The Book of Psalms, Chapter 32 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 32

മാപ്പുലഭിച്ചവന്റെ ആനന്ദം

1 അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.

2 കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍.

3 ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി.

4 രാവുംപകലും അങ്ങയുടെ കരംഎന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി.

5 എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം അവിടുന്നു ക്ഷമിച്ചു.

6 ആകയാല്‍, െൈദവഭക്തര്‍ ആപത്തില്‍അവിടുത്തോടു പ്രാര്‍ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലുംഅത് അവരെ സമീപിക്കുകയില്ല.

7 അവിടുന്ന് എന്റെ അഭയസങ്കേതമാണ്; അനര്‍ഥങ്ങളില്‍നിന്ന്അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു.

8 ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ മേല്‍ ദൃഷ്ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.

9 നീ കുതിരയെയും കോവര്‍കഴുതയെയുംപോലെബുദ്ധിയില്ലാത്തവനാകരുത്; കടിഞ്ഞാണ്‍ കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവനിന്റെ വരുതിയില്‍ നില്‍ക്കുകയില്ല.

10 ദുഷ്ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെഅവിടുത്തെ സ്‌നേഹം വലയംചെയ്യും.

11 നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍, പരമാര്‍ഥഹൃദയരേ, ആഹ്‌ളാദിച്ച്ആര്‍ത്തുവിളിക്കുവിന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment