The Book of Psalms, Chapter 147 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 147

സര്‍വശക്തനായ ദൈവം

1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ.

2 കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെഅവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.

3 അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.

4 അവിടുന്നു നക്ഷത്രങ്ങളുടെഎണ്ണം നിശ്ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു.

5 നമ്മുടെ കര്‍ത്താവു വലിയവനുംകരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്.

6 കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു;ദുഷ്ടരെ തറപറ്റിക്കുന്നു.

7 കര്‍ത്താവിനു കൃതജ്ഞതാഗാനംആലപിക്കുവിന്‍; കിന്നരം മീട്ടിനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.

8 അവിടുന്നു വാനിടത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി അവിടുന്നു മഴയൊരുക്കുന്നു; അവിടുന്നു മലകളില്‍ പുല്ലു മുളപ്പിക്കുന്നു.

9 മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അവിടുന്ന് ആഹാരം കൊടുക്കുന്നു.

10 പടക്കുതിരയുടെ ബലത്തില്‍അവിടുന്നു സന്തോഷിക്കുന്നില്ല; ഓട്ടക്കാരന്റെ ശീഘ്രതയില്‍അവിടുന്നു പ്രസാദിക്കുന്നില്ല.

11 തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണുകര്‍ത്താവു പ്രസാദിക്കുന്നത്.

12 ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക; സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.

13 നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു.

14 അവിടുന്നു നിന്റെ അതിര്‍ത്തികളില്‍സമാധാനം സ്ഥാപിക്കുന്നു; അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെതൃപ്തയാക്കുന്നു.

15 അവിടുന്നു ഭൂമിയിലേക്കുകല്‍പന അയയ്ക്കുന്നു; അവിടുത്തെ വചനം പാഞ്ഞു വരുന്നു.

16 അവിടുന്ന് ആട്ടിന്‍രോമംപോലെമഞ്ഞുപെയ്യിക്കുന്നു; ചാരംപോലെ ഹിമധൂളി വിതറുന്നു.

17 അവിടുന്ന് അപ്പക്കഷണംപോലെആലിപ്പഴം പൊഴിക്കുന്നു; അവിടുന്ന് അയയ്ക്കുന്നതണുപ്പ്ആര്‍ക്കു സഹിക്കാനാവും?

18 അവിടുന്നു കല്‍പന അയച്ച്അതിനെ ഉരുക്കിക്കളയുന്നു; അവിടുന്നു കാറ്റിനെ അയയ്ക്കുമ്പോള്‍ജലം ഒഴുകിപ്പോകുന്നു.

19 അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും ഇസ്രായേലിനു തന്റെ ചട്ടങ്ങളുംപ്രമാണങ്ങളും വെളിപ്പെടുത്തുന്നു.

20 മറ്റൊരു ജനതയ്ക്കുവേണ്ടിയുംഅവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ പ്രമാണങ്ങള്‍അവര്‍ക്ക് അജ്ഞാതമാണ്; കര്‍ത്താവിനെ സ്തുതിക്കുവിന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment