Daily Readings

ദിവ്യബലി വായനകൾ – Saint Rita of Cascia  / Saturday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 22/5/2021


Saint Rita of Cascia 
or Saturday of the 7th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 52:8

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന
ഒലിവുമരം പോലെയാണ് ഞാന്‍;
ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍
എന്നുമെന്നേക്കും ആശ്രയിക്കുന്നു, അല്ലേലൂയ.


Or:

ഞാന്‍ കാണുകയും സ്‌നേഹിക്കുകയും
വിശ്വസിക്കുകയും ആനന്ദിക്കുകയും ചെയ്ത
എന്റെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തെ പ്രതി,
ലോകത്തിന്റെ രാജ്യവും എല്ലാ ലൗകിക അലങ്കാരങ്ങളും
ഞാന്‍ നിന്ദ്യമായി കരുതി, അല്ലേലൂയ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ റീത്തയില്‍ ചൊരിയാന്‍
അങ്ങ് തിരുവുള്ളമായ കുരിശിന്റെ ജ്ഞാനവും മനഃസ്ഥൈര്യവും
ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
അങ്ങനെ, ക്ലേശങ്ങളില്‍ ക്രിസ്തുവിനോടൊത്തു സഹിച്ചുകൊണ്ട്,
അവിടത്തെ പെസഹാരഹസ്യത്തില്‍
കൂടുതല്‍ ആഴത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുളള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 28:16-20,30-31
പൗലോസ് റോമാ പട്ടണത്തില്‍ താമസിച്ച് ദൈവരാജ്യം പ്രസംഗിച്ചു.

റോമാ പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.
മൂന്നു ദിവസം കഴിഞ്ഞശേഷം സ്ഥലത്തെ യഹൂദനേതാക്കന്മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍ വച്ചു തടവുകാരനായി റോമാക്കാരുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അവര്‍ വിചാരണ ചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതുകൊണ്ട് എന്നെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, യഹൂദര്‍ എതിര്‍ത്തു. തന്മൂലം, എന്റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഇക്കാരണത്താല്‍ തന്നെയാണ് നിങ്ങളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായേലിന്റെ പ്രത്യാശയെ പ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്.
അവന്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതംചെയ്തിരുന്നു. അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെ കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 11:4, 5, 7

പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
or
അല്ലേലൂയ!

കര്‍ത്താവു തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്;
അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്.
അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു;
അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
or
അല്ലേലൂയ!

കര്‍ത്താവു നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു;
അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു.
കര്‍ത്താവു നീതിമാനാണ്;
അവിടുന്നു നീതിയുക്തമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു;
പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.

പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 21:20-25
ഈ ശിഷ്യന്‍ തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണ്.

പത്രോസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സില്‍ ചാരിക്കിടന്നുകൊണ്ട്, കര്‍ത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത് എന്നു ചോദിച്ചത്. അവനെ കണ്ടപ്പോള്‍ പത്രോസ് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്റെ കാര്യം എന്ത്? യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക. ആ ശിഷ്യന്‍ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത് എന്നാണ്.
ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം. യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണ് എനിക്കു തോന്നുന്നത്.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, നിത്യമായ വാഗ്ദാനങ്ങളിലുള്ള
ഞങ്ങളുടെ പ്രത്യാശ കൈവെടിയാതിരിക്കാന്‍
ലൗകിക അടയാളങ്ങള്‍ കൊണ്ട്
അങ്ങ് ഞങ്ങളെ സമാശ്വസിപ്പിക്കുന്നുവല്ലോ.
വിശുദ്ധ N യുടെ സ്മരണ ആചരിച്ചുകൊണ്ട്
വിശുദ്ധീകരിക്കപ്പെടേണ്ട ഞങ്ങളുടെ ഭക്തകാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 45:1

എന്റെ ഹൃദയത്തില്‍ ഉദാത്തമായ വാക്ക് തുടിച്ചുനില്ക്കുന്നു.
ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ രാജാവിനോടു പറയും, അല്ലേലൂയ.


Or:
ലൂക്കാ10:42

ഒന്നുമാത്രമേ ആവശ്യമുള്ളൂ.
ഇവള്‍ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു,
അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല, അല്ലേലൂയ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ സ്രോതസ്സാല്‍ നവീകൃതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
വിശുദ്ധ N യുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിനോട് ദിനം പ്രതി കൂടുതല്‍ ഗാഢമായി
ഒന്നുചേര്‍ന്നുകൊണ്ട്,
അവിടത്തെ കൃപയുടെ രാജ്യത്തില്‍
പങ്കാളികളായിത്തീരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements

Categories: Daily Readings, Readings

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s