The Book of Psalms, Chapter 35 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 35

കര്‍ത്താവേ, നീതി നടത്തിത്തരണമേ!

1 കര്‍ത്താവേ, എന്നില്‍കുറ്റമാരോപിക്കുന്നവനില്‍അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട്അങ്ങു പൊരുതണമേ!

2 കവചവും പരിചയും ധരിച്ച്എന്റെ സഹായത്തിനു വരണമേ;

3 എന്നെ പിന്‍തുടരുന്നവരെകുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന്എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ!

4 എന്റെ ജീവന്‍ വേട്ടയാടുന്നവരെലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ!

5 അവരെ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ!

6 കര്‍ത്താവിന്റെ ദൂതന്‍ അവരെഅനുധാവനം ചെയ്യട്ടെ! അവരുടെ വഴി അന്ധകാരപൂര്‍ണവുംതെന്നിവീഴുന്നതുമാകട്ടെ!

7 അകാരണമായി അവര്‍ എനിക്കു വലവിരിച്ചു; കാരണംകൂടാതെ അവര്‍ എന്നെവീഴ്ത്താന്‍ കുഴികുഴിച്ചു.

8 അപ്രതീക്ഷിതമായി നാശംഅവരുടെമേല്‍ പതിക്കട്ടെ! തങ്ങള്‍ വിരിച്ചവലയില്‍അവര്‍തന്നെ കുടുങ്ങട്ടെ; അവര്‍ അതില്‍ വീണു നശിക്കട്ടെ.

9 അപ്പോള്‍ ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും; അവിടുത്തെ രക്ഷയില്‍ആനന്ദിച്ച് ഉല്ലസിക്കും.

10 കര്‍ത്താവേ, എന്റെ അസ്ഥികള്‍പ്രഘോഷിക്കും: അങ്ങേക്കു തുല്യനായി ആരുണ്ട്? ബലഹീനനെ ശക്തരില്‍നിന്നുംദുര്‍ബലനും ദരിദ്രനുമായവനെകവര്‍ച്ചക്കാരില്‍നിന്നും അങ്ങു രക്ഷിക്കുന്നു.

11 നീചസാക്ഷികള്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ അറിയാത്ത കാര്യങ്ങള്‍അവര്‍ എന്നോടു ചോദിക്കുന്നു.

12 നന്‍മയ്ക്കു പ്രതിഫലമായിഅവര്‍ എനിക്കു തിന്‍മ തരുന്നു; ഞാന്‍ നിസ്‌സഹായനായിരിക്കുന്നു.

13 എന്നാല്‍, അവര്‍ രോഗികളായിരുന്നപ്പോള്‍ ഞാന്‍ ചാക്കുടുത്ത് ഉപവസിച്ച്ആത്മപീഡനമേറ്റു; ശിരസ്‌സുനമിച്ചു ഞാന്‍ പ്രാര്‍ഥിച്ചു.

14 സുഹൃത്തിനെയോ സഹോദരനെയോ ഓര്‍ത്തുദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ഥിച്ചു; അമ്മയെ ഓര്‍ത്തു വിലപിക്കുന്നവനെപ്പോലെ, കരഞ്ഞുകൊണ്ടു തലകുനിച്ചു നടന്നു.

15 എന്നാല്‍, അവര്‍ എന്റെ വീഴ്ചയില്‍കൂട്ടംകൂടി ആഹ്‌ളാദിച്ചു; ഞാനറിയാത്ത മുടന്തന്‍മാര്‍നിര്‍ത്താതെ എന്നെ പരിഹസിച്ചു.

16 അവര്‍ എന്നെ ക്രൂരമായി പരിഹസിച്ചു; എന്റെ നേരേ പല്ലിറുമ്മി.

17 കര്‍ത്താവേ, അങ്ങ് എത്രനാള്‍ഇതു നോക്കിനില്‍ക്കും? അവരുടെ ആക്രമണങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ഈ സിംഹങ്ങളില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!

18 അപ്പോള്‍, ഞാന്‍ മഹാസഭയില്‍അങ്ങേക്കു നന്ദി പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ സ്തുതിക്കും.

19 വഞ്ചകരായ എന്റെ ശത്രുക്കള്‍എന്നെ നോക്കി സന്തോഷിക്കാന്‍ഇടയാക്കരുതേ! അകാരണമായി എന്നെ വെറുക്കുന്നവര്‍കണ്ണിറുക്കാന്‍ ഇടയാക്കരുതേ!

20 അവര്‍ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല; ശാന്തമായി താമസിക്കുന്നവര്‍ക്കെതിരേവഞ്ചന നിരൂപിക്കുന്നു.

21 അവര്‍ എന്റെ നേരേ വായ് പിളര്‍ന്നിരിക്കുന്നു; ഹായ്! ഞങ്ങള്‍ അതു നേരില്‍കണ്ടു എന്ന് അവര്‍ പറയുന്നു.

22 കര്‍ത്താവേ, അവിടുന്നു കണ്ടിട്ടുണ്ടല്ലോ, അവിടുന്നു മൗനമായിരിക്കരുതേ! കര്‍ത്താവേ, എന്നില്‍നിന്നകന്നിരിക്കരുതേ!

23 എന്റെ ദൈവമായ കര്‍ത്താവേ,എനിക്കു നീതിനടത്തിത്തരാന്‍ഉണര്‍ന്നെഴുന്നേല്‍ക്കണമേ!

24 എന്റെ ദൈവമായ കര്‍ത്താവേ,അങ്ങയുടെ നീതിക്കൊത്ത്എനിക്കു നീതിനടത്തിത്തരണമേ! അവര്‍ എന്റെ മേല്‍ വിജയംആഘോഷിക്കാന്‍ ഇടയാക്കരുതേ!

25 ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന്അവര്‍ പറയാതിരിക്കട്ടെ! ഞങ്ങള്‍ അവനെ വിഴുങ്ങിയെന്ന്അവര്‍ വീമ്പിളക്കാതിരിക്കട്ടെ!

26 എന്റെ അനര്‍ഥത്തില്‍ ആഹ്‌ളാദിക്കുന്നവര്‍ലജ്ജിച്ചു സംഭ്രമിക്കട്ടെ! എനിക്കെതിരേ അഹങ്കരിക്കുന്നവരെലജ്ജയും അപമാനവും പൊതിയട്ടെ!

27 എന്റെ നീതി സ്ഥാപിച്ചുകിട്ടാന്‍ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്റെ ദാസന്റെ ശ്രേയസ്‌സില്‍സന്തോഷിക്കുന്ന കര്‍ത്താവുവലിയവനാണ്, എന്ന് അവര്‍ എന്നും പറയുമാറാകട്ടെ!

28 അപ്പോള്‍, എന്റെ നാവ് അങ്ങയുടെനീതിയും സ്തുതിയുംരാപകല്‍ ഘോഷിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment