സങ്കീർത്തനങ്ങൾ, അദ്ധ്യായം 114
ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍
1 ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍,
2 യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി.
3 അതു കണ്ടു കടല്‍ ഓടിയകന്നു,ജോര്‍ദാന്‍ പിന്‍വാങ്ങി.
4 പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി.
5 സമുദ്രമേ, ഓടിയകലാന്‍ നിനക്ക് എന്തുപറ്റി? ജോര്‍ദാന്‍, നീ എന്തിനു പിന്‍വാങ്ങുന്നു?
6 പര്‍വതങ്ങളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്?
7 കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയില്‍, ഭൂമി വിറകൊള്ളട്ടെ!
8 അവിടുന്നു പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment