The Book of Psalms, Chapter 107 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 107 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 107

രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത

1 കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.

2 കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.

3 ദേശങ്ങളില്‍നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി.

4 വാസയോഗ്യമായ നഗരത്തിലേക്കുവഴി കണ്ടെണ്ടത്താതെ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു.

5 വിശന്നും ദാഹിച്ചും അവര്‍ വലഞ്ഞു.

6 അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവരുടെ കഷ്ടതയില്‍നിന്ന് അവിടുന്ന്അവരെ രക്ഷിച്ചു.

7 വാസയോഗ്യമായ നഗരത്തില്‍ എത്തുവോളം അവരെ അവിടുന്നു നേര്‍വഴിക്കു നയിച്ചു.

8 അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!

9 എന്തെന്നാല്‍, അവിടുന്നു ദാഹാര്‍ത്തനുതൃപ്തിവരുത്തുകയും, വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.

10 പീഡിതരും ബന്ധിതരുമായി ചിലര്‍അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്നു.

11 എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ വാക്കുകള്‍ ധിക്കരിച്ചു; അത്യുന്നതന്റെ ഉപദേശം നിരസിച്ചു.

12 അടിമവേലകൊണ്ട് അവരുടെ മനം ഇടിഞ്ഞു; അവര്‍ വീണു; സഹായിക്കാനാരുമുണ്ടായില്ല.

13 അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.

14 അന്ധകാരത്തില്‍നിന്നും മരണത്തിന്റെ നിഴലില്‍നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു.

15 അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!

16 എന്തെന്നാല്‍, അവിടുന്നു പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു;

17 പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നുചിലര്‍ രോഗികളായിത്തീര്‍ന്നു: തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലായി.

18 അവര്‍ എല്ലാ ഭക്ഷണത്തെയും വെറുത്തു; അവര്‍ മൃത്യുകവാടങ്ങളെ സമീപിച്ചു.

19 അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.

20 അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.

21 അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്ന്‌ചെയ്ത അദ്ഭുതങ്ങളെപ്രതിയുംനന്ദിപറയട്ടെ!

22 അവര്‍ കൃതജ്ഞതാബലി അര്‍പ്പിക്കട്ടെ; ആനന്ദഗീതമാലപിച്ച് അവിടുത്തെപ്രവൃത്തികളെ പ്രകീര്‍ത്തിക്കട്ടെ!

23 ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു.

24 അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍, കണ്ടു.

25 അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു.

26 അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി.

27 അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്തു; എന്തുചെയ്യണമെന്ന് അവര്‍ അറിഞ്ഞില്ല.

28 അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു.

29 അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു.

30 ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത്അവിടുന്ന് അവരെ എത്തിച്ചു.

31 അവര്‍ കര്‍ത്താവിന് അവിടുത്തെകാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!

32 ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ!

33 അവിടുന്നു നദികളെ മരുഭൂമിയായും നീരുറവകളെ വരണ്ട നിലമായും മാറ്റുന്നു.

34 അവിടുന്നു ഫലപുഷ്ടിയാര്‍ന്നഭൂമിയെ ഓരുനിലമാക്കുന്നു; ഇതെല്ലാം ദേശവാസികളുടെദുഷ്ടത നിമിത്തമാണ്.

35 അവിടുന്നു മരുഭൂമിയെ തടാകങ്ങളായുംവരണ്ട ഭൂമിയെ നീരുറവകളായും മാറ്റുന്നു.

36 അവിടുന്നു വിശക്കുന്നവരെ അവിടെപാര്‍പ്പിക്കുന്നു; അവിടെ താമസിക്കാന്‍ അവര്‍ ഒരു നഗരം സ്ഥാപിക്കുന്നു.

37 അവര്‍ വയലുകളില്‍ വിതയ്ക്കുകയും മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും സമൃദ്ധമായി വിളവു നേടുകയും ചെയ്യുന്നു.

38 അവിടുത്തെ അനുഗ്രഹംകൊണ്ട്അവരുടെ എണ്ണംപെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകാന്‍ അവിടുന്നു സമ്മതിച്ചില്ല.

39 പീഡനവും കഷ്ടതകളും സങ്കടവുംകൊണ്ട് എണ്ണം കുറഞ്ഞ് അവര്‍ ദുര്‍ബലരായി.

40 അപ്പോള്‍ അവിടുന്നു പ്രഭുക്കന്‍മാരെനിന്ദാപാത്രങ്ങളാക്കുകയും വഴിയില്ലാത്ത ശൂന്യപ്രദേശങ്ങളില്‍ ഉഴലാന്‍ അവര്‍ക്ക് ഇടവരുത്തുകയും ചെയ്തു.

41 എന്നാല്‍, പാവപ്പെട്ടവരെ അവിടുന്നുപീഡനത്തില്‍നിന്നു കരകയറ്റി; ആട്ടിന്‍പറ്റത്തെയെന്നപോലെഅവരുടെ കുടുംബങ്ങളെ വര്‍ധിപ്പിച്ചു.

42 പരമാര്‍ഥഹൃദയര്‍ ഇതുകണ്ടു സന്തോഷിക്കുന്നു; ദുഷ്ടര്‍ മൗനം പാലിക്കുകയും ചെയ്യുന്നു.

43 വിവേകമുള്ളവര്‍ ഇതു ശ്രദ്ധിച്ചുഗ്രഹിക്കട്ടെ; മനുഷ്യര്‍ കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment