സങ്കീർത്തനങ്ങൾ, അദ്ധ്യായം 66
കര്‍ത്താവിനെ സ്തുതിക്കുവിന്‍
1 ഭൂവാസികളേ, ആഹ്‌ളാദത്തോടെദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
2 അവിടുത്തെനാമത്തിന്റെ മഹത്വംപ്രകീര്‍ത്തിക്കുവിന്‍; സ്തുതികളാല്‍ അവിടുത്തെമഹത്വപ്പെടുത്തുവിന്‍.
3 അവിടുത്തെ പ്രവൃത്തികള്‍എത്ര ഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്‍ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും.
4 ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെആരാധിക്കുന്നു, അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനുസ്‌തോത്രമാലപിക്കുന്നു.
5 ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍, മനുഷ്യരുടെ ഇടയില്‍ അവിടുത്തെപ്രവൃത്തികള്‍ ഭീതിജനകമാണ്.
6 അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ അതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.
7 അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും വാഴും; അവിടുന്നുജനതകളെ നിരീക്ഷിക്കുന്നു; കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!
8 ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍! അവിടുത്തെ സ്തുതിക്കുന്നസ്വരം ഉയരട്ടെ!
9 അവിടുന്നു നമ്മുടെ ജീവന്‍കാത്തുപാലിക്കുന്നു; നമ്മുടെ കാലിടറാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
10 ദൈവമേ, അങ്ങു ഞങ്ങളെപരീക്ഷിച്ചറിഞ്ഞു; ഞങ്ങളെ വെള്ളിയെന്നപോലെഅങ്ങു പരിശോധിച്ചു.
11 അവിടുന്നു ഞങ്ങളെ വലയില്‍ കുടുക്കി; ഞങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തി.
12 ശത്രുക്കള്‍ ഞങ്ങളെ ചവിട്ടിമെതിക്കാന്‍അങ്ങ് ഇടയാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടികടക്കേണ്ടിവന്നു; എങ്കിലും അങ്ങു ഞങ്ങളെവിശാലഭൂമിയില്‍ കൊണ്ടുവന്നു.
13 ദഹനബലിയുമായി ഞാന്‍ അങ്ങയുടെ ആലയത്തില്‍വരും; അങ്ങയോടുള്ള എന്റെ നേര്‍ച്ചകള്‍ഞാന്‍ നിറവേറ്റും.
14 കഷ്ടതയിലായിരുന്നപ്പോള്‍എന്റെ നാവുകൊണ്ടുനേര്‍ന്നതാണ് അവ.
15 കൊഴുത്ത മൃഗങ്ങളെ ദഹനബലിയായിഞാന്‍ അങ്ങേക്ക് അര്‍പ്പിക്കും; മുട്ടാടുകളുടെ ബലിയുടെ ധൂമം ഉയരും; കാളകളെയും ആടുകളെയും ഞാന്‍ കാഴ്ച അര്‍പ്പിക്കും.
16 ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍, അവിടുന്ന് എനിക്കുവേണ്ടിചെയ്തതെല്ലാം ഞാന്‍ വിവരിക്കാം.
17 ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍വിളിച്ചപേക്ഷിച്ചു; എന്റെ നാവുകൊണ്ടു ഞാന്‍ അവിടുത്തെ പുകഴ്ത്തി.
18 എന്റെ ഹൃദയത്തില്‍ ദുഷ്ടതകുടിയിരുന്നെങ്കില്‍ കര്‍ത്താവുകേള്‍ക്കുമായിരുന്നില്ല.
19 എന്നാല്‍, ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.
20 ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ പ്രാര്‍ഥനതള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍നിന്ന്എടുത്തുകളഞ്ഞില്ല.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment