The Book of Psalms, Chapter 26 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 26

നിഷ്‌കളങ്കന്റെ പ്രാര്‍ഥന

1 കര്‍ത്താവേ, എനിക്കുന്യായംസ്ഥാപിച്ചു തരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്‌കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു.

2 കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഹൃദയവും മനസ്‌സും ഉരച്ചുനോക്കുക.

3 അങ്ങയുടെ കാരുണ്യം എന്റെ കണ്‍മുന്‍പിലുണ്ട്; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു.

4 കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല.

5 ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കംഞാന്‍ വെറുക്കുന്നു; നീചന്‍മാരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല.

6 കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ഞാന്‍ എന്റെ കൈ കഴുകുന്നു; ഞാന്‍ അങ്ങയുടെ ബലിപീഠത്തിനുപ്രദക്ഷിണം വയ്ക്കുന്നു.

7 ഞാന്‍ ഉച്ചത്തില്‍ കൃതജ്ഞതാസ്‌തോത്രംആലപിക്കുന്നു; അവിടുത്തെ അദ്ഭുതകരമായസകല പ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കുന്നു.

8 കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്.

9 പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ! രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും.

10 അവരുടെ കൈകളില്‍ കുതന്ത്രങ്ങളാണ്; അവരുടെ വലത്തുകൈകോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.

11 ഞാനോ നിഷ്‌കളങ്കതയില്‍ വ്യാപരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോടുകരുണകാണിക്കുകയും ചെയ്യണമേ!

12 നിരപ്പായ ഭൂമിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment