സങ്കീർത്തനങ്ങൾ, അദ്ധ്യായം 13
ദുഃഖിതന്റെ പ്രാര്‍ഥന
1 കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖംഎന്നില്‍നിന്നു മറച്ചുപിടിക്കും?
2 എത്രനാള്‍ ഞാന്‍ വേദന സഹിക്കണം? എത്രനാള്‍ രാപകല്‍ ഹൃദയവ്യഥയനുഭവിക്കണം? എത്രനാള്‍ എന്റെ ശത്രു എന്നെ ജയിച്ചുനില്‍ക്കും?
3 എന്റെ ദൈവമായ കര്‍ത്താവേ,എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ!
4 ഞാനവനെ കീഴ്‌പെടുത്തി എന്ന്എന്റെ ശത്രു പറയാന്‍ ഇടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട് എന്റെ ശത്രു ആനന്ദിക്കാന്‍ ഇടവരുത്തരുതേ!
5 ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെരക്ഷയില്‍ ആനന്ദം കൊള്ളും.
6 ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റകരുണ കാണിച്ചിരിക്കുന്നു.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment