The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 21

രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത

1 കര്‍ത്താവേ, രാജാവ് അങ്ങയുടെശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു!

2 അവന്റെ ഹൃദയാഭിലാഷം അങ്ങുസാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.

3 സമൃദ്ധമായ അനുഗ്രഹങ്ങളുമായിഅവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു.

4 അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.

5 അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്റെ മേല്‍ തേജസ്‌സുംപ്രതാപവും ചൊരിഞ്ഞു.

6 അവിടുന്ന് അവനെ എന്നേക്കുംഅനുഗ്രഹപൂര്‍ണനാക്കി; അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു.

7 രാജാവു കര്‍ത്താവില്‍ വിശ്വസിച്ച്ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യം നിമിത്തംഅവന്‍ നിര്‍ഭയനായിരിക്കും.

8 അങ്ങയുടെ കൈസകല ശത്രുക്കളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെവെറുക്കുന്നവരെ പിടികൂടും.

9 അങ്ങയുടെ സന്ദര്‍ശന ദിനത്തില്‍അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവു തന്റെ ക്രോധത്തില്‍അവരെ വിഴുങ്ങും; അഗ്‌നി അവരെ ദഹിപ്പിച്ചുകളയും.

10 അങ്ങ് അവരുടെ സന്തതിയെ ഭൂമിയില്‍നിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെഇടയില്‍നിന്നും നശിപ്പിക്കും.

11 അവര്‍ അങ്ങേക്കെതിരേ തിന്‍മ നിരൂപിച്ചാലും അങ്ങേക്കെതിരേ ദുരാലോചന നടത്തിയാലും വിജയിക്കുകയില്ല.

12 അങ്ങ് അവരെ തുരത്തും; അവരുടെ മുഖത്തെ ലക്ഷ്യമാക്കിവില്ലു കുലയ്ക്കും.

13 കര്‍ത്താവേ, അങ്ങയുടെ ശക്തിയില്‍അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെഞങ്ങള്‍ പാടിപ്പുകഴ്ത്തും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment