
Rev. Fr Cyriac Mannanal MCBS
ദിവ്യകാരുണ്യ മിഷനറി സഭയിൽ നിന്നുള്ള പ്രഥമ നോവിസ് മാസ്റ്റർ ബഹു സിറിയക് മണ്ണനാൽ അച്ചൻ്റെ എഴുപത്തി മൂന്നാം ചരമ വാർഷികദിനമാണ് ഇന്ന് (ജൂലൈ 31, 2022)
ജീവിതരേഖ
ജനനം : 28-10- 1886
പൗരോഹിത്യ സ്വീകരണം: 28-12- 1914
സഭാ പ്രവേശനം: 28 – 12- 1938
വ്രതവാഗ്ദാനം: 30- 09- 1941
മരണം: 31-07-1949
കോട്ടയം ജില്ലയിലെ മറ്റക്കര ഇടവകാംഗം
1922 മുതൽ 1933 വരെ ചങ്ങനാശ്ശേരി രൂപതയുടെ മൈനർ സെമിനാരി റെക്ടർ
ശിഷ്യ പ്രമുഖർ
മാർ മാത്യു കാവുകാട്ട്
മാർ സെബാസ്റ്റ്യൻ വയലിൽ
ദിവ്യകാരുണ്യ മിഷനറി സഭയിൽ പ്രവേശിക്കുന്നതിനു മുമ്പ് ചങ്ങനാശ്ശേരി കത്തീഡ്രൽ, ഭരണങ്ങാനം തുടങ്ങിയ ഇടവകളിൽ വികാരിയായിരുന്നു.
എഴുത്തുകാരൻ നിരൂപകൻ എന്നീ നിലകളിൽ പേരെടുത്ത വ്യക്തിത്വം
പതിനൊന്നാം പിയൂസ് മാർപാപ്പ വിവാഹ ജീവിതത്തെപ്പറ്റി എഴുതിയ കാസ്തി കൊന്നൂബി ( Chaste Wedlock ) എന്ന ചാക്രിക ലേഖനം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വ്യക്തി
1941 സെപ്റ്റംബർ 30 മുതൽ 1945 വരെ ദിവ്യകാരുണ്യ മിഷനറി സഭയുടെ രണ്ടാമത്തെ വിക്കർ സുപ്പീരിയർ എന്ന നിലയിൽ ശുശ്രൂഷ ചെയ്തു.
ദിവ്യകാരുണ്യ മിഷനറി സഭയിൽ നിന്നുള്ള പ്രഥമ നോവിസ് മാസ്റ്റർ
“ഞാൻ ഒന്നുറങ്ങട്ടെ ” എന്നതായിരുന്നു അന്ത്യവചസ്സുകൾ
മൃതസംസ്കാര ശുശ്രൂഷകൾ കരിമ്പാനി ആശ്രമ ദൈവാലയത്തിൽ
മാർ മാത്യു കാവുകാട്ടു പിതാവ് 1949 സെപ്റ്റംബർ മാസത്തിലെ മദ്ധ്യസ്ഥൻ മാസികയിൽ കുര്യച്ചനെക്കുറിച്ചുള്ള ഓർമ്മകൾ “ഗുരുവരൻ ” എന്ന ശീർഷകത്തിൽ എഴുതുകയുണ്ടായി അതിലെ ചില വാക്കുകൾ
“സ്വന്തം കഴിവുകളിൽ അദ്ദേഹത്തിനു (കുര്യച്ചന്) വലിയ വിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വഹിച്ചിട്ടുള്ള ഉദ്യോഗങ്ങളിൽ അദ്ദേഹം അപര്യാപ്തനായിരുന്നുവെന്ന് ആർക്കും തോന്നിയിരുന്നില്ല. അവിടെയെല്ലാം വിശാല വീക്ഷണത്തിൻ്റെയും നിർമ്മാണ നൈപുണ്യത്തിൻ്റെയും സർവ്വോപരി തെളിഞ്ഞു നിന്ന വ്യക്തി വിലാസത്തിൻ്റെയും മായാത്ത മുദ്രകൾ പതിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കടന്നു പോയത്. “
ജീവിത സുകൃതങ്ങൾ
അനാഡംബരത്വം,
കൃത്യനിഷ്ഠ,
ഊഷ്മള സ്നേഹം,
ത്യാഗ സന്നദ്ധത,
പ്രാർത്ഥനാ ചൈതന്യം,
ദിവ്യകാരുണ്യ ഭക്തി
വിവരങ്ങൾക്ക് കടപ്പാട്:
ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ : ഫാ. സിറിയക് തെക്കേക്കൂറ്റ് mcbs (pages 60-66)
ദിവ്യകാരുണ്യ മിഷനറി സഭ 1933- 1983, ഫാ: ജോർജ് കാനാട്ട് mcbs, (pages 80- 86)