വിശുദ്ധ അൽഫോൻസാമ്മയുടെ സൂക്തങ്ങൾ കോർത്തിണക്കിയ ഗാനം / ക്രൂശിതന്റെ പങ്കാളി

Advertisements

ക്രൂശിതന്റെ പങ്കാളി
അൽഫോൻസാമ്മയുടെ സൂക്തങ്ങൾ കോർത്തിണക്കിയ ഗാനം

Lyrics / Rosina peety
Music / Fr. Mathews Payyappilly mcbs
Singers /Aibel Thomas &
Sneha Babu&Nila Joseph

Orchestration / Tom pala
Mixed & Mastered / Anil Anurag
Video / C30
design/Bijoos

മധുരമാണെൻ നാവിന്, മധുരം അതിമധുരം
ഈശോയെന്ന നാമം അതിമധുരം മധുരം

വേദനയിൽ പരീക്ഷണങ്ങളിൽ സ്നേഹത്തിൽ ഞാൻ ആഴപ്പെട്ടു എൻ മണവാളനിൽ
എൻ മിഴികൾ തറച്ചതോ കുരിശിൻ ചുവട്ടിലെ അമ്മയിൽ

അറിവോടൊരു പാപത്തിൽ നിപതിക്കുന്നതിനേക്കാൾ മരിക്കുന്നതാണെന്നും എനിക്കിഷ്ടം

എൻ പ്രിയ ഭോജനമോ ദിവ്യ കാരുണ്യമാണെന്നും
അവനാഗതനാകുമ്പോൾ ഞാൻ ആനന്ദിക്കുന്നു

നിന്നിഷ്ടം പോലെന്നിൽ നിറവേറിടാനായ് എന്നും
എന്നെ ഞാൻ പൂർണ്ണമായി സമർപ്പിച്ചീടുന്നു

ഒരുതിരി വെട്ടം പോലെൻ പുഞ്ചിരിഞാനെന്നും
അതികരുണയോടെ അപര നായ് കരുതീടും

കാഴ്ചവസ്തുവായ് എൻ സഹനം പ്രിയനേകും
കുരിശിൽ ഞാൻ പങ്കാളിയായ് തീർന്നീടും
ക്രൂശിതന്റെ പങ്കാളിയായ് തീർന്നീടും

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading