🩸🔥🩸🔥🩸🔥🩸🔥🩸🔥🩸

കാരുണ്യവാനായ ഈശോയോടുള്ള പ്രാർത്ഥന

▪️✨️▪️✨️▪️✨️▪️✨️▪️✨️▪️

“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ. “

കാരുണ്യവാനായ ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു.
നന്ദി പറയുന്നു.

ഞങ്ങൾ അങ്ങയുടെ കരുണയിൽ വിശ്വസിക്കുകയും പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നു.

ഞങ്ങളെ ഓരോരുത്തരെയും ഞങ്ങളുടെ കുടുംബാംഗങ്ങളേയും ഞങ്ങളുടെ പൂർവ്വികരെയും, ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും ആവശ്യങ്ങളെയും പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമല ഹൃദയം വഴിയായി അങ്ങയുടെ കരുണാർദ്രമായ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു.

നല്ല ഈശോയെ, അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും മനസ്സിനെയും പഞ്ചേന്ദ്രിയങ്ങളെയും, ബുദ്ധിയെയും ചിന്തകളെയും കഴുകി വിശുദ്ധീകരിച്ച് എല്ലാ തരത്തിൽ ഉള്ള പാപങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും പൈശാചിക പീഡകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ.

“ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് വേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരുരക്തമേ, തിരുജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.”

കാരുണ്യവാനായ ഈശോയേ ഞങ്ങളോട് ക്ഷമിക്കേണമേ.
ഞങ്ങളുടെ പാപങ്ങളെ അങ്ങ് നോക്കരുതേ.അങ്ങയുടെ അളവില്ലാത്ത നന്മയിൽ ആശ്രയിച്ച് ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.
അങ്ങയുടെ കരുണാർദ്ര ഹൃദയത്തിൽ ഞങ്ങളെ സ്വീകരിക്കണമേ.

അങ്ങിൽ നിന്നു അകന്നു പോകുവാൻ ഞങ്ങളെ അനുവദിക്കരുതേ.

ഏറ്റവും കരുണ ഉള്ള കർത്താവേ അങ്ങയുടെ പ്രസാദവരങ്ങൾ ഞങ്ങളിൽ വർദ്ധിപ്പിക്കണമേ. കരുണയുടെ പ്രവർത്തികൾ ചെയ്യുവാനും അത് കാണുന്നവരെല്ലാം സ്വർഗത്തിൽ ഉള്ള കരുണ ഉള്ള പിതാവിനെ പുകഴ്ത്തുവാനും ഇട വരട്ടെ.

അങ്ങേക്ക് വേണ്ടി സേവനം ചെയ്യുന്ന അങ്ങയുടെ വൈദികരെയും സമർപ്പിതരെയും അങ്ങയുടെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കണമേ.കരുണ നിറഞ്ഞവനായ ഈശോയെ അങ്ങയുടെ ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണമേ.

അങ്ങിൽ നിന്നു അകന്നു പോകാൻ ഞങ്ങളെ അനുവദിക്കരുതെ.

വിശ്വസ്തരായ ആത്മാക്കളുടെ മേൽ അങ്ങയുടെ കരുണ ഉള്ള നോട്ടം പതിക്കണമേ.

അങ്ങയുടെ അനുഗ്രഹങ്ങൾ അവരിൽ ചൊരിയണമേ.

അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടു കൂടെ ഉണ്ടായിരിക്കണമേ.

ഏറ്റവും കരുണ ഉള്ള ഈശോയെ, ശുദ്ധീകരണ സ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു.

നല്ല ഈശോയെ ഞങ്ങളുടെ ഈ പ്രാർത്ഥന വി.ഫൗസ്റ്റീനയുടെ മാധ്യസ്ഥം വഴി പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു.

ആമേൻ

“എന്റെ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു” (3)

“വി.ഫൗസ്റ്റീന, ഞങ്ങൾക്ക്‌ വേണ്ടി അപേക്ഷിക്കണമേ.”

✨️പിതാവിന്റെയും,പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

ആമേൻ.✨️

(കരുണയുടെ ഈശോയുടെ ദർശനം ഉണ്ടായ സാഗർ രൂപതയുടെ മുൻ രൂപതാദ്ധ്യക്ഷനും, ദൈവ കരുണയുടെ ദാസനായിക്കൊണ്ട് ദൈവ കരുണയുടെ ഈശോയ്ക്കായി ജീവിതം സമർപ്പിച്ച അഭിവന്ദ്യ മാർ ആന്റണി ചിറയത്ത് പിതാവ് ഡിവിന മിസരികോർദിയ മിനിസ്ട്രിക്ക് വേണ്ടി എഴുതിയ ദൈവ കരുണയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന. ഈ പ്രാർത്ഥന എല്ലാ ദിവസവും ചൊല്ലി പ്രാർത്ഥിക്കുകയും, അനേകരിലേക്ക് ഇത് ഷെയർ ചെയ്യുകയും ചെയ്യാം)

🩸🔥🩸🔥🩸🔥🩸🔥🩸🔥🩸

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading