The Book of Psalms, Chapter 10 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 10

നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന

1 കര്‍ത്താവേ, എന്തുകൊണ്ടാണ്അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നുമറഞ്ഞിരിക്കുന്നതെന്ത്?

2 ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെപിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ.

3 ദുഷ്ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു; അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു.

4 ദുഷ്ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍അവിടുത്തെ അന്വേഷിക്കുന്നില്ല; ദൈവമില്ല എന്നാണ് അവന്റെ വിചാരം.

5 അവന്റെ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു; അവിടുത്തെന്യായവിധി അവനുകണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന്‍ തന്റെ ശത്രുക്കളെ പുച്ഛിച്ചുതള്ളുന്നു.

6 ഞാന്‍ കുലുങ്ങുകയില്ല, ഒരുകാലത്തും എനിക്ക് അനര്‍ഥംഉണ്ടാവുകയില്ലെന്ന് അവന്‍ ചിന്തിക്കുന്നു.

7 അവന്റെ വായ് ശാപവും വഞ്ചനയുംഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ നാവിനടിയില്‍ദ്രോഹവും അധര്‍മവും കുടികൊള്ളുന്നു.

8 അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവന്‍ നിര്‍ദോഷരെകൊലചെയ്യുന്നു; അവന്റെ കണ്ണുകള്‍ നിസ്‌സഹായരെഗൂഢമായി തിരയുന്നു.

9 പാവങ്ങളെ പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ കുടുക്കിഅവന്‍ പിടിയിലമര്‍ത്തുന്നു.

10 നിസ്‌സഹായന്‍ ഞെരിഞ്ഞമര്‍ന്നുപോകുന്നു; ദുഷ്ടന്റെ ശക്തിയാല്‍ അവന്‍ നിലംപതിക്കുന്നു.

11 ദൈവം മറന്നിരിക്കുന്നു;അവിടുന്നു മുഖം മറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ലഎന്ന് ദുഷ്ടന്‍ വിചാരിക്കുന്നു.

12 കര്‍ത്താവേ, ഉണരണമേ! ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

13 ദുഷ്ടന്‍ ദൈവത്തെനിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഹൃദയത്തില്‍ മന്ത്രിക്കുന്നതും എന്തുകൊണ്ട്?

14 അങ്ങു കാണുന്നുണ്ട്;കഷ്ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവ ഏറ്റെടുക്കും, നിസ്‌സഹായന്‍ തന്നെത്തന്നെഅങ്ങേക്കു സമര്‍പ്പിക്കുന്നു; അനാഥന് അവിടുന്നു സഹായകനാണല്ലോ.

15 ദുഷ്ടന്റെയും അധര്‍മിയുടെയുംഭുജം തകര്‍ക്കണമേ! ദുഷ്ടതയ്ക്ക് അറുതിവരുന്നതുവരെഅതു തിരഞ്ഞു നശിപ്പിക്കണമേ!

16 കര്‍ത്താവ് എന്നേക്കും രാജാവാണ്.ജനതകള്‍ അവിടുത്തെ ദേശത്തുനിന്ന് അറ്റുപോകും.

17 കര്‍ത്താവേ! എളിയവരുടെ അഭിലാഷംഅവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യം പകരും; അവിടുന്ന് അവര്‍ക്കു ചെവികൊടുക്കും.

18 അനാഥര്‍ക്കും പീഡിതര്‍ക്കുംഅങ്ങു നീതി നടത്തിക്കൊടുക്കും; മണ്ണില്‍നിന്നുള്ള മനുഷ്യന്‍ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment