July 27 വിശുദ്ധ പാന്തലിയോണ്‍

♦️♦️♦️♦️ July 2️⃣7️⃣♦️♦️♦️♦️
വിശുദ്ധ പാന്തലിയോണ്‍
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു വിശുദ്ധന്‍. കൊട്ടാരത്തിലെ വഴിപിഴച്ച ജീവിതരീതിയില്‍ ആകൃഷ്ടനായ പാന്തലിയോണ്‍ വിശ്വാസത്തില്‍ നിന്നും അകന്നു. എന്നാല്‍, പാന്തലിയോണിന്റെ ഭക്തയായ അമ്മയുടെ മാതൃക ചൂണ്ടികാട്ടികൊണ്ടുള്ള ഹെര്‍മോലാവൂസ്‌ എന്ന പുരോഹിതന്റെ ഉപദേശം വിശുദ്ധന്റെ ജീവിതത്തെ പാടെ മാറ്റി. അതേതുടര്‍ന്ന് വിശുദ്ധന്‍ തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുത്തു. രോഗികളില്‍ ഏറ്റവും പീഡിതരും പാവപ്പെട്ടവരുമായവരെ സുഖപ്പെടുത്തുവാനായി തന്റെ കഴിവ് മുഴുവന്‍ ചിലവഴിച്ചു. ജീവിതം മുഴുവന്‍ അദ്ദേഹം ക്രിസ്തുവിനായി സമര്‍പ്പിച്ചു.

ക്രിസ്തുവിലുള്ള വിശുദ്ധന്റെ വിശ്വാസം നിമിത്തം, മാക്സിമിയന്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടുവാന്‍ ഉത്തരവിടുകയും, തുടര്‍ന്ന് ബന്ധനസ്ഥനാക്കുകയും ചെയ്തു. ചക്രവര്‍ത്തി വിശുദ്ധനെ നിരവധി മര്‍ദ്ദനമുറകള്‍ക്ക് വിധേയനാക്കി. എന്നാല്‍ ഈ പീഡനങ്ങളെ അതിജീവിക്കുവാനുള്ള ശക്തി യേശു വിശുദ്ധനു നല്‍കി. അവസാനം മൂര്‍ച്ചയേറിയ വാളുകൊണ്ടുള്ള ഒരു വെട്ടിനാല്‍ വിശുദ്ധന്‍ തന്റെ സഹനങ്ങളില്‍ നിന്നും മോചിതനായി. ചികിത്സകരുടെ മാധ്യസ്ഥനായിട്ട് വിശുദ്ധ പാന്തലിയോണിനെ പരിഗണിച്ചു വരുന്നു. റോമിലും, കോണ്‍സ്റ്റാന്റിനോപ്പിളിലും നിരവധി ദേവാലയങ്ങള്‍ വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ ഒരു മഹാനായ രക്തസാക്ഷിയും, അത്ഭുതപ്രവര്‍ത്തകനുമായിട്ടാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്. തെക്കന്‍ ഇറ്റലിയില്‍ വിശുദ്ധന്റെ തിരുശേഷിപ്പു സൂക്ഷിക്കുന്നുണ്ട്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ സമീപത്തുള്ള ഒരു മഠത്തിന്‍റെ അധിപയായിരുന്നഅന്തൂസ്
  2. കോര്‍ഡോവയിലെ ഔറേലിയൂസ്, ജോര്‍ജ്
  3. സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പാ
  4. കോണ്‍സ്റ്റന്‍റയിന്‍
  5. റവേന്നാ ബിഷപ്പായിരുന്ന എക്ലെസിയൂസ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌.
റോമാ 13 : 1

തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ്‌ ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്‌ഷാവിധി വരുത്തിവയ്‌ക്കും.
റോമാ 13 : 2

സത്‌പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്‌പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ്‌ അധികാരികള്‍ ഭീഷണിയായിരിക്കുന്നത്‌. നിനക്ക്‌ അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്‍മ ചെയ്യുക; നിനക്ക്‌ അവനില്‍നിന്നു ബഹുമതിയുണ്ടാകും.
റോമാ 13 : 3

എന്തെന്നാല്‍, അവന്‍ നിന്റെ നന്‍മയ്‌ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്‌. എന്നാല്‍, നീ തിന്‍മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.
റോമാ 13 : 4

ആകയാല്‍, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍.
റോമാ 13 : 5

Advertisements

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല;
അവിടുന്നാണ്‌ അവന്റെ പ്രത്യാശ.
ദൈവഭക്‌തന്റെ ആത്‌മാവ്‌അനുഗൃഹീതമാണ്‌;
തന്റെ ആശ്രയം അവന്‍ അറിയുന്നു.
തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ്‌ കടാക്‌ഷിക്കുന്നു;
അവിടുന്ന്‌ ശക്‌തമായ സംരക്‌ഷണവുംഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയ കേന്‌ദ്രവും, പൊരിവെയിലില്‍ തണലും,
ഇടറാതിരിക്കാന്‍ സംരക്‌ഷണവും,വീഴാതിരിക്കാന്‍ ഉറപ്പും ആണ്‌.
അവിടുന്ന്‌ ആത്‌മാവിനെ ഉത്തേജിപ്പിച്ച്‌കണ്ണുകളെ പ്രകാശിപ്പിക്കുന്നു;
അവിടുന്ന്‌ സൗഖ്യവും ജീവനും
അനുഗ്രഹവും പ്രദാനം ചെയ്യുന്നു
അന്യായസമ്പത്തില്‍നിന്നുള്ളബലി പങ്കിലമാണ്‌;
നിയമനിഷേധകന്റെ കാഴ്‌ചകള്‍സ്വീകാര്യമല്ല.
ദൈവഭക്‌തിയില്ലാത്തവന്റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല;
അവന്‍ എത്ര ബലി അര്‍പ്പിച്ചാലും അവിടുന്ന്‌ പ്രസാദിക്കുകയോ പാപമോചനം നല്‍കുകയോ ഇല്ല.
ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത്‌ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ചു പുത്രനെകൊല്ലുന്നവനെപ്പോലെയാണ്‌.
പ്രഭാഷകന്‍ 34 : 16-24

Advertisements

Leave a comment