The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 19

പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്‌ഘോഷിക്കുന്നു

1 ആകാശം ദൈവത്തിന്റെ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു.

2 പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

3 ഭാഷണമില്ല, വാക്കുകളില്ല,ശബ്ദംപോലും കേള്‍ക്കാനില്ല.

4 എന്നിട്ടും അവയുടെ സ്വരംഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു; അവിടെ സൂര്യന് ഒരു കൂടാരം അവിടുന്ന് നിര്‍മിച്ചിരിക്കുന്നു.

5 മണവറയില്‍നിന്നു മണവാളനെന്നപോലെസൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെഅവന്‍ ഓട്ടം ആരംഭിക്കുന്നു.

6 ആകാശത്തിന്റെ ഒരറ്റത്ത് അവന്‍ ഉദിക്കുന്നു; മറ്റേയറ്റത്ത് അവന്റെ അയനം പൂര്‍ത്തിയാകുന്നു; അവന്റെ ചൂടില്‍നിന്ന് ഒളിക്കാന്‍ഒന്നിനും കഴിയുകയില്ല.

7 കര്‍ത്താവിന്റെ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.

8 കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു: കര്‍ത്താവിന്റെ കല്‍പനകള്‍നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9 ദൈവഭക്തി നിര്‍മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു; കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

10 അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.

11 അവതന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്; അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.

12 എന്നാല്‍, സ്വന്തം തെറ്റുകള്‍മനസ്‌സിലാക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ പറ്റുന്ന വീഴ്ചകളില്‍നിന്ന്എന്നെ ശുദ്ധീകരിക്കണമേ!

13 ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ! അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ; അപ്പോള്‍ ഞാന്‍ നിര്‍മലനായിരിക്കും; മഹാപരാധങ്ങളില്‍നിന്നു ഞാന്‍ വിമുക്തനായിരിക്കും.

14 എന്റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ! എന്റെ അധരങ്ങളിലെ വാക്കുകളുംഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment