The Book of Psalms, Chapter 96 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 96 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 96

കര്‍ത്താവു രാജാവും വിധികര്‍ത്താവും

1 കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!

2 കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെനാമത്തെ വാഴ്ത്തുവിന്‍; അവിടുത്തെ രക്ഷയെ പ്രതിദിനംപ്രകീര്‍ത്തിക്കുവിന്‍.

3 ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെഅദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

4 എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്‍മാരെയുംകാള്‍ഭയപ്പെടേണ്ടവനുമാണ്.

5 ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്.

6 മഹത്വവും തേജസ്‌സും അവിടുത്തെസന്നിധിയിലുണ്ട്; ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും.

7 ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; മഹത്വവും ശക്തിയും കര്‍ത്താവിന്‍േറ തെന്ന് ഉദ്‌ഘോഷിക്കുവിന്‍.

8 കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

9 വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍; ഭൂമി മുഴുവന്‍ അവിടുത്തെമുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!

10 ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെനീതിപൂര്‍വം വിധിക്കും.

11 ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവുംഅതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!

12 വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

13 എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെനീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment