ക്രൂശിൻ നിഴലിൽ നീറും മുറിവിൽ
മനം പാടി നിൻ സ്തോത്രം
നീറും വഴിയിൽ താഴും ചുഴിയിൽ
മിഴി തേടി നിൻ രൂപം
ഇടം വലവും ഇരുൾ പെരുകി
ഇല്ല വേറൊരാൾ എന്നെ ഒന്നു
താങ്ങുവാൻ നാഥാ
(ക്രൂശിൻ നിഴലിൽ )
സീയോൻ വഴിയിൽ സ്നേഹം
തിരഞ്ഞ് ഒരുപാട് നീറി ഞാൻ
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴി നീര് തൂകി ഞാൻ
ഉള്ളിൽ കുടുങ്ങി തേങ്ങി കരയും ഒരു പാവമാണേ ഞാൻ
എന്നെ തിരക്കി തേടി വരുവാൻ
പ്രിയനേശു നീ മാത്രം
(ക്രൂശിൻ നിഴലിൽ )
ന്യായം സഹിക്കാൻ ആളില്ലാതായി ഞാനെൻറെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധി ഏറ്റുവാങ്ങി ഞാൻ
പിഴ നിരത്തി തോളിൽ ചുമത്താൻ
പ്രിയ സ്നേഹിതരു ചേർന്നു
എന്നെ കുരുക്കാൻ തീർത്ത കെണികൾ
പ്രിയനേശു ഛേദിച്ചു.
(ക്രൂശിൻ നിഴലിൽ )
– Texted by Leema Emmanuel

Leave a reply to Elsa Mary Joseph Cancel reply