The Book of Psalms, Chapter 72 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 72

രാജാവിനുവേണ്ടിയുള്ള പ്രാര്‍ഥന

1 ദൈവമേ, രാജാവിന് അങ്ങയുടെനീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‍കണമേ!

2 അവന്‍ അങ്ങയുടെ ജനത്തെ ധര്‍മനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെഭരിക്കട്ടെ!

3 നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ!

4 എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ! ദരിദ്രര്‍ക്കു മോചനം നല്‍കട്ടെ! മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ!

5 സൂര്യചന്ദ്രന്‍മാരുള്ള കാലംവരെതലമുറകളോളം അവന്‍ ജീവിക്കട്ടെ!

6 അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പുറങ്ങളില്‍ വീഴുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്നവര്‍ഷംപോലെയുമായിരിക്കട്ടെ!

7 അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലംസമാധാനം പുലരട്ടെ!

8 സമുദ്രം മുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!

9 വൈരികള്‍ അവന്റെ മുന്‍പില്‍ ശിരസ്‌സു നമിക്കട്ടെ!അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ!

10 താര്‍ഷീഷിലെയും ദ്വീപുകളിലെയുംരാജാക്കന്‍മാര്‍ അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സേബായിലെയുംരാജാക്കന്‍മാര്‍ അവനു കാഴ്ചകള്‍കൊണ്ടുവരട്ടെ!

11 എല്ലാ രാജാക്കന്‍മാരും അവന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!

12 നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.

13 ദുര്‍ബലനോടും പാവപ്പെട്ടവനോടുംഅവന്‍ കരുണ കാണിക്കുന്നു; അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.

14 പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും; അവരുടെ രക്തം അവനുവിലയേറിയതായിരിക്കും.

15 അവനു ദീര്‍ഘായുസ്‌സുണ്ടാകട്ടെ! ഷേബായിലെ സ്വര്‍ണം അവനു കാഴ്ചയായി ലഭിക്കട്ടെ! അവനുവേണ്ടി ഇടവിടാതെപ്രാര്‍ഥന ഉയരട്ടെ! അവന്റെ മേല്‍ അനുഗ്രഹം ഉണ്ടാകട്ടെ!

16 ഭൂമിയില്‍ ധാന്യസമൃദ്ധി ഉണ്ടാകട്ടെ! മലകളില്‍ കതിര്‍ക്കുല ഉലയട്ടെ! ലബനോന്‍പോലെ അതു ഫലസമൃദ്ധമാകട്ടെ! വയലില്‍ പുല്ലുപോലെ നഗരങ്ങളില്‍ജനം വര്‍ധിക്കട്ടെ!

17 അവന്‍െ നാമം നിത്യം നിലനില്‍ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലംഅവന്റെ കീര്‍ത്തി നിലനില്‍ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്പരം ആശംസിക്കട്ടെ! ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

18 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

19 അവിടുത്തെ മഹത്വപൂര്‍ണമായ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങുംനിറയട്ടെ! ആമേന്‍, ആമേന്‍.

20 ജസ്‌സെയുടെ പുത്രനായ ദാവീദിന്റെ പ്രാര്‍ഥനയുടെ സമാപ്തി.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment