The Book of Psalms, Chapter 34 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 34

ദൈവത്തിന്റെ സംരക്ഷണം

1 കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും.

2 കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!

3 എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെനാമത്തെസ്തുതിക്കാം.

4 ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന്എന്നെ മോചിപ്പിച്ചു.

5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.

6 ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന്അവനെ രക്ഷിക്കുകയും ചെയ്തു.

7 കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച്അവരെ രക്ഷിക്കുന്നു.

8 കര്‍ത്താവ് എത്രനല്ലവനെന്നുരുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

9 കര്‍ത്താവിന്റെ വിശുദ്ധരേ,അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക്ഒന്നിനും കുറവുണ്ടാവുകയില്ല.

10 സിംഹക്കുട്ടികള്‍ ഇരകിട്ടാതെവിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്ഒന്നിനും കുറവുണ്ടാവുകയില്ല.

11 മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍, ദൈവഭക്തി ഞാന്‍ നിങ്ങളെപരിശീലിപ്പിക്കാം.

12 ജീവിതം ആഗ്രഹിക്കുകയുംസന്തുഷ്ടമായ ദീര്‍ഘായുസ്‌സ് അഭിലഷിക്കുകയും ചെയ്യുന്നുവോ?

13 തിന്‍മയില്‍നിന്നു നാവിനെയും വ്യാജഭാഷണത്തില്‍നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിന്‍.

14 തിന്‍മയില്‍നിന്നകന്നു നന്‍മ ചെയ്യുവിന്‍; സമാധാനമന്വേഷിച്ച് അതിനെ പിന്‍തുടരുവിന്‍.

15 കര്‍ത്താവു നീതിമാന്‍മാരെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.

16 ദുഷ്‌കര്‍മികളുടെ ഓര്‍മഭൂമിയില്‍നിന്നു വിച്‌ഛേദിക്കാന്‍ കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.

17 നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.

18 ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.

19 നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവുഅവനെ മോചിപ്പിക്കുന്നു.

20 അവന്റെ അസ്ഥികളെ കര്‍ത്താവുകാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.

21 തിന്‍മ ദുഷ്ടരെ സംഹരിക്കും; നീതിമാന്‍മാരെ ദ്വേഷിക്കുന്നവര്‍ക്കുശിക്ഷാവിധിയുണ്ടാകും.

22 കര്‍ത്താവു തന്റെ ദാസരുടെജീവനെ രക്ഷിക്കുന്നു, അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment