The Book of Psalms, Chapter 73 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 73

ദുഷ്ടന്റെ ഐശ്വര്യം

1 ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ.

2 എന്റെ കാലുകള്‍ ഇടറാന്‍ ഭാവിച്ചു. എന്റെ പാദങ്ങള്‍ വഴുതാന്‍ തുടങ്ങി.

3 ദുഷ്ടന്റെ ഐശ്വര്യം കണ്ടിട്ട്അഹങ്കാരികളോട് എനിക്ക് അസൂയതോന്നി.

4 അവര്‍ക്കു തീവ്രവേദനകളില്ല;അവരുടെ ശരീരം തടിച്ചുകൊഴുത്തിരിക്കുന്നു.

5 അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല; മറ്റുള്ളവരെപ്പോലെ അവര്‍ പീഡിതരുമല്ല.

6 ആകയാല്‍, അവര്‍ അഹങ്കാരം കൊണ്ടു ഹാരമണിയുന്നു; അക്രമം അവര്‍ക്ക് അങ്കിയാണ്.

7 മേദസുമുറ്റിയ അവര്‍ അഹന്തയോടെ വീക്ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ ഭോഷത്തം കവിഞ്ഞൊഴുകുന്നു.

8 അവര്‍ പരിഹസിക്കുകയും ദുഷ്ടതയോടെ സംസാരിക്കുകയും ചെയ്യുന്നു; പീഡിപ്പിക്കുമെന്ന് അവര്‍ഗര്‍വോടെ ഭീഷണിപ്പെടുത്തുന്നു.

9 അവരുടെ അധരങ്ങള്‍ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ഭൂമിയില്‍ ദൂഷണം പരത്തുന്നു.

10 അതുകൊണ്ടു ജനം അവരെനോക്കിപ്രശംസിക്കുന്നു; അവരില്‍ കുറ്റം കാണുന്നില്ല.

11 ദൈവത്തിന് എങ്ങനെ അറിയാന്‍ കഴിയും? അത്യുന്നതന് അറിവുണ്ടോ? എന്ന് അവര്‍ ചോദിക്കുന്നു.

12 ഇതാ, ഇവരാണു ദുഷ്ടര്‍, അവര്‍സ്വസ്ഥത അനുഭവിക്കുന്നു,അവരുടെ സമ്പത്തു വര്‍ധിക്കുന്നു.

13 ഞാന്‍ എന്റെ ഹൃദയത്തെനിര്‍മലമായി സൂക്ഷിച്ചതും എന്റെ കൈകളെ നിഷ്‌കളങ്കതയില്‍ കഴുകിയതും വ്യര്‍ഥമായി.

14 ഞാനിതാ, ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു; എല്ലാ പ്രഭാതത്തിലും ദണ്ഡനമേല്‍ക്കുന്നു.

15 ഞാനും അവരെപ്പോലെ സംസാരിക്കാന്‍ ഒരുങ്ങിയിരുന്നെങ്കില്‍, ഞാന്‍ അങ്ങയുടെ മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു.

16 എന്നാല്‍, ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചെങ്കിലും അതു ക്‌ളേശകരമായി എനിക്കു തോന്നി.

17 എന്നാല്‍, ദേവാലയത്തില്‍ ചെന്നപ്പോള്‍അവരുടെ അവസാനമെന്തെന്ന്ഞാന്‍ ഗ്രഹിച്ചു.

18 അങ്ങ് അവരെ തെന്നുന്ന സ്ഥലത്തുനിറുത്തിയിരിക്കുന്നു; അവര്‍ നാശത്തിലേക്കു വഴുതിവീഴുവാന്‍അങ്ങ് ഇടയാക്കിയിരിക്കുന്നു.

19 അവര്‍ എത്രവേഗം നശിച്ചുപോയി; ഭീകരതകളാല്‍ അവര്‍ നിശ്‌ശേഷംതൂത്തെറിയപ്പെട്ടു!

20 ഉണരുമ്പോള്‍ മായുന്നസ്വപ്നംപോലെയാണവര്‍; അങ്ങ് ഉണര്‍ന്ന് അവരെ കുടഞ്ഞെറിയുന്നു.

21 എന്റെ ആത്മാവില്‍ കയ്പുനിറഞ്ഞപ്പോള്‍, എന്റെ ഹൃദയത്തിനു മുറിവേറ്റപ്പോള്‍, ഞാന്‍ മൂഢനും അജ്ഞനുമായിരുന്നു.

22 അങ്ങയുടെ മുന്‍പില്‍ ഞാനൊരുമൃഗത്തെപ്പോലെയായിരുന്നു.

23 എന്നിട്ടും ഞാന്‍ നിരന്തരംഅങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു.

24 ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു; പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും.

25 സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.

26 എന്റെ ശരീരവും മനസ്‌സുംക്ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ് എന്റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി.

27 എന്തെന്നാല്‍, അങ്ങില്‍നിന്ന്അകന്നുനില്‍ക്കുന്നവര്‍ നശിച്ചുപോകും; അങ്ങയോടു കാപട്യം കാണിക്കുന്നവരെ അങ്ങു സംഹരിക്കും.

28 എന്നാല്‍, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് എന്റെ ആനന്ദം; ദൈവമായ കര്‍ത്താവിനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു; അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment