പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയപ്പെട്ടവരേ, നമ്മുടെ ദിവ്യകാരുണ്യ വിമോചന യാത്രയുടെ പന്ത്രണ്ടാമത്തെ ദിവസത്തിലേക്ക് ഒത്തിരി സന്തോഷത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്.
ഒരുപാട് അനുഗ്രഹീതമായ ഒരു യാത്രയാണിത്.
ഞാൻ എല്ലാ ദിവസവും നിങ്ങൾ ഇത് മറന്നുപോകാതിരിക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്.
നമ്മൾ ആമുഖത്തിൽ എപ്പിസോഡിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിങ്ങൾ നിർബന്ധമായിട്ടും കേട്ട് എങ്ങനെയാണ് ഈ 40 ദിവസത്തെ പ്രാർത്ഥന കൊണ്ട് നമ്മുടെ വ്യക്തിപരമായ ജീവിതം വിശുദ്ധീകരിക്കപ്പെടാനും പൂർവികമായി തലമുറകളിലൂടെ കടന്നുവന്ന തിന്മകളൊക്കെ നമ്മളിൽ നിന്ന് മാറാനും പരിശുദ്ധ കുർബാനയിലൂടെ എങ്ങനെ ഡെലിവറൻസ് പ്രാപിക്കാനും നമുക്ക് കഴിയും എന്നതിന് നമ്മളെ സഹായിക്കുന്ന ഒരു ശുശ്രൂഷയാണിത്.
ഇതൊരു വലിയ ദൈവകൃപ സഭയിൽ ആകമാനം
ആഞ്ഞടിക്കുന്നതിന് ഇടയാക്കും.
നിങ്ങൾ ഇതിന്റെ ഭാഗമാകാതെ പോകരുത്. നിങ്ങൾക്ക് ഇത് മിസ്സ് ചെയ്യരുത്. അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരോടെല്ലാം ഇത് ഷെയർ ചെയ്യണം, പറയണം. ഈ ശുശ്രൂഷയിൽ നിങ്ങൾ ഒത്തിരി തീക്ഷ്ണതയോടെ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
ഇന്ന് പന്ത്രണ്ടാമത്തെ ദിവസം നമ്മൾ ചിന്തിക്കുന്നത് പുറപ്പാട് പുസ്തകം പതിനാറാം അധ്യായത്തിൽ നിന്നും സംഖ്യയുടെ പുസ്തകം പതിനൊന്നാം അധ്യായത്തിൽ നിന്നും പഴയ നിയമത്തിലെ മന്ന എന്ന ആ ആശയം എങ്ങനെയാണ് പരിശുദ്ധ കുർബാനയിൽ പൂർത്തിയാകുന്നത് എന്നാണ്.
കഴിഞ്ഞ ദിവസം നമ്മൾ പഴയ നിയമത്തിലെ പെസഹ എങ്ങനെ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലും ദിവ്യകാരുണ്യത്തിലും പൂർത്തിയായി എന്ന് കണ്ടു.
ഇന്ന് പന്ത്രണ്ടാമത്തെ ദിവസം നമ്മൾ മന്നയെക്കുറിച്ചാണ് ചിന്തിക്കുന്നത്.
മന്ന എങ്ങനെ ദിവ്യകാരുണ്യത്തിന്റെ നിഴലായിരുന്നു എന്ന് നമ്മൾ കാണുകയാണ്.
ആറ് കാര്യങ്ങൾ നമുക്ക് ഇന്ന് ചിന്തിക്കാൻ ആയിട്ടുണ്ട് മന്നയുമായി ബന്ധപ്പെട്ട ഒന്നാമത്തെ ഒരു ചിന്ത ഇത് സ്വർഗത്തിൽ നിന്ന് ദൈവം കൊടുത്ത അപ്പമാണ്.
നമ്മൾ പുറപ്പാട് പതിനാറാം അധ്യായത്തിൽ വായിക്കുന്നുണ്ട്, നാലാമത്തെ വാക്യം കർത്താവ് മോശയോട് പറഞ്ഞു:
“ഞാൻ നിങ്ങൾക്കായി ആകാശത്തിൽ നിന്ന് അപ്പം വർഷിക്കും.”
അതുപോലെതന്നെ നമ്മൾ നെഹെമിയായുടെ പുസ്തകത്തിലെ ഒൻപതാമത്തെ അധ്യായത്തിൽ സമാനമായ ഒരു ചിന്ത നമ്മൾ കാണുന്നുണ്ട്.
നെഹെമിയായുടെ പുസ്തകത്തിന്റെ ഒൻപതാം അധ്യായത്തിന്റെ പതിനഞ്ചാമത്തെ വാക്യം:
“അവിടുന്ന് അവർക്ക് ആകാശത്തു നിന്ന് അപ്പവും പാറയിൽ നിന്ന് ദാഹജലവും നൽകി.”
എപ്പോഴും മന്നയെക്കുറിച്ച് യഹൂദന്മാർ മനസ്സിലാക്കിയിരുന്ന ചിന്ത മന്ന സ്വർഗത്തിൽ നിന്ന് ദൈവം കൊടുത്ത അപ്പമായിരുന്നു.
ഇതാണ് ആദ്യത്തെ ചിന്ത.
ഇത് ഹെവൻലി ബ്രെഡ് ആണ്, സ്വർഗീയ അപ്പമാണ്.
ഇനി മന്നയുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചിന്ത, അത് വെളുത്ത നിറമുള്ള ഒരു ഭക്ഷണപദാർത്ഥമായിരുന്നു. അതിന് തേനിന്റെ രുചിയായിരുന്നു.
പുറപ്പാട് 16:31 — ഇസ്രായേൽക്കാർ അതിന് മന്ന എന്ന് പേര് നൽകി. അത് കൊത്തമ്പാലരി പോലെയായിരുന്നു. വെളുത്തതും തേൻ ചേർത്ത അപ്പത്തിന്റെ രുചിയുള്ളതും ആയിരുന്നു.
തേൻ ചേർത്ത അപ്പത്തിന്റെ രുചി
ഇതെന്താണ് സൂചിപ്പിക്കുന്നത്?
ഇവർ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മരുഭൂമിയിലൂടെയാണ് യാത്ര. ഈ യാത്ര കാനാൻ ദേശത്തേക്കാണ്. കാനാൻ ദേശത്തെ യഹൂദൻ മനസ്സിലാക്കിയിരുന്നത് പാലും തേനും ഒഴുകുന്ന നാട് എന്നാണ്. അപ്പോൾ പാലും തേനും ഒഴുകുന്ന നാട്ടിലേക്കു യാത്ര ചെയ്യുമ്പോൾ ഇവർക്ക് കിട്ടുന്ന, ഈ യാത്രയിൽ കിട്ടുന്ന സസ്റ്റനൻസ്, ഇവരുടെ സർവൈവലിന് അതിജീവനത്തിന് കിട്ടുന്ന അപ്പം തേനിന്റെ രുചിയുള്ളതാണെന്ന് പറഞ്ഞാൽ അതിനെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം.
ഇവർ എത്തിച്ചേരാൻ പോകുന്ന പാലും തേനും ഒഴുകുന്ന ആ വാഗ്ദത്ത ദേശത്തിന്റെ മുൻ ആസ്വാദനം, ഫോർടേസ്റ്റ് ആണ് ഈ മന്ന. മുൻ ആസ്വാദനമാണ്.
അതായത് ഈ മന്ന ഓരോ ദിവസവും ഭക്ഷിക്കുമ്പോൾ തേനിന്റെ രുചി അകത്തേക്ക് വരുമ്പോൾ അവർ ചിന്തിക്കും, ഞങ്ങൾ പാലും തേനും ഒഴുകുന്ന ഒരു നാട്ടിലേക്കാണ് പോകുന്നത്.
അവർ പ്രാപിക്കാൻ പോകുന്ന വാഗ്ദാനത്തിന്റെ മുൻ ആസ്വാദനമായിരുന്നു മന്ന.
മൂന്നാമത്തേത്, ഈ മന്നയെ പഴയ നിയമം മനസ്സിലാക്കുന്നത് ദൈവദൂതന്മാരുടെ അപ്പം എന്നാണ്.
നമ്മൾ അതിനെക്കുറിച്ച് കാണുന്നത് 78-ാം സങ്കീർത്തനത്തിലാണ്. 78-ാം സങ്കീർത്തനത്തിന്റെ 23, 24, 25.
“എങ്കിലും അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു, വാനിടത്തിന്റെ വാതിലുകൾ തുറന്നു. അവർക്ക് ഭക്ഷിക്കാൻ അവിടുന്ന് മന്ന വർഷിച്ചു.
അടുത്ത വാക്ക് ശ്രദ്ധിക്കാം
സ്വർഗീയ ധാന്യം അവർക്ക് നൽകി. മനുഷ്യൻ ദൈവദൂതന്മാരുടെ അപ്പം ഭക്ഷിച്ചു.”
അപ്പോൾ മന്നയെ അവർ കണ്ടിരുന്നത് ദൈവദൂതന്മാരുടെ അപ്പം ആയിട്ടാണ്. ബ്രെഡ് ഓഫ് ദി ഏഞ്ചൽസ് ആണ്.
മാലാഖമാരുടെ അപ്പമായിട്ടാണ് അവർ മന്നയെ മനസ്സിലാക്കിയിരുന്നത്.
ഇതുതന്നെ ജ്ഞാനത്തിന്റെ പുസ്തകം 16-ാം അധ്യായത്തിന്റെ ഇരുപതാമത്തെ വാക്യത്തിലും കാണാൻ പറ്റും.
ജ്ഞാനം 16:20
“അങ്ങയുടെ ജനത്തിന് ദൈവദൂതന്മാരുടെ അപ്പം അവിടുന്ന് നൽകി. അവരുടെ അദ്ധ്വാനം കൂടാതെ തന്നെ ഓരോരുത്തർക്കും ആസ്വാദ്യമായ വിധം പാകപ്പെടുത്തിയ ഭക്ഷണം സ്വർഗത്തിൽ നിന്ന് അവിടുന്ന് അവർക്ക് നൽകി.”
ദൈവദൂതന്മാരുടെ അപ്പമാണ് ഇത്.
ഇനി നാലാമത്തെ ആശയം മന്നയുമായി ബന്ധപ്പെട്ട് കാണുന്ന നാലാമത്തെ ആശയം, ഇത് എല്ലാ ദിവസവും അവർ ശേഖരിക്കണമായിരുന്നു. അതായത് നാളത്തേക്ക് വേണ്ടി സൂക്ഷിച്ചു വെക്കാൻ പറ്റില്ല.
അന്നന്നത്തെ അപ്പമാണിത് — ഡെയിലി ബ്രെഡ് ആണ്.
എന്നുവച്ചാൽ അവർ ഇന്ന് ശേഖരിച്ചു വെച്ചാൽ നാളെ അത് പൂത്തു പോവുകയും പുഴുവരിക്കുകയും ചെയ്യും.
ആകെ അവർക്ക് പിറ്റേ ദിവസത്തിനു വേണ്ടി മാത്രം ശേഖരിക്കാൻ അനുവാദം ഉണ്ടായിരുന്നത് സാബത്തിന്റെ ഒരുക്കമായി ആറാം ദിവസം സാബത്ത് ദിവസത്തേക്ക് വേണ്ടിയുള്ളത് ശേഖരിക്കാം.
അപ്പോൾ ഇത് ഡെയിലി ബ്രെഡ് ആണ്. അതായത് ഓരോ ദിവസവും അവര് സ്വീകരിക്കേണ്ട അപ്പമാണ്.
അതാണ് അതുമായി ബന്ധപ്പെട്ട നാലാമത്തെ ചിന്ത.
ഇനി അഞ്ചാമത്തെ ചിന്ത മോശ അവരോട് പറയുകയാണ്, വരുംകാല തലമുറകൾക്ക് കാണാൻ വേണ്ടി നിങ്ങൾ ഇതെടുത്ത് സൂക്ഷിച്ചു വെക്കണം.
പുറപ്പാട് 16:34-ലാണ് കാണുന്നത്.
നിങ്ങളിത് അതുകൊണ്ട് അവരൊരു സ്വർഗീയ ഒരു സ്വർണപേടകത്തിനകത്ത് മന്ന സൂക്ഷിച്ചു വെച്ചു എന്ന് നമുക്ക് കാണാം.
ആറാമത്തെ കാര്യം ഇത് യാത്രയിൽ അവർക്ക് ദൈവം കൊടുത്ത പാഥേയമാണ്.
അതായത് വഴിച്ചോറാണ്. അല്ലെങ്കിൽ യാത്രാഭക്ഷണമാണ്.
അപ്പോൾ ഇങ്ങനെ ആറ് കാര്യങ്ങൾ മന്നയുമായി ബന്ധപ്പെട്ട് പഴയ നിയമത്തിൽ നമ്മൾ കാണുകയാണ്.
എന്തുകൊണ്ടാണ് നമ്മൾ ദിവ്യകാരുണ്യവുമായി മന്നയെ ബന്ധപ്പെടുത്തുന്നത് എന്ന് ചോദിച്ചാൽ അതിന് ഏറ്റവും പ്രധാനപ്പെട്ട ആശയം ഈശോ തന്നെ തന്നെത്തന്നെ മന്നയായിട്ട് അവതരിപ്പിച്ചു.
യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ ഈശോ പറയുന്നുണ്ട്:
“സ്വർഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പമാണ് ഞാൻ.”
എന്ന് പറഞ്ഞാൽ ജീവനുള്ള മന്നയാണ് പഴയ നിയമത്തിലെ മന്ന ജീവനില്ലാത്ത അപ്പമാണ്.
എന്നാൽ പുതിയ നിയമത്തിലെ മന്നയായ യേശു ജീവനുള്ള അപ്പമാണ്. ഇത് അപ്പോൾ ഈശോ തന്നെയാണ് താൻ ജീവനുള്ള മന്നയാണെന്ന് പറഞ്ഞത്.
ഈശോയാണ് പറഞ്ഞത്, നിങ്ങൾ എന്നെ ഭക്ഷിക്കണം, നിങ്ങൾ എന്റെ രക്തം പാനം
ചെയ്യണം എന്ന അർത്ഥത്തിൽ അവിടെ സംസാരിക്കുന്നത്.
ഇനി പുതിയ നിയമത്തിലേക്ക് വരുമ്പോൾ ഒന്നാം നൂറ്റാണ്ടൊക്കെ എത്തുമ്പോഴേക്കും New Testament Times ൽ യഹൂദന്മാർ യഹൂദറബ്ബിമാർ പഠിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്: ഈ മിശിഹാ, പുതിയ മോശ ആയിരിക്കും.
Mesiha will be new Moses.
പുതിയ മോശ ആയിരിക്കും.
അതുകൊണ്ട് പഴയ മോശ മരുഭൂമിയിൽ വെച്ച് സ്വർഗത്തിൽ നിന്ന് മന്ന ഇറക്കിയതുപോലെ പുതിയ മോശയായ മിശിഹാ മന്ന ഇറക്കിക്കൊണ്ടു വരും എന്നൊരു വിശ്വാസം
ഒന്നാം നൂറ്റാണ്ടിലെ യഹൂദ റബ്ബിമാരുടെ ഇടയിൽ ഉണ്ടായിരുന്നു.
ബ്രാൻ പിത്രെ എന്ന് പറയുന്ന ദൈവശാസ്ത്രജ്ഞൻ വിശുദ്ധ കുർബാനയുടെ യഹൂദ വേരുകൾ( Jewish Routes of Eucharist) എന്ന് പറഞ്ഞ ഒരു പുസ്തകത്തിൽ ഇതിനെക്കുറിച്ച് വിശദമായിട്ട് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
ഈ ഒന്നാം നൂറ്റാണ്ടിലെ യഹൂദ റബ്ബിമാരുടെ വിശ്വാസം വിശുദ്ധ കുർബാനയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം പറയുന്നുണ്ട്.
അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് അതുകൊണ്ട് ഇത് ദിവ്യകാരുണ്യ മന്നയാണ്, പുതിയ മന്ന.
ഏതെല്ലാം രീതിയിലാണ് അതുകൊണ്ട് പരിശുദ്ധ കുർബാനയെ ഈ കണ്ണിലൂടെ നമ്മൾ കാണേണ്ടത്.
ഒന്നാമത്തേത് ഇത് സാധാരണ ഒരു അപ്പമല്ല. പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മൾ ഓർക്കണം, ഇത് സ്വർഗീയ അപ്പമാണ് — ഹെവൻലി ബ്രെഡ് ആണ്.
അത് കൊണ്ട് നമ്മള് നിസാരമായോ ഉദാസീനമായോ കുർബാന ഭക്ഷിക്കാൻ പാടില്ല.
It is Heavenly Bread.
രണ്ടാമത്തേത്, ഇത് നമുക്ക് ദൈവം തരാൻ പോകുന്ന സ്വർഗീയ കാനാന്റെ മുൻ ആസ്വാദനമാണ്.
കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ പങ്കെടുക്കാൻ പോകുന്ന വിശ്വാസിക്ക് കർത്താവ് തരുന്ന മുൻ ആസ്വാദനമാണ് വിശുദ്ധ കുർബാന.
വരാൻ പോകുന്ന ആ വാഗ്ദത്ത സ്വർഗീയ വാഗ്ദത്തങ്ങളുടെ ഫോർടേസ്റ്റ് ആണ്.
അതുകൊണ്ടാണ് നമ്മൾ ഓരോ വിശുദ്ധ കുർബാനയിലും ഇങ്ങനെ ലത്തീൻ ക്രമത്തിൽ പ്രാർത്ഥിക്കും:
എന്താണ്
“കുഞ്ഞാടിന്റെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ” എന്ന വെളിപാട് പുസ്തകത്തിലെ വാക്യം ആവർത്തിക്കും.
കുഞ്ഞാടിന്റെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ.
ഇതാ ദൈവത്തിന്റെ കുഞ്ഞാട്. ഇതാ ലോകത്തിന്റെ പാപം നീക്കുന്നവൻ. കുഞ്ഞാടിന്റെ വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ.
അപ്പോൾ അതുകൊണ്ട് ഇത് നമുക്ക് വരാൻ പോകുന്ന സ്വർഗീയ കൃപകളുടെ മുൻ ആസ്വാദനമാണ്.
നമ്മൾ യേശുക്രിസ്തുവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് ദൈവം സ്വർഗം തന്നിരിക്കുന്ന വാഗ്ദത്തം വച്ചിരിക്കുന്ന കാര്യങ്ങൾ നമ്മൾ അനുഭവിക്കുകയാണ്.
മൂന്നാമതായിട്ട് ഇത് മാലാഖമാരുടെ അപ്പം
എന്ന് പറഞ്ഞാൽ ഇത് മാനുഷികമായ ഒരു അപ്പമല്ല. ഇത് മാലാഖമാർ പോലും അത്ഭുതത്തോടെ ഉറ്റുനോക്കുന്ന അപ്പമാണ്.
നാലാമതായിട്ട് നമ്മൾ എല്ലാ ദിവസവും ഈ സ്വർഗീയ അപ്പം, മന്ന പോലെ തന്നെ, സ്വീകരിക്കണം.
അത് മന്ന ആണെങ്കിൽ അത് എല്ലാ ദിവസവും ഓരോ ദിവസവും വർഷിക്കപ്പെട്ടെങ്കിൽ നമ്മൾ കർത്താവ് ഈശോ നമ്മളോട് പറഞ്ഞതുപോലെ, ഈശോയുടെ ശരീരരക്തങ്ങൾ എല്ലാ ദിവസവും സ്വീകരിക്കണം.
അത് ഡെയിലി ബ്രെഡ് ആണ്.
നമ്മള് ഈശോ പഠിപ്പിച്ച സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ നമ്മൾ കാണുന്നില്ലേ എന്താണ് “അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ.”
Give us this day our daily bread.
ആ അന്നന്നു വേണ്ട ആഹാരം എന്നതിന് യഥാർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണം എന്ന അർത്ഥത്തിലുള്ള വാക്കല്ല ഞാൻ അതിനെക്കുറിച്ച് വായിച്ചിട്ടുള്ളത്
ഇങ്ങനെയാണ്.
അത് സൂപ്പർ സബ്സ്റ്റാൻഷ്യൽ ബ്രെഡ് എന്നാണ്. സ്വർഗീയമായ അപ്പം, സൂപ്പർനാച്ചുറൽ ബ്രെഡ്.
ഈ നമ്മൾ കാണുന്ന അപ്പം പോലെ അല്ലാത്ത സ്വർഗീയമായ അപ്പം ഞങ്ങൾക്ക് തരണമേ എന്നാണ് അതിന്റെ യഥാർത്ഥത്തിലുള്ള അർത്ഥം എന്ന് ഞാൻ വായിച്ചിട്ടുണ്ട്.
അപ്പോൾ പറഞ്ഞു വരുന്നത് നമ്മൾ എല്ലാ ദിവസവും നമുക്ക് വേണ്ട ആ സൂപ്പർ സബ്സ്റ്റാൻഷ്യൽ ബ്രെഡ് ആണ് നമുക്ക് കിട്ടുന്ന പ്രകൃത്യാതീതമായ ആ അപ്പമാണ്. സ്വർഗീയ അപ്പമാണ്. ആത്മാവിന്റെ ഭക്ഷണമാണ് വിശുദ്ധ കുർബാന. അതുകൊണ്ട് നമ്മൾ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ കഴിയുന്നിടത്തോളം എല്ലാവരും പങ്കെടുക്കാൻ പരിശ്രമിക്കണം.
ഇനി മോശ പറഞ്ഞതു പോലെ തന്നെ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്വർണ്ണപേടകമാണ് സക്രാരികൾ.
മന്ന സൂക്ഷിച്ചു വച്ചിരിക്കുന്ന ആ സ്വർണ്ണപേടകമാണ് സക്രാരികൾ
അതുകൊണ്ട് ഓരോ സക്രാരിയിലും എഴുന്നള്ളി ഇരിക്കുന്ന ദിവ്യനാഥനെ കാണാനും സംസാരിക്കാനും ആരാധനാ ചാപ്പലുകളിൽ പോയി പ്രാർത്ഥിക്കാനും നമ്മൾ പരിശ്രമിക്കുമ്പോൾ, അത് ഈ മന്നയുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാവുന്ന വലിയ ഒരു ആരാധനയാണ്. നല്ല ഒരു ആരാധനാരീതിയാണ്.
ആറാമത്തെ കാര്യം, ഇത് നമ്മുടെ ഈ ജീവിതത്തിൽ, ഈ ആത്മീയ യാത്രയിൽ ഒരാൾക്ക് കിട്ടുന്ന ഏലിയായ്ക്ക് കിട്ടിയതുപോലെ ഈ മടുപ്പിക്കുന്ന യാത്രയിൽ നമുക്ക് കിട്ടുന്ന ആത്മാവിന്റെ ഒരു എനർജിയാണ് പരിശുദ്ധ കുർബാന.
ആ യാത്രാഭക്ഷണമാണ്.
അതുകൊണ്ട് നമ്മൾ അതിനെ വളരെ ഗൗരവമായി ഈ ആറ് തലങ്ങളിൽ എടുത്താൽ നമുക്ക് വലിയ ദൈവകൃപ പ്രാപിക്കാൻ ആയിട്ട് സാധിക്കും എന്ന് ഞാൻ ഈ പന്ത്രണ്ടാമത്തെ ദിവസം ഒത്തിരി സ്നേഹത്തോടെ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്.
നമ്മൾ ഈ ദിവസം വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് നമ്മൾ ചിന്തിക്കുമ്പോൾ എനിക്ക് നിങ്ങളോട് ചെയ്യണം എന്ന് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം നമ്മൾ ഈ കുർബാനയുമായി ബന്ധപ്പെടുത്തി ദിവ്യകാരുണ്യം ഒരു സ്നേഹത്തിന്റെ കൂദാശയാണല്ലോ.
ഇത് ഈശോയുടെ സ്നേഹമല്ലേ ഈശോയുടെ ശരീരരക്തങ്ങൾ നമുക്ക് തന്നത്.
അപ്പോൾ അതുകൊണ്ടു തന്നെ നമുക്ക് നമ്മുടെ സ്നേഹം എന്ന പുണ്യം നമുക്കൊത്തിരി പരിശീലിക്കണം.
പരിധികളില്ലാതെ സ്നേഹിക്കാൻ കഴിയുന്ന വിധത്തിൽ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറയുന്നതിന് ആഗ്രഹിക്കാം.
നമ്മുടെ ഉള്ളിൽ നിന്ന് നമ്മൾ നേരത്തെ ഒരു ദിവസം പ്രാർത്ഥിച്ചതാണ് വെറുപ്പ് മാറാൻ.
കുറച്ചു കൂടെ പ്രായോഗികമായിട്ട് നമ്മൾ ഒന്ന് രണ്ട് മൂന്ന് വ്യക്തികളെ ഒന്ന് കൃത്യമായിട്ട് ഐഡന്റിഫൈ ചെയ്തിട്ട് നമുക്ക് ഒട്ടും ഒത്തുപോകാനോ ക്ഷമിക്കാനോ ഒന്നും പറ്റാത്ത ചില വ്യക്തികളെ ഒന്ന് മനസ്സിലേക്ക് കൊണ്ടുവന്നിട്ട്, അവർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ നമുക്ക് ഈ ദിവസം പ്രയോജനപ്പെടുത്താം.
അത് എങ്ങനെയാണെന്ന് വെച്ചാൽ, നമ്മൾ ഒരു മൂന്ന് പേരെങ്കിലും ഒന്ന് എഴുതി വെക്കുക. അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരോടും ശത്രുത ഇല്ലെങ്കിൽ കുഴപ്പമില്ല.
ഉള്ളിൽ ഒരു വിഷമം, ഒരു കലർപ്പ്, അവരെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരു സങ്കടം, അവർ ചെയ്തതൊക്കെ ഓർക്കുമ്പോൾ തന്നെ ഒരു വിഷമം — അങ്ങനെയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പേരൊന്ന് എഴുതി വെച്ചിട്ട് അവർക്ക് വേണ്ടി ഒരു സ്വർഗസ്ഥനായ പിതാവേ, ഒരു സ്വർഗസ്ഥനായ പിതാവേ ഒരാൾക്ക് വേണ്ടി ഒന്ന് ചൊല്ലി ദൈവമേ അവരോട് എനിക്ക് സ്നേഹത്തോടെ ഇടപഴകാൻ ഓർക്കാൻ എന്നെ ഒന്ന് സഹായിക്കണേ എന്ന് പ്രാർത്ഥിക്കാം.
നമുക്ക് ഇന്ന് ചൊല്ലേണ്ട പ്രാർത്ഥന ഇതാണ്:
കർത്താവേ, അങ്ങന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് നൽകണമേ. സ്വർഗ്ഗസ്ഥനായ പിതാവേയുടെ ആ മനോഹരമായ ഭാഗം നമ്മുടെ പ്രാർത്ഥനയായിട്ട് നമുക്ക് എടുക്കാം.
ടാസ്ക് ആയിട്ട് ഞാൻ പറഞ്ഞ കാര്യം ഒന്ന് ഒരു മൂന്നുപേരുടെ പേര് എഴുതി വെച്ചിട്ട്, നമുക്ക് അവർക്ക് വേണ്ടി ഒരു സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലാൻ പരിശ്രമിക്കാം.
നാളെ വീണ്ടും നിങ്ങളെ കാണാം എന്ന സന്തോഷത്തോടെ ഇന്ന് ഞാൻ യാത്ര പറയുകയാണ്.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ആരാധനയിൽ നമുക്ക് ഇതിനുവേണ്ടി ആശീർവാദം പ്രാർത്ഥിക്കുകയും ചെയ്യാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും ഉണ്ടായിരിക്കട്ടെ.
സ്നേഹമുള്ളവരേ ഇന്നത്തെ ആരാധനയിൽ ദിവ്യകാരുണ്യത്തോട് സ്നേഹം വർദ്ധിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
ജീവന്റെ അപ്പമായി കർത്താവ് തന്നെ തന്നെ നമുക്ക് തരുമ്പോൾ ആ ദൈവത്തിന്റെ ആത്മദാനത്തെ അവിടുന്ന് കാണുന്ന അതേ വിലയോടെ കാണാൻ കൃപ തരണമേ എന്ന് നമുക്ക് ആഗ്രഹിക്കാം,
നല്ല കർത്താവേ.
പരിശുദ്ധ കുർബാനയിലൂടെ ആണല്ലോ ഞങ്ങളുടെ ജീവിതത്തിന് ആവശ്യമായ എല്ലാ ആത്മീയ ഭൗതിക ദാനങ്ങളും വർഷിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നത് സഭയുടെ എല്ലാ പ്രാർത്ഥനകളും ലക്ഷ്യം വെച്ചിരിക്കുന്നത് പരിശുദ്ധ കുർബാനയാകുന്ന ഈ ആരാധനയിൽ ആണല്ലോ
കർത്താവേ ഞങ്ങളുടെ ജീവിതം ദിവ്യകാരുണ്യ ബന്ധിതമാകാൻ സഹായിക്കണമേ.
ഞങ്ങൾ കുർബാനയോട് ചേർന്ന് ജീവിക്കാൻ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ബലിപീഠത്തിൽ നിന്ന് ഞങ്ങളുടെ ശ്രദ്ധ മാറാതിരിക്കാൻ സഹായിക്കണമേ.
കർത്താവേ. ഞങ്ങള് നിരന്തരമായി ബലിയർപ്പിച്ചു പ്രാർത്ഥിച്ച് ബലിപീഠത്തോട് ചേർന്ന് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
ഈ ആത്മീയ ശുശ്രൂഷയിൽ കർത്താവേ, എന്നോടൊപ്പം ചേർന്ന് പരിശുദ്ധ കുർബാനയുടെ മഹത്വത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുള്ള ഈ പ്രിയ മക്കളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
അവരുടെ ഹൃദയത്തിലെ അവരെ ഏറ്റവും വിഷമിപ്പിക്കുന്ന ഏതു വിഷയങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കർത്താവേ അവർക്ക് ഇടയാകണം എന്ന് പ്രാർത്ഥിക്കുന്നു.
അങ്ങ് ഏറ്റെടുക്കണമേ, സഹായിക്കണമേ.
ദൈവകരം കാണാൻ ഇടയാക്കണമേ.
അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കണമേ.
വഴികളും വാതിലുകളും ദൈവമേ നീ തുറന്നു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയമുള്ളവരേ, പരിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിക്കുമ്പോൾ നമ്മുടെ പരിശുദ്ധ കുർബാന അർപ്പിക്കാനും, കുർബാനയിൽ ഒരുമയോടെ പങ്കെടുക്കാനുമുള്ള എല്ലാ തടസ്സങ്ങളും മാറിപ്പോകാൻ ഈ ആശീർവാദത്തിൽ നമുക്ക് പ്രാർത്ഥിക്കാം.
നമ്മുടെ കർത്താവായ യേശുക്രിസ്തു തന്റെ കുരിശിലൂടെ നമുക്ക് നേടിയെടുത്ത രക്ഷ നിങ്ങളുടെ കുടുംബങ്ങളിലേക്ക് അതിശക്തമായിട്ട് കടന്നുവരട്ടെ.
പരിശുദ്ധ കുർബാനയെ സ്നേഹിക്കാനും, കുർബാനയെ ആരാധിക്കാനും, വിശുദ്ധ കുർബാനയ്ക്ക് വില കൊടുക്കാനുമുള്ള എല്ലാ തടസ്സങ്ങളും നിങ്ങളിൽ നിന്ന് മാറിപ്പോകട്ടെ.
പരിശുദ്ധ കുർബാനയ്ക്ക് എതിരായ തിന്മകളും പാപങ്ങളും നിങ്ങളുടെ ജീവിതങ്ങളിൽ നിന്ന് വിട്ടുമാറട്ടെ.
അനുഗ്രഹീതമായ ഒരു ജീവിതം നയിക്കാൻ പരിശുദ്ധ കുർബാനയോട് ബന്ധപ്പെട്ട് ജീവിക്കാനുള്ള കൃപ നിങ്ങൾക്ക് ലഭിക്കട്ടെ.
നിങ്ങളുടെ ആത്മീയ ഭൗതിക ജീവിതത്തിന്റെ മേഖലകൾ കർത്താവ് അനുഗ്രഹിച്ച് ഉയർത്തട്ടെ.
ഇപ്പോഴും എപ്പോഴും എന്നേക്കും.
ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply