The Book of Leviticus, Chapter 7 | ലേവ്യര്‍, അദ്ധ്യായം 7 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 7

പ്രായശ്ചിത്തബലി

1 അതിവിശുദ്ധമായ പ്രായശ്ചിത്തബലിക്കുള്ള നിയമമിതാണ്:2 ദഹനബലിക്കുള്ള മൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തെയും കൊല്ലണം. അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.3 അതിന്റെ മേദസ്‌സു മുഴുവനും – ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടു ചേര്‍ന്നുള്ള വൃക്കകളിലുള്ളതും -4 ഇരുവൃക്കകളുംകൊഴുത്ത വാലും കരളിന്‍മേലുള്ള നെയ്‌വ ലയും എടുക്കണം.5 പുരോഹിതന്‍ അവ കര്‍ത്താവിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്ചിത്തബലിയാണ്.6 പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്ഷിക്കാം. വിശുദ്ധ സ്ഥലത്തുവച്ചു വേണം അതു ഭക്ഷിക്കാന്‍.7 അത് അതിവിശുദ്ധമാണ്. പ്രായശ്ചിത്ത ബലി പാപപരിഹാരബലിപോലെ തന്നെയാണ്. അവയുടെ നിയമവും ഒന്നുതന്നെ. ബലിവസ്തു പരിഹാരകര്‍മം ചെയ്യുന്ന പുരോഹിതനുള്ളതാണ്.8 ആര്‍ക്കെങ്കിലും വേണ്ടി ദഹനബലിയായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്റെ തുകല്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.9 അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യബലി വസ്തുക്കളെല്ലാം ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.10 എണ്ണ ചേര്‍ത്തതുംചേര്‍ക്കാത്തതുമായ എല്ലാ ധാന്യബലിവസ്തുക്കളും അഹറോന്റെ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്.

സമാധാനബലി

11 കര്‍ത്താവിനു സമര്‍പ്പിക്കുന്ന സമാധാനബലിയുടെ നിയമം ഇതാണ്:12 കൃത ജ്ഞതാപ്രകാശനത്തിനുവേണ്ടിയാണ് ഒരുവന്‍ അത് അര്‍പ്പിക്കുന്നതെങ്കില്‍, എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണപുര ട്ടിയ പുളിപ്പില്ലാത്ത അടയും നേരിയമാവില്‍ എണ്ണചേര്‍ത്തു കുഴച്ചു ചുട്ട അപ്പവുമാണ് കൃതജ്ഞതാബലിയോടു ചേര്‍ത്തു സമര്‍പ്പിക്കേണ്ടത്.13 കൃതജ്ഞതാപ്രകാശനത്തിനുള്ള സമാധാനബലിയോടുകൂടി പുളിപ്പുള്ള അപ്പവും കാഴ്ചയര്‍പ്പിക്കണം.14 ഓരോ ബലിയര്‍പ്പണത്തിലും കര്‍ത്താവിനു കാഴ്ചയായി ഓരോ അപ്പം നല്‍കണം. അത് സമാധാന ബലിമൃഗത്തിന്റെ രക്തം തളിക്കുന്ന പുരോ ഹിതനുള്ളതാണ്.15 കൃതജ്ഞതാപ്രകാശ നത്തിനുള്ള സമാധാനബലിമൃഗത്തിന്റെ മാംസം ബലിയര്‍പ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പ്രഭാതംവരെ ബാക്കിവയ്ക്കരുത്.16 എന്നാല്‍, ബലി നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ ആയിട്ടാണ് അര്‍പ്പിക്കുന്നതെങ്കില്‍ അര്‍പ്പിക്കുന്ന ദിവസം തന്നെ അതു ഭക്ഷിക്കണം. അവശേഷിക്കുന്നതു പിറ്റേ ദിവസം ഭക്ഷിക്കാം.17 ബലിമൃഗത്തിന്റെ മാംസം മൂന്നാം ദിവസവും അവശേഷിക്കുന്നുവെങ്കില്‍ അത് അഗ്‌നിയില്‍ ദഹിപ്പിക്കണം.18 സമാധാനബലിയുടെ മാംസം മൂന്നാം ദിവസം ഭക്ഷിക്കയാണെങ്കില്‍ ബലി സ്വീകരിക്കപ്പെടുകയില്ല. സമര്‍പ്പകന് അതിന്റെ ഫലം ലഭിക്കുകയുമില്ല. അത് അശുദ്ധമായിരിക്കും. ഭക്ഷിക്കുന്നവന്‍ കുറ്റമേല്‍ക്കേണ്ടിവരും.19 അശുദ്ധവസ്തുക്കളുടെ സ്പര്‍ശമേറ്റ മാംസം ഭക്ഷിക്കരുത്. അതു തീയില്‍ ദഹിപ്പിച്ചുകളയണം. ശുദ്ധിയുള്ള എല്ലാവര്‍ക്കും മാംസം ഭക്ഷിക്കാം.20 എന്നാല്‍, അശുദ്ധനായിരിക്കേ ആരെങ്കിലും കര്‍ത്താവിന് അര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിച്ചാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.21 അശുദ്ധമായ ഏതെങ്കിലുമൊന്നിനെ, മാനുഷിക മാലിന്യത്തെയോ അശുദ്ധമായ മൃഗത്തെയോ നിന്ദ്യമായ എന്തെങ്കിലും അശുദ്ധവസ്തുവിനെയോ, സ്പര്‍ശിച്ചതിനുശേഷം കര്‍ത്താവിന് അര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.22 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:23 ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ കാളയുടെയോ ചെമ്മരിയാടിന്റെ യോ കോലാടിന്റെ യോ മേദസ്‌സു ഭക്ഷിക്കരുത്.24 ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ മൃഗത്തിന്റെ മേദസ്‌സു ഒരു കാരണവശാലും ഭക്ഷിക്കരുത്. അതു മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.25 കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിച്ച മൃഗത്തിന്റെ മേദസ്‌സ് ആരെങ്കിലും ഭക്ഷിച്ചാല്‍ അവനെ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കണം.26 നിങ്ങള്‍ എവിടെ പാര്‍ത്താലും പക്ഷിയുടെയോ മൃഗത്തിന്റെ യോ രക്തം ഭക്ഷിക്കരുത്.27 രക്തം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.28 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:29 ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുന്നവന്‍ തന്റെ ബലിവസ്തുവില്‍ ഒരു ഭാഗം അവിടുത്തേക്കു പ്രത്യേക കാഴ്ചയായികൊണ്ടുവരണം.30 കര്‍ത്താവിനുള്ള ദഹനബലിവസ്തുക്കള്‍ സ്വന്തം കൈകളില്‍ത്തന്നെ അവന്‍ കൊണ്ടുവരട്ടെ. ബലിമൃഗത്തിന്റെ നെഞ്ചോടൊപ്പം മേദസ്‌സും കൊണ്ടുവരണം. നെഞ്ച് അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം.31 മേദസ്‌സ് പുരോഹിതന്‍ ബലിപീഠത്തില്‍ വച്ച് ദഹിപ്പിക്കണം. എന്നാല്‍, നെഞ്ച് അഹറോനും പുത്രന്‍മാര്‍ക്കുമുള്ളതാണ്.32 സമാധാനബലിക്കുള്ള മൃഗത്തിന്റെ വലത്തെ കുറക് പ്രത്യേക കാഴ്ചയായി പുരോഹിതനു നല്കണം.33 വലത്തെ കുറക് സമാധാനബലിയുടെ രക്തവും മേദസ്‌സും അര്‍പ്പിക്കുന്ന അഹറോന്റെ പുത്രനുള്ളതാണ്.34 നീരാജനംചെയ്ത നെഞ്ചും അര്‍പ്പിച്ച കുറകും ഇസ്രായേല്‍ജനത്തില്‍നിന്നുള്ള ശാശ്വതാവകാശമായി സമാധാനബലിയില്‍നിന്ന് അഹറോനും പുത്രന്‍മാര്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്നു.35 അഹറോനും പുത്രന്‍മാരും കര്‍ത്താവിന്റെ പുരോഹിതരായി ശുശ്രൂഷചെയ്യാന്‍ അഭിഷിക്തരായ ദിവസം, അവിടുത്തെ ദഹനബലികളില്‍നിന്ന് അവര്‍ക്കു ലഭിച്ച ഓഹരിയാണിത്.36 ഇത് അവര്‍ക്കു നല്‍കണമെന്ന് അവരുടെ അഭിഷേകദിവസം കര്‍ത്താവ് ഇസ്രായേല്‍ജനത്തോടു കല്‍പിച്ചിട്ടുണ്ട്. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്.37 ദഹനബലി, ധാന്യബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാന ബലി, അഭിഷേകം എന്നിവ സംബന്ധിച്ചുള്ള നിയമമാണിത്.38 സീനായ് മരുഭൂമിയില്‍വച്ച് തനിക്കു ബലികളര്‍പ്പിക്കണമെന്ന് ഇസ്രായേല്‍ക്കാരോടു കല്‍പിച്ചനാളിലാണ് സീനായ് മലയില്‍വച്ച് കര്‍ത്താവു മോശ യോട് ഇങ്ങനെ ആജ്ഞാപിച്ചത്.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment