The Book of Psalms, Chapter 64 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 64

കുടിലബുദ്ധിയെ തകര്‍ക്കണമേ!

1 ദൈവമേ, എന്റെ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!

2 ദുഷ്ടരുടെ ഗൂഢാലോചനകളില്‍നിന്നും ദുഷ്‌കര്‍മികളുടെ കുടിലതന്ത്രങ്ങളില്‍നിന്നും എന്നെ മറയ്ക്കണമേ!

3 അവര്‍ തങ്ങളുടെ നാവുകള്‍വാളുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു; അവര്‍ പരുഷവാക്കുകള്‍അസ്ത്രംപോലെ തൊടുക്കുന്നു.

4 അവര്‍ നിര്‍ദോഷരെഒളിഞ്ഞിരുന്ന് എയ്യുന്നു; പെട്ടെന്നു കൂസലെന്നിയേ എയ്യുന്നു.

5 അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ഉറച്ചുനില്‍ക്കുന്നു; എവിടെ കെണിവയ്ക്കണമെന്ന്അവര്‍ ആലോചിക്കുന്നു; അവര്‍ വിചാരിക്കുന്നു:ആരു നമ്മെ കാണും?

6 നമ്മുടെ കുറ്റകൃത്യങ്ങള്‍ ആരു കണ്ടുപിടിക്കും? കൗശലപൂര്‍വമാണു നാം കെണിയൊരുക്കിയത്; മനുഷ്യന്റെ അന്തരംഗവുംഹൃദയവും എത്ര അഗാധം!

7 എന്നാല്‍, ദൈവം അവരുടെമേല്‍അസ്ത്രമയയ്ക്കും; നിനച്ചിരിക്കാതെ അവര്‍ മുറിവേല്‍ക്കും.

8 അവരുടെ നാവുനിമിത്തം അവിടുന്ന്അവര്‍ക്കു വിനാശം വരുത്തും; കാണുന്നവരെല്ലാം അവരെപരിഹസിച്ചു തലകുലുക്കും.

9 അപ്പോള്‍ സകലരും ഭയപ്പെടും; അവര്‍ ദൈവത്തിന്റെ പ്രവൃത്തിയെപ്രഘോഷിക്കും; അവിടുത്തെചെയ്തികളെക്കുറിച്ചു ധ്യാനിക്കും.

10 നീതിമാന്‍ കര്‍ത്താവില്‍ സന്തോഷിക്കട്ടെ! അവന്‍ കര്‍ത്താവില്‍ അഭയംതേടട്ടെ! പരമാര്‍ഥഹൃദയര്‍ അഭിമാനം കൊള്ളട്ടെ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment