The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 132

ദാവീദിനു നല്‍കിയ വാഗ്ദാനം

1 കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ.

2 അവന്‍ കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു:

3 കര്‍ത്താവിന് ഒരു സ്ഥലം,

4 യാക്കോബിന്റെ ശക്തനായവന്

5 ഒരു വാസസ്ഥലം,കണ്ടെണ്ടത്തുന്നതുവരെ ഞാന്‍ വീട്ടില്‍ പ്രവേശിക്കുകയോകിടക്കയില്‍ ശയിക്കുകയോ ഇല്ല; ഞാന്‍ എന്റെ കണ്ണുകള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്കു മയക്കമോകൊടുക്കുകയില്ല.

6 എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെണ്ടത്തി.

7 നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; അവിടുത്തെ പാദപീഠത്തിങ്കല്‍ആരാധിക്കാം.

8 കര്‍ത്താവേ, എഴുന്നേറ്റ് അവിടുത്തെശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ!

9 അങ്ങയുടെ പുരോഹിതന്‍മാര്‍ നീതിധരിക്കുകയും അങ്ങയുടെ വിശുദ്ധര്‍ആനന്ദിച്ച് ആര്‍പ്പുവിളിക്കുകയും ചെയ്യട്ടെ!

10 അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെതിരസ്‌കരിക്കരുതേ!

11 ദാവീദിനോടു കര്‍ത്താവ് ഒരു ശപഥം ചെയ്തു, അവിടുന്ന് പിന്‍മാറുകയില്ല; നിന്റെ മക്കളില്‍ ഒരുവനെ നിന്റെ സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്ടനാക്കും.

12 എന്റെ ഉടമ്പടിയും ഞാന്‍ നല്‍കുന്നകല്‍പനകളും നിന്റെ മക്കള്‍ അനുസരിച്ചാല്‍, അവരുടെ മക്കള്‍ എന്നേക്കും നിന്റെ സിംഹാസനത്തില്‍ വാഴും;

13 എന്തെന്നാല്‍, കര്‍ത്താവു സീയോനെതിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു:

14 ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു.

15 അവള്‍ക്കു വേണ്ടതെല്ലാം ഞാന്‍ സമൃദ്ധമായി നല്‍കും; ഞാന്‍ അവളുടെ ദരിദ്രരെ ആഹാരം നല്‍കി സംതൃപ്തരാക്കും.

16 അവളുടെ പുരോഹിതന്‍മാരെ ഞാന്‍ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കും.

17 അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്.

18 അവന്റെ ശത്രുക്കളെ ഞാന്‍ ലജ്ജ ഉടുപ്പിക്കും; എന്നാല്‍, അവന്റെ കിരീടം അവന്റെ മേല്‍ ദീപ്തി ചൊരിയും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment