The Book of Psalms, Chapter 41 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 41 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 41

രോഗശയ്യയില്‍ ആശ്വാസം

1 ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്ടതയുടെ നാളുകളില്‍അവനെ കര്‍ത്താവു രക്ഷിക്കും.

2 കര്‍ത്താവ് അവനെ പരിപാലിക്കുകയുംഅവന്റെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും; അവിടുന്ന് അവനെ ശത്രുക്കള്‍ക്കുവിട്ടുകൊടുക്കുകയില്ല.

3 കര്‍ത്താവ് അവനു രോഗശയ്യയില്‍ആശ്വാസം പകരും; അവിടുന്ന് അവനു രോഗശാന്തി നല്‍കും.

4 ഞാന്‍ പറഞ്ഞു: കര്‍ത്താവേ,എന്നോടു കൃപതോന്നണമേ.എന്നെ സുഖപ്പെടുത്തണമേ; ഞാന്‍ അങ്ങേക്കെതിരായിപാപംചെയ്തുപോയി.

5 എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചുദുഷ്ടതയോടെ പറയുന്നു: അവന്‍ എപ്പോള്‍ മരിക്കും?അവന്റെ നാമം എപ്പോള്‍ ഇല്ലാതാകും?

6 എന്നെ കാണാന്‍ വരുന്നവന്‍പൊള്ളവാക്കുകള്‍ പറയുന്നു; എന്നാല്‍, ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു; അവന്‍ പുറത്തിറങ്ങി അതു പറഞ്ഞുപരത്തുന്നു.

7 എന്നെ വെറുക്കുന്നവര്‍ ഒന്നുചേര്‍ന്ന് എന്നെക്കുറിച്ചു പിറുപിറുക്കുന്നു; അവര്‍ എന്നെ അങ്ങേയറ്റം ദ്രോഹിക്കാന്‍ വട്ടംകൂട്ടുന്നു.

8 മാരകമായ വ്യാധി അവനെപിടികൂടിയിരിക്കുന്നു; അവന്‍ ഇനി എഴുന്നേല്‍ക്കുകയില്ലഎന്ന് അവര്‍ പറയുന്നു.

9 ഞാന്‍ വിശ്വസിച്ചവനും എന്റെഭക്ഷണത്തില്‍ പങ്കുചേര്‍ന്നവനുമായ എന്റെ പ്രാണസ്‌നേഹിതന്‍പോലും എനിക്കെതിരായികുതികാലുയര്‍ത്തിയിരിക്കുന്നു.

10 കര്‍ത്താവേ, എന്നോടു കൃപതോന്നണമേ! എന്നെ എഴുന്നേല്‍പിക്കണമേ!ഞാന്‍ അവരോടു പകരംചോദിക്കട്ടെ!

11 എന്റെ ശത്രു എന്റെ മേല്‍ വിജയം നേടിയില്ല, അതിനാല്‍, അവിടുന്ന്എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു.

12 എന്നാല്‍, എന്റെ നിഷ്‌കളങ്കതനിമിത്തം അവിടുന്ന് എന്നെതാങ്ങുകയും എന്നേക്കുമായി അങ്ങയുടെ സന്നിധിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തു.13 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്എന്നേക്കും വാഴ്ത്തപ്പെടട്ടെ!ആമേന്‍, ആമേന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment