പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.

ഈശോയിൽ ഏറ്റവും സ്നേഹമുള്ളവരെ, യൂക്കരിസ്റ്റിക് ഡെലിവറൻസിന്റെ രണ്ടാമത്തെ ദിവസത്തിലേക്ക് ഏറ്റവും പ്രാർത്ഥനയോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

ഒന്നാമത്തെ ദിവസം നമ്മൾ കോസ്മിക് ടെമ്പിളിനെക്കുറിച്ചാണ് കണ്ടത്.

പ്രപഞ്ചം ഒരു ദേവാലയമാണ്. ഈ പ്രപഞ്ചത്തിൽ ദൈവം നമ്മളെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കാനാണ്.

ദൈവത്തെ ആരാധിച്ച് കർത്താവ് നമ്മുടെ ജീവിതത്തെക്കുറിച്ച് കണ്ടിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കാൻ ദൈവം നമുക്ക് പ്രേരണ തന്നു.

അതുപോലെ തന്നെ നമ്മൾ ഒരു പുണ്യം അഭ്യസിക്കാനായിട്ട് ആഗ്രഹിച്ചു.

ആ പുണ്യം ഏതായിരുന്നെന്ന് നിങ്ങൾ ഓർക്കുന്നുണ്ട്.

അത് ട്രസ്റ്റ് ആണ്.

നമ്മളിലുള്ള ആശ്രയത്വം ഇല്ലാതാക്കുന്നതിന് നമ്മൾ പ്രാർത്ഥിച്ചു.

അതുപോലെതന്നെ അഞ്ചു കാര്യങ്ങൾ ബോധപൂർവം നമ്മൾ ദൈവത്തിൽ ആശ്രയിച്ചു ചെയ്യുന്നതിന് പരിശ്രമിക്കുകയും ചെയ്തു എന്ന് ഞാൻ വിചാരിക്കുന്നു.

അങ്ങനെ പലതവണ കർത്താവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു എന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞു എന്ന് ഞാൻ വിചാരിക്കുന്നു.

അങ്ങനെ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇന്നുമുതൽ അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ ഒരു മണിക്കൂർ പരിശുദ്ധ കുർബാനയുടെ മുമ്പിൽ ഇരിക്കുക.

എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കുക.

പൂർവികർക്ക് വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലുക.

ഇങ്ങനെ അതുമായി നിർദേശിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാ എപ്പിസോഡിലും ഞാൻ ഓർമ്മിപ്പിക്കില്ല.

നിങ്ങൾ introductory episode കണ്ടിട്ടില്ലെങ്കിൽ കാണുക. അവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എഴുതി വയ്ക്കുക. അല്ലെങ്കിൽ ഓരോ എപ്പിസോഡിലും ഇത് ആവർത്തിക്കുന്നത് നിങ്ങൾക്കും എനിക്കും വിരസത ആയിരിക്കുകയും ചെയ്യും.

അത് കൊണ്ട് ഞാൻ അത് ഓർമിപ്പിച്ചു മുന്നോട്ട് പോകാൻ ആഗ്രഹിക്കുകയാണ്.

ഇന്ന് രണ്ടാമത്തെ ദിവസമാണ്. ഒരു ദിവസം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നമുക്ക് നന്ദി പറയാം.

ഈ രണ്ടാമത്തെ ദിവസം നമ്മൾ ചിന്തിക്കുന്നത് ദൈവം ഉല്പത്തി പുസ്തകത്തിൽ ഏദൻതോട്ടത്തിൽ വളർത്തിയ പരാമർശിക്കുന്ന രണ്ടു വൃക്ഷങ്ങളിലെ ഒരു വൃക്ഷമാണ് — ജീവന്റെ വൃക്ഷം, The Tree of Life.

അതിനെക്കുറിച്ച് ഞാൻ ബൈബിളിൽ നിന്ന് വായിക്കാം.

ഉല്പത്തി പുസ്തകം രണ്ടാം അധ്യായത്തിന്റെ ഒൻപതാമത്തെ വാക്യം:

Genesis 2:9

ഉല്പത്തി 2:9

കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള പഴങ്ങൾ കായിക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്ന് മണ്ണിൽനിന്നു മുളപ്പിച്ചു.

ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ അവിടുന്ന് വളർത്തി.

അപ്പോൾ ഏദൻതോട്ടത്തിൽ ദൈവം മനുഷ്യന് വേണ്ടി വളർത്തിയ ആദ്യത്തെ വൃക്ഷമാണ് ജീവന്റെ വൃക്ഷം.

എന്നാൽ മനുഷ്യൻ പാപം ചെയ്തു കഴിഞ്ഞപ്പോൾ പിന്നീട് നമ്മൾ അടുത്ത അധ്യായത്തിൽ കാണുന്നത്, ഈ ജീവവൃക്ഷത്തിലേക്കുള്ള വഴി ദൈവം അടച്ചു

ഉൽപ്പത്തി പുസ്തകത്തിന്റെ മൂന്നാമത്തെ അധ്യായത്തിലാണ് നമ്മൾ അത് കാണുന്നത്.
കാണുന്നത് 22-ാം വാക്യം

Genesis 3:22.

അനന്തരം അവിടുന്ന് പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞ് നമ്മിൽ ഒരുവനെപ്പോലെ ആയിരിക്കുന്നു. ഇനി അവൻ കൈ നീട്ടി ജീവന്റെ വൃക്ഷത്തിൽ നിന്നു കൂടി പറിച്ചു തിന്ന് അമർത്യനാകാൻ ഇടയാകരുത്.

കർത്താവ് അവരെ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കി.

മനുഷ്യനെ പുറത്താക്കിയ ശേഷം ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ ഏദൻ തോട്ടത്തിന് കിഴക്ക് അവിടുന്ന് കെരൂബുകളെ കാവൽ നിർത്തി.

നമ്മൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു വാക്യമാണിത്.

ഞാൻ ആ വാക്യം ഒന്ന് വിശദീകരിച്ചിട്ട് മുന്നോട്ട് പോകാം.

ഇവിടെ മനുഷ്യൻ പാപം ചെയ്തു കഴിഞ്ഞപ്പോൾ ദൈവം മനുഷ്യനെ ജീവവൃക്ഷത്തിലേക്കുള്ള വഴി മനുഷ്യന് തടഞ്ഞു

നമ്മൾ വായിച്ച
വാക്യത്തിൽ നമ്മൾ കാണുന്നത് ദൈവം അവരെ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കി.

അത് വളരെ മോശമായ ഒരു കാര്യമാണ് പുറത്താക്കുന്നത്.

നമ്മൾ വിചാരിച്ചു വെച്ചിരിക്കുന്നത്
ദൈവം ഏദൻതോട്ടത്തിന്റെ അകത്തും ആദവും ഹവ്വയും പുറത്തും.

പിന്നെ വേലിക്കെട്ടി അവരെ അകത്ത് കയറാതിരിക്കാൻ ദൈവം തിരിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ അത് അങ്ങനെയല്ല.

ആദവും ഹവ്വയും ഏദൻതോട്ടത്തിൽ നിന്ന് പുറത്തു പോകണമെന്ന് ദൈവം ആഗ്രഹിച്ചത് എന്തുകൊണ്ടാണ്?

ഇതെല്ലാം ഉപമ പോലെ പറയപ്പെട്ട കാര്യങ്ങളാണെന്ന് നമുക്കറിയാം.

എന്തുകൊണ്ടാണ് പുറത്താക്കുന്നത്?

ഇപ്പോൾ മനുഷ്യൻ പാപാവസ്ഥയിലാണ്.

പിശാചിന്റെ സ്വരം അനുസരിച്ച് ആത്മാവിലെ ജീവൻ നഷ്ടപ്പെടുത്തി പാപാവസ്ഥയിൽ ആയിരിക്കുന്ന മനുഷ്യൻ ജീവവൃക്ഷത്തിൽ നിന്ന് പഴം പറിച്ചു തിന്ന് അമർത്യനായാൽ, അവൻ പിശാചിനെപ്പോലെ ആകും.

പാപാവസ്ഥയിൽ അമർത്യനായാൽ അവൻ സാത്താനെപ്പോലെ ആകും

ദൈവത്തിന് തന്റെ മക്കൾ പിശാചിനെപ്പോലെ ആകുന്നതിന് ഇഷ്ടമില്ല.

അതുകൊണ്ടാണ് അവരെ ആ ജീവവൃക്ഷത്തിന്റെ പരിസരത്തിൽ നിന്ന് ഏദൻതോട്ടത്തിൽ നിന്ന് പുറത്തേക്ക് ഇറക്കുന്നത്.

രണ്ടാമത്തെ കാര്യം, അവരെ പുറത്താക്കിയിട്ട് ദൈവം അകത്ത് ഇരിക്കുകയല്ല.

ഏദൻ തോട്ടത്തിൽനിന്ന് അവർ പുറത്തേക്കിറങ്ങുമ്പോൾ
ഞാൻ പൂർണമായും വിശ്വസിക്കുന്നത് ഇങ്ങനെയാണ്.

ദൈവം ആദ്യം പുറത്തിറങ്ങി, അവർ കൂടെ ഇറങ്ങി, അവരെ വിട്ട് ദൈവം പോവുകയല്ല.

പിന്നീട് നമ്മൾ ബൈബിളിന്റെ ഹിസ്റ്ററി വായിക്കുമ്പോൾ ദൈവം അവരുടെ കൂടെ തന്നെയുണ്ട്.

അപ്പോൾ താൻ ഇരിക്കുന്ന സ്ഥലത്തു നിന്ന് ദൈവം അവരെ അടിച്ചു പുറത്താക്കി എന്നല്ല.

ദൈവവും അവരും കൂടി ഏദൻ തോട്ടത്തിൽ നിന്ന് ഇറങ്ങി എന്നാണ് യഥാർത്ഥത്തിൽ ആ വാക്യത്തിന്റെ അർത്ഥം.

അതുകൊണ്ട് നമ്മുടെ മനസ്സിൽ കാലാകാലങ്ങളായിട്ടുള്ള തെറ്റിദ്ധാരണകൾ അതെ സംബന്ധിച്ച് ഉണ്ടെങ്കിൽ അത് തിരുത്താൻ കൂടി ഈ അവസരം പ്രയോജനപ്പെടട്ടെ.

മനുഷ്യനെ പുറത്തിറക്കിയ ശേഷം ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ ഏദന് കിഴക്ക് അവിടുന്ന് കെരൂബുകളെ കാവൽ നിർത്തി. അപ്പോൾ നമ്മൾ രണ്ട് ആശയങ്ങൾ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു.
ഒന്ന്, മനുഷ്യന് വേണ്ടി ദൈവം സൃഷ്ടിച്ച ഒരു മരമായിരുന്നു ജീവന്റെ വൃക്ഷം.

ആ വൃക്ഷത്തിൽ നിന്നുള്ള പഴം പറിച്ചു തിന്നാൽ അവർക്ക് ശാരീരിക ജീവനും ആത്മീയ ജീവനും കിട്ടുമായിരുന്നു.

രണ്ടു കാര്യങ്ങളും കിട്ടുമായിരുന്നു.

അവർക്ക് മരണമില്ല ഒന്ന്
രണ്ടാമത്തെ കാര്യം, അവർക്ക് ആത്മീയ ജീവൻ ഉണ്ടാകും.

ഞാൻ ജീവനെക്കുറിച്ച് മറ്റൊരു എപ്പിസോഡിൽ വിശദമായിട്ട് പറയുന്നുണ്ട്. അതുകൊണ്ട് ഞാനിപ്പോൾ അതിലേക്ക് കടക്കുന്നില്ല.

ആത്മാവിന്റെ ജീവൻ പാപത്തിലൂടെ അവർക്ക് നഷ്ടപ്പെട്ടു. അത് നഷ്ടപ്പെട്ടപ്പോൾ ദൈവം അത് അവർക്ക് തിരിച്ചു കൊടുത്തത് എങ്ങനെയാണെന്നുള്ളതാണ് നമ്മുടെ ചിന്താവിഷയം.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാമ്മോദീസാ കൂദാശയുടെ ആ ശുശ്രൂഷയിൽ കുഞ്ഞിന് വിശുദ്ധ കുർബാന കൊടുക്കുന്ന ആ അവസാന ഭാഗത്ത് പുരോഹിതൻ ചൊല്ലുന്ന മനോഹരമായ ഒരു പ്രാർത്ഥനയുണ്ട്.

ആ പ്രാർത്ഥന ഇങ്ങനെയാണ്:
“ആദിമനുഷ്യനായ ആദത്തിന് വിലക്കപ്പെട്ട ജീവന്റെ കനി കുഞ്ഞേ, ഇതാ നിന്റെ നാവിൽ വയ്ക്കപ്പെടുന്നു.”

ആദിമാതാപിതാക്കൾക്ക് നിഷേധിക്കപ്പെട്ട ജീവവൃക്ഷത്തിന്റെ കനി കുഞ്ഞേ, ഇതാ നിന്റെ നാവിൽ വയ്ക്കപ്പെടുന്നു.

വിശുദ്ധ കുർബാന സഭാപിതാക്കൻമാരുടെ കണ്ണിൽ ജീവവൃക്ഷത്തിന്റെ ഫലമാണ്.

Fruit of the Tree of Life.

ജീവവൃക്ഷത്തിന്റെ ഫലം

നമ്മൾ ഇന്ന് ഈ കാര്യത്തേക്കുറിച്ചാണ് അല്പം വിശദമായി ചിന്തിക്കാൻ പോകുന്നത്

അങ്ങനെ
വിശുദ്ധകുർബാനയിലൂടെയാണ് കർത്താവ് ഈ ജീവവൃക്ഷത്തിന്റെ ഫലം ഇന്ന് നമുക്ക് തരുന്നത്.

നമ്മുടെ ശരീരത്തിന് വേണ്ട ജീവൻ അത് ഞാൻ പിന്നീട് വിശദീകരിക്കുന്നുണ്ട്.

അത് പോലെ നമ്മുടെ ആത്മാവിന് വേണ്ട ജീവൻ.

ഇത് രണ്ടും നമുക്ക് തരുന്നത് ഏദൻ തോട്ടത്തിലെ ആ ജീവ വൃക്ഷത്തിന്റെ ഫലം തന്നെയായ വിശുദ്ധ കുർബാനയിലൂടെയാണ്

അതുകൊണ്ട് വിശുദ്ധ അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് രണ്ടാം നൂറ്റാണ്ടിലെ ഒരു സഭാപിതാവാണ്.

ഈ വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞ കോയിൻ ചെയ്ത ഒരു പ്രയോഗമുണ്ട്.

വിശുദ്ധ കുർബാന അമർത്യതയുടെ ഔഷധമാണ് എന്ന്

Medicine of Immortality

Ignatius of Antioch
അന്ത്യോഖ്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ ഒരു പ്രയോഗമാണത്.

വിശുദ്ധ കുർബാന അമർത്യതയുടെ ഔഷധമാണ്
മെഡിസിൻ ആണ്.

Immortality യുടെ

എന്ന് പറഞ്ഞാൽ, അദ്ദേഹം പറയുകയാണ് പുതിയ ജീവവൃക്ഷമാകുന്ന കുരിശിൽ നിന്ന് മനുഷ്യന് ദൈവം തന്ന ജീവവൃക്ഷത്തിന്റെ പഴമായ വിശുദ്ധ കുർബാന
ഒരാൾ ഭക്ഷിച്ചാൽ അയാൾക്ക് അമർത്യത നിത്യ ജീവൻ കിട്ടും

ഇത് ഇഗ്നേഷ്യസ് കണ്ടുപിടിച്ചതല്ല.

മറിച്ച് ഇത് ഈശോ തന്നെ പറഞ്ഞതാണ്:
“എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്.”

അപ്പോൾ നമുക്ക് പറുദീസയിൽ വെച്ച് ആദം രുചി നോക്കാത്ത ജീവന്റെ ഫലം കുഞ്ഞേ നിനക്ക് നൽകപ്പെടുന്നു എന്ന് പറഞ്ഞ ആ പ്രാർത്ഥന പോലെ, ഇവിടെ ഇതാ വിശുദ്ധ കുർബാനയിലൂടെ നമുക്ക് ജീവവൃക്ഷത്തിലേക്കുള്ള വഴി തുറക്കപ്പെടുകയാണ്.

ഒരു മരത്തിന്റെ പഴം പറിച്ചു തിന്നാണ് ആദിമാതാപിതാക്കൾക്ക് തങ്ങളുടെ ജീവൻ നഷ്ടമായതെങ്കിൽ, ഇവിടെ യേശുക്രിസ്തുവിന്റെ കുരിശാകുന്ന ആ രണ്ടാമത്തെ മരത്തിൽ നിന്ന് പഴം പറിച്ചു തിന്ന് നമുക്ക് നിത്യജീവൻ ഉണ്ടാകുന്നു എന്നതാണ് ഈ ആശയം.

മരണം പ്രവേശിച്ചത് ഒരു കനിയിലൂടെയാണ്. ജീവൻ പ്രവേശിക്കുന്നതും ഒരു കനിയിലൂടെയാണ്. മരണം പ്രവേശിച്ചത് അറിവിന്റെ വൃക്ഷത്തിൽ നിന്ന് പഴം പറിച്ചു തിന്നതിലൂടെയാണ്. യേശു ക്രിസ്തുവിലൂടെ മനുഷ്യന് ജീവൻ കിട്ടുന്നത് കുരിശാകുന്ന വൃക്ഷത്തിന്റെ ഫലമായ കുർബാന ആകുന്ന ആ പഴം ആ ഫലം നമ്മൾ സ്വീകരിക്കുമ്പോഴാണ്.

അതുകൊണ്ട് യേശുക്രിസ്തുവിന്റെ കുരിശാണ് ക്രിസ്തീയ ദൈവശാസ്ത്രത്തിൽ പുതിയ നിയമത്തിലെ ജീവവൃക്ഷം.

ആ ജീവവൃക്ഷത്തിന്റെ പഴമാണ് പരിശുദ്ധ കുർബാന.

ഞാൻ പറഞ്ഞുവരുന്നത് നാം ഓരോ തവണ പരിശുദ്ധ കുർബാനയ്ക്ക് പോകുമ്പോഴും നാം ഓർമ്മിക്കണം: ഞാൻ എന്റെ നിത്യജീവൻ ഉറപ്പുവരുത്തുകയാണ്.

ഞാൻ മരിച്ചുകഴിഞ്ഞാൽ എന്റെ ആത്മാവ് നിത്യമായ നാശത്തിലേയ്ക്ക് പോകാതിരിക്കാനുള്ള ഒരു പ്രധാനപ്പെട്ട സംരക്ഷണ കവചമാണ് നിത്യതയുടെ ഉറപ്പാണ് യോഗ്യതയോടുകൂടി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും വിശുദ്ധ കുർബാന ഭക്ഷിക്കുന്നതും.

അതുകൊണ്ടാണ് സീറോ മലബാർ സഭയുടെ കുർബാനയിൽ ഇങ്ങനെ പാടുന്നത്: “സ്നേഹമോടെന്നെ കൈക്കൊൾവോൻ എന്നിൽ നിത്യം ജീവിക്കും.” നേടുമവൻ സ്വർഗ്ഗം നിശ്ചയമായി

ഇങ്ങനെയാണ് പാടുന്നത്.

അതായത് സ്നേഹത്തോടെ,ആര് യോഗ്യതയോടെ എന്നെ ഭക്ഷിച്ചാൽ അവൻ എന്നിൽ ജീവിക്കും. നേടുമവൻ സ്വർഗ്ഗം നിശ്ചയമായി.

അപ്പോൾ നമുക്ക് നമ്മുടെ ആത്മീയ ജീവിതത്തിൽ സ്വർഗത്തിൽ എത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് ദിവ്യകാരുണ്യ ജീവിതം.

പരിശുദ്ധ കുർബാനയോട് ബന്ധപ്പെട്ടുള്ള ഒരു ജീവിതം.

അപ്പോൾ അത് നമ്മുടെ മനസ്സിലേക്ക് ഇന്ന് കൊണ്ടുവരാം. ഒരു ആശയം കൂടി പങ്കുവെച്ചിട്ട് ഞാൻ ഈ ചിന്തകൾ ഉപസംഹരിക്കാം.

അതായത് ഈ ഏദൻ തോട്ടം അവർക്ക് നഷ്ടപ്പെട്ടെങ്കിലും, ഏദൻ തോട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ ഈ ജനം എന്നും കൊണ്ടു നടന്നിരുന്നു.

അങ്ങനെ പിന്നീട് സമാഗമകൂടാരം പണിതപ്പോഴും, പിന്നീട് സമാഗമകൂടാരം പണിതിട്ട് സോളമൻ ജെറുസലേമിൽ ദേവാലയം പണിയുമ്പോഴും, ദേവാലയം പണിയുന്ന സമയത്ത് ഈ ദേവാലയത്തിന്റെ ഭിത്തികളിൽ എല്ലാം ഈന്തപനകൾ, ദേവദാരുക്കൾ, കരുവേലക മരങ്ങൾ, ലില്ലി, ഇതെല്ലാം അവർ കാർവ് ചെയ്ത് വെച്ചിരുന്നു.

അതേ ഇങ്ങനെയുള്ള ചിത്രവേലകൾ, ഇങ്ങനെയുള്ള ആർക്കിടെക്ചറൽ വർക്കുകൾ അവിടെ അവിടെ ചെയ്തു വെച്ചിരുന്നു.

പില്ലറുകളിൽ, ഭിത്തികളിൽ, തറയിൽ ഒക്കെ തടികൾ, മരങ്ങൾ— ദേവദാരു ഈ സീഡാർ അതുപോലെ കരുവേലകം, ദേവദാരു—ഇങ്ങനെയുള്ള മരങ്ങൾ ഈന്തപ്പനകൾ, പാം ട്രീസ്സ് അതുപോലെ മാതളം, നാരങ്ങകൾ, പോംഗ്രനേറ്റ് ഇതെല്ലാം ഇങ്ങനെ കാർവ് ചെയ്ത് വെച്ചിട്ടുണ്ട്.
അതുകൂടാതെ സിംഹം, അതുപോലെ തന്നെ കരടി, പിന്നെ കാള, ഇങ്ങനെയുള്ള കാർവിങ്സ് ഉണ്ട് ദേവാലയത്തിനകത്ത്. ജെറുസലേം ദേവാലയത്തിന്റെ കാര്യമാണ് ഞാൻ പറയുന്നത്.

ബൈബിൾ ശ്രദ്ധിച്ചു വായിക്കുമ്പോൾ സോളമൻ പണിത ആ ഭാഗം വായിക്കുമ്പോൾ ഇത് കാണാൻ പറ്റും.

ഞാൻ പറഞ്ഞു വരുന്നത് ഇതുകൂടാതെ അവിടെ കെരൂബുകളുടെ രൂപം ഉണ്ടാക്കി വെച്ചിട്ടുണ്ട്.

കെരൂബുകൾ

ഒരു യഹൂദൻ ദേവാലയത്തിനകത്തേക്ക് കയറുമ്പോൾ, കരുവേലകങ്ങൾ, ദേവദാരുക്കൾ, ലില്ലി, പാം ട്രീ, പോംഗ്രനേറ്റ് അതുപോലെ തന്നെ മൃഗങ്ങൾ, അതുപോലെ കെരൂബുകൾ —ഇതെല്ലാം കാണുമ്പോൾ പെട്ടെന്ന് അവന്റെ മനസ്സിലേക്ക് സ്വിച്ച് ഇട്ടതുപോലെ ഓർമ്മ വരുന്നത് എന്തായിരിക്കും?

ഏദൻ തോട്ടം.

ജെറുസലേം ദേവാലയം പണിതപ്പോൾ ദൈവം നിർദ്ദേശിച്ചത് ജെറുസലേം ദേവാലയം ഏദൻ തോട്ടത്തെ ഓർമ്മിപ്പിക്കണം എന്നതാണ്.

ഏദൻ തോട്ടത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു ജറുസലേം ദൈവാലയം പണിതത്.
എന്താണ് പരിശുദ്ധാത്മാവ് പറഞ്ഞു തരാൻ ആഗ്രഹിക്കുന്ന intention.

ഒരാൾ ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരാൾ ആരാധനയിലേക്ക് പ്രവേശിക്കുമ്പോൾ അയാൾ ഏദൻ തോട്ടത്തിലേക്ക് തിരിച്ചുവരികയാണ്.

ഏദൻ തോട്ടത്തിൽ നിന്നിറങ്ങിപ്പോയ മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്ന് തിരിച്ചു വരുന്നതാണ് ആരാധന.

ഏദന്റെ അനുഭവം ഒരു മനുഷ്യന് തിരിച്ചു കിട്ടുന്നതാണ് ആരാധന.

ഒരു മനുഷ്യൻ പറുദീസ അനുഭവത്തിലേക്ക് മടങ്ങിവരുന്നതാണ് ആരാധന.

എന്താണ് ഏദന്റെ പ്രത്യേകത അവിടെ ദൈവത്തിന്റെ കാൽപ്പെരുമാറ്റമുണ്ട്, അവിടെ കർത്താവ് സഞ്ചരിക്കുന്നുണ്ട്, അവിടെ കർത്താവുണ്ട്, ആ പ്രസൻസിലേക്ക് നമ്മൾ വരികയാണ്.

അതുകൊണ്ട് പരിശുദ്ധ കുർബാന നമുക്ക് ഏദൻ തോട്ടത്തിന്റെ പറുദീസാനുഭവം തിരിച്ചു തരുന്ന ഒരു വലിയ ആത്മീയ ആരാധനയാണ്. അതുകൊണ്ട് ആ ഒരു അനുഭവത്തിലേക്ക്, ആ ഇന്റിമസിയിലേക്ക്, ദൈവത്തോടുള്ള അടുപ്പത്തിലേക്ക് തിരിച്ചുവരാൻ കർത്താവ് നമ്മളെ വിളിക്കുകയാണ്.

ഞാൻ ഒരു ടേക്ക് എവേ പോലെ നിങ്ങളോട് എനിക്ക് പറയാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്, നമ്മുടെ ലൈഫിൽ നമ്മൾ കർത്താവിന്റെ അടുത്തിരുന്നുള്ള ആനന്ദം കണ്ടെത്തണം.

കാരണം ബാക്കി എല്ലാം ഫേഡ് ചെയ്തു പോകും.

ഈ ഭൂമി തന്ന എല്ലാത്തിന്റെയും പ്രത്യേകത ഭൂമി തന്നതെല്ലാം ഭൂമി തിരിച്ചെടുക്കും എന്നുള്ളതാണ്.

ഇപ്പോൾ എനിക്ക് ആരോഗ്യമുണ്ട്. ഭൂമി തന്നതാണ്. ആരോഗ്യം എല്ലാകാലത്തേക്കും ഉണ്ടാവില്ലല്ലോ. ഭൂമി തന്നതൊക്കെ ഭൂമി തിരിച്ചെടുക്കും.

പണം ഭൂമി തന്നതാണ്; ഭൂമി തന്ന പണംഭൂമി തിരിച്ചെടുക്കുന്നതിന്റെ പേരാണ് ദാരിദ്ര്യം

ഭൂമി തന്ന ആരോഗ്യം ഭൂമി തിരിച്ചെടുക്കുന്നതിന്റെ പേരാണ് രോഗം.

ഭൂമി തന്ന മാനം ഭൂമി തിരിച്ചെടുക്കുന്നതിന്റെ പേരാണ് അപമാനം.

ഭൂമി തന്ന സൽപ്പേര് ഭൂമി തിരിച്ചെടുക്കുന്നതാണ് ദുഷ് പേര്.

എന്തു കാര്യവും അത് വരാം പോകാം

ആരോഗ്യം വരാം, പോകാം. സമ്പത്ത് വരാം, പോകാം. മാനം വരാം, പോകാം.പേര് വരാം പോകാം.

അതിലല്ല നമ്മുടെ ആനന്ദം കിടക്കേണ്ടത്. നമ്മുടെ ആനന്ദം കർത്താവിൽ കണ്ടെത്തണം.

സങ്കീർത്തനം 4:7
ധാന്യവും വീഞ്ഞും വർധിച്ച കാലത്ത് അവർക്കുണ്ടായതിലേറെ ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ തന്നു.

അങ്ങനെ ഒരു ആനന്ദത്തിലേക്ക് വരാൻ ദൈവം നമ്മളെ ഈ ദിവസങ്ങളിൽ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

അപ്പോൾ ഇന്നത്തെ നമ്മുടെ വിർച്യു പുണ്യം ‘പ്യൂരിറ്റി’ ആണ്.

വിശുദ്ധി, പ്യൂരിറ്റി.

വിശുദ്ധി പ്യൂരിറ്റി എന്ന് പറഞ്ഞാൽ വലിയൊരു ടോപ്പിക് ആണ്.

ഞാൻ അതുകൊണ്ട് അതിനെ കുറച്ചുകൂടെ റിസർവ് ചെയ്ത് സെക്ഷ്വൽ പ്യൂരിറ്റി എന്ന് മാത്രമാക്കുകയാണ്. ലൈംഗിക വിശുദ്ധി, ശരീരത്തിന്റെ വിശുദ്ധി.

ഇത് നമ്മൾ ഈ കാലഘട്ടത്തിൽ ഒത്തിരി പ്രാർത്ഥിക്കേണ്ട ഒരു മേഖലയാണ്. പ്രത്യേകിച്ച് നമ്മുടെ ചിന്തകളിൽ, ഓർമ്മകളിൽ, ഭാവനയിൽ, സ്വപ്നത്തിൽ, അതുപോലെ തന്നെ നമ്മുടെ നോട്ടത്തിൽ, കേൾവിയിൽ.

ഇപ്പോൾ വെറുതേ ഇരുന്നാൽ പോലും ഇത്തരം കാര്യങ്ങൾ പാപങ്ങളൊക്കെ കുത്തി തലയ്ക്കകത്തേയ്ക്ക് കൊണ്ടുവരാനുള്ള എല്ലാ സംവിധാനവും നമ്മുടെ കൺമുന്നിൽ, നമ്മുടെ കയ്യിലെല്ലാം ഉണ്ട്.
അതുകൊണ്ട് എപ്പോഴും വിശുദ്ധിയിൽ ജീവിക്കാൻ, ലൈംഗിക പരിശുദ്ധിയിൽ ജീവിക്കാൻ, സെക്ഷ്വൽ പ്യൂരിറ്റിയിൽ ജീവിക്കാൻ കർത്താവേ, എനിക്ക് കൃപ തരണമേ.

അതാണ് നമ്മളിൽ ഈ ജീവൻ വെളിപ്പെടുത്തുന്ന വലിയൊരു തലം.

ജീവൻ

ഞാൻ പിന്നീട് ജീവനെക്കുറിച്ച് പറയാം

അപ്പോൾ അത് പ്രാർത്ഥിക്കുക.

പ്യൂരിറ്റി, സെക്ഷ്വൽ പ്യൂരിറ്റി ആണ് ഇന്ന് നമ്മൾ പ്രാർത്ഥിക്കേണ്ട പുണ്യം.

സ്വാഭാവികമായിട്ടും ഒഴിവാക്കേണ്ട, ഒഴിവാക്കേണ്ട പാപം എന്ന് പറയുന്നത് ലസ്റ്റ് ആണ്.

ലസ്റ്റ് ആണ് എന്ന് പറഞ്ഞാൽ മോഹം.

അല്ലെങ്കിൽ ആസക്തി. ലൈംഗിക ദുരാശകൾ, ആ ദുരാശകൾ നമ്മളിൽ നിന്ന് മാറിപ്പോകാൻ നമ്മൾ പ്രാർത്ഥിക്കണം.

അപ്പോൾ അതിനുവേണ്ടി നമ്മൾ ഇന്ന് എടുക്കേണ്ട ടാസ്ക് എന്താണ്

ടാസ്ക് നമുക്കിന്ന് അതായത് കാണുക നോക്കുക
രണ്ട് കാര്യമുണ്ട്

ഇപ്പോൾ എനിക്ക് ഒരു കാര്യം ഞാൻ കാണുന്നു. ആ ക്യാമറ ഞാൻ കാണുന്നു. ആ ക്യാമറ ഞാൻ നോക്കുന്നു. നമുക്ക് കാണാം എന്ന് നോക്കാൻ പാടില്ല.

രണ്ടാമത്, ഒന്നുകൂടി നോക്കണമെന്ന് ആഗ്രഹം വരുന്ന ഒരു പത്തു കാര്യങ്ങളെ നോക്കാതിരിക്കാൻ ഒന്ന് ട്രൈ ചെയ്യുക.

അതായത് ഒരു കാര്യം നമ്മൾ കാണുന്നു. ഒന്നുകൂടെ നോക്കാൻ ഒരാൾ അവിടെ നിൽക്കുന്നു. ഒന്നുകൂടെ നോക്കാൻ തോന്നുന്നെങ്കിൽ അത് ശരിയാവാം, തെറ്റാവാം.
എന്ന് പറഞ്ഞാൽ ഞാനിപ്പോൾ എല്ലാം പാപകരമായ നോട്ടം ആവണമെന്നില്ല. ഒരു കാര്യം, നല്ലൊരു പടം കാണുന്നു. ഒന്നുകൂടെ നോക്കാൻ തോന്നുന്നു. നോക്കരുത്.

അങ്ങനെ ഒരു 10 കാര്യങ്ങളിൽ ഒരു ആശയടക്കം പരിശീലിക്കുക.

ഇത് ട്രെയിനിങ് ആയിട്ട് അങ്ങനെ പറ്റത്തുള്ളല്ലോ നമുക്ക്, അതുകൊണ്ട് നമ്മൾ എന്ത് ചെയ്യുന്നു, നമ്മൾ കാണുന്നു, ഒരിക്കൽ കൂടി നോക്കാൻ ഒരു ആഗ്രഹം ഉള്ളിൽ വരുന്ന
ഒരു 10 കാര്യങ്ങൾ
10 എണ്ണം ഞാൻ ഒരു എണ്ണം പറയുന്നുള്ളൂ എന്നേയുള്ളൂ.

അത് രണ്ടാവാം, അഞ്ചാവാം, ഏഴാവാം, ഒന്നാവാം.

ഒന്ന് വെറുതെ ട്രൈ ചെയ്യാം. നമുക്ക് ഒരിക്കൽ കൂടി നോക്കണമെന്ന്, ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹമുള്ള കാര്യങ്ങളിൽ നിന്ന് പിൻവലിക്കാനുള്ള ഒരു പരിശീലനം. അതാണ് ഇന്നത്തെ ടാസ്ക്.

അപ്പോൾ പ്രാർത്ഥിക്കേണ്ടത് ഇങ്ങനെയാണ്: അത് ജോബ് പ്രാർത്ഥിച്ച ഒരു പ്രാർത്ഥനയാണത് — “ഞാൻ എന്റെ കണ്ണുകളുമായി ഒരു ഉടമ്പടി ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാൻ കന്യകയെ എങ്ങനെ നോക്കും?

ഇങ്ങനെ പ്രാർത്ഥിക്കാം.
കർത്താവേ, എല്ലാ മോശപ്പെട്ട കാഴ്ചകളിൽ നിന്നും എന്റെ കണ്ണിനെ നീ പൊതിയണമേ. എല്ലാ മോശപ്പെട്ട കാഴ്ചകളിൽ നിന്നും, എല്ലാ മോശപ്പെട്ട ആഗ്രഹങ്ങളിൽ നിന്നും എന്റെ കണ്ണിനെയും എല്ലാ മോശപ്പെട്ട ആഗ്രഹങ്ങളിൽ നിന്ന് എന്റെ ഹൃദയത്തെയും നീ കാത്തുകൊള്ളണമേ.

എല്ലാ ആവശ്യമില്ലാത്ത കാഴ്ചകളിൽ നിന്ന് എന്റെ കണ്ണുകളെയും എല്ലാ ആവശ്യമില്ലാത്ത ആഗ്രഹങ്ങളിൽ നിന്ന് എന്റെ ഹൃദയത്തെയും നീ കാത്തുകൊള്ളണമേ എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ മറക്കരുത്. ഈ രണ്ടാമത്തെ ദിവസം ഈ പുണ്യം അഭ്യസിക്കുക, പാപം ഉപേക്ഷിക്കുക, പ്രാർത്ഥന പറഞ്ഞത് പ്രാർത്ഥിക്കുക.
ടാസ്ക് പറഞ്ഞതും ചെയ്യുക.

കൂടാതെ പൂർവികർക്ക് വേണ്ടി പ്രാർത്ഥിക്കണം. കുർബാനയുടെ മുമ്പിൽ പോയിരിക്കണം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം. ഉപവാസം എടുക്കാൻ പറ്റുന്നവർ ഉപവാസം എടുക്കണം.
അങ്ങനെ ഈ 40 ദിവസത്തെ പ്രാർത്ഥനാ യാത്രയുടെ രണ്ടാമത്തെ ദിവസം അനുഗ്രഹമാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നമുക്ക് ആരാധനയിലേക്ക് കടക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും.

ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ രണ്ടാമത്തെ ദിവസം കർത്താവിന്റെ കരങ്ങളിലേക്ക് നമ്മുടെ ജീവിതത്തെ നമുക്ക് കൊടുക്കാം.

ഇന്ന് ദൈവം തന്ന എല്ലാ നന്മകൾക്കും നമുക്ക് നന്ദി പറയാം
.
ദൈവത്തിന്റെ അനുഗ്രഹം നമ്മൾ സ്വീകരിച്ച എല്ലാ സാഹചര്യങ്ങളെയും നമുക്ക് ഓർക്കാം.

ഇന്ന് ആരോഗ്യത്തോടെ ജീവിക്കാൻ നമ്മൾ വീഴാതെ താങ്ങി നിർത്തിയ നമുക്ക് സന്തോഷം തന്ന അനർത്ഥം ആപത്തു അപകടങ്ങളിൽ നിന്നെല്ലാം നമ്മളെ രക്ഷിച്ച, അവിടുത്തെ കാരുണ്യത്തെ ഓർത്ത് നന്ദി പറയാം.

നല്ല കർത്താവേ ദൈവമേ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു.

പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ലോകമെമ്പാടുമുള്ള സക്രാരികളിൽ, ബലിപീഠങ്ങളിൽ ഞങ്ങളോടുള്ള സ്നേഹത്തെ പ്രതി എഴുന്നള്ളി വരുന്ന അങ്ങേക്ക് മഹത്വവും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു.

ഞങ്ങളെ ഈശോ എത്രമാത്രം സ്നേഹിച്ചു എന്നറിയാൻ ഞങ്ങൾ കുരിശിലേക്ക് നോക്കുന്നു. ഞങ്ങളെ ഈശോ എത്രമാത്രം pസ്നേഹിക്കുന്നു എന്നറിയാൻ ഞങ്ങൾ പരിശുദ്ധ കുർബാനയിലേക്ക്
നോക്കുന്നു.

ഞങ്ങളോടുള്ള സ്നേഹത്തെ പ്രതി ജീവൻ തുടിക്കുന്ന ഹൃദയത്തോടെ ഞങ്ങളെ കാത്തിരിക്കുന്ന ആ ദിവ്യമായ സ്നേഹമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

ഈ ആരാധന ഞങ്ങളുടെ പാപപരിഹാരമായി അങ്ങ് സ്വീകരിക്കണമേ

കർത്താവേ ഓരോ നിമിഷവും പാപം തിരഞ്ഞെടുത്തപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ട ജീവൻ ഞങ്ങൾക്ക് തിരിച്ചുതരാൻ ദിവ്യകാരുണ്യമായി മാറിയ കർത്താവേ, ഞങ്ങൾക്ക് നഷ്ടപ്പെട്ട ദൈവിക ജീവൻ കുർബാനയിലൂടെ തിരിച്ചുതരുന്ന ദൈവമേ, ദിവ്യകാരുണ്യത്തോടുള്ള സ്നേഹം ലോകം മുഴുവനിലും വർധിക്കാൻ അങ്ങ് ഇടയാക്കണമേ.

കർത്താവേ, ഈ നിമിഷം ഈ ശുശ്രൂഷയിൽ സംബന്ധിച്ചു കൊണ്ടിരിക്കുന്ന മക്കൾക്ക് പരിശുദ്ധ കുർബാനയിലൂടെ ലഭിക്കുന്ന ആ നിത്യജീവന്റെ അമർത്യതയുടെ ഔഷധം എന്താണെന്ന് തിരിച്ചറിയാൻ കൃപ കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഒരു ദിവസം പോലും കുർബാന മുടക്കാതിരിക്കാനുള്ള അഭിഷേകം ഞങ്ങൾക്കെല്ലാവർക്കും തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

ദിവ്യകാരുണ്യ ഈശോയെ, നിന്റെ സാന്നിധ്യം കൊണ്ട് ലോകം മുഴുവനെയും നിറയ്ക്കണമേ.

ഈ സമയത്ത് ഹൃദയം തകർന്ന മക്കളെ സ്പർശിക്കണമേ.

കർത്താവേ ഞങ്ങൾ ഇന്ന് പരിശുദ്ധിയുള്ളവരായി ജീവിക്കാൻ അങ്ങയുടെ സഹായം യാചിക്കുന്നു.

പ്രത്യേകിച്ച് ശരീരത്തിന്റെ വിശുദ്ധി പാലിക്കാൻ കൃപ തരണമേ.

മോഹങ്ങളിൽ നിന്ന് ഞങ്ങളുടെ കണ്ണുകളെയും ഹൃദയത്തെയും അവിടുന്ന് കാത്തുകൊള്ളണമേ.

പരിശുദ്ധിയോടെ ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് അവിടുന്ന് തരണമേ എന്ന് ഞങ്ങൾ അങ്ങയോട് പ്രാർത്ഥിക്കുന്നു

ഈ ആഗ്രഹത്തോടെ ഇന്നത്തെ ദിവസം കർത്താവിൽ നിന്ന് നമുക്ക് ആശീർവാദം സ്വീകരിക്കാം.

ഈ ദിവ്യകാരുണ്യ ആശീർവാദം സ്വീകരിക്കുമ്പോൾ കഴിഞ്ഞ കാല ജീവിതത്തിൽ നമ്മുടെ ജീവിതത്തിൽ പ്രത്യേകിച്ച് ശരീരത്തിൽ വന്നുപോയ പാപങ്ങൾക്ക് കർത്താവേ പരിഹാരം തരേണമേ എന്നപേക്ഷിക്കാം.

അത് പോലെ തന്നെ കൂടുതൽ ശരീര വിശുദ്ധിയോടെ ജീവിക്കുവാനുള്ള അഭിഷേകവും ഈ പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിലൂടെ നമുക്ക് യാചിക്കുകയും ചെയ്യാം.

കർത്താവായ ദൈവമേ ഈ ആശീർവാദം സ്വീകരിക്കുമ്പോൾ അവിടുത്തെ നാമത്തിൽ ഈ മക്കളെ ആശീർവദിച്ച് അനുഗ്രഹിക്കുമ്പോൾ, ശരീരത്തിൽ വന്നുപോയ എല്ലാ തെറ്റുകൾക്കും കർത്താവേ, അവിടുത്തെ കുരിശിലെ രക്തം പരിഹാരമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ദൈവമായ കർത്താവേ, ശരീരത്തിന്റെ വിശുദ്ധി പാലിക്കാൻ പ്രയാസപ്പെടുന്ന അവിടുത്തെ എല്ലാ മക്കൾക്കും വേണ്ടി ഈ സമയത്ത് കർത്താവേ, നിന്റെ ആശീർവാദം തരണമേ എന്ന് അപേക്ഷിക്കുന്നു.

ദൈവമേ, കർത്താവേ, ദൈവമേ, ശരീരത്തിൽ വിശുദ്ധി പാലിക്കാനും ആത്മാവിൽ നിറവുള്ളവരായി ജീവിക്കാനും ഈ ആശീർവാദം ഞങ്ങളെ സഹായിക്കണമേ.

രോഗികൾ സുഖം പ്രാപിക്കണമേ.

ഹൃദയം തകർന്നവർ ബലം പ്രാപിക്കണമേ.

പ്രതീക്ഷ നഷ്ടപ്പെട്ടവർ ഹൃദയത്തിൽ ആനന്ദമുള്ളവരായി മാറണമേ.

കർത്താവിന്റെ കരം ദൈവമേ ഈ ആശീർവാദത്തിലൂടെ ഇത് സ്വീകരിക്കുന്ന എല്ലാ മക്കളിലേക്കും ഒഴുകണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഈശോ മിശിഹായുടെ പരിശുദ്ധ നാമത്തിൽ തന്നെ. ആമേൻ.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ആമേൻ

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading