The Book of Psalms, Chapter 7 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 7

നീതിക്കുവേണ്ടിയുള്ള പ്രാര്‍ഥന

1 എന്റെ ദൈവമായ കര്‍ത്താവേ,അങ്ങില്‍ ഞാന്‍ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന്എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!

2 അല്ലെങ്കില്‍, സിംഹത്തെപ്പോലെഅവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെവലിച്ചിഴയ്ക്കും.

3 എന്റെ ദൈവമായ കര്‍ത്താവേ,ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍,ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍,

4 ഞാന്‍ എന്റെ സുഹൃത്തിനു തിന്‍മപ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍, അകാരണമായി ശത്രുവിനെകൊള്ളയടിച്ചിട്ടുണ്ടെങ്കില്‍,

5 ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്ത്തിക്കൊള്ളട്ടെ.

6 കര്‍ത്താവേ, കോപത്തോടെ എഴുന്നേല്‍ക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെനേരിടാന്‍ എഴുന്നേല്‍ക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരുന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.

7 ജനതകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കു മുകളില്‍ ഉയര്‍ന്നസിംഹാസനത്തില്‍ അവിടുന്ന്ഉപവിഷ്ടനാകണമേ!

8 കര്‍ത്താവു ജനതകളെ വിധിക്കുന്നു;കര്‍ത്താവേ, എന്റെ നീതിനിഷ്ഠയ്ക്കുംസത്യസന്ധതയ്ക്കും ഒത്തവിധംഎന്നെ വിധിക്കണമേ!

9 നീതിമാനായ ദൈവമേ, മനസ്‌സുകളെയും ഹൃദയങ്ങളെയുംപരിശോധിക്കുന്നവനേ, ദുഷ്ടരുടെ തിന്‍മയ്ക്ക് അറുതിവരുത്തുകയും നീതിമാന്‍മാര്‍ക്കു പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ!

10 ഹൃദയനിഷ്‌കളങ്കതയുള്ളവരെരക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച.

11 ദൈവം നീതിമാനായന്യായാധിപനാണ്; അവിടുന്നു ദിനംപ്രതിരോഷംകൊള്ളുന്ന ദൈവമാണ്.

12 മനുഷ്യന്‍മനസ്‌സുതിരിയുന്നില്ലെങ്കില്‍അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച് ഒരുങ്ങിയിരിക്കുന്നു.

13 അവിടുന്നു തന്റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.

14 ഇതാ, ദുഷ്ടന്‍ തിന്‍മയെ ഗര്‍ഭംധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു;വഞ്ചനയെ പ്രസവിക്കുന്നു.

15 അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു.

16 അവന്റെ ദുഷ്ടത അവന്റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്റെ അക്രമം അവന്റെ നെറുകയില്‍ത്തന്നെതറയുന്നു.

17 കര്‍ത്താവിന്റെ നീതിക്കൊത്തുഞാന്‍ അവിടുത്തേക്കു നന്ദിപറയും;അത്യുന്നതനായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment