The Book of Psalms, Chapter 113 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 113 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 113

ഉന്നതനും കാരുണ്യവാനുമായ ദൈവം

1 കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!

2 കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കുംവാഴ്ത്തപ്പെടട്ടെ!

3 ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!

4 കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.

5 നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.

6 അവിടുന്നു കുനിഞ്ഞ് ആകാശത്തെയുംഭൂമിയെയും നോക്കുന്നു.

7 അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന്ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്ന് ഉദ്ധരിക്കുന്നു.

8 അവരെ പ്രഭുക്കന്‍മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്‍മാരോടൊപ്പം, ഇരുത്തുന്നു.

9 അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നല്‍കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment