♦️♦️♦️♦️ July 2️⃣9️⃣♦️♦️♦️♦️
വിശുദ്ധ മര്‍ത്താ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ ധൃതിയോട് കൂടി തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരിന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്റെ ജോലിയില്‍ സഹായിക്കുവാന്‍ പറയുവാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. എന്നാല്‍ യേശുവിന്റെ മറുപടി അവളെ അത്ഭുതസ്ഥയാക്കി. മറിയം ശരിയായ ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.’
കുലീനരും, സമ്പന്നരുമായിരുന്നു മര്‍ത്തായുടെ മാതാപിതാക്കള്‍, തങ്ങളുടെ ഗുരുവായിരുന്ന യേശുവിന് ആതിഥ്യമരുളുകയും, പരിചരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വളരെയേറെ ഉത്സാഹം കാണിച്ചിരിന്നു. യേശു സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം മര്‍ത്തായേയും, അവളുടെ സഹോദരി മറിയം, സഹോദരന്‍ ലാസര്‍, വേലക്കാരിയായിരുന്ന മാര്‍സെല്ല എന്നിവരെയും മര്‍ത്തായുടെ കുടുംബത്തേയും നിരവധി ക്രിസ്ത്യാനികളേയും ജൂതന്‍മാര്‍ പിടികൂടി.
നാവികരോ, തുഴയോ ഇല്ലാത്ത ഒരു കപ്പലില്‍ അവരെ ഇരുത്തി പുറംകടലിലേക്ക് ഒഴുക്കി വിട്ടു, ആ കപ്പല്‍ തകര്‍ന്ന്‍ അവരെല്ലാവരും മുങ്ങി മരിക്കാന്‍ വേണ്ടിയായിരുന്നു ജൂതന്മാര്‍ അപ്രകാരം ചെയ്തത്. എന്നാല്‍ കരുണാമയനായ ദൈവം ആ കപ്പലിനെ നയിച്ചു. അങ്ങിനെ അവരെല്ലാവരും സുരക്ഷിതരായി മാര്‍സെയില്ലെസില്‍ എത്തി.
അവരെല്ലാവരും ഒരുമിച്ച് ഈ അത്ഭുതത്തെക്കുറിച്ചു തങ്ങളുടെ പ്രബോധനങ്ങളില്‍ പറഞ്ഞു കൊണ്ട് മാര്‍സെയില്ലെയിലേയും, ഐക്സിസിലേയും, പരിസര പ്രദേശങ്ങളിലേയും നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ട് വന്നു. പിന്നീട് ലാസര്‍ മാര്‍സെയില്ലേയിലെ മെത്രാനായി അഭിഷിക്തനായി, മാക്സിമിന്‍ ഐക്സിലെ മെത്രാനും. പ്രാര്‍ത്ഥിക്കുവാനും, യേശുവിന്റെ തൃപ്പാദങ്ങള്‍ക്കരികില്‍ ഇരിക്കുവാനും ഇഷ്ടപ്പെട്ടിരുന്ന മഗ്ദലന മറിയം, ഒരു മലയിലെ ഗുഹയില്‍ പോയി ഏകാന്തവാസമാരംഭിച്ചു. മനുഷ്യരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ ഏതാണ്ട് മുപ്പത് വര്‍ഷങ്ങളോളം അവള്‍ അവിടെ കഴിഞ്ഞു. തങ്ങളുടെ സ്തുതി ഗീതങ്ങള്‍ കേള്‍പ്പിക്കുവാനായി എല്ലാ ദിവസവും അവളെ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോവുമായിരുന്നു.
എന്നാല്‍ മര്‍ത്തായാകട്ടേ, തന്റെ ജീവിത വിശുദ്ധിയും കാരുണ്യവും വഴി മാര്‍സെയില്ലെയിലേ ജനങ്ങളുടെ സ്നേഹത്തിനും, ബഹുമാനത്തിനും പാത്രമായി ജീവിച്ചു. അവള്‍ നല്ലവരായിരുന്ന ചില സ്ത്രീകളേയും കൂട്ടികൊണ്ട് ജനങ്ങളില്‍ നിന്നും അകന്ന്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി താമസമാരംഭിച്ചു. അവളുടെ കാരുണ്യവും അലിവും അനേകര്‍ക്ക് സമ്മാനിച്ച് കൊണ്ട് നീണ്ട കാലത്തോളം അവള്‍ അവിടെ ജീവിച്ചു. വിശുദ്ധ മരിക്കുന്നതിനു വളരെ മുന്‍പ് തന്നെ തന്റെ മരണം പ്രവചിച്ചിരുന്നു. ഓഗസ്റ്റ് മാസം നാലിനാണ് വിശുദ്ധ മരണമടഞ്ഞത്.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
- ലൂസില്ലാ, എവുജിന്‍, അന്‍റോണിനൂസ്, തെയോഡോര്
- റോമില്‍ വച്ച് വധിക്കപ്പെര്ര സിമ്പ്ലിസിയൂസ്, ഫവുസ്ത്നൂസ്, ബയാട്രിക്സ്
- ഉമ്പ്രിയായിലെ ഫവുസ്തീനൂസ്
- ഫെലിക്സ് ദ്വിതീയന്‍ പാപ്പാ
- ഐറിഷുകാരനായ കീലിയന്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ദരിദ്രന്റെ ജീവന്‍ അവന്റെ ആഹാരമാണ്;
അത് അപഹരിക്കുന്നവന്‍ കൊലപാതകിയാണ്.
അയല്‍ക്കാരന്റെ ഉപജീവനമാര്‍ഗംതടയുന്നവന്‍ അവനെ കൊല്ലുകയാണ്;
വേലക്കാരന്റെ കൂലി കൊടുക്കാതിരിക്കുകരക്‌തച്ചൊരിച്ചിലാണ്.
ഒരുവന്‍ പണിയുന്നു; അപരന്‍ നശിപ്പിക്കുന്നു;
അധ്വാനമല്ലാതെ അവര്‍ക്കെന്തു ലാഭം?
ഒരുവന്‍ പ്രാര്‍ഥിക്കുന്നു; അപരന്‍ ശപിക്കുന്നു;
ആരുടെ ശബ്‌ദമാണ് കര്‍ത്താവ് ശ്രദ്‌ധിക്കുക?
മൃതശരീരത്തില്‍ തൊട്ടിട്ടു കൈ കഴുകിയവന്‍
വീണ്ടും അതിനെ സ്‌പര്‍ശിച്ചാല്‍കഴുകല്‍കൊണ്ട് എന്തു പ്രയോജനം?
പാപങ്ങളെപ്രതി ഉപവസിച്ചിട്ട്, വീണ്ടുംഅതു ചെയ്‌താല്‍ അവന്റെ പ്രാര്‍ഥന
ആരു ശ്രവിക്കും? എളിമപ്പെടല്‍കൊണ്ട്‌അവന്‍ എന്തു നേടി?
പ്രഭാഷകന്‍ 34 : 25-31
നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;
കല്‍പനകള്‍ അനുസരിക്കുന്നത്‌സമാധാനബലിക്കു തുല്യവും.
കരുണയ്‌ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;
ഭിക്‌ഷ കൊടുക്കുന്നവന്‍
കൃതജ്‌ഞതാബലി അര്‍പ്പിക്കുന്നു.
ദുഷ്‌ടതയില്‍നിന്ന് ഒഴിയുന്നത്‌കര്‍ത്താവിനു പ്രീതികരമാണ്;
അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്.
വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.
എന്തെന്നാല്‍, ഇവയെല്ലാം അനുഷ്‌ഠിക്കാന്‍ നിയമം അനുശാസിക്കുന്നു.
നീതിമാന്റെ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു;
അതിന്റെ സുഗന്‌ധം അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നു.
നീതിമാന്റെ ബലി സ്വീകാര്യമാണ്;അതു വിസ്‌മരിക്കപ്പെടുകയില്ല.
കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക;
ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്‌ധു കാട്ടരുത്.
കാഴ്‌ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്;
സന്തോഷത്തോടെ ദശാംശം കൊടുക്കുക.
അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക;
കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.
കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്;
അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.
പ്രഭാഷകന്‍ 35 : 1-13
എന്നാല്‍, കര്‍ത്താവിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്‌മാവുമുഖേനയുള്ള വിശുദ്‌ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്‌ഷയ്‌ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
2 തെസലോനിക്കാ 2 : 13
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു.
2 തെസലോനിക്കാ 2 : 14
അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.
2 തെസലോനിക്കാ 2 : 15
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവും, നമ്മെസ്‌നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്‌ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും
2 തെസലോനിക്കാ 2 : 16
എല്ലാ സത്‌പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്‌തിപ്പെടുത്തുകയും ചെയ്യട്ടെ.
2 തെസലോനിക്കാ 2 : 17
അപ്പോള്‍, നീ ഹൃദയത്തില്‍ പറയും:വന്‌ധ്യയും പുത്ര ഹീനയും പ്രവാസിനിയും പരിത്യക്‌തയും ആയിരുന്ന എനിക്ക് ഇവര്‍ എങ്ങനെ ജനിച്ചു? ആര് ഇവരെ വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരുന്നിട്ടും ഇവര്‍ എവിടെ നിന്നു വന്നു? ഏശയ്യാ 49:21
ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്.
കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.
ഭക്ഷണവും വസ്‌ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്കു തൃപ്‌തിപ്പെടാം.
1 തിമോത്തേയോസ് 6 : 6-8
അവന്‍ പീഡ സഹിക്കുകയും പരീക്‌ഷിക്കപ്പെടുകയും ചെയ്‌തതുകൊണ്ട് പരീക്‌ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.
ഹെബ്രായര്‍ 2 : 18


Leave a comment