The Book of Psalms, Chapter 8 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 8

മനുഷ്യന്‍ സൃഷ്ടിയുടെ മകുടം

1 കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെനാമംഎത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേപ്രകീര്‍ത്തിക്കപ്പെടുന്നു.

2 ശത്രുക്കളെയും രക്തദാഹികളെയുംനിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി.

3 അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു.

4 അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രംമര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?

5 എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്അവനെ മകുടമണിയിച്ചു.

6 അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍അവന് ആധിപത്യം നല്‍കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി.

7 ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും

8 ആകാശത്തിലെ പറവകളെയുംസമുദ്രത്തിലെ മത്‌സ്യങ്ങളെയും കടലില്‍ സഞ്ചരിക്കുന്ന സകലതിനെയുംതന്നെ.

9 കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ നാമം എത്ര മഹനീയം!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment