ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

​പ്രിയപ്പെട്ടവരെ, നമ്മുടെ ദിവ്യകാരുണ്യ വിമോചന പ്രാർത്ഥനാ യാത്രയിലെ പതിനേഴാമത്തെ ദിവസത്തിലേക്ക് ഒത്തിരി സന്തോഷത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

​നമ്മൾ ഒരുമിച്ച് 40 ദിവസം പ്രാർത്ഥിക്കുകയാണ്.

നമ്മൾ ഈ ആമുഖ എപ്പിസോഡിൽ ആദ്യം ഞാൻ പറഞ്ഞതുപോലെ അതിശക്തമായ ഒരു ആത്മീയ മുന്നേറ്റം നമ്മുടെ കുടുംബങ്ങളിൽ അതിശക്തമായ ഒരു വിമോചനം സംഭവിക്കുന്നതിന് ഈ ചിട്ടയായ, നിരന്തരമായ പ്രാർത്ഥന നമ്മളെ സഹായിക്കും.

അതുകൊണ്ട് എവിടെയെങ്കിലും നിങ്ങൾക്ക് ഒരു മടുപ്പ് വന്നിട്ടുണ്ടെങ്കിൽ അത് ഇന്ന് കൂടുതൽ പ്രാർത്ഥിച്ച്, ശക്തി പ്രാപിച്ച് മുന്നോട്ടു പോകണമെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു.

​ഇന്ന് പതിനേഴാമത്തെ ദിവസത്തെ ചിന്തയ്ക്കുവേണ്ടി എടുക്കുന്നത് രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനെട്ടാമത്തെ അധ്യായത്തിൽ ഏലിയാ അർപ്പിക്കുന്ന ബലിയാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം.

രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനെട്ടാമത്തെ അധ്യായം.

​ദൈവത്തിന്റെ ആത്മാവ് നമുക്ക് വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില പാഠങ്ങൾ നമുക്ക് ഇന്ന് കർത്താവിന്റെ ആത്മാവ് പറഞ്ഞു തരും.

അതുകൊണ്ട് നമുക്ക് വളരെ ശ്രദ്ധയോടുകൂടി കർത്താവിന്റെ വചനം കേൾക്കാം.

​ഏലിയാ ബലിയർപ്പിക്കുന്നതിനുള്ള പശ്ചാത്തലം—ഈ ബലിയിലേക്ക് ഏലിയായെ നയിച്ച പശ്ചാത്തലം എന്ന് പറയുന്നത്—ഹൃദയം വിഭജിക്കപ്പെട്ട ഒരു അവസ്ഥയിലായിരുന്നു ദൈവജനം അന്ന്.

അവരുടെ അലീജിയൻസ് (allegiance), അവരുടെ താൽപര്യങ്ങൾ വിഭജിക്കപ്പെട്ടിരുന്നു.

എന്നു പറഞ്ഞാൽ, ഒരേ സമയത്ത് അവര് യഹോവയെയും ആരാധിച്ചിരുന്നു, അതേസമയത്ത് അവര് അന്നത്തെ കാനാന്യ ദേവനായ ബാലിനെയും ആരാധിച്ചിരുന്നു.

​ബാലിനെ ആരാധിക്കാൻ ജനത്തിന് പ്രേരണ കൊടുത്തത് അന്നത്തെ ഇസ്രായേലിന്റെ രാജാവായിരുന്ന ആഹാബിന്റെ പത്നിയായിരുന്ന ജെസബൽ എന്ന സീദോന്യ രാജാവിന്റെ മകളായ വിജാതീയ സ്ത്രീയാണ്.

ഈ ജെസബലിന്റെ പ്രേരണയിലാണ് ആഹാബ് ബാലിനെയും അഷേരാ ദേവതയെയും മൊളേക്കിനെയും ആരാധിച്ചിരുന്നത്.

​ജെസബൽ ആഹാബിന് പറഞ്ഞു കൊടുത്തിരുന്നത് മഴ പെയ്യണമെങ്കിൽ, മഞ്ഞ് വീഴണമെങ്കിൽ ബാലിന് ക്ഷേത്രം പണിയണം.

അങ്ങനെ നമ്മൾ കാണുന്നുണ്ട്, ആഹാബ് ജെറീക്കോയില് അതുപോലെ തന്നെ ആഹാബ് സമരിയായില് ബാലിന്, അഷേരായിക്കൊക്കെ ക്ഷേത്രം പണിയുകയാണ്.

​പിന്നീട് ജെസബൽ പറഞ്ഞു ജെറീക്കോ പട്ടണം പുതുക്കി പണിയണം.

ജോഷ്വായിലൂടെ ദൈവം കൽപിച്ചിട്ടുണ്ടായിരുന്നു ജെറീക്കോ പുതുക്കി പണിയാൻ പാടില്ല.

അങ്ങനെ ഈ ജെസബൽ യഥാർത്ഥത്തിൽ ഒരു പൈശാചിക ഭാവത്തോടെ ആഹാബിനെ തെറ്റിദ്ധരിപ്പിച്ച് വിഗ്രഹാരാധനയിലേക്ക് നയിച്ചു.

​”യഥാ രാജാ തഥാ പ്രജാ” എന്ന് പറയുന്നതുപോലെ, രാജാവിനെ പോലെതന്നെ പ്രജകളും എന്ന് പറയുന്നതുപോലെ, രാജാവ് വിഗ്രഹാരാധനയിലേക്ക് പോയപ്പോൾ ജനം മുഴുവൻ വിഗ്രഹാരാധനയിലേക്ക് പോയി.

​ഇതിൽ മനസ്സ് നൊന്ത ഏലിയായാണ് യഹോവയെ ആരാധിക്കാൻ ജനത്തെ കർമ്മൽ മലയുടെ മുകളിലേക്ക് വിളിച്ചു കൂട്ടുന്നത്.

അങ്ങനെ അദ്ദേഹം വിളിച്ചുകട്ടുമ്പോൾ അദ്ദേഹം ബാലിന്റെ പ്രവാചകന്മാരെയും അഷേരയുടെ പ്രവാചകന്മാരെയും വിളിച്ചുവരുത്തിയിരുന്നു.

അങ്ങനെ ജനം മുഴുവൻ മലമുകളിൽ ഒന്നിച്ചുവരുന്ന സമയത്ത്, ഈ ബലി എന്ന് പറയുന്നത് യഥാർത്ഥ ദൈവം ആരാണ് എന്ന് തെളിയിക്കാനുള്ള ബലിയാണ്.

​നമ്മൾ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് ഈ കാര്യം ചിന്തിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്, ഓരോ കുർബാനയിലും നമ്മൾ പങ്കെടുക്കുമ്പോൾ നമ്മൾ സത്യദൈവത്തിലുള്ള നമ്മുടെ വിശ്വാസം ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയാണ്.

ഞാൻ പിന്നീട് അതിനെക്കുറിച്ച് പറയാം പുതിയ നിയമത്തിലേക്ക് വരുമ്പോൾ.

ഓരോ കുർബാനയും വിശ്വാസപ്രഖ്യാപനമാണ്. ഓരോ കുർബാനയിലും വിശ്വാസപ്രമാണം ചൊല്ലുന്നുണ്ട് എന്ന് മാത്രമല്ല, കുർബാന വിശ്വാസപ്രഖ്യാപനമാണ്. അതുകൊണ്ട് നമ്മൾ നമ്മൾ ആരാധിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തെ ആരാധിച്ച് ഏറ്റുപറയുന്നതിന്റെ അടയാളമാണ് കുർബാനയിൽ പങ്കെടുക്കുന്നത്.

​അങ്ങനെ അദ്ദേഹം ഈ കർമ്മൽ മലയിലേക്ക് ആളുകളെ വിളിച്ചുകൂട്ടി കഴിയുമ്പോൾ അദ്ദേഹം ചോദിക്കുന്ന വളരെ പ്രമാദമായ ഒരു ചോദ്യമുണ്ട്.

ആ ചോദ്യം ഇതാണ്: ഏലിയാ ജനത്തോട് ചോദിക്കുകയാണ്, “നിങ്ങൾ എത്രനാൾ രണ്ടു വഞ്ചിയിൽ കാലുവെക്കും?

കർത്താവാണ്, യഹോവയാണ് ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുക; ബാൽ ആണ് ദൈവമെങ്കിൽ അവന്റെ പിന്നാലെ പോവുക.”

രണ്ടു വഞ്ചിയില് നിങ്ങള് കാലുവെക്കാൻ പാടില്ല.

​അങ്ങനെ ജനം പറയുകയാണ് ഞങ്ങൾ യഹോവയെ ആരാധിക്കാം എന്ന് പറയുമ്പോഴാണ് അദ്ദേഹം ബലിപീഠം പണിയാൻ തയ്യാറെടുക്കുന്നത്.

അങ്ങനെ ബലിപീഠം പണിയുമ്പോൾ അദ്ദേഹം ചെയ്യുന്ന വളരെ ഇമ്പോർട്ടന്റായ ഒരു കാര്യമുണ്ട്; അദ്ദേഹം ആദ്യം ചെയ്തത് കർത്താവിന്റെ ബലിപീഠത്തിന്റെ കേടു പോക്കി.

കർത്താവിന്റെ തകർന്നു കിടന്നിരുന്ന ബലിപീഠം അവൻ കേടുപോക്കി.

അപ്പോൾ അതിന്റെ അർത്ഥം എന്താണ്?

കർത്താവിന്റെ ബലിപീഠം അവിടെ തകർന്നു കിടക്കുകയായിരുന്നു.

​പ്രിയപ്പെട്ടവരെ, പല കുടുംബങ്ങളിലും ദൈവത്തിന്റെ ബലിപീഠം തകർന്നു കിടക്കുകയാണ്.

എങ്ങനെയാണ് ബലിപീഠം തകർന്നു കിടക്കുന്നത് എന്ന് അറിയാമോ?

​കുടുംബപ്രാർത്ഥനയില്ല

​പള്ളിയിൽപ്പോക്കില്ല

​ദൈവത്തെക്കുറിച്ചുള്ള സംസാരങ്ങളില്ല

​ദൈവകാര്യങ്ങൾ പഠിപ്പിക്കുന്നില്ല

​കർത്താവുമായി ബന്ധപ്പെട്ട ചർച്ചകളില്ല

​ഇങ്ങനെയാണ് കുടുംബങ്ങളില് കർത്താവിന്റെ ബലിപീഠം തകർന്നു കിടക്കുന്നത്.

ഈ അവസ്ഥയിൽ അദ്ദേഹം ആദ്യം ചെയ്യുന്നത് ബലിപീഠത്തിന്റെ കേടുപോക്കി.

​അതിന് അദ്ദേഹം പ്രധാനപ്പെട്ട ഒരു കാര്യം ചെയ്തു: 12 ഗോത്രങ്ങളുടെ പ്രതീകമായി 12 കല്ലെടുത്തു.

അതിന് വളരെ പ്രാധാന്യമുണ്ട് ഇവിടെ. കാരണം എന്തെന്ന് അറിയാമോ?

ഇപ്പോൾ രാജ്യം ഒന്നല്ല, രണ്ടാണ്. ഇസ്രായേൽ എന്ന 10 ഗോത്രങ്ങളുടെ രാജ്യവും, യൂദയാ എന്ന 2 ഗോത്രങ്ങളുടെ രാജ്യവും. ഇവർ തമ്മില് ശത്രുതയുണ്ട്. ഇവർ തമ്മില് കൊടുക്കൽവാങ്ങലുകൾ അധികമൊന്നുമില്ല.

​ഏലിയാ ചെയ്യുന്നത് സഹോദരന്മാര് ഭിന്നിച്ചു കഴിയുമ്പോൾ, ഒരേ രക്തത്തിൽ പിറന്നവർ തമ്മിലടിക്കുമ്പോൾ, വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും കുടിപ്പകയുടെയും പ്രതികാരത്തിന്റെയും പൈശാചിക ഭാവങ്ങൾ അന്തരീക്ഷത്തില് കലിതുള്ളിയാടുന്ന സമയത്ത് അദ്ദേഹം ചെയ്യുന്നത്, അദ്ദേഹം സമാധാനത്തിന്റെ, ക്ഷമയുടെ, ഒരുമയുടെ, ഐക്യത്തിന്റെ, യോജിപ്പിന്റെ അടയാളമായി 12 കല്ലെടുത്ത് ബലിപീഠം പണിയുന്നു.

​നമ്മളെല്ലാ കുർബാനയിലും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അനുരഞ്ജനത്തിന്റെ ശുശ്രൂഷ; സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന, വേദനിപ്പിച്ചവരോട് ക്ഷമിക്കാനുള്ള ആഹ്വാനം. ഈശോ പറഞ്ഞ നമുക്കറിയാവുന്ന വചനമില്ലേ, “നീ ബലിയർപ്പിക്കാൻ ബലിപീഠത്തിലേക്ക് പോകുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് തോന്നിയാൽ ബലിവസ്തു അവിടെ വെച്ചിട്ട് പോയി രമ്യപ്പെട്ടിട്ട് തിരിച്ചുവന്നു ബലിയർപ്പിക്കുക.”

അപ്പൊ അതാണ് ഏലിയാ ഇവിടെ ഈ 12 കല്ലുകൾ എടുക്കുന്നതിന്റെ പ്രതീകാത്മകമായ വ്യാഖ്യാനം.

​മൂന്നാമതായിട്ട് ഏലിയാ ചെയ്യുന്നത് അദ്ദേഹം മാനുഷികമായി അവിടെ എന്തെങ്കിലും മനുഷ്യൻ ചെയ്തു എന്ന തോന്നൽ ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും നീക്കം ചെയ്യുകയാണ്.

അതിന് അദ്ദേഹം ചെയ്തത് വെള്ളമെടുത്ത് ആ ബലിപീഠം മുഴുവൻ ഒഴിച്ച്, വെള്ളം ചാല് ഇങ്ങനെ ഒഴുകിപ്പോകുന്ന വിധത്തില് അദ്ദേഹം ബലിപീഠം മുഴുവൻ വെള്ളം ഒഴിച്ച് നനച്ചു കുതിർത്തു.

​എന്തിനാണ് ഏലിയാ അങ്ങനെ ചെയ്തത് എന്ന് അറിയാമോ?

ദൈവത്തിന്റെ അഗ്നി ഇറങ്ങുമ്പോൾ ആരും പറയാൻ പാടില്ല “ഈ തീ തന്നെ കത്തിയതാണ് ഈ മലമുകളിൽ, വിറകുരഞ്ഞ് കത്തിയതാണ്, കല്ലുരഞ്ഞ് കത്തിയതാണ്” എന്ന് പറയാൻ പാടില്ല.

ഇത് ദൈവം തന്നെയാണ് അവിടെ വരുന്നത് എന്ന ആ സൂപ്പർനാച്ചുറലായ ഒരു അനുഭവം ഉണ്ടാവുന്നത് ആളുകൾക്ക് മനസ്സിലാവാൻ വേണ്ടി അദ്ദേഹം വെള്ളം ഒഴിക്കുകയാണ്.

​ഇത് സൂചിപ്പിക്കുന്നത് ഏലിയായുടെ വിശ്വാസം കൂടിയാണ്.

നിങ്ങളൊന്ന് ആലോചിച്ചു നോക്കണം, അതായത് ഒരിക്കലും സ്വർഗ്ഗത്തിൽ നിന്ന് തീ ഇറങ്ങി ബലിവസ്തു ദഹിപ്പിക്കില്ല എന്ന് വിശ്വസിക്കുന്ന, അത്രയും ദൈവത്തെ വിശ്വസിക്കാത്ത ഒരു ജനം, അത്രയും ദൈവത്തെ തള്ളിപ്പറയുന്ന ഒരു ജനം, എത്ര വിളിച്ചാലും ദൈവം വരുത്തില്ല എന്ന് വിചാരിക്കുന്ന ഒരു ജനം—അവരുടെ നടുവില് അദ്ദേഹം ഈ വെള്ളം കുടം കണക്കിന് വെള്ളം കൊണ്ടുവന്ന് ബലിപീഠത്തിൽ ഒഴിക്കുന്നത് അദ്ദേഹത്തിന് ഉറപ്പാണ്, ഇത് മുഴുവൻ നദി പോലെ വെള്ളമൊഴുകിയാലും അതിനു മീതെ ഒരു തീ കത്തിക്കാൻ ഞാൻ ആരാധിക്കുന്ന ദൈവത്തിന് പറ്റും എന്നുള്ള അദ്ദേഹത്തിന്റെ ആ ദൈവത്തിലുള്ള പൂർണ്ണമായ ശരണമാണത്.

​നമ്മൾ പരിശുദ്ധ കുർബാനയ്ക്ക് പോകുമ്പോൾ അത്രയും ആഴമായ വിശ്വാസത്തിലാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്.

നമുക്കുവേണ്ടി ജീവൻ തന്ന കർത്താവ് എന്റെ നീറുന്ന ജീവിത പ്രശ്നങ്ങളില് ഇടപെടുക തന്നെ ചെയ്യും.

ഇനി ലോകം എന്തെല്ലാം പറഞ്ഞാലും, മനുഷ്യരെത്ര കളിയാക്കിയാലും, ഞാൻ ഈ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും മനുഷ്യൻ പുച്ഛിച്ചു തള്ളിയാലും ദൈവം പ്രവർത്തിച്ചിരിക്കും എന്ന ആ ആഴത്തിലുള്ള വിശ്വാസമാണ് ഇവിടെ ഏലിയായിലൂടെ പ്രകടമാകുന്നത്.

​അങ്ങനെ അദ്ദേഹം അവിടുന്ന് ഈ ചാലുകീറി അവിടെ വെള്ളമൊഴുക്കി എന്നിട്ടാണ് അദ്ദേഹം പ്രാർത്ഥിക്കുന്നത്.

അദ്ദേഹത്തിന്റെ പ്രാർത്ഥന മനോഹരമായ പ്രാർത്ഥനയാണ്.

ആ പ്രാർത്ഥന ഇതാണ്:

​”അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കർത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അങ്ങയുടെ ദാസനാണെന്നും അങ്ങയുടെ കൽപ്പന അനുസരിച്ചാണ് ഞാൻ ഇത് ചെയ്തതെന്നും അങ്ങ് ഇന്ന് വെളിപ്പെടുത്തണമേ.

കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ. അങ്ങ് മാത്രമാണ് ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നതെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ.”

​ഏലിയായ്ക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂ: ദൈവത്തിന്റെ മഹത്വം പ്രകടമാവണം. ദൈവം മഹത്വപ്പെടണം. കർത്താവിന്റെ നാമം അറിയപ്പെടണം. വേറെ ഒരു ഇന്റെൻഷനും അദ്ദേഹത്തിനില്ല.

His only intention was to glorify the name of the Lord.

​അവിടെയാണ് ദൈവമഹത്വം നമ്മൾ അന്വേഷിക്കുന്നിടത്താണ് കർത്താവിന്റെ അഗ്നി ഇറങ്ങി വരുന്നത്.

നമ്മുടെ മഹത്വം അന്വേഷിക്കുന്നിടത്ത് ദൈവത്തിന്റെ അഗ്നി ഇറങ്ങില്ല.

നമ്മൾ ദൈവമഹത്വം അന്വേഷിക്കുമ്പോൾ അവിടെ ദൈവത്തിന്റെ തീ ഇറങ്ങിവരും.

​അങ്ങനെ അത് പ്രാർത്ഥിക്കുമ്പോൾ, “എന്നോട് ഉത്തരമരുളണമേ” എന്നാണ് സഭാ ആരാധനയില് ഈ ഏലിയായുടെ പ്രാർത്ഥന.

യഥാർത്ഥത്തില് “Answer me, O Lord” എന്നാണ്.

“കർത്താവേ, എന്നോട് ഉത്തരമരുളണമേ. കർത്താവേ, എന്നോട് ഉത്തരമരുളണമേ.”

അവിടെയാണ് ദൈവത്തിന്റെ അഗ്നി ഇറങ്ങി വരുന്നത്. അങ്ങനെ ആ അഗ്നി ഇറങ്ങി വന്ന് വലിയ ഒരു അഭിഷേകം അവിടെ വെളിപ്പെട്ട്, അവിടെ ബാലിന്റെ പ്രവാചകന്മാര് കൊല്ലപ്പെട്ട്, അവിടെ സത്യവിശ്വാസത്തിലേക്ക് ജനം മടങ്ങിവരുന്നത് നമ്മള് കാണുകയാണ്.

​പ്രിയപ്പെട്ടവരെ, നമ്മൾ ഇന്ന് ഏലിയായുടെ ഈ ഭാഗം, ഏലിയാ അർപ്പിച്ച ബലി ചിന്തിക്കുമ്പോൾ എനിക്ക് നിങ്ങളോട് പറയാനുള്ളത്, നമ്മൾ കുർബാനയർപ്പണത്തില് ശരിക്കും ഈ പരിശുദ്ധാത്മാവിന്റെ അഗ്നി തന്നെയാണ് ഇറങ്ങി വരുന്നത്.

കുർബാനയില് ‘എപ്പിക്ലേസിസ്’ (Epiklesis) എന്നൊരു ഭാഗമുണ്ട്. അത് പരിശുദ്ധാത്മാ ആവാസത്തിന്റെ ഭാഗമാണ്; എല്ലാ ആരാധനാ ക്രമത്തിലും അതുണ്ട്.

ആ സമയത്ത് പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് ബലിവസ്തുക്കളുടെ മേൽ ആവസിച്ച് അതിനെ ശുദ്ധീകരിക്കുന്ന ആ ഭയാനകമായ, ഭയഭക്തിജനകമായ സമയം ശ്രദ്ധയോടെ നിൽക്കാൻ ശുശ്രൂഷകൻ കുർബാനയിൽ ആവശ്യപ്പെടും.

ആ സമയത്ത് പരിശുദ്ധാത്മാവ് ഇറങ്ങി വരുന്ന സമയമാണ്.

ആ കർത്താവിന്റെ അഗ്നി ഇറങ്ങി ബലിവസ്തുക്കളെ സ്പർശിക്കുന്ന സമയമാണ്.

നമ്മൾ ആ സമയത്തൊക്കെ ഒത്തിരി പരിശുദ്ധാത്മാഭിഷേകത്തിനു വേണ്ടി പ്രാർത്ഥിക്കണം.

​ഞാൻ എനിക്ക് നല്ല അനുഭവത്തോടെ പറയാൻ പറ്റും, അതായത് ആ സമയത്ത് നമുക്ക് പ്രകടമായി ദൈവത്തിന്റെ ആത്മാവ് വരുന്നത് അനുഭവിക്കാൻ പറ്റും—നമ്മളാ ഹൃദയം തുറന്ന് ആ സമയത്ത് പ്രാർത്ഥിച്ചാൽ.

അനേകർ ആ സമയത്ത്, ഈ എപ്പിക്ലേസിസിന്റെ സമയത്ത് “കർത്താവേ, നിന്റെ ആത്മാവ് ഇറങ്ങി വരണമേ” എന്ന് പ്രാർത്ഥിക്കുന്ന സമയത്ത് പരിശുദ്ധാത്മാവിൽ നിറയുന്ന അനുഭവം അനേകം പേര് പങ്കുവെച്ചിട്ടുണ്ട്.

ആ നിമിഷം മുതൽ കുർബാനയിലെ അന്തരീക്ഷം മാറും.

അപ്പൊ അതുകൊണ്ട് അത് നമുക്ക് അത്രയും തീഷ്ണതയോടുകൂടി ബലിയിൽ പങ്കെടുക്കാൻ ഇതൊരു പ്രേരണയാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

​നമുക്ക് ഇന്ന്, ഇന്നത്തെ നമ്മുടെ വിർച്യൂ (virtue) എന്ന് പറയുന്നത് ഒരു ഡിജിറ്റൽ ഫാസ്റ്റിംഗ് (Digital Fasting) ആണ്.

എന്ന് വെച്ചാൽ സോഷ്യൽ മീഡിയ ഒരു ദിവസത്തേക്ക് നമ്മളൊന്നു ഉപേക്ഷിക്കാൻ പരിശ്രമിക്കുക.

ഒരു ദിവസത്തേക്ക് എന്താണ്?

നമ്മള് മൊബൈലിന്റെ ഉപയോഗം കുറയ്ക്കുക. അത്യാവശ്യത്തിന് മാത്രം മൊബൈൽ, അത്യാവശ്യ ഫോൺ അറ്റൻഡ് ചെയ്യാനോ വിളിക്കാനോ മാത്രം ഉപയോഗിക്കുക. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ഒന്നും കയറാതിരിക്കുക.

അങ്ങനെ ഒരു പുണ്യം പരിശീലിക്കാൻ ആയിട്ട് പരിശ്രമിക്കാം.

​അതുപോലെതന്നെ അത് തന്നെ ആ ഉപയോഗത്തിൽ നിന്ന് മാറുന്നത് ശരിക്കും പറഞ്ഞാൽ ഒരു പാവനം തന്നെയാണ്.

ഒരു പ്രധാനപ്പെട്ട കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്, ഈ നമ്മൾ ഉറങ്ങാൻ പോകുമ്പോഴും ഉണരുമ്പോഴും രണ്ട് പ്രധാനപ്പെട്ട സമയമാണത് നമ്മുടെ ജീവിതത്തിലെ. അപ്പൊ ആ സമയത്ത് നമ്മുടെ കൃപ കളയുന്ന ഒരു കാര്യമാണ് ഈ മൊബൈൽ ഫോൺ.

അപ്പൊ പറ്റുന്നിടത്തോളം മൊബൈൽ അടുത്തില്ലാതെ തന്നെ ഉറങ്ങാൻ പോവുക. അതുപോലെ രാവിലെ എഴുന്നേറ്റാൽ ഉടനെ മൊബൈൽ നോക്കാതിരിക്കുക.

ഈ രണ്ടു കാര്യം ചെയ്താൽ തന്നെ കുറെ ആത്മീയ കൃപ നമുക്ക് നിലനിർത്താൻ പറ്റും.

​എന്തുകൊണ്ടാണെന്ന് അറിയാമോ?

ഇപ്പൊ രാവിലെ എഴുന്നേറ്റാൽ ഉടനെ തന്നെ ഫോൺ നോക്കരുത്, മറിച്ച് പ്രാർത്ഥിക്കണം എന്ന് പറയുന്നത്, രാത്രി സ്വപ്നത്തിലും മറ്റും ദൈവം ഒത്തിരി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടാവും.

നമ്മൾ രാവിലെ എഴുന്നേറ്റാൽ ഉടനെ തന്നെ മൊബൈൽ നോക്കി ആ കാര്യങ്ങളെല്ലാം നോക്കിയാൽ ആ ദൈവം സംസാരിച്ചതെല്ലാം നമ്മുടെ ഉള്ളീന്ന് പോകും.

നമ്മളത് ശ്രദ്ധിക്കത്തില്ല.

എന്നാൽ നമ്മൾ രാവിലെ എഴുന്നേറ്റിരുന്ന് അല്പസമയം കർത്താവിന്റെ മുമ്പിൽ ശാന്തമായിട്ടിരുന്ന് പ്രാർത്ഥിച്ചാൽ തലേന്ന് രാത്രി നിദ്രയിൽ ദൈവം സംസാരിച്ചതൊക്കെ നമുക്ക് വെളിപ്പെട്ടു കിട്ടും.

അപ്പൊ ആ സമയത്ത് വളരെ ഇമ്പോർട്ടന്റായ ഒരു സമയമാണത്.

അത് നമ്മൾ വളരെ ശ്രദ്ധിക്കണം. അതുപോലെ തന്നെ രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ നമ്മുടെ അബോധമനസ്സിനെ ഒത്തിരി സ്വാധീനിക്കും.

അതുകൊണ്ട് നമ്മൾ പ്രാർത്ഥിച്ചും വചനം വായിച്ചും അല്പം ശാന്തമായിട്ടിരുന്നുമൊക്കെ രാത്രി ഉറങ്ങാൻ പോയാൽ നമ്മുടെ ആത്മീയ ജീവിതത്തെ അത് വളരെ വളർത്തും.

അതുകൊണ്ട് ആ ഒരു കാര്യം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

​പിന്നെ ഒരു പുണ്യപ്രവൃത്തി ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഇന്ന് ചെയ്യാവുന്നതാണ്.

ആർക്കെങ്കിലും നമുക്ക് നമ്മുടെ കുടുംബത്തിൽ പെടാത്ത, നമുക്ക് പുറത്തുള്ള ഒരാൾക്ക് ഒരല്പം ഭക്ഷണം കൊടുക്കാൻ നമ്മളൊന്ന് ഈ ദിവസം ഒന്ന് ശ്രദ്ധിക്കുക.

അത് നമ്മുടെ വീട്ടിൽ ജോലിക്ക് വരുന്നവരാവാം, അല്ലെങ്കിൽ പറമ്പിൽ പണിയെടുക്കുന്നവരാവാം, ആരെങ്കിലും നമ്മൾ ഈ നേരിട്ട് ഒത്തിരി ബന്ധമില്ലാത്ത എന്നാൽ നമ്മുടെ ജീവിതവുമായിട്ട് ബന്ധപ്പെട്ട് നിൽക്കുന്ന മനുഷ്യരുണ്ട്. ഇനി അല്ലാത്തവരുണ്ട്; സ്ട്രീറ്റിലുള്ളവരുണ്ട്, ഹോസ്പിറ്റലിൽ കിടക്കുന്നവരുണ്ട്. ആർക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം മാന്യമായി കൊടുക്കാൻ നമുക്ക് ഒരു സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യാം.

​നമ്മൾ ഇന്ന് കർത്താവിനോട് പ്രാർത്ഥിക്കേണ്ട ഒരു പ്രധാനപ്പെട്ട മേഖല, ഏലിയായ്ക്ക് ഉണ്ടായിരുന്നത് പോലെ “കർത്താവേ, എനിക്ക് തീഷ്ണത തരണമേ” എന്ന്. അതിന് പ്രാർത്ഥിക്കാൻ വേണ്ടി ഏലിയാ പ്രാർത്ഥിച്ച പ്രാർത്ഥന നമുക്കിങ്ങനെ പ്രാർത്ഥിക്കാം: “കർത്താവേ, എന്നോട് ഉത്തരമരുളണമേ. കർത്താവേ, എന്നോട് ഉത്തരമരുളണമേ. കർത്താവേ, എന്നോട് ഉത്തരമരുളി എന്നോട് ദയ തോന്നണമേ” എന്ന് നമുക്ക് ആവർത്തിച്ച് പ്രാർത്ഥിച്ചാൽ അത് ഏലിയായുടെ പ്രാർത്ഥനയാണ്; അത് മനോഹരമായ ഒരു അനുഭവം നമുക്ക് തരുകയും ചെയ്യും.

​സ്നേഹമുള്ളവരെ, ഇന്ന് നമ്മൾ ഈ ചിന്തകൾ അവസാനിപ്പിക്കുന്നതിന് മുൻപ് ഈ ഏലിയാ 12 കല്ലെടുത്ത് ബലിപീഠം പണിതു എന്ന ഒരു ആശയം നമ്മൾ ചിന്തിച്ചു. അതിനോട് ചേർത്ത് നമ്മൾക്ക് പ്രായോഗികമായി നമ്മുടെ ജീവിതത്തിൽ എങ്ങനെയാണ് ബലിപീഠം പണിയേണ്ടത് എന്നതിനെക്കുറിച്ച് ഒരു വ്യക്തത പല ആളുകൾക്കും ഉള്ളതായിട്ട് തോന്നുന്നില്ല.

അതുകൊണ്ട് അതൊന്ന് വിശദീകരിക്കാൻ ആഗ്രഹിക്കുകയാണ്.

​എങ്ങനെയാണ് നമുക്ക്—ഞാൻ പറഞ്ഞിരുന്നു ദൈവത്തിന് യഹോവയ്ക്ക് ബലിപീഠം പണിയണം, അതുപോലെതന്നെ പിശാചിന്റെ ബലിപീഠം തകർക്കണം.

പിശാചിന്റെ ബലിപീഠം തകർത്ത് എങ്ങനെയാണ് ദൈവത്തിന് ബലിപീഠം പണിയേണ്ടത് എന്നതിനെക്കുറിച്ച് നമുക്കൊരു അറിവ് വേണം.

ഒരു നാല് കാര്യങ്ങൾ അതിനകത്തുണ്ട്. നമ്മൾ ദൈവത്തിന് ബലിപീഠം പണിയാൻ ആഗ്രഹിക്കുന്നെങ്കിൽ കുർബാനയ്ക്ക് പോവുക എന്നത് മാത്രമല്ല, ഒരു നാല് കാര്യം ഉൾപ്പെടുന്നതാണത്:

​ഒന്നാമത്തേത്, നമ്മുടെ കുടുംബത്തിലുള്ള കുടുംബപ്രാർത്ഥന (Family Prayer).

അത് ബലിപീഠം പണിയാനുള്ള ആദ്യത്തെ സ്റ്റെപ്പാണത്.

നമ്മുടെ ഭവനത്തിൽ കർത്താവിന്റെ ബലിപീഠം സ്ഥാപിക്കപ്പെടണമെങ്കിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കണം.

​രണ്ടാമത്തേത്, നിശ്ചയമായും നമ്മൾ ദേവാലയങ്ങളിൽ ബലിയർപ്പിക്കാൻ പോകണം. അതൊരു വളരെ പ്രധാനപ്പെട്ട ഘടകമാണ് നമ്മുടെ കുടുംബത്തിൽ ബലിപീഠം പണിയാൻ.

​മൂന്നാമത്തേത്, ഞായറാഴ്ച ആചരണം. അല്ലെങ്കിൽ കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. ഞാൻ അതിനെക്കുറിച്ച് സമയമില്ലാത്തതുകൊണ്ടാണ് വിശദീകരിക്കാത്തത്. സാബത്ത് ആചരണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ബൈബിളില് ഈ 70 വർഷം യഹൂദന്മാര് പ്രവാസത്തിൽ പോയതിന്റെ കാരണമായിട്ട് പറയുന്നത് അവര് സാബത്ത് ആചരിക്കാത്തതാണ് എന്നാണ്.

“നീ സാബത്ത് ആചരിക്കുന്നില്ലെങ്കിൽ നിന്റെ നഗരങ്ങൾക്ക് ഞാൻ തീകൊളുത്തും” എന്നൊക്കെ യെശയ്യാവിൽ പറയുന്നുണ്ട്.

അപ്പൊ അതുകൊണ്ട് സാബത്താചരണം—നമ്മുടെ തിരക്കിട്ട ഒരു ജീവിതത്തിൽ ഇന്ന് പല ആളുകളും ഞായറാഴ്ച കുർബാന മുടക്കുന്നവരാണ്.

അതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ബലിപീഠം പണിയാൻ.

​നാലാമത്തേത്, വിശ്വസ്തതയും വിശുദ്ധിയുമുള്ള ഒരു ജീവിതം നയിക്കുമ്പോൾ സാത്താൻ അവിടെ ബലിപീഠം പണിയപ്പെടുന്നില്ല.

ദൈവകല്പനകൾ ആചരിക്കുമ്പോൾ തന്നെ ദൈവത്തിന് ബലിപീഠം പണിയുകയാണ്.

വിശുദ്ധിയുള്ള ഒരു ജീവിതം, വിശ്വസ്തതയുള്ള ഒരു ജീവിതം കർത്താവിന് ബലിപീഠം പണിയുന്നതിന് തുല്യമാണ്.

​അതുകൊണ്ട് ഈ ചിന്തകൾ കൂടി നമ്മുടെ ഏലിയായുടെ ബലിയുമായി ബന്ധപ്പെടുത്തി നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരാം.

​ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത്: നിങ്ങൾക്ക് ഈ ശുശ്രൂഷയെക്കുറിച്ച് വൈകിയാണ് അറിഞ്ഞതെങ്കിൽ നിങ്ങളതിനെക്കുറിച്ച് ഭാരപ്പെടേണ്ട.

എന്നാണോ നിങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞത് അന്നത്തെ ദിവസം നിങ്ങൾ ഇത് കാണുക.

ഇപ്പൊ ഇന്നാണ് നിങ്ങൾ കാണുന്നതെങ്കിൽ ഇന്ന് നിങ്ങൾ ഈ എപ്പിസോഡ് കണ്ടതിനുശേഷം ഇതിന്റെ ജൂലൈ 24-ന് പബ്ലിഷ് ചെയ്ത ഒരു ആമുഖ വീഡിയോയുണ്ട് (Introduction video); അവിടം മുതൽ നിങ്ങള് ഓരോ ദിവസമായിട്ട് കണ്ടു വരിക.

ഇത് സെപ്റ്റംബർ 8-ന് തന്നെ അവസാനിപ്പിക്കണമെന്ന് നിർബന്ധമില്ല.

നിങ്ങൾ ഇന്ന് തുടങ്ങിയാൽ അടുത്ത 40 ദിവസം—40-ാമത്തെ ദിവസം അത് അവസാനിപ്പിക്കുന്ന രീതിയിൽ നിങ്ങൾക്ക് ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയും.

നിങ്ങളെ കർത്താവ് പ്രത്യേകം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

​നമുക്ക് ആരാധനയില് ആശീർവാദം സ്വീകരിക്കുമ്പോൾ വലിയ ഒരു അഭിഷേകം പ്രാപിക്കാൻ നമ്മളെ തന്നെ സമർപ്പിക്കുകയും ചെയ്യാം.

​ആരാധനയും പ്രാർത്ഥനയും

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​കർത്താവായ ദൈവമേ, ഇന്നത്തെ ആരാധനയില് ഞങ്ങളുടെ കുടുംബങ്ങളെല്ലാം ദൈവമേ ഏലിയായെപ്പോലെ ഒരിക്കലും സത്യദൈവത്തിൽ നിന്ന് ഞങ്ങളുടെ ഹൃദയം മാറിപ്പോകാത്തവരായി, വിഗ്രഹങ്ങളിലേക്ക് ഹൃദയം തിരിയാത്തവരായി, കർത്താവിനെ ഏകാഗ്രതയോടെ സ്നേഹിക്കുന്നവരായി മാറാൻ കർത്താവേ നീ ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

​ഞങ്ങള് പിശാചിന് ബലിപീഠം പണിയുന്നവരായി മാറരുതേ. ഞങ്ങള് കർത്താവിന് ബലിപീഠം പണിയുന്ന, അവിടുത്തെ സ്നേഹിക്കുന്ന, വിശ്വസ്തതയുള്ള ഒരു ജനമായി നിലനിൽക്കാൻ ഇടയാവണമേ.

പ്രത്യേകിച്ച് കർത്താവേ ഞങ്ങളുടെ തലമുറയുടെ കാലം വരുമ്പോൾ അവര് ദൈവത്തെ തള്ളിപ്പറയുന്നവരായി മാറരുതേ എന്ന് പ്രാർത്ഥിക്കുന്നു.

​അതുപോലെതന്നെ ദൈവമേ, ബന്ധങ്ങളിൽ എവിടെയെങ്കിലും പാളിച്ചകളോ വിള്ളലുകളോ വന്നിട്ടുണ്ടെങ്കിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും മനസ്സ് ഞങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ കർത്താവേ ഈ സമയത്ത് പ്രാർത്ഥിക്കുന്നു, ഞങ്ങൾക്ക് ഈ ആശീർവാദം അങ്ങ് തരുമ്പോൾ ദൈവമേ 12 കല്ലെടുത്ത് ഏലിയാ ബലിപീഠം പണിതതുപോലെ എല്ലാവരും ഏകാഗ്രഹൃദയത്തോടെ, ഏകമനസ്സോടെ, ഐക്യത്തോടെ കർത്താവേ ഞങ്ങളുടെ ആരാധനകള് നിർവഹിക്കാൻ ഇടയാകത്തക്കവിധം ഞങ്ങളുടെ ഹൃദയങ്ങളിൽ രൂപപ്പെട്ട എല്ലാ ഭിന്നതയുടെ മതിലുകളും അങ്ങ് തകർക്കണമെന്ന് പ്രാർത്ഥിക്കുന്നു.

​പ്രത്യേകിച്ച് പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നാട്ടില് ഉണ്ടായിട്ടുള്ള എല്ലാ കലഹങ്ങളും ഭിന്നതകളും അസ്വസ്ഥതകളും കർത്താവേ, അതിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു.

അതെല്ലാം അങ്ങ് പരിഹരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

പരിശുദ്ധ കുർബാനയുടെ ആശീർവാദം നമുക്ക് സ്വീകരിക്കാം.

​സർവ്വശക്തനായ ദൈവം, സമാധാനത്തിന്റെ ദൈവം, ഇരുകൂട്ടരെയും ഒന്നിപ്പിച്ച് ശത്രുതയുടെ മതിലുകൾ തകർക്കുന്ന ആ കർത്താവ് നിങ്ങളുടെ ഹൃദയങ്ങളിലെ ഭിന്നതകളും അസ്വസ്ഥതകളും വെറുപ്പും വിദ്വേഷവും വേദനയും പിണക്കവും എടുത്തുമാറ്റി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും കൃപ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് വർഷിക്കട്ടെ.

​ഏതെങ്കിലും കുടുംബത്തിൽ, ദാമ്പത്യത്തിലോ മാതാപിതാക്കളും മക്കളും തമ്മിലോ, ഭാര്യാഭർത്താക്കന്മാർ തമ്മിലോ, സഹോദരങ്ങൾ തമ്മിലോ, അയൽക്കാര് തമ്മിലോ, ഇടവകകളിലോ കൂട്ടായ്മകളിലോ ഏതെങ്കിലും ആത്മീയ ഭവനങ്ങളിലോ ഭിന്നതയുടെ വിത്ത് സാത്താൻ വിതച്ചിട്ടുണ്ടെങ്കിൽ യേശുവിന്റെ നാമത്തിൽ അത് മാറിപ്പോകട്ടെ.

എല്ലാ പൈശാചിക അന്ധകാര പീഡകളും ശത്രു വിതയ്ക്കുന്ന കളകളും യേശുവിന്റെ രക്തത്താൽ നിർവീര്യമാവട്ടെ.

​കർത്താവായ യേശുവിന്റെ വിലയേറിയ ശരീരത്തിന്റെ അനന്ത യോഗ്യതകളാൽ തന്നെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply