Rev. Fr Joseph Moonnanappallil MCBS

Advertisements

🌷മൂന്നാനപ്പള്ളിൽ ജോസഫച്ചൻ്റെ ഇരുപതാം ചരമവാർഷികം ( 16-07-2022)🌷

ജനനം 21-11-1931
സഭാപ്രവേശനം. 14-04-1952
പ്രഥമ വ്രതവാഗ്ദാനം : 16- 05- 1953
പൗരോഹിത്യ സ്വീകരണം : 06-12- 1961
മരണം : 16-07- 2002

👉പാലാ രൂപതാ ചെമ്മലമറ്റം സ്വദേശി

👉1961 സിസംബർ ആറാം തീയതി അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

👉ദിവ്യകാരുണ്യ മിഷനറി സഭയിൽ നിന്നും ആദ്യമായി വിദേശത്ത് ഉപരി പഠനത്തിനായി (1964 ) റോമിലേക്കു അയക്കപ്പെട്ട വ്യക്തി.

👉1968 റോമിലെ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സഭാ നിയമത്തിൽ ഡോക്ടറൽ ബിരുദം (DCL) കരസ്ഥമാക്കി തിരികെയെത്തി.

👉1971 ൽ സഭയുടെ സുപ്പീരയർ ജനറലായി നിയമിതനായി

👉തിരുസഭയോടെപ്പം ചിന്തിക്കാനും നവ്യമായ കാഴ്ചപ്പാടുകൾ സ്വീകരിച്ച് വളരാനും സഭാംഗങ്ങളെ ഉണർത്തിയ വൈദീകൻ

👉സഭയുടെ മിഷനറി ദൗത്യം പരിഗണിച്ചുകൊണ്ട് മിഷൻ രംഗങ്ങളിലേക്ക് അംഗങ്ങളെ നിയോഗിച്ചയ്ക്കാൻ തയ്യാറായ ദീർഘദർശി

👉വിദ്യാസമ്പന്നരും പണ്ഡിതരും ബിരുധ ദാരികളുമൊക്കെ സഭയ്ക്കുണ്ടായിരിക്കുക ആവശ്യമാണെന്നു വിഭാവനം ചെയ്ത അധികാരി

👉പിതാവിൻ്റെയും മാതാവിൻ്റെയും ഭാവങ്ങൾ നിറഞ്ഞു എല്ലാവരെയും സ്നേഹിക്കുകയും സമാശ്വസിപ്പിക്കുകയും വളർത്തുകയും ചെയ്ത വ്യക്തി

👉ദിവ്യകാരുണ്യ സഭ തേജസ്സണിഞ്ഞു വളർന്ന ആറു വർഷക്കാലത്തെ സാരഥി

👉ഒൻപതു വർഷക്കാലം നവസന്യാസ ഗുരുവായിരുന്നു കൊണ്ട് ഒരു കാലഘട്ടത്തിലെ ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങളെ രൂപപ്പെടുത്തിയ പുണ്യശ്രേഷ്ഠൻ.

📖 സ്വാധീനിച്ചിരുന്ന തിരുവചനങ്ങൾ 📖

“എന്റെ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌.
ഇത്‌ ക്രിസ്‌തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്ര.
ഫിലിപ്പി 3 : 8 – 9

” ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.” (എഫേസോസ്‌ 3 : 17 )

❤️ വിളങ്ങിയിരുന്ന സുകൃതങ്ങൾ ❤️

ദിവ്യകാരുണ്യ ഭക്തി
നിസ്വാർത്ഥ ശുശ്രൂഷ
സഭാ സ്നേഹം
കഠിനാധ്വാനം
സഹന സന്നദ്ധത
വിനയം
ലാളിത്യം

കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് mcbs
ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ 🌻

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s