The Book of Psalms, Chapter 118 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 118 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 118

വിജയം ലഭിച്ചതിനു നന്ദി

1 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

2 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

3 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ!

4 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ!

5 ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ പ്രാര്‍ഥനകേട്ട് അവിടുന്ന്എന്നെ മോചിപ്പിച്ചു.

6 കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്,ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?

7 എന്നെ സഹായിക്കാന്‍ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്; ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.

8 മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.

9 പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.

10 ജനതകള്‍ എന്നെ വലയം ചെയ്തു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.

11 അവരെന്നെ വലയംചെയ്തു;എല്ലാവശത്തുംനിന്ന് അവരെന്നെ വളഞ്ഞു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെവിച്‌ഛേദിച്ചു.

12 തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടിച്ച തീപോലെ അവര്‍ആളിക്കത്തി; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്‌ഛേദിച്ചു.

13 അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, കര്‍ത്താവ് എന്റെ സഹായത്തിനെത്തി.

14 കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്;അവിടുന്ന് എനിക്കു രക്ഷ നല്‍കി.

15 ഇതാ, നീതിമാന്‍മാരുടെ കൂടാരത്തില്‍ജയഘോഷമുയരുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.

16 കര്‍ത്താവിന്റെ വലത്തുകൈമഹത്വമാര്‍ജിച്ചിരിക്കുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.

17 ഞാന്‍ മരിക്കുകയില്ല, ജീവിക്കും;ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

18 കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാല്‍, അവിടുന്ന് എന്നെമരണത്തിനേല്‍പിച്ചില്ല.

19 നീതിയുടെ കവാടങ്ങള്‍ എനിക്കായിതുറന്നുതരുക; ഞാന്‍ അവയിലൂടെപ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.

20 ഇതാണു കര്‍ത്താവിന്റെ കവാടം;നീതിമാന്‍മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.

21 അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും.

22 പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല്മൂലക്കല്ലായിത്തീര്‍ന്നു.

23 ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍വിസ്മയാവഹമായിരിക്കുന്നു.

24 കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.

25 കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!

26 കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.

27 കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.

28 അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ദൈവം;ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.

29 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെകാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment