The Book of Psalms, Chapter 148 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 148

ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ

1 കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്തുതിക്കുവിന്‍.

2 കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍;

3 മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ,അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;

4 ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്തുതിക്കുവിന്‍.

5 അവ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ സൃഷ്ടിക്കപ്പെട്ടു.

6 അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍അവിടുന്ന് അവയ്ക്കു നിശ്ചയിച്ചു.

7 ഭൂമിയില്‍നിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,കര്‍ത്താവിനെ സ്തുതിക്കുവിന്‍.

8 അഗ്‌നിയും കന്‍മഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കല്‍പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്തുതിക്കട്ടെ!

9 പര്‍വതങ്ങളും മലകളുംഫലവൃക്ഷങ്ങളും ദേവദാരുക്കളും

10 വന്യമൃഗങ്ങളും കന്നുകാലികളുംഇഴജന്തുക്കളും പറവകളും,

11 ഭൂമിയിലെ രാജാക്കന്‍മാരും ജനതകളുംപ്രഭുക്കന്‍മാരും ഭരണാധികാരികളും,

12 യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,

13 കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ! അവിടുത്തെനാമം മാത്രമാണു സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയുംകാള്‍ ഉന്നതമാണ്.

14 അവിടുന്നു തന്റെ ജനത്തിനുവേണ്ടിഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന ഇസ്രായേല്‍ ജനത്തിന്റെ മഹത്വംതന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “The Book of Psalms, Chapter 148 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 | Malayalam Bible | POC Translation”

Leave a comment