സങ്കീർത്തനങ്ങൾ, അദ്ധ്യായം 138
കൃതജ്ഞതാഗീതം
1 കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും.
2 ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്‌സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവുംഅത്യുന്നതമാണ്.
3 ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
4 കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു.
5 അവര്‍ കര്‍ത്താവിന്റെ മാര്‍ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്.
6 കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു; അഹങ്കാരികളെ അവിടുന്ന്അകലെവച്ചുതന്നെ അറിയുന്നു.
7 കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലും, എന്റെ ജീവനെ അവിടുന്നുപരിപാലിക്കുന്നു; എന്റെ ശത്രുക്കളുടെ ക്രോധത്തിനെ തിരേ അവിടുന്നു കരം നീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
8 എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയംകര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment