November 16 സ്കോട്ട്ലണ്ടിലെ വിശുദ്ധ മാർഗരറ്റ്

⚜️⚜️⚜️ *November* 1️⃣6️⃣⚜️⚜️⚜️
*സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗരറ്റ്*
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


*1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ ഭാഗ്യം അധിക കാലം നീണ്ടു നിന്നില്ല, 1066-ല്‍ മാര്‍ഗരറ്റിന്‍റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാര്‍ഗരെറ്റ് മാതാവിനൊപ്പം സ്കോട്ട്ലാന്‍ഡിലെത്തി. അവിടെ വച്ച് മാതാവിന്‍റെ നിര്‍ദ്ദേശപ്രകാരം 1070-ല്‍ മാര്‍ഗരറ്റ് സ്കോട്ട്ലാന്‍ഡിലെ രാജാവായ മാല്‍ക്കം മുന്നാമനെ വിവാഹം ചെയ്തു. അടുത്ത മുപ്പത് വര്‍ഷക്കാലയാളവിലുള്ള വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തികളും പരിശുദ്ധ ജീവിതവും മൂലം ഈ രാജ്യം അങ്ങിനെ അനുഗ്രഹീതമായി. തന്റെ 8 മക്കളെയും വിശുദ്ധ, ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിന്‌ പരിശീലിപ്പിച്ചിരുന്നു.*

*രാജകീയ ജീവിതത്തിന്റെ ആഡംബരത്തിന്‍റെ നടുവിലാണെങ്കിലും മാര്‍ഗരെറ്റ് വളരെ വിശുദ്ധി നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. പലപ്പോഴും വിശുദ്ധ തന്റെ ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കി സ്വയം ശിക്ഷിക്കുമായിരുന്നു. കൂടാതെ ജാഗരണ പ്രാര്‍ത്ഥനകളും മറ്റ് ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനകളുമായാണ് വിശുദ്ധ രാത്രികളുടെ ഏറിയ പങ്കും ചിലവഴിച്ചിരുന്നത്. അയല്‍ക്കാരോടുള്ള പ്രത്യകിച്ചു പാവപ്പെട്ടവരോടുള്ള സ്നേഹമായിരുന്നു വിശുദ്ധയുടെ ഏറ്റവും വലിയ ഗുണം.*

*വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തികള്‍ ഒരുപാട് ഹതഭാഗ്യരെ സഹായിച്ചിട്ടുണ്ട്. ദിവസം തോറും ഏതാണ്ട് മുന്നൂറോളം പാവപ്പെട്ടവര്‍ക്ക് വിശുദ്ധ ഭക്ഷണം കൊടുത്തിരുന്നു. മാത്രമല്ല ഭക്ഷണം വിളമ്പുന്നതില്‍ പങ്ക് ചേരുകയും അവരുടെ പാദങ്ങള്‍ കഴുകുകയും മുറിവുകളില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു. മാര്‍ഗരറ്റ് രാജ്ഞിയാണ് സ്കോട്ട്ലാന്‍ഡിന്‍റെ രണ്ടാം മാധ്യസ്ഥ. വിശുദ്ധയുടെ കൈവശമിരുന്ന സുവിശേഷത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബോഡ്ലെയിന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.*

*ഇതര വിശുദ്ധര്‍*
⚜️⚜️⚜️⚜️⚜️⚜️⚜️

*1. വെയില്‍സിലെ അഫാന്‍*

*2. ദക്ഷിണ ഫ്രാന്‍സിലെ ആഫ്രിക്കൂസ്*

*3. കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ഫ്രിക്ക്*

4. *കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എല്‍പീഡിയൂസു, മാര്‍സെല്ലൂസ്, എവുസ്റ്റോക്കിയൂസു*

*5. ലിയോണ്‍സു ബിഷപ്പായിരുന്ന എവുക്കേരിയൂസ്*

*6. വാന്നെസു ബിഷപ്പായിരുന്ന ഗോബ്രെയിന്‍*
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി

       ജപം

ജീവിച്ചിരിക്കുന്നവര്‍ക്ക് ആയുസ്സും മരിച്ചവര്‍ക്കു ശരണവും വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുമായിരിക്കുന്ന സര്‍വ്വേശ്വരാ! എല്ലാ ശുദ്ധീകരണാത്മക്കള്‍ക്കും തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പൊറുതി നല്‍കി ദൈവമാതാവിന്‍റെ സഹായത്താലും, സകല മോക്ഷവാസികളുടെ അപേക്ഷകളാലും നിത്യപ്രകാശവും നിത്യസമാധാനവും കൈക്കൊള്ളുവാന്‍ അങ്ങ് കൃപ ചെയ്തരുളണമേ. ആമ്മേന്‍

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

       സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

സുകൃതജപം
ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

   സല്‍ക്രിയ

സിമിത്തേരിയില്‍ ചെന്ന് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് മുട്ടിന്മേല്‍ നിന്നുകൊണ്ട് 10 സ്വര്‍ഗ്ഗ. 10 നന്മ.
10 ത്രിത്വ. ചൊല്ലുക

Advertisements

എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
ഏശയ്യാ 40 : 31

നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും;
നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 55 : 22

കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നു. യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: നിങ്ങള്‍ ശക്‌തന്‍മാരാണ്‌. ദൈവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്‌ടനെ ജയിക്കുകയും ചെയ്‌തിരിക്കുന്നു.
1 യോഹന്നാന്‍ 2 : 14

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment