November 5 വിശുദ്ധരായ സക്കറിയയും എലിസബത്തും

⚜️⚜️⚜️ November 0️⃣5️⃣⚜️⚜️⚜️
വിശുദ്ധരായ സക്കറിയയും എലിസബത്തും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്.

പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ പ്രാര്‍ത്ഥനകളുമായി ജീവിച്ച എലിസബത്ത്, പ്രായമേറിയപ്പോള്‍ ഇനിയൊരിക്കലും തനിക്കൊരു മകനുണ്ടാവില്ലെന്ന് മുൻവിധി നടത്തി. ഒരു ദിവസം സക്കറിയാ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ അള്‍ത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുകയും എലിസബത്തിനു ഒരു മകന്‍ ജനിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

അവള്‍ക്ക് ആറുമാസം ഗര്‍ഭമായിരിക്കുമ്പോളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശനം. മഹാന്മാരായ പല കലാകാരന്മാരുടെയും ചിത്രങ്ങള്‍ക്ക് പാത്രമായിട്ടുള്ള ഹൃദയ സ്പര്ശിയായിട്ടുള്ള ഒരു സന്ദര്‍ഭമാണ് ഈ സന്ദര്‍ശനം. ഗബ്രിയേല്‍ മാലാഖ പിന്നീടാണ് മറിയത്തോട് അവളെ കുറിച്ചുള്ള ദൈവീക പദ്ധതി വെളിപ്പെടുത്തുന്നത്. അതിനോടൊപ്പം തന്നെ അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്ത് കുഞ്ഞിനെ വഹിക്കുന്ന കാര്യവും അവളെ അറിയിക്കുന്നു. ഇതുകേട്ട് സന്തോഷവതിയായ മറിയം താനും ഉടന്‍ തന്നെ ഒരു കുഞ്ഞിന്റെ അമ്മയാകും എന്ന കാര്യം അറിയിക്കുന്നതിനും എലിസബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരുന്നതിനായി അവളെ സന്ദര്‍ശിക്കുവാൻ പുറപ്പെട്ടു. നസ്രത്തിലെ പൊടിനിറഞ്ഞ വഴികള്‍ താണ്ടിയാണ് അവള്‍ ജൂദിയായിലെത്തുന്നത്.

മറിയത്തിന്റെ ആഗമനത്തിൽ സന്തോഷവതിയായ എലിസബത്ത് രക്ഷകന്റെ വരവിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞ “എന്റെ രക്ഷകന്റെ അമ്മ” എന്ന് പറഞ്ഞുകൊണ്ടു അവളെ സ്വാഗതം ചെയ്തു. എലിസബത്തിന്റെ അഭിസംബോധന ഇപ്രകാരമായിരുന്നു “നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി”.

എലിസബത്ത് കുഞ്ഞിന് ജന്മം നല്കിയപ്പോള്‍ അവളുടെ കൂട്ടുകാരികളും അയല്‍ക്കാരും അവളുടെ ഒപ്പം ആഹ്ലാദിച്ചിരുന്നതായി സുവിശേഷത്തില്‍ പറയുന്നുണ്ട്. കൂടാതെ, കുഞ്ഞിനെ പരിഛേദനത്തിനായി കൊണ്ടു വന്നപ്പോള്‍ എല്ലാവരും കുഞ്ഞിന് പിതാവിന്റെ പേര് നല്കണം എന്ന് തീരുമാനിച്ചപ്പോള്‍ എലിസബത്താണ് “അവന്റെ പേര് യോഹന്നാന് എന്നായിരിക്കണം” എന്ന് പറഞ്ഞത്. വിശുദ്ധ സക്കറിയായുടെയും തിരുന്നാള്‍ വിശുദ്ധ എലിസബത്തിന്റെ ഒരേ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. വിശുദ്ധന്‍ ആബിയായുടെ വംശത്തില്‍ പിറന്നവനും, പുരോഹിതനുമാമായിരുന്നു .

അക്കാലങ്ങളിലെ കീഴ് വഴക്കം അനുസരിച്ച് ദേവാലയശുശ്രൂഷകള്‍ നിറവേറ്റുന്നതിന് ഓരോ ആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു. അതനുസരിച്ച് ആ ആഴ്ചത്തെ ദേവാലയശുശ്രൂഷകള്‍ സക്കറിയായുടെ കടമയായിരുന്നു. ഇങ്ങനെ ഏകനായി അൾത്താരയിൽ സുഗന്ധദ്രവ്യങ്ങള്‍ പുകക്കുകയും മറ്റ് ശുശ്രൂഷകളില്‍ ഏര്‍പ്പെട്ട് നില്‍ക്കുമ്പോളാണ് അൾത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടത്. ദര്‍ശനം കിട്ടിയ മാത്രയില്‍ സക്കറിയ ഭയപ്പെട്ടു.

അപ്പോള്‍ ഗബ്രിയേല്‍ മാലാഖ, വിശുദ്ധനോട് തന്റെയും ഭാര്യയുടെയും പ്രാര്‍ത്ഥനകൾ നിറവേറപ്പെടാൻ പോവുകയാണെന്നും അവർക്ക് ഉടൻ തന്നെ ഒരു മകന്‍ ജനിക്കുമെന്നും അവനെ യോഹന്നാന്‍ എന്ന പേരില്‍ വിളിക്കണമെന്നും അറിയിച്ചു. സക്കറിയാക്ക് ഇത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, തനിക്കും തന്റെ ഭാര്യക്കും പ്രായമേറി എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയ ദുഃഖം. തന്റെ ഭയത്തെ കീഴ്പെടുത്തി കൊണ്ട് സക്കറിയാ വിശുദ്ധ ഗബ്രിയേല്‍ മാലാഖയോട് ഒരു അടയാളത്തിനായി ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാല്‍, ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാ ഊമയായിരിക്കുമെന്നറിയിച്ചതിന് ശേഷം മാലാഖ അപ്രത്യക്ഷപ്പെട്ടു.

ഉടൻ തന്നെ ദേവാലയത്തില്‍ നിന്നും പുറത്ത് വന്ന സക്കറിയ ഊമയായിരിക്കുന്നത് കണ്ട ജനങ്ങള് അദ്ദേഹത്തിന് ദൈവത്തിന്റെ ദര്‍ശനം ഉണ്ടായെന്ന് വിശ്വസിച്ചു. എലിസബത്ത് ഗര്‍ഭവതിയാവുകയും ക്രിസ്തുവിന്റെ വഴിയൊരുക്കുവാനായി പിറന്ന വിശുദ്ധ യോഹന്നാനു ജന്മം നല്‍കുകയും ചെയ്തു. എട്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ പരിഛേദന സമയത്താണ് എലിസബത്ത് കുഞ്ഞിനു യോഹന്നാന് എന്ന പേരിടണം എന്നാവശ്യപ്പെട്ടത്.

ആ സമയത്തും സംസാരിക്കുവാന്‍ കഴിയാതിരുന്ന സക്കറിയ ഒരു ഫലകം ആവശ്യപ്പെടുകയും അതില്‍ “യോഹന്നാന് എന്നാണ് അവന്റെ പേര്” എന്നെഴുതുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന്റെ സംസാര ശേഷി തിരികെ ലഭിച്ചു. സംസാര ശേഷി ലഭിച്ച ഉടന്‍ തന്നെ അദ്ദേഹം ദൈവത്തെ വാഴ്ത്തി സ്തുതിക്കുവാന്‍ തുടങ്ങി. പുതിയ നിയമത്തില്‍ ഇതിൽ കൂടുതലായൊന്നും സക്കറിയായെ കുറിച്ച് പറയുന്നില്ല.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഇറ്റലിയിലെ അഗുസ്റ്റിനും പൗളിനയും
  2. ബെര്‍ട്ടില്ല
  3. ബ്രേഷിയാ ബിഷപ്പായിരുന്ന ദോമിനാത്തോര്‍
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച്‌ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയുംയുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.
നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.
ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌.
അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.
അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.
നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.
അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.
എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും.
എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
മത്തായി 24 : 3-14

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവ്‌ എന്‍െറ ശക്‌തിയും സംരക്‌ഷകനുമാകുന്നു; അവിടുന്ന്‌ എനിക്കു രക്‌ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ്‌ എന്‍െറ ദൈവം; ഞാന്‍ അവിടുത്തെ സ്‌തുതിക്കും. അവിടുന്നാണ്‌ എന്‍െറ പിതാവിന്‍െറ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.🕯️
📖 പുറപ്പാട്‌ 15:2 📖

ദിവ്യകാരുണ്യസന്നിധിയില്‍ ആയിരിക്കുന്നിടത്തോളം ആനന്ദസംദായകമായി മറ്റെന്തുണ്ട് ?……….✍️ ഫാ. ജോസഫ് പറേഡം
എം.സി.ബി.എസ്. സ്ഥാപകന്‍. 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.
ഫിലിപ്പി 2 : 3

Advertisements

നിങ്ങളുടെ ക്‌ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ്‌ അടുത്തെത്തിയിരിക്കുന്നു.
ഫിലിപ്പി 4 : 5

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
ഫിലിപ്പി 4 : 6

അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 7

അവസാനമായി, സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.
ഫിലിപ്പി 4 : 8

എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളു ടെകൂടെയുണ്ടായിരിക്കും.
ഫിലിപ്പി 4 : 9

Advertisements

Leave a comment