🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
(നമ്മുടെ കാവൽ മാലാഖമാരുടെ തിരുനാൾ)
02-Oct-2021, ശനി
The Holy Guardian Angels on Saturday of week 26 in Ordinary Time
Liturgical Colour: White.
____
ഒന്നാം വായന
പുറ 23:20-23
എന്റെ ദൂതന്‍ നിനക്കു മുന്‍പേ പോകും.
ഇതാ, ഒരു ദൂതനെ നിനക്കു മുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതു നിമിത്തം നിന്റെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല. അവന്റെ വാക്കു കേള്‍ക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കില്‍ നിന്റെ ശത്രുക്കള്‍ക്കു ഞാന്‍ ശത്രുവായിരിക്കും. നിന്റെ എതിരാളികള്‍ക്കു ഞാന്‍ എതിരാളിയുമായിരിക്കും. എന്റെ ദൂതന്‍ നിനക്കു മുന്‍പേ പോകും.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 91:1-2,3-4ab,4c-6,10-11
R. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ കര്‍ത്താവ് തന്റെ ദൂതന്മാരോടു കല്‍പിക്കും.
അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
R. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ കര്‍ത്താവ് തന്റെ ദൂതന്മാരോടു കല്‍പിക്കും.
അവിടുന്നു നിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും. തന്റെ തൂവലുകള്‍ കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും;
R. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ കര്‍ത്താവ് തന്റെ ദൂതന്മാരോടു കല്‍പിക്കും.
രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ.
R. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ കര്‍ത്താവ് തന്റെ ദൂതന്മാരോടു കല്‍പിക്കും.
നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്മാരോടു കല്‍പിക്കും.
R. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ കര്‍ത്താവ് തന്റെ ദൂതന്മാരോടു കല്‍പിക്കും.
____
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 103:21
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടത്തെ സ്തുതിക്കുവിന്‍.
അല്ലേലൂയാ!
____
സുവിശേഷം
മത്താ 18:1-5,10
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുന്നു.
അക്കാലത്ത്, ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്?യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.
ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment