സങ്കീർത്തനങ്ങൾ, അദ്ധ്യായം 67
ദൈവത്തിന്റെ രക്ഷാകര ശക്തി
1 ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
2 അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ.
3 ദൈവമേ, ജനതകള്‍ അങ്ങയെപ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
4 ജനതകളെല്ലാം ആഹ്‌ളാദിക്കുകയുംആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5 ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
6 ഭൂമി അതിന്റെ വിളവു നല്‍കി, ദൈവം, നമ്മുടെ ദൈവം, നമ്മെഅനുഗ്രഹിച്ചു.
7 അവിടുന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment