ന് ഗാദ് പ്രവാചകൻ ദാവീദിന് ഒരു ഉപദേശം കൊടുക്കുകയാണ്.

പക്ഷേ ഇപ്പോഴുള്ള പ്രശ്നം ദാവീദ് ജെറുസലേമിൽ അല്ല ബലി അർപ്പിക്കണമെങ്കിൽ ബലിപീഠം അന്ന് സ്ഥിതി ചെയ്യുന്നത് ഗിബയോനിലാണ്.

അപ്പോൾ അതുകൊണ്ടുതന്നെ ദാവീദിന് ബലി അർപ്പിക്കാൻ ബലിപീഠമോ കാളകളോ ആടുമാടുകളോ ബലിവസ്തുക്കളോ ഒന്നും അദ്ദേഹം സഞ്ചാരത്തിൽ ആയിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് ലഭ്യമല്ല. ഈ സമയത്ത് അദ്ദേഹം എത്തിനിൽക്കുന്നത് ജബൂസ്യനായ അരവന എന്ന് പേരുള്ള ഒരു മനുഷ്യന്റെ മെതിക്കളത്തിലാണ്.

ധാന്യം മെതിച്ച് മെതിക്കളത്തിൽ മെതിച്ചുകൂട്ടിയിട്ടിരുന്ന ആ അരവനയുടെ മെതിക്കളത്തിലാണ്

ഇപ്പോൾ ദാവീദ് നിൽക്കുന്നത്.

ഈ സമയത്ത് അദ്ദേഹം അരവനയോട് ചോദിക്കുകയാണ്, കർത്താവിന് ഒരു ബലിപീഠം പണിയാൻ നിന്റെ മെതിക്കളം എനിക്ക് തരണം.

ഈ സമയത്ത് ദാവീദിനോട് ജബൂസ്യനായ അരവന പറയുന്ന മറുപടി അദ്ദേഹം പറയുകയാണ്: യജമാനനെ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ ബലിപീഠം പണിഞ്ഞുകൊള്ളുക.

എന്റെ സ്ഥലം എടുത്തുകൊള്ളുക. ഇനി ബലി അർപ്പിക്കാൻ ബലിപീഠത്തിൽ അർപ്പിക്കേണ്ടതിന് കാളകളും വിറകുകൾ മെതിവണ്ടികളും നുകങ്ങളും ഞാൻ അങ്ങേക്ക് സൗജന്യമായി തരാം. ഇതെല്ലാം അങ്ങ് എടുത്തുകൊള്ളുക. ഇത് അങ്ങയുടെ സ്വന്തം പോലെ അങ്ങ് എടുത്ത് ദൈവത്തിന് ബലി അർപ്പിച്ചുകൊള്ളുക.

ഈ സമയത്താണ് ഒന്ന് സാമുവേൽ 24 വളരെ പ്രസിദ്ധമായ ഒരു വചനമാണ്.

ദാവീദ് പറയുകയാണ്. ദാവീദ് അരവനയോട് പറഞ്ഞു: ഇല്ല, വിലയ്ക്ക് മാത്രമേ നിന്റെ മെതിക്കളവും കാളകളും ബലിവസ്തുക്കളും എല്ലാം ഞാൻ വാങ്ങുകയുള്ളൂ.

വിലയ്ക്ക് മാത്രമേ ഞാൻ വാങ്ങുകയുള്ളൂ. എനിക്ക് ഒരു ചെലവുമില്ലാത്ത ബലി ഞാൻ യഹോവയ്ക്ക് അർപ്പിക്കില്ല, ദൈവമായ കർത്താവിന് അർപ്പിക്കില്ല.

അങ്ങനെ ദാവീദ് 50 ഷെക്കൽ വെള്ളി കൊടുത്ത് ഈ മെതിക്കളവും ഇവിടെയാണ് രണ്ട് സാമുവേൽ 24-ലെ വളരെ പ്രസിദ്ധമായ ആ വചനം ദാവീദ് അരവനായോട് പറയുകയാണ്: വിലയ്ക്ക് മാത്രമേ ഞാനിത് വാങ്ങുകയുള്ളൂ. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കർത്താവിന് യഹോവയ്ക്ക് ഞാൻ അർപ്പിക്കില്ല.

അങ്ങനെ ദാവീദ് 50 ഷെക്കൽ വെള്ളി കൊടുത്ത് ഈ കളവും കാളകളും കാളകൾക്കുള്ള സാധനസാമഗ്രികളും വിലയ്ക്ക് വാങ്ങുകയാണ്.

അങ്ങനെ അരവനയുടെ മെതിക്കളത്തിൽ വെച്ച് ദാവീദ് കർത്താവിന് ദഹനബലികളും സമാധാനബലികളും അർപ്പിച്ചു.

കർത്താവ് ദാവീദിന്റെ പ്രാർത്ഥന കേട്ടു. ഇസ്രായേലിൽ നിന്ന് മഹാമാരി വിട്ടുപോയി.

നമ്മൾ ഈ ഭാഗത്തുനിന്ന് ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട് ചില ചിന്തകൾ സമാഹരിക്കാൻ ആഗ്രഹിക്കുമ്പോൾ ഒന്നാമതായി ഓരോ പരിശുദ്ധ കുർബാന അർപ്പണവും നമ്മൾ ചെയ്തുകൂട്ടുന്ന അറിഞ്ഞും അറിയാതെയും ചെയ്തുകൂട്ടുന്ന നിരവധിയായ പാപങ്ങൾക്കുള്ള പരിഹാരബലി കൂടിയാണ്.

ഒരു കുർബാന അർപ്പിക്കുമ്പോൾ നമ്മുടെ പാപങ്ങൾക്കുള്ള പരിഹാരം ആ കുർബാനയിൽ കിട്ടുന്നുണ്ട്.

അതുകൊണ്ടുതന്നെ നമുക്ക് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ക്രോധം, പാപത്തിന്റെ അനന്തരഫലമായ നിത്യശിക്ഷയും കാലിക ശിക്ഷകളും കുമ്പസാരത്തിലൂടെ മാറ്റുന്നതുപോലെ തന്നെ വിശുദ്ധ കുർബാനയിൽ നമുക്ക് സഭയുടെ പ്രബോധനം അനുസരിച്ച് എല്ലാ ലഘുപാപങ്ങളും കുർബാനയിൽ മോചിക്കപ്പെടും.

അപ്പോൾ അങ്ങനെ പരിഹാരത്തിന്റെ ഒരു തലം പരിശുദ്ധ കുർബാനയ്ക്ക് ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കി തരുന്ന ഒരു പഴയ നിയമ ഭാഗമാണ് ഇത്.

രണ്ടാമതായിട്ട് ജനത്തിനിടയിലേക്ക് ഒരു മഹാമാരി പടർന്നുപിടിക്കുമ്പോൾ പ്രവാചകൻ കൊടുക്കുന്ന ഉപദേശം: ഈ മഹാമാരി അവസാനിക്കണമെങ്കിൽ ബലിപീഠം പണിത് ബലിയർപ്പിക്കുക എന്നുള്ളതാണ്.

നമുക്ക് നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി എന്തെങ്കിലും അസ്വസ്ഥതകളോ വേദനകളോ രോഗങ്ങളോ തകർച്ചകളോ ഒക്കെ വരുമ്പോൾ പ്രായോഗികമായി നമുക്ക് അതിൽ നിന്ന് പുറത്തുകടക്കാൻ ഏറ്റവും എളുപ്പത്തിൽ നമ്മളെ സഹായിക്കുന്ന ഒരു കാര്യമാണ് ബലിയർപ്പിച്ച് പ്രാർത്ഥിക്കുക എന്നുള്ളത്.

നമുക്കൊരു ആപത്തിൽ പെട്ടെന്ന് ദൈവത്തിന്റെ സഹായം വരാൻ വരാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ബലിയർപ്പിച്ച് പ്രാർത്ഥിക്കുക എന്നുള്ളതാണ്.

മൂന്നാമതായിട്ട് നമ്മൾ ഈ ഭാഗത്തുനിന്ന് കാണുന്ന ഒരു ചിന്ത, ദാവീദ് താൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല.

അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്.

നമ്മൾ ഒരു വിശുദ്ധ കുർബാനയിലേക്ക് പോകുമ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്തിട്ടുള്ള പാപങ്ങളുടെ ഉത്തരവാദിത്വം നമ്മൾ ഏറ്റെടുത്ത് കുർബാനയിൽ പ്രാർത്ഥിക്കണം.

നമ്മളെല്ലാം ദൈവം ക്ഷമിക്കും, ദൈവമെല്ലാം എഴുതിത്തള്ളും എന്ന് വിചാരിച്ചിരിക്കാതെ, നമ്മൾ ജീവിതത്തിലെ ഓരോ പാപങ്ങളും എടുത്ത് അതിന്റെ ഉത്തരവാദികൾ നമ്മളാണ്, നമ്മൾ പാപം ചെയ്തതാണ് എന്ന് സമ്മതിച്ച് പ്രാർത്ഥിച്ചാൽ കുർബാന വളരെ ഫലദായകമായി മാറും.

മറ്റു മറ്റൊരു കാര്യം ദാവീദിന്റെ ആ മനോഭാവം — ബലിയർപ്പിക്കുമ്പോൾ അദ്ദേഹം പറയുകയാണ്: “എനിക്ക് ഒരു ചെലവുമില്ലാത്ത ബലി ഞാൻ ദൈവത്തിന് അർപ്പിക്കുകയില്ല” എന്ന്.

പറഞ്ഞാൽ, നമ്മൾ വിശുദ്ധ കുർബാനയ്ക്ക് പോകുമ്പോൾ ലേവ്യരുടെ പുസ്തകത്തിൽ പറയുന്നുണ്ട്, ആദ്യത്തെ അധ്യായത്തിൽ തന്നെയുണ്ട്, ബലി അർപ്പിക്കാൻ പോകുമ്പോൾ നമ്മൾ ബലിമൃഗത്തെ കൊണ്ടുപോകണം.

എന്ന് പറഞ്ഞാൽ

കുർബാന അർപ്പിക്കാൻ പോകുമ്പോൾ അതിനു മുമ്പ് നമ്മൾ എടുക്കുന്ന ഒരുക്കം വളരെ പ്രധാനപ്പെട്ടതാണ്.

തലേന്ന് വൈകുന്നേരം തന്നെ നമ്മൾ ആ കാര്യത്തെക്കുറിച്ച് മാനസികമായി തയ്യാറെടുക്കണം.

നമ്മൾ ദേവാലയത്തിൽ പോകാനുള്ള വസ്ത്രങ്ങൾ ഒക്കെ തയ്യാറാക്കി വെക്കണം.

അതുപോലെ തന്നെ ദേവാലയത്തിൽ ബലിയർപ്പിക്കാൻ പോകുമ്പോൾ ബലിമൃഗത്തെ കൊണ്ടുവരണം എന്ന് പറഞ്ഞാൽ നമ്മൾ എന്ത് നിയോഗങ്ങൾക്ക് വേണ്ടിയാണ് ബലിയർപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ധാരണ വേണം.

ഒരു കുർബാനയെ നമ്മൾ പാഴാക്കി കളയരുത്.

വിശുദ്ധ കുർബാനയ്ക്ക് ഞാനിന്നു പ്രാർത്ഥിക്കുന്നത് ഞാൻ സാധാരണ നിർദ്ദേശിക്കുന്ന, അല്ലെങ്കിൽ ഞാൻ ചെയ്യുന്ന ഒരു കാര്യം, നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങൾ എല്ലാം ഒരു ബുക്കിലോ ഡയറിയിലോ എഴുതിവെച്ച് അതുമായി വിശുദ്ധ കുർബാനയിൽ പങ്കെടുത്താൽ അവിടെ നമുക്ക് ഒരു കൃത്യമായ കണക്കുകൂട്ടൽ ഉണ്ട്.

ദൈവം ഇടപെടേണ്ട മേഖലകളെക്കുറിച്ച് നമ്മൾ ദൈവസന്നിധിയിൽ അത് വെക്കുന്നുണ്ട്.

അങ്ങനെ എഴുതി തയ്യാറാക്കി പോയാൽ അത് വളരെ ഫലദായകമായ ഒരു കാര്യമാണ്. അപ്പോൾ ഇങ്ങനെ നമ്മൾ കുർബാനയ്ക്ക് പോകാൻ എടുക്കുന്ന ഒരുക്കം വളരെ പ്രധാനപ്പെട്ടതാണ്.

ഒരുക്കം നേരത്തെ പള്ളിയിൽ എത്തുക. വിശുദ്ധ കുർബാനയ്ക്ക് മുമ്പ് തന്നെ ദേവാലയത്തിൽ എത്തി അല്പനേരം ശാന്തമായി പ്രാർത്ഥിച്ച് ബലിയിൽ പങ്കെടുക്കുക.

ഒരുക്കത്തോടെ പങ്കെടുക്കുക. വിശുദ്ധിയോടെ പങ്കെടുക്കുക.

കുമ്പസാരിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക.

ഇതെല്ലാം ഈ കാര്യത്തിനകത്ത് രണ്ട് സാമുവേൽ 24-ൽ “ഒരു ചെലവില്ലാത്ത ബലി ഞാൻ അർപ്പിക്കില്ല” എന്ന് ദാവീദിന്റെ നിലപാട് നമുക്ക് വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ടു വലിയ ആ പാഠങ്ങൾ നൽകും.

മറ്റൊന്ന്, ഇങ്ങനെ ദാവീദ് വില കൊടുത്തു ബലിയർപ്പിച്ച ആ സ്ഥലമാണ് പിന്നീട് ജെറുസലേം ദേവാലയത്തിന് സ്ഥലം തെരഞ്ഞെടുക്കുമ്പോൾ സോളമൻ തെരഞ്ഞെടുത്ത സ്ഥലം ഇതാണ് അരവനയുടെ ഈ മെതിക്കളമാണ്. ജബൂസ്യനായ അരവനയുടെ മെതിക്കളമായ ആ ഭാഗമാണ് പിന്നീട് temple mount ആയിട്ട് ദൈവാലയത്തിന്റെ മലയായിട്ട് പിന്നീട് മാറുന്നത്.

അവിടെത്തന്നെയാണ് അതിന്റെ ആ മലയുടെ മറ്റൊരു ഭാഗത്താണ് യേശു ക്രിസ്തുവിന്റെ കാൽവരിയിലെ ബലി നടക്കുന്നത്.

യഥാർത്ഥത്തിൽ തന്റെ ശരീരത്തെ അപ്പമായി ധാന്യം പൊടിച്ചുണ്ടാക്കിയ അപ്പമായി നൽകിയ യേശു ക്രിസ്തുവിന്റെ ആ ബലി നടന്ന മല ഈ മെതിക്കളം തന്നെയാണ്. ഇതിന്റെ മറ്റൊരു ഭാഗമാണ് ഇനി നമ്മൾ ഇവിടെ കാണുന്ന ഒരു കണക്ഷൻ ഇസഹാക്ക് ബലി അർപ്പിക്കപ്പെടാനായി നിന്ന സ്ഥലം ഇതാണ്.

അബ്രാഹം ഇസഹാക്കിനെ ബലികഴിക്കാൻ കൊണ്ടുപോയ സ്ഥലം ഇതാണ്. അതുപോലെ ദാവീദ് അരവനായുടെ മെതിക്കളത്തിൽ ബലിപീഠം പണിയുന്ന സ്ഥലം. അതും സെയിം ലൊക്കേഷൻ ആണ്. സോളമൻ ദേവാലയം പണിയുന്ന ലൊക്കേഷൻ ഇതാണ്. അതുപോലെ തന്നെ യേശുക്രിസ്തു തന്റെ കുരിശിലെ ബലി പൂർത്തിയാക്കിയ സ്ഥലവും തൊട്ടടുത്താണ്. അതിന്റെ ഒരു ജിയോഗ്രാഫിക്കൽ കണ്ടിന്യൂവിറ്റി നമുക്ക് കാണാൻ പറ്റും.

അതായത് ഒരിക്കൽ ഒരാൾ വളരെ വേദനിച്ച് വിലകൊടുത്തു ബലിയർപ്പിച്ച ഒരു സ്ഥലം പിന്നീട് പല ചരിത്രത്തിന്റെ പല ഘട്ടങ്ങളിൽ ദൈവാനുഭവത്തിന്റെ അനുഭവം മറ്റുള്ളവർക്ക് നൽകുന്ന സ്ഥലമായിട്ട് മാറുന്നു.

ഇത് നമ്മൾ ഇന്ന് ഒരു ബലിപീഠത്തിൽ നമ്മൾ ജീവിക്കുന്ന സ്ഥലത്ത് അവിടെയുള്ള ഒരു ബലിപീഠത്തിൽ ബലിയർപ്പിക്കുമ്പോൾ നൂറ്റാണ്ടുകളായിട്ട് ബലിയർപ്പിച്ച് ദൈവത്തെ ആരാധിച്ച എല്ലാ ദൈവമനുഷ്യരുടെയും പ്രാർത്ഥനയുടെ ഒരു കണ്ടിന്യൂവിറ്റിയാണ് തുടർച്ചയാണ് നമ്മുടെ ഈ ബലി.

അതുകൊണ്ട് അതാണ് അതിന്റെ വില സഭയോട് ചേർന്ന് നമ്മൾ ഓദ്യോഗിക സഭയുടെ പ്രാർത്ഥനകളിൽ പ്രത്യേകിച്ച് ആരാധനകളിൽ പങ്കെടുക്കുമ്പോൾ ഇത് നൂറ്റാണ്ടുകളായി പ്രാർത്ഥിച്ച മനുഷ്യരുടെ പ്രാർത്ഥനയുടെ ചങ്ങലയിലെ അവസാനത്തെ കണ്ണിയായിട്ട് നമ്മൾ മാറുകയാണ്.

അങ്ങനെ ഒരു പ്രാർത്ഥനയുടെ നൈരന്തര്യം, കണ്ടിന്യൂവിറ്റി, തുടർച്ച നമുക്ക് ഈ ബലിപീഠത്തിന്റെ ആ സംഭവത്തിൽ കാണാൻ കഴിയും.

ഇത്രയും കാര്യങ്ങൾ മനസ്സിൽ വെച്ചിട്ട് നമുക്ക് ദാവീദ് അർപ്പിച്ച ഈ ബലി പാപപരിഹാരത്തിന്റെയും അതുപോലെ വില കൊടുക്കലിന്റെയും ചില അനുഭവങ്ങൾ നമുക്ക് തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നമ്മൾ ഇന്ന് എടുക്കേണ്ട പുണ്യം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കേണ്ട പുണ്യം, നമ്മൾ ചെയ്ത അധർമ്മങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കാൻ നമ്മുടെ മനസ് കൊണ്ട് ശ്രദ്ധിക്കണം.

മറ്റൊരാളെ പ്രതിചേർക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ, നമ്മൾ ചെയ്ത അധർമ്മത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമ്മൾ ഒഴിച്ചോടരുത്.

പകരം നമ്മൾ അത് എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് പറഞ്ഞ് നമ്മൾ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.

അപ്പോൾ അങ്ങനെയാണെങ്കിൽ ഒഴിവാക്കേണ്ട തിന്മ എന്താണ്?

മറ്റുള്ളവരുടെ ചുമലിൽ നമ്മുടെ അധർമ്മത്തിന്റെ ഭാരം കെട്ടിവെക്കുന്ന ശീലം

മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം നീതീകരിക്കുന്ന ശീലം ഒഴിവാക്കണം.

നമുക്ക് ചെയ്യാനുള്ള ഒരു ടാസ്ക് ഇന്ന് ചെയ്യാനുള്ള ടാസ്ക് ഇതാണ്: ഇന്ന് ഉറങ്ങുന്നതിനു മുമ്പ് അഞ്ച് പ്രാവശ്യമെങ്കിലും നമ്മൾ കുരിശു വരച്ച് ദൈവത്തെ ആരാധിക്കുക.

വെറുതെ അബോധമായി കുരിശു വരയ്ക്കുകയല്ല.

നമുക്ക് എപ്പോഴൊക്കെ കുരിശു വരയ്ക്കാം?

നമുക്ക് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വിശുദ്ധ ജോൺ ക്രിസോസ്റ്റം പറഞ്ഞിട്ടുണ്ട്, ഒരു ക്രിസ്ത്യാനി കുരിശു വരയ്ക്കാതെ വീട്ടിൽ നിന്ന് ഇറങ്ങരുത്.

അപ്പോൾ നമുക്ക് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, എവിടെയെങ്കിലും പുറത്ത് ഇറങ്ങുമ്പോൾ കുരിശു വരച്ച് പ്രാർത്ഥിച്ച് ഇറങ്ങാം.

ബൈബിൾ വായിക്കുന്നതിന് മുമ്പ് നമുക്ക് കുരിശു വരച്ച് പ്രാർത്ഥിക്കാം.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നമുക്ക് കുരിശു വരച്ച് പ്രാർത്ഥിക്കാം.

ഇനി എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് വാഹനം ഓടിക്കുന്നതിന് മുമ്പ് കുരിശു വരച്ച് പ്രാർത്ഥിക്കാം.

ഉറങ്ങുന്നതിന് മുമ്പ് കുരിശു വരച്ച് പ്രാർത്ഥിക്കാം.

അങ്ങനെ ഒരു അഞ്ച് പ്രാവശ്യം മിനിമം നമുക്കിന്ന് കുരിശു വരച്ച് പ്രാർത്ഥിച്ച് കർത്താവിന്റെ കുരിശിലെ ബലിയെ ആരാധിക്കാനുള്ള ഒരു ടാസ്ക് ആണ് ഇന്ന് നമ്മൾ ചെയ്യേണ്ടത്.

പ്രാർത്ഥന ഇതാണ്:

“കർത്താവേ, എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയം പോലെ ആക്കണമേ. എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയം പോലെ ആക്കണമേ.”

എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ആരാധനയുടെ ആശീർവാദം ഇപ്പോൾ നൽകും. ഈ ആശീർവാദം സ്വീകരിക്കുമ്പോൾ നമുക്ക് ഇന്ന് പ്രാർത്ഥിക്കാനുള്ള മുഴുവൻ അഭിഷേകവും ലഭിക്കുന്നതിന് ഒരുക്കത്തോടെ നമുക്ക് ഈ ആശീർവാദം സ്വീകരിക്കാനായിട്ട് ഒരുങ്ങാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

പ്രിയമുള്ളവരേ, ഇന്നത്തെ പരിശുദ്ധ കുർബാനയുടെ ആരാധനയിലേക്ക് നമ്മുടെ ജീവിതത്തിന്റെ എല്ലാ വേദനകളും നമുക്ക് ചേർത്തു വെക്കാം. ദൈവം തന്ന നന്മകൾക്ക് നന്ദി പറയാം. കർത്താവിന്റെ കൃപയിലേക്ക് നമ്മളെ തന്നെ സമർപ്പിക്കാം.

പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങളെ, തലമുറകളെ ഈശോയ്ക്ക് ഈ സമയത്ത് സമർപ്പിക്കാം.

നല്ല കർത്താവേ, ഈ കുടുംബങ്ങൾക്ക് വേണ്ടി ഈ സമയത്ത് പ്രത്യേകം പ്രാർത്ഥിക്കുന്നു.

കർത്താവായ ദൈവമേ, നിന്റെ കാരുണ്യം ഞങ്ങളുടെ കുടുംബങ്ങളിലേക്ക് കടന്നുവരാൻ ഞങ്ങൾ ആത്മാർത്ഥമായിട്ട് അങ്ങയെ ആരാധിക്കുമ്പോൾ, പരിശുദ്ധാത്മാവ് ഞങ്ങളുടെ കുടുംബങ്ങളെ ഏറ്റെടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

പ്രത്യേകിച്ച് ഞങ്ങളുടെ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു. അങ്ങയെ മാനിക്കുന്ന മക്കളായി വളർന്നു വരുവാൻ അങ്ങ് സഹായിക്കണം.

ദാവീദ് എനിക്ക് ചെലവില്ലാത്ത ബലി ഞാൻ കർത്താവിനു അർപ്പിക്കില്ല എന്ന് പറഞ്ഞത് പോലെ ദൈവത്തിനു മൂല്യം കൊടുക്കുന്ന ദൈവത്തിനു ഒന്നാം സ്ഥാനം കൊടുക്കുന്ന വ്യക്തികളാക്കി ഞങ്ങളെ മാറ്റണം എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ, ഇന്ന് ഈ ആശീർവാദം സ്വീകരിക്കുമ്പോൾ ഞങ്ങൾക്ക് പരിശുദ്ധ കുർബാനയെ ഏറ്റവും വിലപിടിപ്പുള്ള യാഥാർത്ഥ്യമായി ജീവിതത്തിൽ ഏറ്റെടുക്കാനുള്ള കൃപ അങ്ങ് തരണം എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ, തകർന്നിരിക്കുന്ന ഏതെങ്കിലും വ്യക്തി ഇന്ന് ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ കർത്താവ് ഏറ്റെടുക്കണമേ,

അനുഗ്രഹിക്കണം ആശ്വസിപ്പിക്കണം വിടുവിക്കണം

സൗഖ്യപ്പെടുത്തണം എന്ന് പ്രാർത്ഥിക്കുന്നു.

സർവശക്തനും കാരുണ്യവാനുമായ കർത്താവ് നിങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.

കർത്താവിന്റെ കാരുണ്യം നിങ്ങളുടെ കുടുംബങ്ങളിലും തലമുറകളിലും ഒഴുകി

ദൈവം നിലയ്ക്കാത്ത അനുഗ്രഹം കൊണ്ട് നിങ്ങളുടെ തലമുറകളെ ആശീർവദിക്കട്ടെ.

കർത്താവായ യേശു തന്റെ പരിശുദ്ധ രക്തത്താൽ നിങ്ങളുടെ കുടുംബത്തിന്റെ സകല വേദനകളും രോഗങ്ങളും തകർച്ചകളും ഭാരങ്ങളും ഏറ്റെടുക്കട്ടെ

ഈ ആശീർവാദത്തിലൂടെ.

കൂടുതൽ ദിവ്യകാരുണ്യ സ്നേഹമുള്ളവരായി മാറാൻ ഈശോ നിങ്ങളെ സഹായിക്കട്ടെ. കർത്താവായ…

കർത്താവായ യേശുവിന്റെ വിലയേറിയ ശരീരത്തിന്റെ അനന്തമായ യോഗ്യതകളാൽ തന്നെ, ആമേൻ.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading