August 19 വിശുദ്ധ ജോണ്‍ യൂഡ്സ്

♦️♦️♦️ August 1️⃣9️⃣♦️♦️♦️
വിശുദ്ധ ജോണ്‍ യൂഡ്സ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള ‘റി’ എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരു തികഞ്ഞ പ്രേഷിതനായിരുന്ന വിശുദ്ധന്‍ യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള ഭക്തിയുടെ ഒരു വലിയ പ്രചാരകനായിരുന്നു.

പാരീസില്‍ വിദ്യാഭ്യാസം സ്വീകരിച്ച ജോണ്‍ ‘ഒറെറ്റോറിയന്‍സ്’ എന്ന സന്യാസ സഭയില്‍ ചേരുകയും, തന്റെ 24-മത്തെ വയസ്സില്‍ 1625-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1627, 1631 എന്നീ വര്‍ഷങ്ങളില്‍ ഉണ്ടായ പ്ലേഗ് ബാധയില്‍ തന്റെ രൂപതയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാനായി ജോണ്‍ മുന്നിട്ടിറങ്ങി. തന്റെ സഹപുരോഹിതര്‍ക്കു പ്ലേഗ് ബാധ വരാതിരിക്കുവാനായി വിശുദ്ധന്‍ വിശാലമായ വയലിന് നടുവിലുള്ള ഒരു ഒഴിഞ്ഞ വലിയ വീപ്പയിലായിരുന്നു താമസിച്ചിരുന്നത്. തന്റെ 32-മത്തെ വയസ്സില്‍ വിശുദ്ധന്‍ ഒരു ഇടവക പ്രേഷിതനായി മാറി. ഒരു നല്ല സുവിശേഷകനും, കുമ്പസാരകനുമെന്ന നിലയില്‍ പ്രസിദ്ധനായ വിശുദ്ധന്‍ പലപ്പോഴും ആഴ്ചകളും, മാസങ്ങളും ഏതാണ്ട് നൂറോളം ഇടവകകളില്‍ ദൈവവചനം പ്രസംഗിച്ചിട്ടുണ്ട്.

പുരോഹിതരുടെ ആത്മീയ പുരോഗതിക്കായി സെമിനാരികളില്‍ പ്രത്യേകമായി ശ്രദ്ധ പുലര്‍ത്തേണ്ടതു അനിവാര്യമാണെന്ന് വിശുദ്ധന് ബോധ്യമായി. അതിനു വേണ്ട പ്രവര്‍ത്തനം തുടങ്ങുന്നതിനായി വിശുദ്ധന്‍ തന്റെ ജനറല്‍ സുപ്പീരിയറിന്റേയും, മെത്രാന്റെയും, കര്‍ദ്ദിനാളിന്റേയും അനുവാദം വാങ്ങിയെങ്കിലും പിന്നീട് വന്ന ജനറല്‍ സുപ്പീരിയര്‍ ഇതിനെ എതിര്‍ത്തു. ശക്തമായ പ്രാര്‍ത്ഥനക്കും, ഉപദേശങ്ങള്‍ക്കും ശേഷം വിശുദ്ധന്‍ തന്റെ പൗരോഹിത്യ സഭ വിടുന്നതിനുള്ള തീരുമാനമെടുത്തു.

1643-ല്‍ വിശുദ്ധന്‍ ‘യൂഡിസ്റ്റ്സ്’ (‘സൊസൈറ്റി ഓഫ് ജീസസ് ആന്‍റ് മേരി) എന്ന സന്യാസ സഭക്ക് രൂപം നല്‍കി. പുരോഹിതന്‍മാരെ ധ്യാനിപ്പിക്കുക, സെമിനാരികള്‍ സ്ഥാപിക്കുക, ജനങ്ങള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുക എന്നിവയായിരുന്നു ഈ സഭയുടെ പ്രധാന ദൗത്യങ്ങള്‍. ഈ പുതിയ സംരഭത്തിനു മെത്രാന്‍മാരുടെ വ്യക്തിപരമായ പിന്തുണയുണ്ടായിരുന്നുവെങ്കിലും, അധികം താമസിയാതെ തന്നെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. പ്രത്യേകിച്ച് ജാന്‍സനിസ മതവിരുദ്ധവാദികളില്‍ നിന്നും, വിശുദ്ധന്റെ ചില പഴയ സഹപ്രവര്‍ത്തകരില്‍ നിന്നും അദ്ദേഹത്തിന് ഏറെ ഭീഷണിയുണ്ടായി.

തങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും രക്ഷനേടുവാന്‍ ആഗ്രഹിക്കുന്ന വ്യഭിചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്ത് ദുഖിതനായിരുന്നു വിശുദ്ധന്‍. അവര്‍ക്കായി താല്‍ക്കാലിക അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചുവെങ്കിലും, അവ പര്യാപ്തമായിരുന്നില്ല. പിന്നീട് അദ്ദേഹം ‘സിസ്റ്റേഴ്സ് ഓഫ് ദി ചാരിറ്റി ഓഫ് ദി റെഫൂജ്’ എന്ന സന്യാസിനീ സഭ സ്ഥാപിച്ചു. നല്ലൊരു രചയിതാവ് കൂടിയായിരുന്നു വിശുദ്ധ ജോണ്‍ യൂഡ്സ്.

ദൈവീകതയുടെ ഉറവിടമായ യേശുവും, ക്രിസ്തീയ ജീവിതത്തിന്റെ മാതൃകയെന്ന നിലയിലെ പരിശുദ്ധ മറിയവുമായിരുന്നു വിശുദ്ധന്റെ പ്രധാന വിഷയങ്ങള്‍. തന്റെ എഴുപത്തി ഒന്‍പതാമത്തെ വയസ്സില്‍ കായനില്‍ വെച്ചാണ് വിശുദ്ധ ജോണ്‍ യൂഡ്സ് മരണപ്പെടുന്നത്. യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള വിശുദ്ധന്റെ ഭക്തി കാരണം പിയൂസ് പതിനൊന്നാമന്‍ പാപ്പാ വിശുദ്ധനെ ‘യേശുവിന്റേയും, മറിയത്തിന്റേയും തിരുഹൃദയങ്ങളോടുള്ള ഭക്തിയാചരണത്തിന്റെ പിതാവ്’ എന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. ഗാസയിലെ ബിഷപ്പായിരുന്ന തിമോത്തി, തെക്ലാ, അഗാപ്പിയൂസ്
  2. സിലീസിയായിലെ ട്രെബ്യൂണ്‍ ആന്‍ഡ്രൂവും
  3. ലിയോണ്‍സിലെ ബാഡുള്‍ ഫുസ്
  4. ബേച്ചിയോയിലെ ബെര്‍ടുള്‍ഫുസ്
  5. കല്‍മീനിയൂസ്
  6. മെഴ്സിയായിലെ ക്രെഡാന്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

ഉന്നതാധികാരിയായരാജാവോ, ദുഷ്‌കര്‍മികളെ ശിക്‌ഷിക്കാനും സത്‌കര്‍മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്‌ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
1 പത്രോസ് 2 : 13

നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
1 പത്രോസ് 2 : 14

നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്‌ഞതയെ നിശബ്‌ദമാക്കണം എന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
1 പത്രോസ് 2 : 15

എന്നാല്‍, സ്വാതന്ത്ര്യം തിന്‍മയുടെ ആവരണമാക്കരുത്‌. മറിച്ച്‌, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍.
1 പത്രോസ് 2 : 16

എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍;ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബ ഹുമാനിക്കുവിന്‍.
1 പത്രോസ് 2 : 17

Advertisements

എന്റെ ദൈവമായ കര്‍ത്താവേ,അങ്ങില്‍ ഞാന്‍ അഭയംതേടുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന്‌എന്നെ രക്‌ഷിക്കണമേ, മോചിപ്പിക്കണമേ!
അല്ലെങ്കില്‍, സിംഹത്തെപ്പോലെഅവര്‍ എന്നെ ചീന്തിക്കീറും;
ആരും രക്‌ഷിക്കാനില്ലാതെ എന്നെവലിച്ചിഴയ്‌ക്കും.
എന്റെ ദൈവമായ കര്‍ത്താവേ,ഞാനതു ചെയ്‌തിട്ടുണ്ടെങ്കില്‍,ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍,
ഞാന്‍ എന്റെ സുഹൃത്തിനു തിന്‍മപ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍,
അകാരണമായി ശത്രുവിനെകൊള്ളയടിച്ചിട്ടുണ്ടെങ്കില്‍,
ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ;
എന്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ;
പ്രാണനെ പൂഴിയില്‍ ആഴ്‌ത്തിക്കൊള്ളട്ടെ.
സങ്കീര്‍ത്തനങ്ങള്‍ 7 : 1-5

നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന്‌ അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
ഹെബ്രായര്‍ 13 : 5

നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍.
നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന്‌ അവകാശം ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്‌.
തെ-റ്റു-ചെ-യ്യു-ന്ന-വ-നു- ശി-ക്‌-ഷ- ല-ഭി-ക്കും-;- അ-ക്കാ-ര്യ-ത്തില്‍- മു-ഖം- നോ-ട്ട-മി-ല്ല.-
കൊളോസോസ്‌ 3 : 23-25

Advertisements

കുതിര്‍ന്നു,
കണ്ണീരുകൊണ്ട്‌ എന്റെ കിടക്ക നനഞ്ഞു.
ദുഃഖംകൊണ്ട്‌ എന്റെ കണ്ണുമങ്ങുന്നു;
ശത്രുക്കള്‍ നിമിത്തം അതു ക്‌ഷയിക്കുന്നു.
അധര്‍മികളേ, എന്നില്‍നിന്ന്‌അകന്നുപോകുവിന്‍;
കര്‍ത്താവ്‌ എന്റെ വിലാപം കേട്ടിരിക്കുന്നു.
കര്‍ത്താവ്‌ എന്റെ യാചന ശ്രവിക്കുന്നു;
അവിടുന്ന്‌ എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു.
സങ്കീര്‍ത്തനങ്ങള്‍ 6 : 6-9

ആത്‌മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃത മാണ്‌.
യാക്കോബ്‌ 2 : 26

കര്‍ത്താവേ, കോപത്തോടെ എന്നെശകാരിക്കരുതേ!
ക്രോധത്തോടെ എന്നെ ശിക്‌ഷിക്കരുതേ!
കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ!
കര്‍ത്താവേ, എന്റെ അസ്‌ഥികള്‍ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ!
എന്റെ ആത്‌മാവ്‌ അത്യന്തം അസ്വസ്‌ഥമായിരിക്കുന്നു;
കര്‍ത്താവേ, ഇനിയും എത്രനാള്‍!
കര്‍ത്താവേ, എന്റെ ജീവന്‍രക്‌ഷിക്കാന്‍ വരണമേ!
അങ്ങയുടെ കാരുണ്യത്താല്‍ എന്നെമോചിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 6 : 1-4

സമ്പൂര്‍ണജ്‌ഞാനം കൊണ്ടുസ്രഷ്‌ടാവിന്റെ പ്രതിച്‌ഛായയ്‌ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.
കൊളോസോസ്‌ 3 : 10

Advertisements

അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ!
അവര്‍ എന്നും ആനന്‌ദഭരിതരായിസംഗീതമാലപിക്കട്ടെ!
അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെസംരക്‌ഷിക്കണമേ!
അവര്‍ അങ്ങയില്‍ ആനന്‌ദിക്കട്ടെ!
കര്‍ത്താവേ, നീതിമാന്‍മാരെഅവിടുന്ന്‌ അനുഗ്രഹിക്കുന്നു;പരിചകൊണ്ടെന്നപോലെകാരുണ്യംകൊണ്ട്‌ അവിടുന്ന്‌അവരെ മറയ്‌ക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 5 : 11-12

പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍.
റോമാ 12 : 12

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും;
🕯️
📖 സങ്കീര്‍ത്തനങ്ങള്‍ 55:22 📖
സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ…✍️
വി. ബേസില്‍. 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.🕯️
📖യോഹന്നാന്‍ 3 : 16📖

ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍…🪶
ഫുള്‍ട്ടന്‍ ജെ. ഷീന്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a comment