The Book of Psalms, Chapter 144 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 144

കര്‍ത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത

1 എന്റെ അഭയശിലയായ കര്‍ത്താവുവാഴ്ത്തപ്പെടട്ടെ! യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും പടപൊരുതാന്‍ എന്റെ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു.

2 അവിടുന്നാണ് എന്റെ അഭയശിലയും,ദുര്‍ഗവും, ശക്തികേന്ദ്രവും; എന്റെ വിമോചകനും പരിചയും ആയഅങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; അവിടുന്നു ജനതകളെ കീഴടക്കുന്നു.

3 കര്‍ത്താവേ, അവിടുത്തെ ചിന്തയില്‍വരാന്‍മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍മനുഷ്യപുത്രന് എന്ത് അര്‍ഹതയുണ്ട്?

4 മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്നനിഴല്‍പോലെയാകുന്നു.

5 കര്‍ത്താവേ, അങ്ങ് ആകാശം ചായിച്ച്ഇറങ്ങിവരണമേ! പര്‍വതങ്ങളെ സ്പര്‍ശിക്കണമേ! അവ പുകയട്ടെ!

6 ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ! അസ്ത്രങ്ങളയച്ച് അവരെ തുരത്തണമേ!

7 ഉന്നതത്തില്‍നിന്നു കൈനീട്ടി എന്നെരക്ഷിക്കണമേ! പെരുവെള്ളത്തില്‍നിന്ന്, ജനതകളുടെകൈയില്‍നിന്ന്, എന്നെ രക്ഷിക്കണമേ!

8 അവരുടെ നാവു വ്യാജം പറയുന്നു; അവര്‍ വലത്തുകൈയുയര്‍ത്തികള്ളസത്യം ചെയ്യുന്നു.

9 ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയകീര്‍ത്തനം പാടും. ദശതന്ത്രീനാദത്തോടെഞാന്‍ അങ്ങയെ പുകഴ്ത്തും.

10 അങ്ങാണു രാജാക്കന്‍മാര്‍ക്കു വിജയംനല്‍കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്.

11 ക്രൂരമായ വാളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ജനതകളുടെ കൈയില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അവരുടെ നാവു വ്യാജം പറയുന്നു; അവര്‍ വലത്തുകൈയുയര്‍ത്തി കള്ളസത്യം ചെയ്യുന്നു.

12 ഞങ്ങളുടെ പുത്രന്‍മാര്‍ മുളയിലെതഴച്ചുവളരുന്ന സസ്യംപോലെയും ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിനുവേണ്ടി കൊത്തിയെടുത്ത സ്തംഭംപോലെയും ആയിരിക്കട്ടെ!

13 ഞങ്ങളുടെ അറപ്പുരകള്‍ എല്ലാത്തരംധാന്യങ്ങളുംകൊണ്ടു നിറഞ്ഞിരിക്കട്ടെ! ഞങ്ങളുടെ ആടുകള്‍ ഞങ്ങളുടെ വയലുകളില്‍ ആയിരങ്ങളും പതിനായിരങ്ങളുമായി പെരുകട്ടെ!

14 ഞങ്ങളുടെ കന്നുകാലികള്‍ വന്ധ്യതയോ അകാലപ്രസവമോ ഇല്ലാതെ വര്‍ധിക്കട്ടെ! ഞങ്ങളുടെ തെരുവീഥികളില്‍ ദീനരോദനം കേള്‍ക്കാതിരിക്കട്ടെ!

15 ഇപ്രകാരം അനുഗ്രഹം ലഭിച്ച ജനതഭാഗ്യമുള്ളത്, കര്‍ത്താവു ദൈവമായുള്ള ജനത ഭാഗ്യമുള്ളത്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment