ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയപ്പെട്ടവരെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ എട്ടാമത്തെ ദിവസത്തിലേക്ക് ഒത്തിരി പ്രാർത്ഥനയോടെ സ്നേഹത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.
എനിക്ക് വലിയ സന്തോഷം എന്റെ ഹൃദയത്തിൽ ഉണ്ട്.
ഓരോ പ്രഭാതത്തിലും നിങ്ങളോട് പരിശുദ്ധ കുർബാനയെക്കുറിച്ച് സംസാരിച്ച് പ്രാർത്ഥിച്ച് ആരാധന നടത്തി ഈ ദിവസം ആരംഭിക്കാൻ കഴിയുന്നതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
നമ്മൾ ഏഴ് ദിവസങ്ങൾ കഴിഞ്ഞു. ഏഴു ദിവസം കഴിഞ്ഞ് എട്ടാമത്തെ ദിവസത്തിലേക്ക് കയറുമ്പോൾ,
എനിക്ക് ഒരു കാര്യം നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത്, നിങ്ങൾ ഈ പ്രാർത്ഥനയിൽ മുന്നോട്ട്, നീങ്ങുമ്പോൾ തുടങ്ങി കഴിഞ്ഞു പറയാം എന്ന്
വിചാരിച്ച് മാറ്റി വെച്ചതാണ് ഞാൻ അത് ഇപ്പോൾ പറയേണ്ട സമയമായി. പ്രാർത്ഥനയിൽ മുന്നോട്ട് പോകുമ്പോൾ നിങ്ങൾ പ്രതീക്ഷിച്ചിരിക്കാത്ത ചില തടസ്സങ്ങൾ
നിങ്ങളുടെ പ്രാർത്ഥനയ്ക്ക് വരാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് ഇപ്പോൾ ഞാൻ നിങ്ങളെ അറിയിക്കുകയാണ്. അത് ഓൾറെഡി വന്നിട്ടുണ്ടാവും.
അത് പല തരത്തിലാണ്. നിങ്ങൾ ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. കാരണം ഇതെല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്.
എല്ലാ കാര്യങ്ങളും ദൈവമാണ് നിയന്ത്രിക്കുന്നത്.
കർത്താവ് അറിയാതെ ഒന്നും ഒരു തടസ്സവും നമുക്ക് വരില്ല.
അപ്പോൾ നിങ്ങൾക്ക് ഈ പ്രാർത്ഥന മുടങ്ങി പോകാൻ ഇടവരുന്ന വിധത്തിൽ ഏതെങ്കിലും തടസങ്ങൾ ഇനി വന്നു തുടങ്ങിയാൽ നിങ്ങൾ അതിൽ അത്ഭുതപ്പെടരുത്. ഇത് എല്ലാത്തരത്തിലുള്ള പ്രാർത്ഥനയ്ക്കും ഉണ്ടാകുന്ന ഒരു അതിന്റെ ഒഴിവാക്കാൻ പറ്റാത്ത ഒരു ഭാഗമാണ്.
പല രീതിയിൽ വരാം.
ചിലർക്ക് ഒട്ടും പ്രതീക്ഷിക്കാത്തതുപോലെ തിരക്കുകൾ, ചില ആളുകൾക്ക് ആരുടെയെങ്കിലും എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മൾ പോകേണ്ട കാര്യങ്ങളുമായി
ബന്ധപ്പെട്ട് അങ്ങനെ നമ്മൾ എപ്പോഴും ബിസിയായി പോകുന്ന സാഹചര്യം. അല്ലെങ്കിൽ കുഞ്ഞു കുഞ്ഞു അസ്വസ്ഥതകൾ. അല്ലെങ്കിൽ ആരെങ്കിലും നമ്മളോട് ഒരല്പം കയർത്തു സംസാരിക്കുന്നു. അപ്പോൾ നമ്മുടെ പ്രാർത്ഥിക്കാനുള്ള ആവേശം പോകുന്നു.
അല്ലെങ്കിൽ ആരോടെയെങ്കിലും കുടുംബത്തിലോ വീട്ടിലോ ഒക്കെ പിണങ്ങുന്നു. അപ്പോൾ നമ്മുടെ ഒരു ആ ഇന്ററസ്റ്റ് പോകുന്നു. ഇനി നമ്മൾ പ്രാർത്ഥിക്കുന്നില്ല എന്ന് തീരുമാനിക്കുന്നു. അല്ലെങ്കിൽ പെട്ടെന്നൊരു
ഇത്തിരി പൈസക്ക് ഒരു ടൈറ്റ് ആയി സാമ്പത്തിക ഞെരുക്കം പെട്ടെന്നൊന്നു വന്നു. അപ്പോഴേക്കും പ്രാർത്ഥിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ചിന്ത വരുന്നു.
നിങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന എന്തെങ്കിലും ഒരു സാഹചര്യം നിങ്ങൾക്ക് ഈ പ്രാർത്ഥന തുടങ്ങി കഴിഞ്ഞ് ഉണ്ടായാൽ,
ഞാൻ നിങ്ങളോട് നേരത്തെ പറയുന്നു: പ്രാർത്ഥന അവസാനിപ്പിക്കാനുള്ള ലക്ഷണമല്ല അത്.
നിങ്ങളുടെ പ്രാർത്ഥന കൊള്ളേണ്ടിടത്തു
കൊണ്ടു തുടങ്ങി എന്നാണ് അതിന്റെ അർത്ഥം.
ചില ആളുകൾക്ക്, ഞാൻ പറയുന്നത് യാതൊരു വ്യത്യാസവുമില്ല, ഭയപ്പെടുത്തുന്ന
സ്വപ്നങ്ങൾ ചിലപ്പോൾ അവർ കാണും. ചിലപ്പോൾ പാമ്പ് കൊത്താൻ വരുന്ന സ്വപ്നം. അല്ലെങ്കിൽ എവിടുന്നെങ്കിലും താഴെ വീഴുന്ന സ്വപ്നം. ഇങ്ങനെയൊക്കെയുള്ള പേടിപ്പിച്ച് അങ്ങനെ
രാത്രിയിൽ ഞെട്ടി ഉണരുന്ന അനുഭവം ഇങ്ങനെയൊക്കെ ഉണ്ടായാലും നിങ്ങൾ അതെല്ലാം നേരത്തെ തന്നെ പ്രതീക്ഷിച്ചോണം. കാരണം,
പതുക്കെ പതുക്കെ മാളത്തിലിരുന്ന പാമ്പ് ഇഴഞ്ഞ് വെളിയിൽ വരാൻ തുടങ്ങും. പ്രാർത്ഥന നമ്മൾ ശക്തമായി മുന്നോട്ട് പോകുമ്പോൾ ഏഴു ദിവസം എന്ന് പറയുന്നത് വളരെ നിർണായകമായ ഒരു സമയമാണ്. ആ ഏഴു ദിവസം കഴിയുമ്പോൾ മുതൽ ഞാനിതു നിങ്ങളോട് വളരെ blunt ആയി തുറന്നു പറയുന്നതിന്റെ കാരണം ഒന്ന് നിങ്ങൾ എല്ലാവരും mature ആയ ആത്മീയ maturity ഉള്ള ആളുകളാണ്.
രണ്ടാമത്തെ കാര്യം നമ്മൾ ഏതു കാര്യം ഏത് ആത്മീയ യുദ്ധത്തിന് തയ്യാറെടുക്കുമ്പോഴും അതിന്റെ വരാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഒക്കെ നമ്മൾ അറിഞ്ഞിരിക്കണം.
അല്ലെങ്കിൽ നമ്മൾ അറിയാതെ അതിലേക്ക് കടന്നിട്ട് കാര്യമില്ല. അപ്പോൾ അതുകൊണ്ട് അത് ഞാൻ ഓർമ്മിപ്പിക്കുന്നു. ഭയപ്പെടാൻ ഒന്നുമില്ല.
എന്നാൽ ജാഗ്രത പുലർത്തണം.
നമുക്ക് പല തരത്തിൽ അസ്വസ്ഥതകൾ, പിശാച് കെണികൾ കൊണ്ടുവരും. പാപത്തിലേക്കുള്ള സാഹചര്യങ്ങൾ കൊണ്ടുവരും. ശക്തമായ പ്രലോഭനങ്ങൾ വരും.
ഇതുവരെ വിളിക്കാതിരുന്ന ആളുകൾ ഫോണിൽ വിളിക്കാൻ തുടങ്ങും. അല്ലെങ്കിൽ ഇതുവരെ ചിലപ്പോൾ നമുക്ക് തുറക്കാത്ത പാപത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ചിലപ്പോൾ നമുക്ക് ഒത്തിരി
നമ്മളെ പണം കൊണ്ടോ അല്ലെങ്കിൽ ജഡം കൊണ്ടോ അല്ലെങ്കിൽ ഭക്ഷണം കൊണ്ടോ ഒക്കെ പ്രലോഭിപ്പിക്കാൻ പിശാച്
നോക്കും. അപ്പോൾ അതിലൊന്നും വീഴരുത്. നമ്മുടെ പ്രാർത്ഥന ഫലിച്ചു തുടങ്ങി എന്നാണ് അതിന്റെ അർത്ഥം.
അപ്പോൾ അതുകൊണ്ട് അത് നിങ്ങൾക്ക് ഒരു അറിയിപ്പ് ആയിട്ട് ജാഗ്രത പുലർത്താനാണ്
അത് പറഞ്ഞു കൊണ്ട് ഇന്നത്തെ ചിന്തയിലേക്ക് കടക്കാം.
ഇന്ന് എട്ടാമത്തെ ദിവസമാണ്. ഈ എട്ടാമത്തെ ദിവസം നമ്മുടെ ചിന്തയ്ക്ക് വേണ്ടി ഞാൻ എടുക്കുന്നത് ബലിപീഠം എന്ന് പറയുന്ന ഒരു ആശയം.
അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് മനസ്സിലാക്കാൻ പോകുന്നത്. ബലിപീഠം. അതിന് നമ്മൾ ഉല്പത്തി പുസ്തകത്തിൽ നിന്ന് ഒരു ഭാഗം വായിച്ചിട്ട് ഞാൻ അത് വിശദീകരിക്കാം.
നിങ്ങൾ വളരെ ശ്രദ്ധ ഇന്ന് വെച്ചില്ലെങ്കിൽ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകുമോ എന്ന് എനിക്ക് ആശങ്കയുണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം ഇന്നത്തെ എപ്പിസോഡിലെ ചിന്തകൾ നിങ്ങൾ കേൾക്കാൻ.
ഉല്പത്തി പുസ്തകത്തിന്റെ 28-ാം അധ്യായം, 10 മുതലുള്ള വാക്യങ്ങൾ.
യാക്കോബ് ബേർഷെബായിൽ നിന്ന് ഹാരാനിലേക്ക് പുറപ്പെട്ടു. സൂര്യൻ അസ്തമിച്ചപ്പോൾ അവൻ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്ത് തലക്ക് കീഴെ വെച്ച് അവൻ ഉറങ്ങാൻ കിടന്നു.
അവന് ഒരു ദർശനം ഉണ്ടായി. ഭൂമിയിൽ ഉറപ്പിച്ചിരുന്ന ഒരു ഗോവണി, അതിന്റെ അറ്റം ആകാശത്ത് മുട്ടിയിരുന്നു. ദൈവദൂതന്മാർ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
അതാ, കർത്താവ് ഗോവണിയുടെ മുകളിൽ നിന്നുകൊണ്ട് അരുളിച്ചെയ്തു:
“ഞാൻ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കർത്താവാണ്. നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്റെ സന്തതികൾക്കും ഞാൻ തരും. നിന്റെ സന്തതി ഭൂമിയിലെ പൂഴി പോലെ എണ്ണമറ്റവർ ആയിരിക്കും.”
വാക്യം 16. അപ്പോൾ യാക്കോബ് ഉറക്കത്തിൽ നിന്നുണർന്നു. അവൻ പറഞ്ഞു:
“തീർച്ചയായും കർത്താവ് ഈ സ്ഥലത്തുണ്ട്. എന്നാൽ ഞാൻ അത് അറിഞ്ഞില്ല.”
ഭീതിപൂണ്ട് അവൻ പറഞ്ഞു:
“ഈ സ്ഥലം എത്ര ഭയാനകമാണ്! ഇത് ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല.സ്വർഗ്ഗത്തിന്റെ കവാടമാണ് ഇവിടം.”
യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലക്ക് കീഴെ വെച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിർത്തി അതിന്മേൽ എണ്ണയൊഴിച്ചു. അവൻ ആ സ്ഥലത്തിന് ബഥേൽ എന്ന് പേരിട്ടു.
നമ്മള് ഇന്ന് ബലി പീഠത്തേക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചിന്തിക്കാൻ പോകുകയാണ്.ഞാൻ നേരത്തെ പറഞ്ഞ പോലെ വളരെ സജീവമായ ഒരു ശ്രദ്ധ ഇന്ന് നിങ്ങൾ ഈ വിഷയം മനസ്സിലാക്കാൻ തന്നെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത് മനസ്സിലാവുകയുള്ളൂ.
എന്താണ് ബലിപീഠം? ബലിപീഠം എന്ന് പറയുന്നത് കല്ലുകൊണ്ട് അല്ലെങ്കിൽ മണ്ണുകൊണ്ട് അല്ലെങ്കിൽ തടി കൊണ്ട് ഉണ്ടാക്കിയ ഒരു സ്ട്രക്ചർ എന്നതിനപ്പുറത്ത് ബലിപീഠത്തിന്റെ പ്രത്യേകത
ബലിപീഠം ഒരു ആത്മീയ യാഥാർത്ഥ്യമാണ് എന്നുള്ളതാണ്. അത് നമുക്ക് പുറപ്പാട് പുസ്തകത്തിന്റെ ഇരുപതാമത്തെ അധ്യായത്തിൽ, പുറപ്പാട് ഇരുപതാം അധ്യായത്തിൽ 24-ാമത്തെ വാക്യത്തിൽ കാണാം.
ബലിപീഠം എന്താണ്? പുറപ്പാട് 20:24. നിങ്ങൾ എനിക്ക് മണ്ണുകൊണ്ട് ഒരു ബലിപീഠം ഉണ്ടാക്കണം. അതിന്മേൽ ആടുകളെയും കാളകളെയും ദഹനബലികളും സമാധാനബലികളുമായി അർപ്പിക്കണം.
എന്റെ നാമം അനുസ്മരിക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം ഞാൻ നിങ്ങളുടെ അടുക്കലേക്ക് വന്ന് നിങ്ങളെ അനുഗ്രഹിക്കും.
ഇവിടെ പുറപ്പാട് 20:24-ൽ പറയുകയാണ്: നിങ്ങൾ ബലിപീഠം ഉണ്ടാക്കണം, മണ്ണുകൊണ്ട് ബലിപീഠം ഉണ്ടാക്കണം. അതിൽ ബലി അർപ്പിക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? അങ്ങനെ എന്റെ നാമം അനുസ്മരിക്കപ്പെടാൻ ഞാൻ ഇടവരുത്തുന്ന ആ ബലിപീഠം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഞാൻ ഇറങ്ങി വന്ന് നിങ്ങളെ അനുഗ്രഹിക്കും.
അതായത് ബലിപീഠം ആ ആത്മീയ ലോകത്ത് സ്ഥിതി ചെയ്യുന്ന ദൈവാത്മാവിന്, ഈശോയ്ക്ക്, പിതാവായ ദൈവത്തിന്, പരിശുദ്ധാത്മാവിന് എല്ലാം ഈ ഭൂമിയിലേക്ക് വന്ന് മനുഷ്യന്റെ ജീവിതത്തിൽ ഇടപെടുന്നതിനുള്ള മീഡിയമാണ് ബലിപീഠം. എന്ന് പറഞ്ഞാൽ
ബലിപീഠം ഒരു സ്ട്രക്ചർ നമ്മൾ കാണുന്ന ഒരു സ്ട്രക്ചർ എന്നതിനപ്പുറത്ത്, ആ ബലിപീഠം മനുഷ്യന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നതിന്, ദൈവം എടുക്കുന്ന ലൊക്കേഷൻ ആണ്
ബലിപീഠം.
അവിടെ ലൊക്കേറ്റ് ചെയ്തുകൊണ്ടാണ് അവിടെ വസിച്ചു കൊണ്ടാണ്
ദൈവം മനുഷ്യന്റെ ജീവിതത്തിൽ ഇടപെടുന്നത് അപ്പോൾ അതുകൊണ്ടാണ് ഇവിടെ പുറപ്പാട് 20:24ൽ പറയുന്നത് നിങ്ങൾ എനിക്ക് ബലിപീഠം ഉണ്ടാക്കണം. അങ്ങനെ എന്റെ നാമം
അനുസ്മരിക്കപ്പെടാൻ ഈ ബലിപീഠം സൃഷ്ടിക്കപ്പെടുന്ന സ്ഥലത്ത് ഞാൻ വന്ന് നിങ്ങളെ അനുഗ്രഹിക്കും.
അപ്പോൾ എവിടെ ബലിപീഠം ഉണ്ടോ അവിടെ നിന്ന് ദൈവത്തിന്റെ ശക്തി, ദൈവത്തിന്റെ സാന്നിധ്യം, ദൈവത്തിന്റെ പ്രവർത്തി മനുഷ്യന്റെ
ജീവിതത്തിലേക്ക് ഇടപെടുന്നതിനുള്ള മീഡിയമാണ് ബലിപീഠം. അതാണ് ഒരു ആശയം മനസ്സിൽ വെക്കേണ്ടത്.
അതുകൊണ്ട് ബലിപീഠത്തിന് ദൈവത്തിന്റെ പ്രവർത്തി നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാനുള്ള
ആ മീഡിയേറ്ററി പവർ ഉണ്ട്. ബലിപീഠത്തിന് അതിനുള്ള ശക്തിയുണ്ട്. ആ ബലിപീഠത്തിലാണ് ദൈവം വന്ന് ഇറങ്ങി ഇപ്പോൾ വിമാനം വന്ന്
എയർപോർട്ടിൽ വന്ന് ലാൻഡ് ചെയ്യുന്നതുപോലെ ദൈവം വന്ന് വസിച്ച് മനുഷ്യന്റെ ജീവിതത്തിലേക്ക് പ്രവർത്തിക്കുന്ന ആ മീഡിയമാണ്
ആ ലോഞ്ചിങ് പാഡാണ് ബലിപീഠം. ഇതാണ് മനസ്സിലേക്ക് വെക്കേണ്ട ആദ്യത്തെ കാര്യം.
രണ്ടാമത്തെ കാര്യം ഈ ബലിപീഠം
ബലിപീഠത്തിന് ജീവനുണ്ട്.
നിങ്ങൾ നന്നായിട്ട് ശ്രദ്ധിക്കണം. ബലിപീഠത്തിന് ജീവനുണ്ട് എന്ന് പറഞ്ഞാൽബലിപീഠം
ഇത് പണിഞ്ഞവൻ മരിച്ചാലും ബലിപീഠംമരിക്കത്തില്ല. ബലിപീഠം നിർമ്മിച്ചവൻ ഇല്ലാതായാലും
ബലിപീഠം ഇല്ലാതാവില്ല. ആ
സ്ട്രക്ചർ ഇല്ലാതാവില്ല എന്നല്ല ഞാൻ പറയുന്നത്. അവിടെ പ്രവർത്തിച്ചിരുന്നദൈവിക ശക്തി
ഇല്ലാതാവുന്നില്ല.
ഞാൻ അതിന് ഒരു ഉദാഹരണം, ഒന്നല്ല ഒരുപാട് ഉദാഹരണം ബൈബിളിൽ ഉണ്ട്. ഞാൻ ഒരു ഉദാഹരണം നിങ്ങൾക്ക് ബൈബിളിൽ
നിന്ന് കാണിച്ചുതരാം. അതാണ് നമ്മൾ ആദ്യം വായിച്ച വചനം. ഉല്പത്തി പുസ്തകത്തിലെ ഇരുപത്തിയെട്ടാം അധ്യായത്തിൽ യാക്കോബ്
കാണുന്ന സ്വപ്നം.
എവിടെ വെച്ചാണ്
യാക്കോബ് ഈ സ്വപ്നം കാണുന്നത്? ബഥേലിൽ ആണ്. ബഥേലിൽ യാക്കോബ് സ്വപ്നം കാണുന്ന പശ്ചാത്തലം എന്താണ്? അവൻ ഒരു സ്ഥലത്ത് വന്നു. വീട്ടിൽ നിന്ന് ഒളിച്ചോടുകയാണ്, അമ്മാവന്റെ വീട്ടിലേക്ക് പോകുകയാണ്.
അപ്പോൾ ഇവിടെ വന്ന് അവൻ രാത്രി കിടക്കാൻ
തുടങ്ങുമ്പോൾ ഒരു കല്ലെടുത്ത് തലയുടെ കീഴിൽ വെച്ച് തലയിണയായിട്ട് വെച്ച് കിടന്ന് ഉറങ്ങി. ഒരു കല്ലെന്നേ ബൈബിളിൽ പറഞ്ഞിട്ടുള്ളൂ. ഏത് കല്ലാണെന്നോ അത്
എവിടുന്ന് എടുത്ത കല്ലാണെന്നോ വേറെ ഒരു സൂചനയുമില്ല. ഏതോ ഒരു കല്ല് എടുത്തു വെച്ച് കിടന്നു ഉറങ്ങി.
പക്ഷേ ഈ കല്ലെടുത്ത് വെച്ച് അവൻ കിടന്ന് ഉറങ്ങുമ്പോൾ അവന്റെ സ്വപ്നം കാണുകയാണ്.
ഓരോ വാക്കും പ്രധാനപ്പെട്ടതാണ്. ആ സ്വപ്നത്തിൽ അവൻ ദൈവത്തെ കാണുകയാണ്. ദൈവദൂതന്മാർ
കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ദൈവദൂതന്മാർ വരികയും പോവുകയും ചെയ്യുന്നു ഒരു സ്ഥലത്തേക്ക്.
ഇനി ആ ഏണിയുടെ മുകൾ അറ്റത്തു നിന്ന് ദൈവം അവനോട് പറയുകയാണ്: “ഞാൻ നിന്റെ പിതാവായ
അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമാണ്.”
അപ്പോൾ അവൻ ആരെയൊക്കെയാ കാണുന്നത്?
ഈ കല്ല്
എടുത്ത് തലയിണയായിട്ട് കിടന്നുറങ്ങുമ്പോൾ അവൻ കാണുന്നത് ഒന്ന് ദൈവദൂതന്മാർ വരികയും പോവുകയും ചെയ്യുന്നു.
രണ്ട്, അവൻ ദൈവത്തെ കാണുന്നു. അവൻ ദൈവത്തിന്റെ സ്വരം കേൾക്കുന്നു.
ദൈവം എന്താ പറയുന്നത്? “ഞാൻ നിന്റെ അപ്പന്റെയും വല്യപ്പന്റെയും ദൈവമാണ്.”
ഈ സ്ഥലം ഏതാണ്?ബഥേലാണ്.
ഈ ബഥേലിന് ഇവന്റെ അപ്പനുമായോ വല്യപ്പനുമായോ എന്തെങ്കിലും ബന്ധമുണ്ടോ
എന്ന് നമ്മൾ പരിശോധിച്ചാൽ, നമ്മൾ ഉല്പത്തി പുസ്തകം 12ൽ നിങ്ങൾ പിന്നീടു വായിച്ചാൽ,
മതി.
അബ്രാഹം ബലിപീഠം പണിത സ്ഥലമാണ് ബഥേൽ.
ആ ബലിപീഠം പണിത ആ സ്ഥലത്തെ ഒരു കല്ലെടുത്താണ് ഈ കൊച്ചുമകൻ തലയിണയായിട്ട് കിടന്നുറങ്ങുന്നത്.
നിങ്ങൾ ബൈബിൾശ്രദ്ധിച്ചു വായിക്കുന്നവരാണെങ്കിൽ പെട്ടെന്ന് നിങ്ങൾക്ക് മനസ്സിലാവും ഇത് വേറെ ഏതെങ്കിലും ഒരു സാധാരണ കല്ലല്ല.
ഇത് ആ ബലിപീഠത്തിന്റെ ഒരു കല്ലാണ്. ആ കല്ലെടുത്ത് വെച്ച് തലയിൽ വെച്ച് കിടക്കുമ്പോഴാണ്
അവിടെ ഓപ്പറേറ്റ് ചെയ്ത ദൈവദൂതന്മാർ, ദൈവം, അപ്പന്റെ ദൈവം എന്ന് ദൈവം പറയുന്ന
സ്വരം ഇതെല്ലാം ആക്ടിവേറ്റ് ആകുന്നു. അതായത് ബഥേലിൽ വെച്ച് യാക്കോബിന് ദൈവത്തിന്റെ
കണക്ഷൻ ദൈവത്തിന്റെ ബന്ധം കിട്ടുന്നത് ബലിപീഠത്തിന്റെ കല്ലെടുത്ത് തലയിൽ വെച്ച് കിടന്നുറങ്ങുമ്പോഴാണ്.
അത് കഴിയുമ്പോൾ ആ
സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റ് അവൻ പറയുന്നത്, “ഇവിടെ ദൈവം ഉണ്ടായിരുന്നു. ഞാൻ പക്ഷേ അറിഞ്ഞില്ല.
ദൈവം ഉണ്ടായിരുന്നു. എന്ത് കൊണ്ടാ ഉള്ളെ. അവിടെ ബലിപീഠം ഉണ്ടായിരുന്നു. ബലിപീഠം ഉണ്ടായിരുന്നതുകൊണ്ട് അവിടെ ദൈവം ഉണ്ടായിരുന്നു. പക്ഷേ ബലിപീഠം കാലാന്തരത്തിൽ ഇല്ലാതായി. പക്ഷേ അതിന്റെ
കല്ലുകൾ അവിടെ കിടന്നു. പക്ഷേ അപ്പോഴും അവിടെ ദൈവത്തിന്റെ ആ ഓപ്പറേഷൻ ആക്ടീവ് ആണ്. അതുകൊണ്ടാണ് ആ കല്ലെടുത്ത് തലയിൽ വെക്കുമ്പോൾ പെട്ടെന്ന് ആ കണക്ഷൻ established
ആകുന്നത്. അവൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത അപ്പന്റെ ദൈവത്തെ അവൻ കാണുകയാണ്. ഇന്നുവരെ കേട്ടിട്ടില്ലാത്ത ആ
ദൈവത്തിന്റെ സ്വരം അവൻ കേൾക്കുകയാണ്. അപ്പോൾ അവൻ എന്ത് ചെയ്തു? പെട്ടെന്ന് അവനു കാര്യം പിടികിട്ടി.അവൻ ആ കല്ലെടുത്ത് നാട്ടി നിർത്തി, എണ്ണ ഒഴിച്ചു. അവൻ വീണ്ടും
അവിടെ ബലി അർപ്പിക്കുന്നു.
പ്രിയപ്പെട്ടവരേ, എനിക്ക് പറയാനുള്ളത് നമ്മൾ ബലിപീഠങ്ങൾ നിർമ്മിച്ചാൽ നമ്മൾ
മരിച്ചാലും നമ്മൾ നിർമ്മിച്ച ബലിപീഠം ഇല്ലാതാവില്ല.
ഇതിന് രണ്ട്
വ്യാപകമായ പ്രത്യാഘാതമുണ്ട്. ആ രണ്ട് ഫലമുണ്ട്.
ഒന്നാമത്തേത്, നമ്മൾ ദൈവത്തിനാണ് ബലിപീഠം പണിയുന്നതെങ്കിൽ,
നമ്മുടെ തലമുറ തലമുറകളിലൂടെ ആ ബലിപീഠം ഇല്ലാതാവില്ല. ആ ദൈവത്തിന്റെ പ്രവർത്തി തലമുറകളിൽ നിൽക്കും.
നമ്മൾ പിശാചിനാണ്
ബലിപീഠം പണിയുന്നതെങ്കിൽ അതും തലമുറ തലമുറകളിൽ നിൽക്കും.
ആർക്ക് ആണ് ബലിപീഠം പണിയുന്നത് എന്നുള്ളതും വളരെ പ്രധാനപ്പെട്ടതാണ്. അപ്പോൾ അതാണ് ഒരു
കാര്യം ബലിപീഠവുമായി ബന്ധപ്പെട്ട് മനസ്സിൽ വെക്കേണ്ടത്.
അതുകൊണ്ട് ഞാൻ മലങ്കര കുർബാനയിൽ പുരോഹിതൻ ചൊല്ലുന്ന ഒരു രഹസ്യ പ്രാർത്ഥന ബലിപീഠത്തോടാണ്. ബലിപീഠം
ചുംബിച്ചു പോകുമ്പോൾ പുരോഹിതൻ ചൊല്ലുന്ന പ്രാർത്ഥന ഇതാണ്: “ഈ ജീവന്റെ മേശയായ ബലിപീഠമേ, നീ സമാധാനത്തോടെ വസിക്കണം” എന്ന് പറഞ്ഞിട്ട് നിന്നെക്കുറിച്ചുള്ള
സ്മരണ എന്നിൽ നിന്നും മാഞ്ഞു പോകാതിരിക്കാൻ നീ കർത്താവിനോട് എപ്പോഴും പ്രാർത്ഥിച്ചോണെ എന്ന്. ഞാൻ ഇനി നിന്റെ അടുത്തോട്ട് വന്നില്ലെങ്കിലും നീ
പ്രാർത്ഥിച്ചോണം എന്ന്.
ആരോടാ പറയുന്നേ?
ബലിപീഠത്തോടാണ് പറയുന്നത്.
ബലിപീഠത്തിന് ലൈഫ് ഉണ്ട്. അതിൽ കർത്താവിന്റെ ആക്ടിവിറ്റി
ആക്ടീവ് ആണ്. നമ്മൾ മരിച്ചാലും ബലിപീഠം ഇല്ലാതാവില്ല.
എന്താണ് നമുക്ക് ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട്
ചിന്തിക്കുമ്പോൾ take away.
അതായത് നമ്മൾ ഓരോ ദിവസവും ദേവാലയത്തിൽ പോയി ബലിയർപ്പിക്കുമ്പോൾ നമ്മൾ നമ്മുടെ
ബലിപീഠങ്ങൾ നിർമ്മിക്കുകയാണ്.
നമ്മൾ മരിച്ചാലും ആ ബലിപീഠം ഇല്ലാതാവില്ല. ഞാൻ എപ്പോഴും പലപ്പോഴും പലപ്പോഴും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
ഞാൻ ഇന്ന് ബൈബിൾ വായിക്കുമ്പോഴും പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും അല്ലെങ്കിൽ അതിനുവേണ്ടി ജീവിക്കുമ്പോഴും ഒക്കെ എനിക്ക് എന്റെ വല്യമ്മ ഒരു വലിയ മാതൃകയായിരുന്നു.
എന്റെ അപ്പന്റെ അമ്മ വെളുപ്പാൻ കാലത്ത് എഴുന്നേറ്റിരുന്നു. ഓരോ പ്രഭാതത്തിലും ബൈബിൾ ഇങ്ങനെ മണിക്കൂറുകൾ വായിച്ചുകൊണ്ടിരുന്ന ഒരു വല്യമ്മയെ
ചെറുപ്പത്തിൽ ഞാൻ ഒത്തിരി തവണ കണ്ടിട്ടുണ്ട്. ഇന്ന് ഞാൻ ഇവിടെ ഇരുന്നു നിങ്ങളോട് വചനം പറയുമ്പോൾ എന്റെ വല്യമ്മ പണിത ബലിപീഠമാണത്.
അതാണ് ഇതിപ്പോ അടുത്ത മൂന്നാമത്തെ തലമുറയിലും ആക്ടീവ് ആയി നിൽക്കുന്നത്. അപ്പോൾ ഇത്, ഇത് നമ്മൾ ഇല്ലാതായാലും ബലിപീഠം
ഇല്ലാതാവില്ല. നമ്മൾ പണിയുന്ന ബലിപീഠം നമ്മുടെ മക്കള് , അടുത്ത അവരുടെ മക്കള് ,
അവരുടെ മക്കള് അങ്ങനെ പോകും.
അതുകൊണ്ട്
ഗിദയോനോട് പറയുന്നുണ്ട് ആറാം അധ്യായത്തിൽ, 25-ാം വാക്യത്തിൽ, ന്യായാധിപന്മാർ ആറ് 25-ൽ പറയുന്നുണ്ട്.
നിന്റെ അപ്പൻ ഉണ്ടാക്കിയ ബാലിന്റെയും അഷേരായുടെയും ബലിപീഠം തകർത്ത് അവിടെ യഹോവയുടെ കർത്താവിന്റെ ബലിപീഠം പണിയണം.
നമ്മുടെ പൂർവികർ പിശാചിന്റെ ബലിപീഠം പണിതിട്ടുണ്ടെങ്കിൽ അത് തകർക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമാണ്.
അതെങ്ങനെ നമ്മൾ തകർക്കേണ്ടത്? അവിടെ യഹോവയുടെ ബലിപീഠം പണിതിട്ടാണ് കർത്താവിന്റെ ബലിപീഠം എന്ന് പറഞ്ഞാൽ ദൈവത്തെ ആരാധിച്ചുകൊണ്ടാണ്.
നമ്മൾ ഓരോ കുർബാനയ്ക്കു പോയി പങ്കെടുക്കുമ്പോഴും നമ്മൾ ഒരുക്കുന്ന കർത്താവിന്റെ ഈശോമിശിഹാ കുരിശിൽ നാട്ടിയ ആ ബലിപീഠത്തിലാണ് ബലിയർപ്പിക്കപ്പെടുന്നത്.
നമ്മൾ നമ്മുടെ ബലിപീഠങ്ങൾ പണിയുകയാണ്. അതുകൊണ്ട് അത് നിസ്സാരമല്ല. ഇത് നമ്മുടെ ജീവിതം കൊണ്ട് അവസാനിക്കില്ല.
നമ്മൾ തീർക്കുന്ന ബലിപീഠങ്ങൾ നമ്മൾ മരിച്ചാൽ നിലനിൽക്കും എന്ന ചിന്ത നിങ്ങളുടെ മനസ്സിൽ മായാതെ നിൽക്കട്ടെ എന്ന് ഞാൻ
പ്രാർത്ഥിക്കുന്നു.
നമുക്ക് ഇന്ന് നമ്മൾ എടുക്കുന്ന നമ്മുടെ ഹൃദയത്തിൽ ഉണ്ടാവുന്ന അല്ലെങ്കിൽ ഉണ്ടാവേണ്ട പുണ്യം നന്ദിയാണ് — gratitude. നമ്മൾ ഒത്തിരി കാര്യങ്ങളെക്കുറിച്ച് നന്ദിയില്ലാത്തവരാണ്.
അപ്പോൾ ഇന്ന് നമുക്ക് ഒരു എട്ടു പത്തു കാര്യങ്ങൾ ഓർത്ത് ദൈവത്തിന് നന്ദി പറയാം. അപ്പോൾ അതൊരു പരിശീലനം ആകും.
പിന്നെ
അപ്പോൾ അങ്ങനെ ആകുമ്പോൾ നന്ദി, നന്ദിയുടെ opposite എന്താ? നന്ദികേട് അല്ലേ? നന്ദിയില്ലാത്ത അവസ്ഥ. നന്ദിയില്ലാത്തതിന്റെ ഏറ്റവും വലിയ
ലക്ഷണമാണ് പരാതിപറച്ചിൽ അതുകൊണ്ട് നമുക്ക് ഇന്നത്തെ ഒഴിവാക്കേണ്ട പാപം എന്താണ് എന്ന് നോക്കാം.
Wise to be removed is ingratitude”
അല്ലെങ്കിൽ…
“Behaviour of complaints.”
Complaining
നമുക്ക് പരാതി പറയുന്നത്. നമുക്ക് ഇങ്ങനെ 24 മണിക്കൂർ ഇങ്ങനെ ചിന്തിച്ചാലോ?
ഇന്ന് ഞാൻ ഒരു പരാതിയും പറയില്ല. 24 മണിക്കൂർ. നിസ്സാരമല്ല, എളുപ്പവുമല്ല.
ഇന്ന് ഞാൻ ഒരു പരാതിയും — എന്ത് കുഴപ്പമുണ്ടെങ്കിലും — ഇന്ന് ഒരു complaint-ഉം പറയില്ല. പരാതി പറയാത്ത ഒരു ദിവസം. അത് നമുക്ക്
ഇന്നത്തെ task ആയിട്ട് അത് എടുക്കാം. നമുക്ക് കർത്താവിനോട് പ്രാർത്ഥനയാക്കി മാറ്റേണ്ടത് ഇതാണ്.
അത് ഒരു വചനം തന്നെ നമുക്ക് എടുക്കാം പ്രാർത്ഥനയായിട്ട്. സങ്കീർത്തനം 116ന്റെ 12, 13, 14 ആണ്.
“എന്റെ ദൈവം എനിക്ക് ചെയ്ത ഉപകാരങ്ങൾക്ക് ഞാൻ എങ്ങനെ നന്ദി പ്രകാശിപ്പിക്കും? രക്ഷയുടെ പാനപാത്രം ഉയർത്തി കർത്താവിന്റെ നാമം, യഹോവയുടെ നാമം ഞാൻ വിളിച്ചപേക്ഷിക്കും. സകല ജനത്തിന്റെയും മുമ്പാകെ അവിടുത്തെ നേർച്ചകൾ ഞാൻ നിറവേറ്റും.”
നമുക്ക് ഈ പ്രാർത്ഥന നമ്മുടെ ഹൃദയത്തിലേക്ക് ഏറ്റെടുക്കാം.
നമുക്ക് വലിയ അനുഗ്രഹമാകുന്ന വിധം ഇന്ന് നമ്മുടെ ആരാധനയിലേക്ക് ആശീർവാദത്തിനു വേണ്ടി പ്രവേശിക്കുകയും ചെയ്യാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയപ്പെട്ടവരേ ഇന്നത്തെ ആരാധനയിൽ നമ്മുടെ ജീവിതത്തിൽ കർത്താവിൽ നിന്ന് ബലിപീഠങ്ങൾ പണിയാനുള്ള കൃപ കർത്താവിനോട് ചോദിച്ചു പ്രാർത്ഥിക്കാം.
വ്യക്തിപരമായ പ്രാർത്ഥനാ ജീവിതം വർദ്ധിക്കാനും,
അതുപോലെതന്നെ ദേവാലയത്തിൽ പോയി ദൈവത്തെ ആരാധിക്കാനും വിശുദ്ധ കുർബാന മുടക്കാതെ എല്ലാ
ദിവസങ്ങളിലും പങ്കെടുക്കാനും, കർത്താവേ ആത്മീയ ബലിപീഠങ്ങൾ അനുദിനം പണിതുയർത്താനും വേണ്ട കൃപ തരണമേ എന്ന് പ്രാർത്ഥിക്കാം.
അതുപോലെതന്നെ നമ്മുടെ മാതാപിതാക്കളോ പൂർവികരോ അവരുടെ പാപജീവിതത്തിലൂടെ, പിശാചിന് ബലിപീഠങ്ങൾ തീർത്തിട്ടുണ്ടെങ്കിൽ,
ദൈവമേ, ആ ബലിപീഠങ്ങൾ എല്ലാം യേശുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ് ഞങ്ങൾ തകർക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ.
എന്നും പ്രാർത്ഥിക്കാം.
കർത്താവേ, ഈ ജനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന മക്കളെ ഓരോരുത്തരെയും ഓരോ കുടുംബത്തെയും
വ്യക്തിപരമായി ഏൽപ്പിക്കുന്നു. വിദൂര രാജ്യങ്ങളിൽ, വിദൂര ഭൂഖണ്ഡങ്ങളിൽ ഇരുന്ന്, ദൈവമേ, വ്യത്യസ്തങ്ങളായ മാധ്യമങ്ങളിലൂടെ ഈ
ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ ഓരോ മകനെയും, മകളെയും ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ദൈവസ്നേഹം കൊണ്ട് നിറച്ച്
പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകത്താൽ അനുഗ്രഹിച്ച് പുതിയ സൃഷ്ടികളാക്കി മാറ്റണം എന്ന് പ്രാർത്ഥിക്കുന്നു.
ദൈവമേ, രോഗികളെ
സുഖപ്പെടുത്തണമേ. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കണമേ. ബലഹീനരെ ശക്തിപ്പെടുത്തണമേ. തളർന്ന കാൽമുട്ടുകളെ
ബലപ്പെടുത്തണമേ. ഭയം എടുത്തുമാറ്റണമേ. ഇരുട്ടിന്റെ എല്ലാ വ്യാപാരങ്ങളും എടുത്തുമാറ്റി നിന്റെ മക്കളെ അനുഗ്രഹിക്കണമേ. അടഞ്ഞ വഴികളെല്ലാം തുറന്നു
കൊടുക്കണമേ. കർത്താവിന്റെ കരുണയിൽ ജീവിക്കാൻ ഇവരെ സഹായിക്കണമേ.
യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. നമുക്ക്
ആശീർവാദം സ്വീകരിക്കാം.
സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.
പിതാവായ ദൈവം അവിടുത്തെ സ്നേഹത്തിൽ നിങ്ങളെ ചേർത്തുവെക്കട്ടെ. പുത്രനായ യേശു തന്റെ പരിശുദ്ധ രക്തത്താൽ നിങ്ങളെ കഴുകി
വിശുദ്ധീകരിക്കട്ടെ.
പരിശുദ്ധാത്മാവ് നിങ്ങളെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ദൈവകൃപയിൽ നിലനിർത്തുകയും ചെയ്യട്ടെ.
ഈ ആത്മീയ ശുശ്രൂഷയിൽ പങ്കെടുക്കുന്ന നിങ്ങളെ എല്ലാവരെയും ദൈവം
അനുഗ്രഹിച്ച് നിങ്ങളുടെ ബന്ധനങ്ങൾ തകർത്ത് നിങ്ങളുടെ തടസ്സങ്ങൾ മാറ്റി നിങ്ങൾക്ക് ആത്മീയവളർച്ച നൽകി, ഭൗതിക പുരോഗതി നൽകി അനുഗ്രഹിക്കട്ടെ.
കർത്താവായ യേശുവിന്റെ വിലയേറിയ ശരീരത്തിന്റെ യോഗ്യതകളിൽ തന്നെ.
ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply