ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, ദിവ്യകാരുണ്യ വിമോചന പ്രാർത്ഥനാ ശുശ്രൂഷയുടെ ഇരുപത്തിയെട്ടാമത്തെ ദിവസത്തിലേക്ക് ഒത്തിരി സന്തോഷത്തോടെ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.

നമ്മളൊരുമിച്ച് നടത്തുന്ന ഈ യാത്ര അനുഗ്രഹീതമായ ഒരു ആത്മീയ ശുശ്രൂഷയായിട്ട് മാറുകയാണ്.

നിങ്ങളുടെ ആ പ്രാർത്ഥനകൾ, നിങ്ങൾ എടുക്കുന്ന അധ്വാനം, നിങ്ങൾ എടുക്കുന്ന പരിശ്രമം എല്ലാം കർത്താവിന്റെ സന്നിധിയിൽ ഒരുപാട് വിലയുള്ളതായിട്ട് മാറും.

നമ്മൾ ഒരു പ്രത്യേക ലക്ഷ്യം മനസ്സിൽ വെച്ച് നിരന്തരമായി നടത്തുന്ന യാത്ര, നിരന്തരമായി നടത്തുന്ന അധ്വാനം അത് നമുക്ക് ഒത്തിരി ഫലം കൊണ്ട് തരും.

​നിങ്ങൾ അത് നിങ്ങളുടെ മനസ്സിൽ എന്നും സൂക്ഷിക്കണം.

നമ്മളീ യാത്ര മുന്നോട്ടു നീങ്ങുമ്പോൾ വലിയ ഗൗരവതരമായ ജീവിതാനുഭവങ്ങൾ, ആ പ്രാർത്ഥനകൾക്ക് ഉത്തരം, അതുപോലെ വിഷമിക്കുന്ന ഭാരപ്പെടുന്ന സാഹചര്യങ്ങൾക്ക് മോചനം ഇതൊക്കെ നമുക്കീ ഒരു strenuous ആയിട്ട് നമ്മളെടുക്കുന്ന ഒരു effort-ന് പ്രതിഫലമായിട്ട് ദൈവം തരും.

എവിടെ നമ്മളൊരു ചെറിയ ആത്മീയ അധ്വാനം എടുത്താലും അതിനൊരു പ്രതിഫലം കർത്താവിൽ നിന്നുണ്ട്.

കാരണം ദൈവം എല്ലാ കാര്യങ്ങളും കാണുന്നുണ്ട്.

ഒരു മനുഷ്യൻ ഏറ്റവും ചെറിയ…

ഈശോ പറഞ്ഞില്ലേ: “ഒരുപാത്രം വെള്ളം ശിഷ്യൻ എന്ന നിലയിൽ നിങ്ങളീ സഹോദരന്മാരിൽ ആർക്കെങ്കിലും കൊടുത്താൽ നിങ്ങൾക്ക് പ്രതിഫലം ലഭിക്കാതെ പോവുകയില്ല.”

അതായത് ജീവിതത്തിൽ നമ്മളെടുക്കുന്ന ഒരു ആത്മീയ അധ്വാനം അത് ദൈവം കാണാതെ പോവില്ല.

ദൈവത്തിൻറെ ഹൃദയത്തിൽ അതുണ്ടാവും.

അത് എന്നും ഓർമ്മിക്കപ്പെടും, അതിന് ദൈവം പ്രതിഫലം തരികയും ചെയ്യും.

​നമുക്കതു കൊണ്ട് ആ ഒരു വിചാരത്തോടുകൂടി തന്നെ മുന്നോട്ടു പോകാം.

ഇരുപത്തിയെട്ടാമത്തെ ദിവസത്തെ ചിന്തക്കായിട്ട് ഞാൻ എടുക്കുന്നത് യോഹന്നാൻ 15-ൽ ഈശോ പറയുന്ന ചില വാക്യങ്ങളാണ്.

മുൻപ് ഒരു എപ്പിസോഡിൽ ഞാൻ സൂചിപ്പിച്ചിരുന്നു, യോഹന്നാന്റെ സുവിശേഷം 13-ഉം 14-ഉം 15-ഉം 16-ഉം 17-ഉം ഒറ്റ രാത്രിയിൽ ഈശോ നടത്തിയ പ്രഭാഷണമാണ്.

13 മുതൽ 17 വരെ അധ്യായങ്ങൾ ഒരു രാത്രിയിൽ യേശു ശിഷ്യന്മാരോട് സംസാരിക്കുന്നതാണ്.

ആ രാത്രി വളരെ വ്യത്യസ്തതയുള്ള ഒരു രാത്രിയായിരുന്നു. ആ രാത്രി യേശു കുർബാന സ്ഥാപിച്ച രാത്രിയാണ്.

ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു കുർബാനയ്ക്കിടയ്ക്ക് പുരോഹിതൻ നടത്തിയ പ്രസംഗം പോലെ, തന്റെ മാളികമുറിയിൽ വെച്ച് താൻ നടത്തിയ അന്ത്യത്താഴ മേശയിൽ വെച്ചും തുടർന്ന് ഗത്‌സമേൻ തോട്ടത്തിലേക്കുള്ള യാത്രയിലും ആ രാത്രിയിൽ ഒരു കുർബാന മദ്ധ്യേ യേശു നടത്തിയ പ്രസംഗമാണ് യോഹന്നാൻ 13 മുതൽ 17 വരെയുള്ള അധ്യായങ്ങൾ.

​അതുകൊണ്ട് ഈ അധ്യായങ്ങൾ വായിക്കുമ്പോൾ നമുക്കത് മനസ്സിലാകണമെങ്കിൽ, ഇതൊരു കുർബാനക്കിടയ്ക്ക് നടന്ന ഒരു പ്രസംഗമാണെന്ന് നമ്മൾ കാണണം.

ദിവ്യകാരുണ്യത്തിന്റെ undertones, അതിന്റെ ആ ആന്തരിക ധാരകൾ നമുക്ക് ഈ വചനങ്ങളിൽ എല്ലാം കാണാൻ പറ്റും.

അത് ഏറ്റവും പ്രകടമായിട്ട് കാണുന്ന ഒരു ഭാഗമാണ് പതിനഞ്ചാം അധ്യായത്തിന്റെ ആദ്യം ഒന്നു മുതലുള്ള വാക്യങ്ങൾ.

നമുക്ക് ആ വാക്യങ്ങൾ വായിക്കാം:

​”ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.”

​എൺപതാം സങ്കീർത്തനം വായിക്കുമ്പോൾ നമുക്ക് കാണാൻ പറ്റും ദൈവം ഇസ്രായേലിനെ വിശേഷിപ്പിച്ചത് ഒരു മുന്തിരിച്ചെടിയോടാണ്.

എൺപതാമത്തെ സങ്കീർത്തനം…

ഞാൻ അതിലെ ഒന്ന് രണ്ട് വാക്യങ്ങൾ വായിക്കാം.

വാക്യം എട്ട് ഞാൻ വായിക്കാം:

​”ഈജിപ്തിൽ നിന്ന് അവിടുന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു. ജനതകളെ പുറത്താക്കി അത് നട്ടുപിടിപ്പിച്ചു.”

​ഇനി പതിനഞ്ചാമത്തെ വാക്യം:

​”സ്വർഗ്ഗത്തിൽ നിന്ന് നോക്കിക്കാണണമേ; ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലതുകൈ നട്ട ഈ മുന്തിരിവള്ളിയെ പരിഗണിക്കണമേ.”

​ഇസ്രായേലിനെ വിശേഷിപ്പിച്ചിരുന്നത് മുന്തിരിവള്ളിയായിട്ടാണ്, തെരഞ്ഞെടുക്കപ്പെട്ട ജനതയെ വിശേഷിപ്പിച്ചിരുന്നത്.

എന്നാല് ആ മുന്തിരിച്ചെടി നല്ല ഫലങ്ങൾ പുറപ്പെടുവിച്ചില്ല എന്ന ഒരു ആരോപണം പ്രവാചകന്മാർ പറഞ്ഞിരുന്നു.

പ്രത്യേകിച്ച് അങ്ങനെ ഒരു ആരോപണം പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവാചകനാണ് ഏശയ്യാ.

അദ്ദേഹത്തിന്റെ ആ ആരോപണം നമ്മൾ വായിക്കുന്നത് ഏശയ്യാ പ്രവാചകന്റെ പുസ്തകം അഞ്ചാം അധ്യായത്തിലാണ്. ഞാൻ ആ വാക്യങ്ങൾ വായിക്കാം.

ഇസ്രായേൽ എന്ന ദൈവത്തിന്റെ ദൈവം തിരഞ്ഞെടുത്ത ജനത, ആ മുന്തിരിവള്ളി ശരിയായ ഫലം പുറപ്പെടുവിച്ചില്ല എന്ന ആരോപണം അത് ഏശയ്യാ 5-ലാണ്.

​അതിലെ നാലാമത്തെ വാക്യം:

​”എന്റെ മുന്തിരിത്തോട്ടത്തിനു വേണ്ടി ഞാൻ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? ഞാൻ നല്ല മുന്തിരി അതിൽ നിന്ന് പ്രതീക്ഷിച്ചപ്പോൾ എന്തുകൊണ്ടാണ് അത് കാട്ടുമുന്തിരി പുറപ്പെടുവിച്ചത്?”

​ഇത് ദൈവത്തിന്റെ ജനത നല്ല മുന്തിരി നല്ല ഫലം പുറപ്പെടുവിക്കുന്നതിന് പകരം കാട്ടുമുന്തിരി പുറപ്പെടുവിച്ചു എന്ന ആരോപണം ഏശയ്യാ പ്രവാചകന്റെ പുസ്തകം അഞ്ചാം അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ട്.

ഈ രണ്ടു പശ്ചാത്തലങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് വേണം യേശു പറയുകയാണ്, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത ആ മുന്തിരിച്ചെടി നല്ല ഫലങ്ങൾ പുറപ്പെടുവിക്കാതിരുന്നപ്പോൾ ദൈവത്തിന്റെ പുത്രൻ തന്നെ ആ ജനതയിൽ നിന്ന് വരുകയാണ്.

അവൻ പറയുകയാണ്: നിങ്ങൾ നിറവേറ്റാതിരുന്നത് ഞാൻ ദൈവത്തിന്റെ മുൻപിൽ എന്റെ വിശ്വസ്തതയുള്ള ജീവിതം കൊണ്ട് പൂർത്തിയാക്കുകയാണ്.

ഞാനാണ് സാക്ഷാൽ യഥാർത്ഥ മുന്തിരിച്ചെടി, ദൈവം പ്രതീക്ഷിച്ച മുന്തിരിച്ചെടി.

എന്റെ പിതാവ് കൃഷിക്കാരനാണ്.

​ഇനി നിങ്ങളാരാണ്?

യേശു പറയുകയാണ് ഞാനാണ് ആ മുന്തിരിച്ചെടി, യേശുവിൽ വിശ്വസിക്കുന്നവരാരാണ്?

നിങ്ങൾ എന്റെ ശാഖകളാണ്

(You are the branches).

അപ്പൊ ഈയൊരു രീതിയിൽ വേണം നമ്മൾ ഈ imagery കാണാൻ.

ദൈവപിതാവ് പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഒരൊറ്റ മുന്തിരിച്ചെടിയേ ഉണ്ടായിരുന്നുള്ളൂ, അത് യേശുക്രിസ്തുവാണ്.

ആ ക്രിസ്തുവിന്റെ ശാഖകളാണ് നമ്മൾ.

ഇനി ഈ imagery ഈശോ expand ചെയ്യുകയാണ്:

​”എന്റെ ശാഖകളിൽ…”

(അപ്പൊ നമ്മളാണ് ശാഖകൾ), “നമ്മളിൽ ഫലം തരാത്തതിനെ അവിടുന്ന് നീക്കിക്കളയും. ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി വെട്ടിയൊരുക്കുകയും ചെയ്യും.”

​അതായത് നമ്മൾ ഫലം കായ്ക്കത്തില്ലെങ്കിൽ വെട്ടിക്കളയും. ഫലം കായ്ക്കും എന്നുണ്ടെങ്കിൽ കൂടുതൽ വെട്ടിയൊരുക്കും.

വെട്ടിക്കളയുന്നതും ഒരേ കത്തിയാണ്, വെട്ടിയൊരുക്കുന്നതും അതേ കത്തികൊണ്ട് തന്നെയാണ്.

അപ്പൊ കർത്താവ് നമ്മളെ, നമ്മൾ ഫലം തരത്തില്ലെങ്കിൽ മുറിച്ചുകളയും; ഫലം തരുമെങ്കിൽ വെട്ടിയൊരുക്കുകയും ചെയ്യും.

​എന്നിട്ട് ഈ ഫലം ഉണ്ടാവാൻ വളരെ പ്രധാനപ്പെട്ട ഒരു നിർദ്ദേശം ഈശോ വെയ്ക്കുകയാണ്:

​”നിങ്ങൾ എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലും വസിക്കും.”

​മുന്തിരിച്ചെടിയിൽ നിൽക്കാതെ സ്വയം നിന്നാൽ ശാഖയ്ക്ക് ഫലമുണ്ടാക്കാൻ പറ്റില്ല.

നമ്മൾ നല്ലതുപോലെ imagery നമ്മുടെ മനസ്സിലേക്ക് കൊണ്ടു വരണം.

അതായത് ഈ ശാഖ, ഈ branch തന്നേ നിന്നാൽ അതിന് ഫലമുണ്ടാക്കാൻ പറ്റില്ല.

ഈ ശാഖ മുന്തിരിച്ചെടിയിൽ ചേർന്ന് ജീവനോടെ നിന്നാലേ അതിന് ഫലം പുറപ്പെടുവിക്കാൻ പറ്റൂ.

കർത്താവ് പറയുകയാണ്:

​”എന്നിൽ വസിച്ചാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കും.”

​നമ്മൾ പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് എന്തിനാണ് ഈ ചിന്ത പങ്കുവെക്കുന്നത് എന്ന് ചോദിച്ചാൽ, പ്രിയപ്പെട്ടവരെ അതിന്റെ അർത്ഥം ഇതാണ്: എന്തിനാണ് നമ്മൾ നേരത്തെ പറഞ്ഞില്ലേ ഈശോ എന്തിനാണ് വിശുദ്ധ കുർബാന സ്ഥാപിച്ചത് എന്നൊരു ചോദ്യം നമ്മൾ ചോദിച്ചിരുന്നു.

അത് നമ്മൾ യേശുവിനെപ്പോലെ ആകാനാണ് എന്നൊരു ഉത്തരമാണ് നമ്മൾ പറഞ്ഞത്.

അതിന്റെ ഒരു വിശദീകരണമാണ് ഈ ഭാഗം തരുന്നത്.

നമ്മൾ അങ്ങനെ യേശുവിനെപ്പോലെയുള്ള ഒരു സ്വഭാവരീതി നമ്മളിൽ പ്രകടമാകണമെങ്കിൽ, രൂപപ്പെടണമെങ്കിൽ നമ്മൾ യേശുവിൽ വസിക്കണം.

​’In-dwelling’ എന്നൊരു വാക്കാണ് ഉപയോഗിക്കുന്നത് — mutual in-dwelling.

ഇപ്പോൾ എന്റെ ഇടതു കൈയും എന്റെ വലതു കൈയും നിങ്ങൾ ശ്രദ്ധിച്ചാൽ, ഇത് നമ്മളും ഇത് ഈശോയുമാണ് എന്ന് സങ്കൽപ്പിച്ചാൽ, ഈ ഇടതു കൈയുടെ അകത്തേക്ക് വലതു കൈയും വലതു കൈയുടെ അകത്തേക്ക് ഇടതുകൈയും വെച്ചാൽ ഇത് mutual in-dwelling ആണ്.

അതായത് ഒന്ന് ഒന്നിൽ വസിക്കുകയാണ്. വലതുകൈ ഇടതുകൈയ്ക്കകത്തും, ഇടതുകൈ വലതുകൈക്കകത്തും വസിക്കുകയാണ്.

ഇങ്ങനെ ഒരു abiding… ആ വാക്കാണ് ‘abide’.

ആ abiding ആണ് യേശു ഉദ്ദേശിക്കുന്നത്. Mutual in-dwelling; നമ്മൾ ക്രിസ്തുവിലും ക്രിസ്തു നമ്മളിലും.

​അപ്പൊ ഇങ്ങനെ വസിക്കുന്നെങ്കിൽ മാത്രമേ നമുക്ക് ഫലം പുറപ്പെടുവിക്കാൻ പറ്റൂ. അങ്ങനെ നമ്മൾ ക്രിസ്തുവിൽ വസിക്കാൻ, ക്രിസ്തുവിലേക്ക് ഒന്നായി ചേരാൻ ഈശോ നമുക്ക് തരുന്ന വഴിയാണ് യേശുവിന്റെ ശരീരം സ്വീകരിക്കുക എന്നത്.

അവന്റെ ശരീരം നമ്മൾ സ്വീകരിക്കുമ്പോൾ നമ്മളും അവനും ഒന്നാകും.

ഞാൻ ഈ mutual in-dwelling എന്താണെന്ന് മനസ്സിലാക്കാൻ പല കാലങ്ങളിൽ പലരീതിയിൽ ഞാൻ പരിശ്രമിച്ചിട്ടുണ്ട്.

എനിക്ക് ആദ്യകാലങ്ങളിലൊന്നും അത് മനസ്സിലാവത്തില്ലായിരുന്നു. എങ്ങനെയാണ് നമ്മൾ ക്രിസ്തുവിലും ക്രിസ്തു നമ്മളിലും വസിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് എനിക്ക് ധാരണകൾ വളരെ കുറവായിരുന്നു.

എന്നാൽ പിന്നീട് എനിക്ക് അതിനെക്കുറിച്ച് മനസ്സിലായി.

മനസ്സിലായത് ഒരു scientific principle കേട്ടപ്പോഴാണ്. അതെന്താന്നു വെച്ചാൽ,

​പലതരം ലൈഫ് ഭൂമിയിലുണ്ട്: vegetable life ഉണ്ട് (സസ്യജീവൻ), animal life ഉണ്ട് (ജന്തുജീവൻ), human life ഉണ്ട് (മനുഷ്യജീവൻ).

ഉദാഹരണത്തിന് പുല്ല്, പശു, മനുഷ്യൻ. പുല്ല് സസ്യജീവനാണ്, പശു ജന്തുജീവനാണ്, മനുഷ്യൻ മനുഷ്യജീവനാണ്. പശു പുല്ല് തിന്നുന്നു. അതായത് ജന്തുജീവൻ സസ്യജീവനെ ആഹരിക്കുന്നു. അപ്പൊ പശു പുല്ലു തിന്നു കഴിയുമ്പോൾ നമ്മൾ ചോദിക്കുകയാണ്: പുല്ല് എവിടെ എന്ന് ചോദിച്ചാൽ, പുല്ല് പശു തിന്നു; പുല്ല് പശുവായി മാറി, അല്ലെങ്കിൽ പശുവിന്റെ ശരീരത്തിന്റെ ഭാഗമായി. അപ്പൊ നമുക്കിങ്ങനെ പറയാം: പുല്ല് ഇപ്പോൾ എവിടെ? അത് പശുവായി മാറി. ഇനി മനുഷ്യൻ ഈ പശുവിനെ ഭക്ഷിച്ചാൽ, പശുവിന്റെ മാംസം ഭക്ഷിച്ചാൽ, പശു പിന്നെ അവിടെയില്ല.

അപ്പൊ നമ്മൾ ചോദിക്കുകയാണ്: പശു എവിടെ? പശു മനുഷ്യന്റെ ശരീരത്തിന്റെ ഭാഗമായി.

അപ്പൊ നമുക്ക് വേണമെങ്കിൽ പറയാം, പശു മനുഷ്യനായി മാറി.

​അപ്പൊ നമ്മൾ പ്രപഞ്ചത്തിൽ കാണുന്ന ഒരു പ്രിൻസിപ്പൽ ഇങ്ങനെയാണ്: “Lower form of life (സസ്യജീവൻ) is assimilated into higher form of life (ജന്തുജീവൻ).”

അല്ലെങ്കിൽ ജന്തുജീവൻ (lower form of life) assimilated into higher form (മനുഷ്യജീവനിലേക്ക്).

അതായത് ലോവർ ഫോം വലിയ ഫോമായിട്ട് മാറും. സസ്യജീവൻ ജന്തുജീവനാകും, ജന്തുജീവൻ മനുഷ്യജീവനായിട്ട് മാറും; ഇത് ഭക്ഷിക്കുമ്പോൾ. പശു പുല്ല് തിന്നുമ്പോൾ പുല്ല് പശുവിന്റെ ശരീരത്തിന്റെ ഭാഗമായി. മനുഷ്യൻ പശുവിനെ തിന്നുമ്പോൾ പശു മനുഷ്യന്റെ ശരീരത്തിന്റെ ഭാഗമായി.

Principle ഇതാണ്: “Lower form of life is assimilated into higher form of life.”

​അപ്പൊ അങ്ങനെയാണെങ്കിൽ നമ്മൾ ക്രിസ്തുവിനെ ഭക്ഷിക്കുമ്പോഴോ?

ഈ പ്രിൻസിപ്പൽ വെച്ചിട്ട്… പ്രിൻസിപ്പൽ എന്താണ്? Lower form, higher form ആയിട്ട് മാറും. സസ്യജീവൻ ജന്തുജീവനായി, ജന്തുജീവൻ മനുഷ്യജീവനായി. നമ്മൾ ക്രിസ്തുവിനെ ഭക്ഷിക്കുമ്പോൾ, അല്ലെങ്കിൽ ദൈവത്തെ ഭക്ഷിക്കുമ്പോൾ, നമ്മൾ ദൈവത്തിന്റെ ജീവൻ ഭക്ഷിക്കുമ്പോൾ ഈ പ്രിൻസിപ്പൽ അനുസരിച്ച് ക്രിസ്തു നമ്മളായി മാറുകയല്ല, നമ്മൾ ക്രിസ്തുവായി മാറുകയാണ്.

Higher form-ലേക്കാണ് മാറുന്നത്!

അതായത് ദൈവത്തെ ഭക്ഷിക്കുമ്പോൾ നമ്മൾ ദൈവത്തെപ്പോലെ ആവണം.

ദൈവത്തെ ഭക്ഷിക്കുമ്പോൾ നമ്മൾ ദൈവത്തെപ്പോലെ ആവും.

​ഈയൊരു കാഴ്ചപ്പാടിലാണ് ക്രിസ്തു നമ്മളിലും നമ്മൾ ക്രിസ്തുവിലും.

നമ്മളാണ് യേശുവിനെ ഭക്ഷിക്കുന്നത്, പക്ഷേ നമ്മൾ അപ്പോൾ യേശുവിലാവുകയാണ്. യേശു നമ്മളിലും ആകുന്നു, നമ്മുടെ ഉള്ളിലേക്ക് വരുന്നു; നമ്മൾ യേശുവിലും ആകുന്നു.

അത് വിശദീകരിക്കാനാണ് ഞാൻ നേരത്തെ ആ natural world-ലെ ഒരു പ്രിൻസിപ്പൽ ചൂണ്ടിക്കാണിച്ചത്.

ഞാൻ പറയാൻ ശ്രമിക്കുന്നത് പ്രിയപ്പെട്ടവരെ, കർത്താവ് പറയുകയാണ് ഈ പതിനഞ്ചാം അധ്യായത്തിൽ: നിങ്ങൾ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ രണ്ടു കാര്യങ്ങൾ നടക്കും.

ഞാൻ നിങ്ങളിൽ വരും, നിങ്ങൾ എന്നിലും വരും. അങ്ങനെ നിങ്ങൾ എന്നിൽ വസിക്കും. നിങ്ങൾ എന്നിൽ വസിക്കുമ്പോൾ ധാരാളം ഫലം പുറപ്പെടുവിക്കും. മുന്തിരിച്ചെടിയിൽ ശാഖ വസിക്കുമ്പോൾ ധാരാളം ഫലം പുറപ്പെടുവിക്കും.

​നമ്മൾ ക്രിസ്തുവിനെ ഭക്ഷിക്കുക, ദിവ്യകാരുണ്യം ഭക്ഷിക്കുക എന്ന് പറയുമ്പോൾ ഇത് ശരീരത്തിൽ ഒരു ഭക്ഷണം മാത്രമല്ല.

നമ്മളത് വചന ശുശ്രൂഷയും അപ്പം മുറിക്കൽ ശുശ്രൂഷയുമൊക്കെ പിന്നീട് പറയുമ്പോൾ അതിനെക്കുറിച്ച് ഞാൻ പറയാം.

നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാടുകളാണ് ഭക്ഷിക്കുന്നത്. ക്രിസ്തുവിന്റെ അവബോധമാണ് ഭക്ഷിക്കുന്നത്.

എന്താ ഭക്ഷിക്കുന്നത്?

ക്രിസ്തുവിനെ ഭക്ഷിക്കുക എന്ന് പറഞ്ഞാൽ, ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുക എന്ന് പറഞ്ഞാൽ ആ ശരീരത്തിന്റെ ഭാഗമാണ് അവന്റെ ബ്രെയിൻ — അവന്റെ ചിന്ത.

ആ ശരീരത്തിന്റെ ഭാഗമാണ് അവന്റെ emotions — അവന്റെ വികാരങ്ങൾ.

ആ ശരീരത്തിൽ എന്തെല്ലാമുണ്ടോ അത് മുഴുവൻ നമ്മുടെ ഭാഗമാവണം.

എന്ന് വെച്ചാൽ അവൻ ചിന്തിച്ചതുപോലെ നമ്മൾ ചിന്തിക്കണം. അവൻ അവനുണ്ടായതുപോലെയുള്ള ആ സഹാനുഭൂതിയും എല്ലാ നല്ല വികാരങ്ങളുടെ ഏറ്റവും നല്ല രൂപങ്ങളും നമ്മളിൽ ആവിഷ്കരിക്കപ്പെടണം.

അപ്പൊ അതിന് നമ്മൾ ക്രിസ്തുവിനെ ഹൃദയത്തിൽ മനസ്സിൽ ഹൃദയത്തിൽ ധ്യാനിക്കുകയും ശരീരത്തിൽ ഭക്ഷിക്കുകയും വേണം.

ഇത് രണ്ടും…

ഈ ഭക്ഷിക്കുക എന്ന് പറയുമ്പോൾ ഇത് രണ്ടു തരത്തിൽ വരുന്നുണ്ട്. നമ്മൾ നാവിൽ ദിവ്യകാരുണ്യ അപ്പം സ്വീകരിക്കുക മാത്രമല്ല അത്, അതിനുമുമ്പ് നമ്മളീ കർത്താവ് എന്താണ് എന്ന് നമ്മുടെ ഹൃദയത്തിൽ ധ്യാനിക്കണം.

​യേശുക്രിസ്തുവിന്റെ ശൈലി അനുകരിക്കണം. ഇവിടെയാണ് ഈ വചന വായനയൊക്കെ വളരെ important ആയി മാറുന്നത്.

ദൈവവചനം ദഹിക്കാത്ത ഒരാൾക്ക് ക്രിസ്തുവിന്റെ ശരീരം ദഹിക്കില്ല. ഈ വചനം ദഹിച്ചവർക്കേ ദിവ്യകാരുണ്യവും ദഹിക്കൂ.

അല്ലെങ്കിൽ ദിവ്യകാരുണ്യം ഫലം പുറപ്പെടുവിക്കുന്നത് ക്രിസ്തുവിനെ അവബോധത്തിൽ ഏറ്റെടുത്തവർക്കാണ്.

അപ്പൊ,

​”മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആരെ എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യും. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ട് കത്തിച്ചുകളയും.

നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നുവെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക, നിങ്ങൾക്ക് ലഭിക്കും.”

​നമ്മൾ ഈ ചിന്തകൾ പറയുമ്പോൾ, പ്രിയപ്പെട്ടവരെ നമ്മൾ ഓരോ ദിവസവും കുർബാനയ്ക്ക് പോകുമ്പോൾ നമ്മുടെ ഉള്ളിൽ എന്നും ഈ ചിന്ത മനസ്സിൽ നമ്മൾ വെക്കണം: ഞാൻ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ ഞാൻ അവനിൽ വസിക്കുകയാണ്.

ഞാൻ അവനിൽ വസിക്കുമ്പോഴാണ് എനിക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയുന്നത്.

ഒരു മുന്തിരിച്ചെടി, അനേകം ശാഖകൾ. നമ്മൾ ഒറ്റ ശരീരമായി മാറി, ഒരു ജീവനായി മാറി, നമ്മുടെ ജീവനും അവന്റെ ജീവനും ഒരുപോലെയായി മാറി, അങ്ങനെ ഒരു ഒരു ലയനമാണ് ഇവിടെ സംഭവിക്കുന്നത്.

​അപ്പൊ ക്രിസ്തുവിനോട് അങ്ങനെ ഒന്നായി മാറാൻ നമ്മളെ സഹായിക്കുന്ന പരിശുദ്ധ കുർബാന എന്ന കൂദാശയാണിത്.

അപ്പൊ ഈ ദിവ്യകാരുണ്യത്തിൽ അത്രയും ആഴമായ നമ്മളത് പലപ്പോഴും തിരിച്ചറിയുന്നില്ലെങ്കിലും… പിന്നെ ഒരു കാര്യം കൂടെ, ഞാൻ ഇത് പറഞ്ഞു തീർക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടെ പറയാം.

എനിക്ക് ഒരിക്കൽ ഒരു ഒരു വെളിപാട് പോലെ എനിക്ക് മനസ്സിലായ ഒരു കാര്യം: നമുക്കീ ഈ കാര്യങ്ങളെല്ലാം ഒരുപക്ഷേ നമ്മൾ കുർബാന അർപ്പിക്കുമ്പോൾ ഓർക്കണമെന്നില്ല.

ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും നമ്മൾ ചിന്തിക്കണം എന്നൊന്നും നിർബന്ധമൊന്നുമില്ല.

പക്ഷേ ഒരിക്കൽ കർത്താവ് എന്നോട് പറഞ്ഞു, അതായത് ഈ കാര്യങ്ങളെല്ലാം നീ ഓർക്കുന്നില്ലെങ്കിലും അറിയുന്നില്ലെങ്കിലും അത് ദൈവത്തിനും അറിയാം, പിശാചിനും അറിയാം.

ദൈവത്തിനും അറിയാം, പിശാചിനും അറിയാം.

​അതായത് കുർബാനയിൽ നമ്മൾ പങ്കെടുക്കുമ്പോൾ ഇപ്പൊ ഞാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും നിങ്ങളുടെ മനസ്സിലൊന്നും വന്നില്ലെങ്കിലും നമ്മളീ കുർബാന സംബന്ധിക്കുമ്പോൾ ഇതെല്ലാമാണ് നടക്കുന്നത് എന്ന് കർത്താവിനും അറിയാം, പിശാചിനും അറിയാം.

അപ്പൊ അതുകൊണ്ട് ആ ഒരു സമർപ്പണം നമുക്ക് ഈ നമ്മൾ ദിവ്യകാരുണ്യത്തോട് നടത്തുന്ന ആ സമർപ്പണം, ആ സ്നേഹം, ആ അറ്റാച്ച്മെന്റ് വലിയ ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും.

അതിന് നമുക്ക് കൂടുതൽ കൃപ കിട്ടട്ടെ എന്ന് ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു.

​നമുക്കീ ദിവ്യകാരുണ്യ ശരീരത്തോട് ചേർന്ന് നമ്മൾ ജീവിക്കുന്ന അല്ലെങ്കിൽ ഈ നടത്തുന്ന യാത്ര നടത്തിക്കൊണ്ടിരിക്കുമ്പോൾ, നമ്മൾ നമ്മുടെ ജീവിതത്തിൽ ഏറ്റെടുക്കേണ്ട ഒരു വളരെ പ്രധാനപ്പെട്ട ഒരു ഒരു ഒരു പുണ്യമാണ് ഈ സഹാനുഭൂതി.

സഹാനുഭൂതി, അനുകമ്പ — എന്ന് വെച്ചാൽ compassion.

അത് ഈശോയ്ക്ക് അത് ജനക്കൂട്ടത്തെ കണ്ടപ്പോൾ അനുകമ്പ തോന്നി എന്ന് പറഞ്ഞിട്ടാണ് ദിവ്യകാരുണ്യത്തെക്കുറിച്ച് യോഹന്നാൻ അതുപോലെ മത്തായിയൊക്കെ പറയുന്നത് — അനുകമ്പ, compassion.

നമുക്ക് വേദനിക്കുന്നവരോടുള്ള ഒരു compassion, അത് ആ പുണ്യം നമ്മുടെ ജീവിതത്തിൽ അഭ്യസിക്കാൻ പരിശ്രമിക്കാം.

അത് നമ്മൾ മനുഷ്യരുടെ ജീവിതത്തെ കുറെക്കൂടി sympathy-യോടുകൂടി കണ്ടാലേ അത് നമുക്കുണ്ടാവൂ.

എന്ന് പറഞ്ഞാൽ മനുഷ്യൻ എങ്ങനെയൊക്കെയാണ് മനുഷ്യൻ ജീവിക്കുന്നത്, കഷ്ടപ്പെടുന്നത് എന്ന് നമ്മൾ കുറെക്കൂടി empathetic ആയിട്ട് നോക്കുമ്പോഴേ നമുക്ക് ആ ഒരു ഒരു അനുകമ്പ ഉണ്ടാവും.

അപ്പൊ അതിന്റെ ഒരു ഓപ്പോസിറ്റ് ആയിട്ടുള്ളതാണ് ഭയങ്കര selfish ആയ, സ്വാർത്ഥമായ ഒരു ജീവിതം.

അത് ഒഴിവാക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

​നമുക്കിങ്ങനെ ഈ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാവുന്ന നല്ല ഒരു പ്രാർത്ഥനയാണ്: “കർത്താവേ, നീ കാണുന്നതുപോലെ ലോകത്തെ കാണാൻ എന്റെ കണ്ണുകളെ ശുദ്ധീകരിക്കണമേ.”

നീ കാണുന്നതുപോലെ… അതായത് ദൈവം എന്തുമാത്രം സ്നേഹത്തോടെ ആയിരിക്കും ലോകത്തെയും മനുഷ്യരെയും ഒക്കെ നോക്കിക്കാണുന്നത്!

നീ കാണുന്നതുപോലെ ഈ ലോകത്തെ കാണാൻ എന്റെ കണ്ണുകളെ നീ ശുദ്ധീകരിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

ആർക്കെങ്കിലും ഒരാൾക്ക് അവരുടെ കണ്ണീരിൽ ആശ്വാസമാകുന്ന ഒരു പ്രവർത്തി, ഒരു ഒരു gesture അത് ഒന്ന് ചെയ്യാൻ സാധിക്കുന്നിടത്തോളമൊക്കെ ഇന്നൊന്ന് പരിശ്രമിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

​നല്ല കർത്താവേ, അങ്ങയെ ഒരിക്കൽക്കൂടി ആരാധിക്കാൻ തന്ന കൃപകൾക്കായിട്ട് അങ്ങയെ സ്തുതിക്കുന്നു.

ദൈവമായ കർത്താവേ, ഞങ്ങൾ ഇന്ന് ദിവ്യകാരുണ്യ പ്രാർത്ഥനയുമായി കർത്താവേ ഈ ദിവസം ഒരുമിച്ചു കൂടുമ്പോൾ, പരിശുദ്ധ കുർബാനയുടെ മുമ്പിൽ നിൽക്കുമ്പോൾ, കർത്താവേ അങ്ങ് മുന്തിരിച്ചെടിയാണ്, ഞങ്ങൾ ശാഖകളാണ്. ഞങ്ങൾ അങ്ങയിൽ വസിക്കാതെ ഫലം പുറപ്പെടുവിക്കാൻ ഞങ്ങൾക്ക് കഴിയില്ല.

മുറിച്ച ശാഖപോലെ ഞങ്ങള് പുറത്തെറിയപ്പെടേണ്ടി വരും.

കർത്താവേ ഞങ്ങൾ അങ്ങയിൽ വസിച്ചാൽ ധാരാളം ഫലം പുറപ്പെടുവിക്കും; പിതാവ് സന്തോഷിക്കും, കർത്താവിന്റെ നാമം മഹത്വപ്പെടും, അനേകർ യേശുവിനെ അറിയാൻ ഇടയാവും.

കർത്താവേ ഞങ്ങൾ അങ്ങയിൽ വസിക്കാൻ, ഞങ്ങൾ അങ്ങയോട് ചേർന്ന് ജീവിക്കാൻ, ഞങ്ങൾ അങ്ങയുടെ അവബോധം ഭക്ഷിക്കാൻ, ഞങ്ങൾ അങ്ങയെ ധ്യാനിക്കാൻ, ഞങ്ങള് ഞങ്ങളുടെ മുൻപിലും പിൻപിലും ഇടത്തും വലത്തും എപ്പോഴും എല്ലാ വശത്തും അങ്ങയെ കാണാൻ കർത്താവേ ഞങ്ങളെ അവിടുന്ന് സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

​ഈ പ്രാർത്ഥനയിൽ ഞങ്ങളോടൊപ്പം ചേരുന്ന ഓരോ കുടുംബത്തെയും അനുഗ്രഹിക്കണമേ. ഈശോയോട് ചേർന്ന് ജീവിക്കാനുള്ള കൃപ, യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവർക്ക് ശിക്ഷാവിധിയില്ല.

കർത്താവേ യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവരെ പിശാച് തൊടുകയില്ല, സാത്താന് അവകാശമില്ല.

യേശുവിന്റെ രക്തത്താൽ പാപത്തിൽ നിന്ന് മോചനം, ശാപത്തിൽ നിന്ന് മോചനം, പൈശാചിക ശക്തികളിൽ നിന്ന് മോചനം, എല്ലാ അടിമപ്പെടുത്തുന്ന ശക്തികളിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം.

അത് ഞങ്ങൾ നേടാൻ നല്ല കർത്താവ് അങ്ങയോട് ചേർന്ന് ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമെന്ന് പ്രാർത്ഥിക്കുന്നു.

​ഞങ്ങളെ കർത്താവേ ശരീരത്തിലോ മനസ്സിലോ ആത്മാവിലോ അങ്ങയിൽ നിന്ന് വേർപെട്ടു പോകുമ്പോഴെല്ലാം ഞങ്ങളെ അങ്ങയിലേക്ക് തിരിക്കണമേ.

ഞങ്ങൾ ഒരിക്കലും അങ്ങയിൽ നിന്ന് അകന്നു പോകാൻ ഇടയാവരുതേ; അങ്ങനെയൊരു ദൗർഭാഗ്യത്തിൽ ഉൾപ്പെടാൻ ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതത്തിൽ ഒരവസ്ഥ വരരുത് എന്ന് പ്രാർത്ഥിക്കുന്നു.

ഈ മക്കളെ എല്ലാം കർത്താവ് അനുഗ്രഹിക്കണമേ.

ഇവരുടെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളിൽ കർത്താവേ നീ കടന്നുവരണമേ.

ഈ പ്രാർത്ഥനാ ദിവസങ്ങൾ ജീവിതത്തെ മാറ്റിമറിക്കുന്ന അനുഗ്രഹങ്ങൾ കിട്ടുന്ന ദിവസങ്ങളാക്കി മാറ്റണമെന്നും പ്രാർത്ഥിക്കുന്നു.

പ്രിയപ്പെട്ടവരെ, ഈ പ്രാർത്ഥനകളോടെ നമുക്ക് കർത്താവിൽ നിന്ന് ആശീർവാദം സ്വീകരിക്കാം.

​കാരുണ്യവാനായ കർത്താവ് എപ്പോഴും യേശുവിനോട് ചേർന്നുനിൽക്കാനുള്ള കൃപയും അനുഗ്രഹവും നമുക്ക് പ്രദാനം ചെയ്യട്ടെ.

കർത്താവിന്റെ സ്നേഹം നിങ്ങളിൽ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കട്ടെ.

ലോകത്തെയോ ലോകവസ്തുക്കളെയോ സ്നേഹിക്കാതെ പിതാവിനെ സ്നേഹിക്കാൻ, യേശുവിനെ സ്നേഹിക്കാൻ, പരിശുദ്ധാത്മാവിൽ ആശ്രയിക്കാൻ കർത്താവ് നിങ്ങൾക്ക് ദൈവകൃപ പ്രദാനം ചെയ്യട്ടെ.

ഒരിക്കലും യേശുവിൽ നിന്ന് വേർപെട്ടുപോകാൻ നിങ്ങൾക്ക് ഇടയാകാതിരിക്കട്ടെ.

എപ്പോഴും അങ്ങയുടെ മുഖത്തേക്ക് നോക്കാൻ നിങ്ങൾക്ക് കൃപ ലഭിക്കട്ടെ.

കർത്താവിൽ നിന്ന് നോട്ടം മാറുന്ന നിമിഷങ്ങളിലെല്ലാം ദൈവാത്മാവ് നിങ്ങളെ കർത്താവിലേക്ക് തിരിയാൻ, തിരികെ മടങ്ങാൻ സഹായിക്കട്ടെ.

പാപത്തിൽ വീണുപോകാതെ ദൈവം നിങ്ങളെ പൊതിയട്ടെ. കൃപയിൽ കർത്താവ് നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ.

​അനർത്ഥങ്ങളും ആപത്തുകളും അപകടങ്ങളും മാറാരോഗങ്ങളും നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന് മാറിപ്പോകട്ടെ.

ദൈവം ആശ്വാസത്തിന്റെ കരം എപ്പോഴും നിങ്ങളെ ചേർത്തുപിടിച്ച് അനുഗ്രഹിക്കട്ടെ; ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ.

​പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading