The Book of Leviticus, Introduction | ലേവ്യര്‍, ആമുഖം | Malayalam Bible | POC Translation

ലേവ്യ പുസ്തകം, ആമുഖം

ദൈവത്തിന്റെ ജനം പരിശുദ്ധരായിരിക്കണം. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്. ആവര്‍ത്തിച്ചു കാണുന്ന ഈ വാക്യം ഈ ഗ്രന്ഥത്തിന്റെ കാതലായ ആശയം വ്യക്തമാക്കുന്നു. ബലികളും മറ്റ് ആരാധനാനുഷ്ഠാനങ്ങളുംവഴിയാണ് ജീവിതവിശുദ്ധി കൈവരിക്കേണ്ടത്. ബാഹ്യമായ ഈ അനുഷ്ഠാനങ്ങള്‍ ആന്തരികവിശുദ്ധിയുടെ അടയാളമാണ്. എങ്കിലും ഇവ കൊണ്ടുമാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാമെന്ന ചിന്താഗതി യഹൂദര്‍ക്ക് ഉണ്ടായിരുന്നു എന്ന ധാരണ ഈ ഗ്രന്ഥം വായിക്കുന്നവര്‍ക്ക് ഉണ്ടാവാം. ബാഹ്യമായ ശുദ്ധിക്കും അശുദ്ധിക്കും ലേവ്യഗ്രന്ഥം വളരെ പ്രാധാന്യം കല്‍പിക്കുന്നു. വിവിധരോഗങ്ങള്‍, അംഗവൈകല്യം, ശാരീരികമാലിന്യങ്ങള്‍ എന്നിവയെല്ലാം മനുഷ്യനെ അശുദ്ധനാക്കുമെന്നു കരുതിയിരുന്നു. കൂടാരങ്ങളില്‍ ഒരുമിച്ചു പാര്‍ത്തിരുന്ന ജനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം ഈ നിയമങ്ങളെ വിലയിരുത്താന്‍. അനുഷ്ഠാനവിധികളില്‍ വരുന്ന വീഴ്ചകളെല്ലാം കുറ്റകരമായി അവര്‍ കരുതി. ശുദ്ധീകരണകര്‍മങ്ങളും ബലികളുംവഴി ഇവയില്‍നിന്നു മോചിതരാകേണ്ടിയിരുന്നു. ബലികളിലും ആരാധനകളിലും പ്രമുഖസ്ഥാനം ലേവ്യര്‍ക്കായതിനാല്‍ പ്രധാനമായും ലേവ്യരെക്കുറിച്ചാണ് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നത്. ഘടന 1 – 7-ബലിയര്‍പ്പണത്തെക്കുറിച്ചുള്ള നിയമങ്ങള്‍ (ദഹനബലി, ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി) 8 -10-പുരോഹിതാഭിഷേകം (അഹറോന്റെയും പുത്രന്‍മാരുടെയും അഭിഷേകം; അവരുടെ ആദ്യത്തെ ബലിയര്‍പ്പണം; നാദാബ്, അബിഹു എന്നിവരുടെ അവിഹിത ആചാരങ്ങള്‍) 11 – 15-ശുദ്ധീകരണ നിയമങ്ങള്‍ (ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍; വിവിധതരം അശുദ്ധികളും അവയില്‍നിന്നുള്ള ശുദ്ധീകരണവും) 16-പാപപരിഹാരദിനം 17 – 27-ജീവിതവിശുദ്ധി (ബലിമൃഗം, അതിന്റെ രക്തം, വിവാഹം, വിഗ്രഹാരാധന, അവിഹിതവേഴ്ചകള്‍, തിരുനാളുകള്‍, സാബത്തുവത്‌സരം)

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment