The Book of Psalms, Chapter 33 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 33

സ്രഷ്ടാവും പരിപാലകനുമായ ദൈവം

1 നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍; സ്‌തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കുയുക്തമാണല്ലോ.

2 കിന്നരംകൊണ്ടു കര്‍ത്താവിനെസ്തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.

3 കര്‍ത്താവിന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍.

4 കര്‍ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.

5 അവിടുന്നു നീതിയുംന്യായവുംഇഷ്ടപ്പെടുന്നു. കര്‍ത്താവിന്റെ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു,

6 കര്‍ത്താവിന്റെ വചനത്താല്‍ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.

7 അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.

8 ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ! ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ഭയത്തോടെ നില്‍ക്കട്ടെ!

9 അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി; അവിടുന്നു കല്‍പിച്ചു,അതു സുസ്ഥാപിതമായി.

10 കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു; അവരുടെ പദ്ധതികളെ അവിടുന്നുതകര്‍ക്കുന്നു.

11 കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളംനിലനില്‍ക്കുന്നു.

12 കര്‍ത്താവു ദൈവമായുള്ള ജനവുംഅവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.

13 കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നുതാഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.

14 തന്റെ സിംഹാസനത്തില്‍നിന്ന്അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു.

15 അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.

16 സൈന്യബാഹുല്യംകൊണ്ടുമാത്രംരാജാവു രക്ഷനേടുന്നില്ല; കരുത്തുകൊണ്ടു മാത്രം യോദ്ധാവുമോചിതനാകുന്നില്ല.

17 പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്നആശ വ്യര്‍ഥമാണ്; അതിന്റെ വലിയ ശക്തികൊണ്ട്അതിനു രക്ഷിക്കാന്‍ കഴിയുകയില്ല.

18 ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.

19 അവിടുന്ന് അവരുടെ പ്രാണനെമരണത്തില്‍നിന്നു രക്ഷിക്കുന്നു; ക്ഷാമത്തില്‍ അവരുടെ ജീവന്‍നിലനിര്‍ത്തുന്നു.

20 നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവുംപരിചയും.

21 നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു; എന്തെന്നാല്‍, നമ്മള്‍ അവിടുത്തെവിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു.

22 കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment